Verse 1: അന്തിയോക്കസ്‌രാജാവ് ഉത്തരപ്രവിശ്യകളിലൂടെ കടന്നുപോകുമ്പോള്‍, പേര്‍ഷ്യായിലെ എലിമായിസ് സ്വര്‍ണത്തിനും വെള്ളിക്കും പ്രശസ്‌തിയാര്‍ജി ച്ചഒരു നഗരമാണെന്നു കേട്ടു.
Verse 2: ഫിലിപ്പിന്‍െറ പുത്രനും ഗ്രീക്കുകാരെ ആദ്യം ഭരി ച്ചമക്കെദോനിയാരാജാവുമായ അലക്‌സാണ്ടര്‍ ഉപേക്‌ഷിച്ചിട്ടുപോയ സ്വര്‍ണപരിചകള്‍, കവചങ്ങള്‍, ആയുധങ്ങള്‍ എന്നിവ സൂക്‌ഷിക്കപ്പെട്ടിരുന്നു. അവിടത്തെ ക്‌ഷേത്രം വളരെ സമ്പന്നമായിരുന്നു.
Verse 3: അതിനാല്‍, അന്തിയോക്കസ് വന്ന് നഗരം പിടിച്ചടക്കി കൊള്ളചെയ്യാന്‍ ശ്രമിച്ചു. പക്‌ഷേ, അതു സാധിച്ചില്ല. കാരണം, അവന്‍െറ തന്ത്രം മനസ്‌സിലാക്കിയ നഗരവാസികള്‍ അവനോടുയുദ്‌ധംചെയ്‌തു ചെറുത്തുനിന്നു.
Verse 4: യുദ്‌ധക്കളത്തില്‍നിന്നു പലായനംചെയ്‌ത അന്തിയോക്കസ് ഭഗ്‌നാശനായി ബാബിലോണിലേക്കു പിന്‍വാങ്ങി.
Verse 5: യൂദാദേശം ആക്രമിക്കാന്‍ പോയ സൈന്യം പരാജയപ്പെട്ടുവെന്നു പേര്‍ഷ്യയില്‍വച്ച് ഒരു ദൂതന്‍ അന്തിയോക്കസിനെ അറിയിച്ചു.
Verse 6: ലിസിയാസ് ആദ്യം ശക്‌തമായൊരു സൈന്യവുമായി ചെന്നെങ്കിലും യഹൂദര്‍ അവനെ തുരത്തിയോടിച്ചു. തങ്ങള്‍ തോല്‍പി ച്ചസൈന്യങ്ങളില്‍ നിന്നു പിടിച്ചെടുത്ത ആയുധങ്ങള്‍, വിഭവങ്ങള്‍, കൊള്ളവസ്‌തുക്കള്‍ എന്നിവകൊണ്ടു യഹൂദരുടെ ശക്‌തി വര്‍ദ്‌ധിച്ചിരിക്കുന്നു.
Verse 7: ജറുസലെമിലെ ബലിപീഠത്തില്‍ അവന്‍ സ്‌ഥാപി ച്ചമ്ലേച്ഛവിഗ്രഹം അവര്‍ തച്ചുടച്ചു; വിശുദ്‌ധമന്‌ദിരത്തിനു ചുറ്റും മുന്‍പുണ്ടായിരുന്നതുപോലെ ഉയരമുള്ള മതിലുകള്‍ പണിയുകയും അവന്‍െറ നഗരമായ ബത്‌സൂ റിനെ കോട്ടകെട്ടി സുശക്‌തമാക്കുകയും ചെയ്‌തിരിക്കുന്നു.
Verse 8: ഈ വാര്‍ത്ത കേട്ടപ്പോള്‍ രാജാവ് അദ്‌ഭുതസ്‌തബ്‌ധനായി. തന്‍െറ പദ്‌ധതികളനുസരിച്ചു കാര്യങ്ങള്‍ നടക്കാഞ്ഞതുമൂലം ദുഃഖാര്‍ത്തനും രോഗിയുമായിത്തീര്‍ന്ന അവന്‍ കിടപ്പിലായി.
Verse 9: ആഴമേറിയ ദുഃഖത്തിന് അധീനനായിത്തീര്‍ന്ന അവന്‍ വളരെനാള്‍ കിടക്കയില്‍ത്തന്നെ കഴിഞ്ഞു. മരണമടുത്തുവെന്ന് അവന് ഉറപ്പായി.
