Verse 1: യഹൂദരുടെ പാളയത്തില്‍ മിന്നലാക്ര മണം നടത്തുന്നതിനു ഗോര്‍ജിയാസ് അയ്യായിരം ഭടന്‍മാരെയും
Verse 2: മിക ച്ചആയിരം കുതിരപ്പടയാളികളെയും കൂട്ടി രാത്രിയില്‍ പുറപ്പെട്ടു. കോട്ടയില്‍ താമസിച്ചിരുന്നവരാണ് അവനു വഴികാട്ടിയത്.
Verse 3: യൂദാസ് ഇതറിഞ്ഞ് തന്‍െറ ശക്‌തരായ സഹചരന്‍മാരോടുകൂടി എമ്മാവൂസിലുള്ള രാജസൈന്യത്തെ ആക്രമിക്കാന്‍ പുറപ്പെട്ടു.
Verse 4: സൈന്യം അപ്പോള്‍ പാളയത്തില്‍ ഉണ്ടായിരുന്നില്ല.
Verse 5: ഗോര്‍ജിയാസ് രാത്രി യൂദാസിന്‍െറ പാളയത്തിലെത്തിയപ്പോള്‍ ആരെയും കണ്ടില്ല. അവര്‍ ഓടി രക്‌ഷപെടുകയാണ് എന്നുപറഞ്ഞ് അവന്‍ അവരെ തെരഞ്ഞു മലകളിലേക്കു പോയി.
Verse 6: പ്രഭാതമായപ്പോള്‍ യൂദാസ് മൂവായിരം പേരോടുകൂടി സമതലത്തിലെത്തി. ആവശ്യത്തിനു വാളും പരിചയും അവര്‍ക്ക് ഉണ്ടായിരുന്നില്ല.
Verse 7: വിജാതീയരുടെ പാളയം കോട്ടകളാല്‍ സുരക്‌ഷിതവും കുതിരപ്പടയാല്‍ വലയിതവുമാണെന്ന് അവര്‍ കണ്ടു. പടയാളികള്‍യുദ്‌ധപരിശീലനം നേടിയവരുമായിരുന്നു.
Verse 8: യൂദാസ് അനുചരന്‍മാരോടു പറഞ്ഞു: അവരുടെ എണ്ണം കണ്ട് പരിഭ്രമിക്കേണ്ടാ. അവര്‍ ആക്രമിക്കുമ്പോള്‍ ഭയപ്പെടുകയുമരുത്.
Verse 9: സൈന്യസമേതം അനുധാവനം ചെയ്‌ത ഫറവോയില്‍നിന്നു ചെങ്കടലില്‍വച്ചു നമ്മുടെ പിതാക്കന്‍മാര്‍ രക്‌ഷിക്കപ്പെട്ടതെങ്ങനെയെന്ന് ഓര്‍ക്കുവിന്‍.
Verse 10: അവിടുന്ന് നമ്മില്‍ പ്രസാദിച്ച്, നമ്മുടെ പിതാക്കന്‍മാരോടു ചെയ്‌ത ഉടമ്പടി ഓര്‍മിക്കുകയും നമ്മെആക്രമിക്കുന്ന ഈ സൈന്യത്തെ ഇന്നു നശിപ്പിക്കുകയും ചെയ്യേണ്ടതിന് നമുക്കു ദൈവത്തെ വിളിച്ചപേക്‌ഷിക്കാം.
Verse 11: ഇസ്രായേലിനെ രക്‌ഷിക്കുന്ന ഒരു വിമോചകനുണ്ടെന്നു വിജാതീയര്‍ അപ്പോള്‍ അറിയും.
Verse 12: വിദേശീയര്‍ തലഉയര്‍ത്തിനോക്കിയപ്പോള്‍ യഹൂദസൈന്യം എതിരേ വരുന്നതു കണ്ടു.
Verse 13: അവര്‍യുദ്‌ധസന്നദ്‌ധരായി പാള യത്തില്‍നിന്നു പുറത്തുവന്നു. യൂദാസിന്‍െറ ആളുകള്‍ കാഹളം മുഴക്കി
Verse 14: യുദ്‌ധം ആരംഭിച്ചു. വിജാതീയര്‍ പരാജിതരായി സമതലത്തിലേക്കു പലായനം ചെയ്‌തു.