Verse 10: അതിനാല്‍, സുഹൃത്തുക്കളെ അടുക്കല്‍ വിളിച്ചുപറഞ്ഞു: എനിക്ക് ഉറക്കമില്ലാതായിരിക്കുന്നു. ആകുലതയാല്‍ എന്‍െറ ഹൃദയം തകരുന്നു. ഞാന്‍ എന്നോടുതന്നെ പറഞ്ഞുപോകുന്നു,
Verse 11: പ്രതാപകാലത്ത് ദയാലുവും ജനസമ്മതനുമായിരുന്ന എനിക്ക് എത്ര വലിയ ദുരിതമാണു വന്നു ഭവിച്ചിരിക്കുന്നത്! എത്ര ആഴമുള്ള കയത്തില്‍ ഞാന്‍ വീണുപോയിരിക്കുന്നു!
Verse 12: ജറുസലെമില്‍ ഞാന്‍ ചെയ്‌ത അകൃത്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. അവളുടെ കനകരജതപാത്രങ്ങളെല്ലാം ഞാന്‍ കവര്‍ച്ചചെയ്‌തു. ഒരു കാരണവും കൂടാതെ യൂദാനിവാസികളെ നശിപ്പിക്കാന്‍ ഞാന്‍ സൈന്യത്തെ വിട്ടു.
Verse 13: ഇതിനാലാണ് ഈ അനര്‍ഥങ്ങള്‍ എനിക്കു വന്നുകൂടിയതെന്നു ഞാനറിയുന്നു. ഇതാ അന്യദേശത്തു കിടന്നു ദുഃഖാധിക്യത്താല്‍ ഞാന്‍ മരിക്കുന്നു.
Verse 14: അനന്തരം, അവന്‍ സ്‌നേഹിതന്‍മാരിലൊരുവനായ ഫിലിപ്പിനെ വിളിച്ച് അവനെ തന്‍െറ സാമ്രാജ്യത്തിന്‍െറ അധിപനായി നിയമിച്ചു.
Verse 15: തന്‍െറ പുത്രനായ അന്തിയോക്കസിനെ കിരീടാവകാശിയായി വളര്‍ത്തിക്കൊണ്ടുവരണമെന്ന നിര്‍ദേശത്തോടുകൂടി അവന്‍ ഫിലിപ്പിനു തന്‍െറ കിരീടവും മേലങ്കിയും മുദ്രമോതിരവും നല്‍കി.
Verse 16: അന്തിയോക്കസ്‌രാജാവ് നൂറ്റിനാല്‍പത്തിയൊന്നാം വര്‍ഷം അവിടെവച്ചു മരണമടഞ്ഞു.
Verse 17: രാജാവു മരിച്ചതറിഞ്ഞലിസിയാസ്, രാജാവിന്‍െറ പുത്രനും താന്‍ ബാല്യംമുതലേ വളര്‍ത്തിക്കൊണ്ടുവന്നവനുമായ അന്തിയോക്കസിനെ രാജ്യഭാരമേല്‍പിക്കുകയും അവന്‌യുപ്പാത്തോര്‍ എന്നു പേരുനല്‍കുകയും ചെയ്‌തു.
Verse 18: ഇക്കാലത്തു കോട്ടയിലുണ്ടായിരുന്നവര്‍ വിശുദ്‌ധമന്‌ദിരത്തിനു ചുറ്റും ഇസ്രായേ ലിനെ വളഞ്ഞ് അവരെ ദ്രാഹിക്കാനും വിജാതീയരെ ശക്‌തിപ്പെടുത്താനും കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു.
Verse 19: അവരെ നശിപ്പിക്കാന്‍ യൂദാസ് നിശ്‌ചയിച്ചു. അതിനായി അവന്‍ ജനത്തെ വിളിച്ചുകൂട്ടി.
Verse 20: നൂറ്റിയന്‍പതാംവര്‍ഷം അവര്‍ ഒത്തൊരുമിച്ചു കോട്ട ആക്രമിച്ചു. ഉപരോധത്തിനായി യൂദാസ് ഗോപുരങ്ങളുംയന്ത്രമുട്ടികളും സ്‌ഥാപിച്ചു.
Verse 21: എന്നാല്‍, ശത്രുക്കളുടെ കാവല്‍സേനയില്‍ ചിലര്‍ ആക്രമണത്തില്‍നിന്നു രക്‌ഷപെട്ടു. അധര്‍മികളായ കുറെ ഇസ്രായേല്യരും അവരോടുചേര്‍ന്നു.
Verse 22: അവര്‍ രാജാവിന്‍െറ അടുക്കല്‍ ചെന്നുപറഞ്ഞു: നീതിനടത്താനും ഞങ്ങളുടെ സഹോദരന്‍മാര്‍ക്കുവേണ്ടി പ്രതികാരം ചെയ്യാനും അങ്ങ് എത്രകാലം വൈകും?
Verse 23: അങ്ങയുടെ പിതാവിനെ സേവിക്കാനും അവന്‍െറ കല്‍പനകള്‍ പാലിക്കാനും ആജ്‌ഞകള്‍ അനുസരിക്കാനും ഞങ്ങള്‍ തയ്യാ റായിരുന്നു.
Verse 24: അതിന്‍െറ പേരില്‍ ഞങ്ങളുടെ ആളുകള്‍ തന്നെ കോട്ട ആക്രമിക്കുകയും ഞങ്ങളുടെ ശത്രുക്കളാവുകയും ചെയ്‌തിരിക്കുന്നു. മാത്രമല്ല, ഞങ്ങളില്‍ പിടികിട്ടിയവരെ അവര്‍ വധിക്കുകയും ഞങ്ങളുടെ വസ്‌തുവകകള്‍ കൈയടക്കുകയും ചെയ്‌തു.
Verse 25: ഞങ്ങളെ മാത്രമല്ല അയല്‍രാജ്യങ്ങളെയും അവര്‍ ആക്രമിച്ചിരിക്കുന്നു.
Verse 26: ഇപ്പോള്‍ അവര്‍ ജറുസലെംകോട്ട പിടിച്ചടക്കാന്‍ അതിനെതിരേ പാളയമടിച്ചിരിക്കയാണ്. വിശുദ്‌ധ മന്‌ദിരവും ബത്‌സൂറും അവര്‍ കോട്ടകെട്ടി സുരക്‌ഷിതമാക്കിക്കഴിഞ്ഞു.
Verse 27: അങ്ങ് അവരെ ഉടനെ തടയുന്നില്ലെങ്കില്‍ അവര്‍ ഇനിയും മുന്നേറും. പിന്നീട്, അവരെ നിയന്ത്രണത്തിലാക്കാന്‍ അങ്ങേക്കു സാധിക്കാതെ വരും.
Verse 28: ഇതുകേട്ട രാജാവ് ക്രുദ്‌ധനായി. അവന്‍ സ്‌നേഹിതരെയും സൈന്യാധിപന്‍മാരെയും അധികാരികളെയും വിളിച്ചുകൂട്ടി.
Verse 29: അന്യരാജ്യങ്ങളിലും ദ്വീപുകളിലും നിന്നുള്ള കൂലിപ്പട്ടാളവും അവനോടു ചേര്‍ന്നു.
Verse 30: ഒരു ലക്‌ഷം ഭടന്‍മാരും ഇരുപതിനായിരം കുതിരപ്പടയാളികളുംയുദ്‌ധപരിചയമുള്ള മുപ്പത്തിരണ്ട് ആനകളും അടങ്ങിയതായിരുന്നു അവന്‍െറ സൈന്യം.
Verse 31: അവര്‍ ഇദുമെയായിലൂടെ കടന്ന് ബത്‌സൂറിനെതിരേ പാളയമടിച്ചു.യന്ത്രമുട്ടിയും സ്‌ഥാപിച്ച്, അനേകം ദിവസംയുദ്‌ധംചെയ്‌തു. എന്നാല്‍, യഹൂദര്‍ കോട്ടയ്‌ക്കു പുറത്തുവന്ന് ഇവ തീവച്ചു നശിപ്പിക്കുകയും പൗരുഷത്തോടെ പൊരുതുകയും ചെയ്‌തു.
Verse 32: യൂദാസ് കോട്ടയില്‍നിന്നു പിന്‍വാങ്ങി. രാജാവിന്‍െറ പാളയത്തിനെതിരേ ബത്‌സഖറിയായില്‍ പാളയമടിച്ചു.