Verse 15: പിന്‍നിരയിലുണ്ടായിരുന്നവരെ വാളിനിരയാക്കിക്കൊണ്ടു യൂദാസൈന്യം ശത്രുക്കളെ ഗസാറ, ഇദുമയാസമതലം, അസോത്തൂസ്,യമ്‌നിയാ എന്നിവിടങ്ങള്‍വരെ പിന്തുടര്‍ന്നു മൂവായിരത്തോളം പേരെ വധിച്ചു.
Verse 16: അനന്തരം, യൂദാസും പടയാളികളും മടങ്ങിപ്പോന്നു.
Verse 17: യൂദാസ് ജനത്തോടു പറഞ്ഞു: നിങ്ങള്‍ കൊള്ള വസ്‌തുക്കളെ മോഹിക്കരുത്. നമുക്ക് ഇനിയുംയുദ്‌ധം ചെയ്യാനുണ്ട്.
Verse 18: ഗോര്‍ജിയാസും സൈന്യവും മലകളില്‍ അടുത്തുതന്നെയുണ്ട്. ഇപ്പോള്‍ ശത്രുക്കളെ ചെറുത്തുതോല്‍പിക്കുവിന്‍. പിന്നീടു കൊള്ളമുതല്‍യഥേഷ്‌ടം കൈക്കലാക്കാം.
Verse 19: യൂദാസ് ഇതു പറഞ്ഞുതീരുന്നതിനു മുന്‍പുതന്നെ മല കളില്‍നിന്ന് ഒരു പടനീക്കം കാണാറായി.
Verse 20: തങ്ങളുടെ സൈന്യത്തെ യഹൂദര്‍ തുരത്തിയെന്നും പാളയത്തിനു തീവച്ചുവെന്നും അവര്‍ മനസ്‌സിലാക്കി. ഉയര്‍ന്നുകൊണ്ടിരുന്ന പുക ഇതിനു തെളിവായിരുന്നു.
Verse 21: സംഭവം മനസ്‌സിലാക്കിയപ്പോള്‍ ഭയവിഹ്വലരായ അവര്‍ യൂദാസിന്‍െറ സൈന്യം സമ തലത്തില്‍യുദ്‌ധത്തിനു തയ്യാറായി നില്‍ക്കുന്നതുകണ്ട്
Verse 22: ഫിലിസ്‌ത്യരുടെ നാട്ടിലേക്ക് ഓടി രക്‌ഷപെട്ടു.
Verse 23: അനന്തരം, യൂദാസും കൂട്ടരും ശത്രുപാളയം കൊള്ളയടിക്കാന്‍മടങ്ങിവന്നു. ധാരാളം സ്വര്‍ണവും വെള്ളിയും നീലധൂമ്രവര്‍ണങ്ങളിലുള്ള വസ്‌ത്രങ്ങളും വിലയേറിയ മറ്റു സാധനങ്ങളും അവര്‍ക്കു ലഭിച്ചു.
Verse 24: മടങ്ങിപ്പോരുംവഴി അവര്‍ ദൈവത്തിനു സ്‌തുതികളും കീര്‍ത്തനങ്ങളുംപാടി:
Verse 25: അങ്ങനെ ഇസ്രായേലിന് അന്നു വലിയൊരു വിമോചനം കൈവന്നു.
Verse 26: വിദേശീയരില്‍ രക്‌ഷപെട്ടവര്‍ ലിസിയാസിന്‍െറ അടുക്കല്‍ ചെന്നു സംഭവിച്ചതെല്ലാം അറിയിച്ചു.
Verse 27: അവന്‍ പരിഭ്രാന്തനും നഷ്‌ടധൈര്യനുമായി; കാരണം, താന്‍ ഉദ്‌ദേശിച്ചതുപോലെ ഇസ്രായേലിനെ തോല്‍പിക്കുന്നതിനോ രാജാവു തന്നോടു കല്‍പിച്ചപ്രകാരം കാര്യങ്ങള്‍ നടത്തുന്നതിനോ അവനു സാധിച്ചില്ല.
Verse 28: എന്നാല്‍, അടുത്തവര്‍ഷം യഹൂദരെ കീഴ്‌പെടുത്താന്‍ അറുപതിനായിരം ധീരയോദ്‌ധാക്കളെയും അയ്യായിരം കുതിരപ്പടയാളികളെയും അവന്‍ സജ്‌ജമാക്കി.