Verse 33: അതിരാവിലെ രാജാവ് സൈന്യത്തെ ബത്‌സഖറിയായിലേക്കുള്ള വഴിയിലൂടെ അതിവേഗം നയിച്ചു. അവന്‍ യുദ്‌ധത്തിനു തയ്യാറായി കാഹളം മുഴക്കി.
Verse 34: മുന്തിരിച്ചാറും മള്‍ബറിനീരും നല്‍കി അവര്‍ ആനകളുടെയുദ്‌ധവീര്യമുണര്‍ത്തി.
Verse 35: സേനാവ്യൂഹത്തില്‍ പലയിടത്തായി അവയെ നിര്‍ത്തി; ഓരോ ആനയോടുംകൂടെ ഇരുമ്പുകവചവും പിത്തളത്തൊപ്പിയും ധരി ച്ചആയിരം ഭടന്‍മാരെയും സമര്‍ഥരായ അഞ്ഞൂറു കുതിരപ്പടയാളികളെയും നിര്‍ത്തി.
Verse 36: അവര്‍ ആനയുടെ അടുക്കല്‍ സജ്‌ജരായിനിന്നു. അതു പോകുന്നിടത്തേക്ക് അവരും പോയി. അവര്‍ അതിനെ വിട്ടുമാറിയില്ല.
Verse 37: ഓരോ ആനയുടെയും പുറത്തു തടികൊണ്ടുള്ള സുശക്‌തവും മറയ്‌ക്കപ്പെട്ടിരുന്നതുമായ അ മ്പാരി ഉണ്ടായിരുന്നു. പ്രത്യേകമായ പട ച്ചമയങ്ങള്‍കൊണ്ടാണ് അവയെ ആനയോടു ബന്‌ധിച്ചിരുന്നത്. ഓരോന്നിലുംയുദ്‌ധം ചെയ്യുന്ന ആയുധധാരികളായ നാലു പടയാളികളും ഇന്ത്യാക്കാരനായ പാപ്പാനും ഉണ്ടായിരുന്നു.
Verse 38: കുതിരപ്പടയാളികളില്‍ ശേഷിച്ചവര്‍ ശത്രുക്കളെ ആക്രമിക്കാന്‍ സൈന്യത്തിന്‍െറ ഇരുപാര്‍ശ്വങ്ങളിലും നിലയുറപ്പിച്ചു. സേനാവ്യൂഹം അവര്‍ക്കു സംരക്‌ഷണം നല്‍കി.
Verse 39: സ്വര്‍ണവും പിത്തളയും കൊണ്ടുള്ള പരിചകളില്‍ തട്ടി സൂര്യപ്രകാശം പ്രതിഫലിച്ചപ്പോള്‍ കുന്നുകള്‍ തിളങ്ങുകയും കത്തുന്ന പന്തങ്ങള്‍പോലെ കാണപെടുകയും ചെയ്‌തു.
Verse 40: രാജസൈന്യത്തില്‍ ഒരുവിഭാഗം ഉയര്‍ന്ന കുന്നുകളിലൂടെയും മറ്റേ വിഭാഗം സമതലത്തിലൂടെയും ക്രമമായി ധീരതയോടെ മുന്നേറി.
Verse 41: ആ വലിയ പടനീക്കത്തിന്‍െറ ആരവവും ആയുധങ്ങളുടെ ഇരമ്പലുകളും കേട്ടവരെല്ലാം ഭയചകിതരായി. ആ വ്യൂഹം അത്രയ്‌ക്കു വലുതും ശക്‌തവുമായിരുന്നു.
Verse 42: യൂദാസും സൈന്യവും അവരോടേറ്റുമുട്ടി. രാജസൈന്യത്തിലെ അറുനൂറുപേര്‍ കൊല്ലപ്പെട്ടു.
Verse 43: അവരാന്‍ എന്നു വിളിക്കപ്പെടുന്ന എലെയാസര്‍യുദ്‌ധമൃഗങ്ങളിലൊന്നിന്‍മേല്‍ രാജകീയമായ പടച്ചട്ട സജ്‌ജീകരിച്ചിരിക്കുന്നതായി കണ്ടു. മറ്റുള്ളവയെക്കാള്‍ ഉയരമുണ്ടായിരുന്നു ആ മൃഗത്തിന്. രാജാവ് അതിന്‍െറ പുറത്തായിരിക്കുമെന്ന് അവന്‍ കരുതി.