Verse 29: അവര്‍ ഇദുമെയായിലെ ബത്‌സൂറില്‍ എത്തി പാളയമടിച്ചു. യൂദാസ് പതിനായിരം പേരോടുകൂടി അവരെ നേരിട്ടു.
Verse 30: ശത്രുസൈന്യം ശക്‌തമാണെന്നുകണ്ട് അവന്‍ പ്രാര്‍ഥിച്ചു: ഇസ്രായേലിന്‍െറ രക്‌ഷകാ, അങ്ങ് വാഴ്‌ത്തപ്പെട്ടവനാകുന്നു. അങ്ങയുടെ ദാസനായ ദാവീദിന്‍െറ കരത്താല്‍ ശക്‌തനായ പോരാളിയുടെ ആക്രമണം തകര്‍ക്കുകയും സാവൂളിന്‍െറ പുത്രനായ ജോനാഥാന്‍െറയും അവന്‍െറ ആയുധവാഹകന്‍െറയും കരങ്ങളില്‍ അങ്ങ് ഫിലിസ്‌ത്യരുടെ പാളയം ഏല്‍പിച്ചുകൊടുക്കുകയും ചെയ്‌തല്ലോ.
Verse 31: അതുപോലെ അങ്ങയുടെ ജനമായ ഇസ്രായേലിന്‍െറ കൈകളില്‍ ഈ സൈന്യത്തെ ഏല്‍പിച്ചു തരണമേ! അവര്‍ തങ്ങളുടെ പട്ടാളത്തെയും കുതിരപ്പടയെയുംകുറിച്ചു ലജ്‌ജിതരാകട്ടെ! ഭീരുത്വംകൊണ്ട് അവരെ നിറയ്‌ക്കണമേ!
Verse 32: അവരുടെ ആത്‌മധൈര്യത്തെ കെടുത്തിക്കളയണമേ! തങ്ങളുടെ നാശത്തെയോര്‍ത്ത് അവര്‍ വിറകൊള്ളട്ടെ!
Verse 33: അങ്ങയെ സ്‌നേഹിക്കുന്നവരുടെ വാളിന് അവരെ ഇരയാക്കണമേ. അങ്ങയുടെ നാമം അറിയുന്നവര്‍ അങ്ങയെ പാടിപ്പുകഴ്‌ത്തട്ടെ! തുടര്‍ന്ന് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി.
Verse 34: ലിസിയാസിന്‍െറ സൈന്യത്തില്‍ അയ്യായിരംപേര്‍ കൊല്ലപ്പെട്ടു.
Verse 35: തന്‍െറ പട്ടാളത്തിന്‍െറ പതനവും ധീരമായി ജീവിക്കുകയോ മരിക്കുകയോ ചെയ്യാനുള്ള യഹൂദസൈന്യത്തിന്‍െറ സന്നദ്‌ധതയും കണ്ട് ലിസിയാസ് മുന്‍പത്തെക്കാള്‍ വലിയൊരു സൈന്യത്തോടുകൂടിയൂദയാ ആക്ര മിക്കാന്‍ തീരുമാനിച്ചു. അവര്‍ അന്ത്യോക്യായില്‍ ചെന്ന് ഒരു കൂലിപ്പട്ടാളത്തെ ശേഖരിച്ചു.
Verse 36: യൂദാസും സഹോദരന്‍മാരും പറഞ്ഞു: ഇതാ, നമ്മുടെ ശത്രുക്കള്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു. നമുക്കുപോയി വിശുദ്‌ധസ്‌ഥലം വിശുദ്‌ധീകരിച്ചു പ്രതിഷ്‌ഠിക്കാം.
Verse 37: സൈന്യത്തെ മുഴുവന്‍ വിളിച്ചുകൂട്ടി അവര്‍ സീയോന്‍മലയില്‍ കയറിച്ചെന്നു.
Verse 38: അവിടെ പരിത്യക്‌തമായ വിശുദ്‌ധമന്‌ദിരവും അശുദ്‌ധമാക്കപ്പെട്ട ബലിപീഠവും അഗ്‌നിക്കിരയായ വാതിലുകളും അവര്‍ കണ്ടു. മലകളിലോകാടുകളിലോ എന്നപോലെ അങ്കണങ്ങളില്‍ കുറ്റിച്ചെടികള്‍ വളര്‍ന്നുനിന്നിരുന്നു. പുരോഹിതന്‍മാരുടെ മുറികള്‍ തകര്‍ന്നുകിടക്കുന്നു.