Verse 44: സ്വജനങ്ങളെ രക്‌ഷിക്കാനും തനിക്കു ശാശ്വതകീര്‍ത്തിനേടാനും വേണ്ടി അവന്‍ ജീവന്‍ സമര്‍പ്പിക്കാന്‍ സന്നദ്‌ധനായി.
Verse 45: ആ മൃഗത്തിന്‍െറ അടുക്കലെത്താന്‍ അവന്‍ വീറോടെ സൈന്യവ്യൂഹത്തിനിടയിലേക്കു കുതിച്ചു. ഇടത്തും വലത്തുമുള്ളവരെ അവന്‍ അരിഞ്ഞുവീഴ്‌ത്തി. ശത്രുക്കള്‍ ഇരുവശങ്ങളിലേക്കും ചിതറി.
Verse 46: അവന്‍ ചെന്ന് ആനയുടെ കീഴെയെത്തി അതിനെ അടിയില്‍നിന്നു കുത്തിക്കൊന്നു. അത് അവന്‍െറ മേല്‍ വീണ് അവന്‍ അവിടെവച്ചുതന്നെ മരിച്ചു.
Verse 47: രാജസൈന്യത്തിന്‍െറ ശക്‌തിയും ഭീകരമായ ആക്രമണവും കണ്ട് യഹൂദര്‍ പിന്തിരിഞ്ഞോടി.
Verse 48: രാജാവിന്‍െറ പടയാളികള്‍ അവര്‍ക്കെതിരേ ജറുസലെമിലേക്കു നീങ്ങി. അവര്‍ യൂദായിലും സീയോന്‍മലയിലും പാളയമടിച്ചു.
Verse 49: രാജാവ് ബത്‌സൂര്‍ നിവാസികളുമായി സമാധാനയുടമ്പടിചെയ്‌തു. അവര്‍ നഗരം ഒഴിഞ്ഞുകൊടുത്തു. കാരണം, ഉപരോധത്തെ ചെറുക്കാന്‍ വേണ്ടത്ര ഭക്‌ഷണസാധനങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നില്ല. അതു ദേശത്തിന്‍െറ സാബത്തുവര്‍ഷമായിരുന്നു.
Verse 50: അങ്ങനെ രാജാവ് ബത്‌സൂര്‍ കൈ വശപ്പെടുത്തി. അവിടെ ഒരു കാവല്‍സൈന്യത്തെ ഏര്‍പ്പെടുത്തുകയും ചെയ്‌തു.
Verse 51: അനന്തരം, അവന്‍ വിശുദ്‌ധമന്‌ദിരത്തിനു മുമ്പില്‍ പാളയമടിച്ചു. വളരെനാള്‍, അവിടെ കഴിഞ്ഞു. അവന്‍ ഉപരോധഗോപുരങ്ങളും, അഗ്‌നിയും കല്ലും വര്‍ഷിക്കാനുത കുന്നയന്ത്രങ്ങളും, അമ്പ് എയ്യാനുള്ള ഉപ കരണങ്ങളും, തെറ്റാലികളും സജ്‌ജമാക്കി.
Verse 52: അവരുടേതിനോടു കിടപിടിക്കുന്നയുദ്‌ധയന്ത്രങ്ങള്‍ നിര്‍മിച്ച് യഹൂദര്‍ അവരെ ഏറെക്കാലത്തേക്കു ചെറുത്തുനിന്നു.
Verse 53: എന്നാല്‍, അത് ഏഴാംവത്‌സരമായിരുന്നതിനാല്‍ കല വറകളില്‍ ഭക്‌ഷണസാധനങ്ങള്‍ ഇല്ലായിരുന്നു. വിജാതീയരില്‍നിന്നു രക്‌ഷപെട്ടു യൂദായില്‍ അഭയം പ്രാപിച്ചവര്‍ കലവറകളില്‍ ശേഷിച്ചവയെല്ലാം ഭക്‌ഷിച്ചുകഴിഞ്ഞിരുന്നു. വിശുദ്‌ധമന്‌ദിരത്തില്‍ ഏതാനുംപേര്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളു.