Verse 39: അവര്‍ വസ്‌ത്രംകീറി ഉച്ചത്തില്‍ വിലപിക്കുകയും ചാരംപൂശുകയും ചെയ്‌തു. അവര്‍ കമിഴ്‌ന്നുവീണു.
Verse 40: സൂചകകാഹളം മുഴക്കുകയും ദൈവത്തെ വിളിച്ചപേക്‌ഷിക്കുകയും ചെയ്‌തു.
Verse 41: അനന്തരം, താന്‍ വിശുദ്‌ധസ്‌ഥലം വിശുദ്‌ധീകരിക്കുന്നതുവരെ കോട്ടയിലുള്ളവര്‍ക്കെതിരേയുദ്‌ധംചെയ്യാന്‍ യൂദാസ് കുറെപ്പേരെ നിയോഗിച്ചു.
Verse 42: നിഷ്‌കളങ്കരും നിയമത്തോടു കൂറുള്ളവരുമായ പുരോഹിതന്‍മാരെ അവന്‍ തിരഞ്ഞെടുത്തു.
Verse 43: അവന്‍ വിശുദ്‌ധസ്‌ഥലം വിശുദ്‌ധീകരിക്കുകയും അശുദ്‌ധമാക്കപ്പെട്ട കല്ലുകള്‍ ശുദ്‌ധ മല്ലാത്ത ഒരു സ്‌ഥലത്തു മാറ്റിവയ്‌ക്കുകയും ചെയ്‌തു.
Verse 44: അശുദ്‌ധമാക്കപ്പെട്ട ദഹനബലിപീഠം എന്തുചെയ്യണമെന്ന് അവര്‍ ആലോചിച്ചു.
Verse 45: വിജാതീയര്‍ അശുദ്‌ധമാക്കിയ ബലിപീഠം തങ്ങള്‍ക്ക് ആക്‌ഷേപകരമായിത്തീരാതിരിക്കേണ്ടതിന് അതു നശിപ്പിച്ചു കളയുക തന്നെയാണു വേണ്ടതെന്ന് അവര്‍ തീരുമാനിച്ചു. അതനുസരിച്ച് അവര്‍ അതു തച്ചുടയ്‌ക്കുകയും,
Verse 46: അതിന്‍െറ കല്ലുകള്‍ എന്തുചെയ്യണമെന്ന് ഒരു പ്രവാചകന്‍ വന്നു നിര്‍ദേശിക്കുന്നതുവരെ, അവ ദേവാലയം സ്‌ഥിതിചെയ്യുന്ന കുന്നില്‍ത്തന്നെ സൗകര്യപ്രദമായ ഒരു സ്‌ഥലത്തു സൂക്‌ഷിക്കുകയും ചെയ്‌തു.
Verse 47: പിന്നീട്, അവര്‍, നിയമം നിര്‍ദേശിക്കുന്നപ്രകാരം ചെത്തിമിനുക്കാത്ത കല്ലുകള്‍ കൊണ്ടു മുന്‍പത്തേതുപോലെ ഒരു ബലിപീഠം നിര്‍മിച്ചു.
Verse 48: വിശുദ്‌ധസ്‌ഥലവും ദേവാലയാന്തര്‍ഭാഗവും വീണ്ടും നിര്‍മിക്കുകയും അങ്കണങ്ങള്‍ വിശുദ്‌ധീകരിക്കുകയും ചെയ്‌തു.
Verse 49: അവര്‍ വിശുദ്‌ധപാത്രങ്ങള്‍ പുതുതായി ഉണ്ടാക്കി. വിളക്കുകാലും ധൂപപീഠ വും മേശയും ദേവാലയത്തിലേക്കു കൊണ്ടുവന്നു.
Verse 50: അവര്‍ പീഠത്തില്‍ ധൂപമര്‍പ്പിക്കുകയും വിളക്കുകാലിലെ ദീപങ്ങള്‍ തെളിക്കുകയും ചെയ്‌തു. ദേവാലയത്തിനുള്ളില്‍ പ്രകാശം പരന്നു.
Verse 51: അവര്‍ അപ്പം മേശമേല്‍ വച്ചു; തിരശ്‌ശീല ഇടുകയും ചെയ്‌തു. അങ്ങനെ, തുടങ്ങിയ പ്രവൃത്തികളെല്ലാം അവര്‍ പൂര്‍ത്തിയാക്കി.
Verse 52: നൂറ്റിനാല്‍പത്തിയെട്ടാം വര്‍ഷം
Verse 53: ഒന്‍പതാംമാസമായ കിസ്‌ലേവിന്‍െറ ഇരുപത്തഞ്ചാംദിവസം അവര്‍ അതിരാവിലെ ഉണര്‍ന്ന്, പുതുതായി പണിത ദഹന ബലിപീഠത്തിന്‍മേല്‍ വിധിപ്രകാരം ബലി അര്‍പ്പിച്ചു.
Verse 54: വിജാതീയര്‍ ബലിപീഠം അശുദ്‌ധമാക്കിയതിന്‍െറ വാര്‍ഷികദിവസത്തില്‍ത്തന്നെ ഗാനാലാപത്തോടും വീണ, കിന്നരം, കൈത്താളം എന്നിവയുടെ അകമ്പടിയോടുംകൂടി അവര്‍ അതിന്‍െറ പുനഃപ്രതിഷ്‌ഠനടത്തി.
Verse 55: തങ്ങള്‍ക്കു വിജയം നേടിത്തന്ന ദൈവത്തെ ജനങ്ങളെല്ലാവരും സാഷ്‌ടാംഗംവീണ് ആരാധിക്കുകയും സ്‌തുതിക്കുകയും ചെയ്‌തു.
Verse 56: എട്ടുദിവസത്തേക്ക് അവര്‍ ബലിപീഠത്തിന്‍െറ പ്രതിഷ്‌ഠആഘോഷിച്ചു; ആഹ്ലാദപൂര്‍വം ദഹനബലികളര്‍പ്പിച്ചു. മോചനത്തിന്‍െറയും സ്‌തുതിയുടേതുമായ ഒരു ബലിയും അവര്‍ അര്‍പ്പിച്ചു.
Verse 57: ദേവാലയത്തിന്‍െറ മുന്‍വശം സ്വര്‍ണമകുടങ്ങളും പരിച കളുംകൊണ്ട് അലങ്കരിച്ചു; വാതിലുകള്‍ പുനരുദ്‌ധരിക്കുകയും പുരോഹിതന്‍മാരുടെ മുറികള്‍ നന്നാക്കി അവയ്‌ക്കു കതകുകള്‍ പിടിപ്പിക്കുകയും ചെയ്‌തു.
Verse 58: ജനങ്ങളില്‍ ആഹ്ലാദം തിരതല്ലി. വിജാതീയരുടെ പരിഹാസത്തിന് അറുതിവന്നു.
Verse 59: ആണ്ടുതോറും കിസ്‌ലേവ്‌മാസത്തിന്‍െറ ഇരുപത്തഞ്ചാം ദിവസംമുതല്‍ എട്ടു ദിവസത്തേക്ക് ആനന്‌ദത്തോടും ആഹ്ലാദത്തോടുംകൂടെ ബലിപീഠപ്രതിഷ്‌ഠയുടെ ഓര്‍മ ആചരിക്കണമെന്ന് യൂദാസും സഹോദരന്‍മാരും ഇസ്രായേല്‍ സമൂഹവുംകൂടി തീരുമാനിച്ചു.
Verse 60: വിജാതീയര്‍ വീണ്ടും വന്നു തകര്‍ത്തുകളയാതിരിക്കത്തക്കവിധം സീയോന്‍മലയുടെ ചുറ്റും ഉയര്‍ന്ന മതിലുകളും ബലമേറിയ ഗോപുരങ്ങളും പണിത്, അവര്‍ അതിനെ സുരക്‌ഷിതമാക്കി.
Verse 61: അവന്‍ ഒരു കാവല്‍ സൈന്യത്തെനിയോഗിച്ചു. ഇദുമെയായുടെ ആക്രമണത്തില്‍ നിന്നു രക്‌ഷനേടാന്‍ ജനങ്ങള്‍ക്ക് ഒരു ശക്‌തിദുര്‍ഗമായി ബേത്‌സൂറിനെ കോട്ടകളാല്‍ ബ ലപ്പെടുത്തുകയും ചെയ്‌തു.