Verse 54: ക്‌ഷാമം രൂക്‌ഷമായിരുന്നതിനാല്‍ മറ്റുള്ളവര്‍ ചിതറി താന്താങ്ങളുടെ ഭവനങ്ങളിലേക്കു പോയി.
Verse 55: തന്‍െറ മകന്‍ അന്തിയോക്കസിനെ കിരീടാവകാശിയായി വളര്‍ത്തുന്നതിന് അന്തിയോക്കസ്‌രാജാവ് മരണത്തിനുമുമ്പു നിയോഗിച്ചിരുന്ന ഫിലിപ്പ്,
Verse 56: രാജാവിനോടുകൂടെപോയിരുന്ന പടയാളികളുമായി പേര്‍ഷ്യ, മേദിയാ എന്നിവിടങ്ങളില്‍നിന്നു മടങ്ങിവന്നുവെന്നും ഭരണം കൈയടക്കാന്‍ ശ്രമിക്കുന്നുവെന്നും ലിസിയാസ് കേട്ടു.
Verse 57: അതിനാല്‍, പെട്ടെന്നു സ്‌ഥലം വിടാന്‍ അവന്‍ കല്‍പന നല്‍കി. രാജാവിനോടും സൈന്യാധിപന്‍മാരോടും ജനങ്ങളോടും അവന്‍ പറഞ്ഞു: നമ്മള്‍ ദിവസം ചെല്ലുന്തോറും കൂടുതല്‍ ക്‌ഷീണിച്ചുവരുന്നു; ഭക്‌ഷണസാധനങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. നാം ഉപരോധിക്കുന്ന സ്‌ഥലം സുശക്‌തമാണ്. രാജ്യകാര്യങ്ങളില്‍ നമ്മുടെ അടിയന്തിര ശ്രദ്‌ധ ആവശ്യമായും വന്നിരിക്കുന്നു.
Verse 58: അതിനാല്‍, നമുക്ക് ഈ ജനത്തോടും രാജ്യത്തോടും ഉടമ്പടിചെയ്‌തു സമാധാനം സ്‌ഥാപിക്കാം.
Verse 59: അവര്‍ മുന്‍പത്തെപ്പോലെ സ്വന്തം നിയമങ്ങള്‍ അ നുസരിച്ചു ജീവിക്കട്ടെ. നമ്മള്‍ അവരുടെ നിയമങ്ങള്‍ നീക്കിക്കളഞ്ഞതിന്‍െറ പേരിലാണല്ലോ അവര്‍ കുപിതരായി ഈ വിധം പ്രവര്‍ത്തിച്ചത്.
Verse 60: ഈ അഭിപ്രായം രാജാവിനും സൈന്യാധിപന്‍മാര്‍ക്കും സ്വീകാര്യമായി. രാജാവ് യഹൂദരുമായി സമാധാനയുടമ്പടിക്ക് സന്‌ദേശമയച്ചു. അവര്‍ അതിനു സമ്മതിച്ചു.
Verse 61: രാജാവും സൈന്യാധിപന്‍മാരും ശപഥ പൂര്‍വം ഉറപ്പുകൊടുത്ത വ്യവസ്‌ഥകളിന്‍മേല്‍ യഹൂദര്‍ ആ കോട്ട വിട്ടുപോയി.
Verse 62: എന്നാല്‍, സീയോന്‍മലയിലെത്തിയരാജാവ് ആ സ്‌ഥലം എത്ര ബലവത്തായ കോട്ടയാണെന്നു കണ്ടപ്പോള്‍, താന്‍ ചെയ്‌ത ശപഥം ലംഘിച്ച് അതിനുചുറ്റുമുള്ള മതിലുകള്‍ തകര്‍ക്കാന്‍ ആജ്‌ഞനല്‍കി.
Verse 63: അനന്തരം, അതിവേഗം അന്ത്യോക്യായിലേക്കു തിരിച്ചു. നഗരം ഫിലിപ്പ് കൈയടക്കിയിരിക്കുന്നതായി അവന്‍ കണ്ടു. ഉടനെ ഫിലിപ്പിനെതിരേയുദ്‌ധംചെയ്‌തു. അവന്‍ നഗരം വീണ്ടെടുത്തു.