Verse 1: പാവപ്പെട്ടവനു നീതി നിഷേധിക്കുന്നതിനും എന്‍െറ ജനത്തിലെ എളിയവന്‍െറ അവകാശം എടുത്തുകളയുന്നതിനും
Verse 2: വിധവകളെ കൊള്ളയടിക്കുതിനും അനാഥരെ ചൂഷണം ചെയ്യുതിനുംവേണ്ടി അനീതി നിറഞ്ഞ വിധി പ്രസ്‌താവിക്കുവര്‍ക്കും മര്‍ദനമുറകള്‍ എഴുതിയുണ്ടാക്കുവര്‍ക്കും ദുരിതം!
Verse 3: ശിക്‌ഷാവിധിയുടെ ദിനത്തില്‍, വിദൂരത്തുനിന്ന് അടിക്കുന്ന കൊടുങ്കാറ്റില്‍, നിങ്ങള്‍ എന്തു ചെയ്യും! ആരുടെ അടുത്ത് നിങ്ങള്‍ സഹായത്തിനുവേണ്ടി ഓടിച്ചെല്ലും? നിങ്ങള്‍ ധനം എവിടെ സൂക്‌ഷിക്കും? ഒന്നും അവശേഷിക്കുകയില്ല.
Verse 4: ബന്‌ധിതരുടെ ഇടയില്‍ പതുങ്ങി നടക്കുകയും വധിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ വീഴുകയുമല്ലാതെ നിവൃത്തിയില്ല. ഇതുകൊണ്ടും അവിടുത്തെ കോപം ശമിച്ചിട്ടില്ല. അവിടുത്തെ കരം ഉയര്‍ന്നുതന്നെ നില്‍ക്കുന്നു.
Verse 5: എന്‍െറ കോപത്തിന്‍െറ ദണ്‍ഡും രോഷത്തിന്‍െറ വടിയുമായ അസ്‌സീറിയാ!
Verse 6: അധര്‍മികളായ ജനതയ്‌ക്കെതിരേ ഞാന്‍ അവനെ അയയ്‌ക്കുന്നു. എന്‍െറ കോപത്തിനു പാത്രമായ ജനത്തെ കൊള്ളയടിക്കാനും കവര്‍ച്ചവസ്‌തു തട്ടിയെടുക്കാനും തെരുവിലെ ചെളിപോലെ അവരെ ചവിട്ടിത്തേയ്‌ക്കാനും ഞാന്‍ അവനു കല്‍പന നല്‍കുന്നു.
Verse 7: എന്നാല്‍, അവന്‍െറ ഉദ്‌ദേശ്യമതല്ല. അവന്‍െറ മനസ്‌സിലെ വിചാരവും അപ്രകാരമല്ല. നാശം മാത്രമാണ് അവന്‍ ചിന്തിക്കുന്നത്. അനേകം ജനതകളെ വിഛേദിച്ചുകളയുകയാണ് അവന്‍െറ ഉദ്‌ദേശ്യം.
Verse 8: അവന്‍ പറയുന്നു: എന്‍െറ സൈന്യാധിപന്‍മാര്‍ രാജാക്കന്‍മാരല്ലേ?
Verse 9: കല്‍നോ കാര്‍ക്കെമിഷുപോലെയല്ലേ? ഹാമാത് ആര്‍പ്പാദുപോലെയും, സമരിയാ ദമാസ്‌ക്കസ്‌പോലെയും അല്ലേ?
Verse 10: ജറുസലെമിലും സമരിയായിലും ഉള്ള വയെക്കാള്‍ വലിയ കൊത്തുവിഗ്രഹങ്ങളോടുകൂടിയരാജ്യങ്ങളെ ഞാന്‍ എത്തിപ്പിടിച്ചിരിക്കേ,
Verse 11: സമരിയായോടും അവിടുത്തെ വിഗ്രഹങ്ങളോടും ചെയ്‌തതുപോലെ, ജറുസലെമിനോടും അവിടുത്തെ വിഗ്രഹങ്ങളോടും ഞാന്‍ ചെയ്യേണ്ടതല്ലേ?
Verse 12: കര്‍ത്താവ് സീയോന്‍പര്‍വതത്തോടും ജറുസലെമിനോടുമുള്ള തന്‍െറ പ്രവൃത്തി ചെയ്‌തു കഴിയുമ്പോള്‍ അസ്‌സീറിയാരാജാവിന്‍െറ ഉദ്‌ധതമായവന്‍പുപറച്ചിലിനെയും അഹങ്കാരത്തെയും ശിക്‌ഷിക്കും.
Verse 13: അവന്‍ പറയുന്നു: എന്‍െറ കരബലവും ജ്‌ഞാനവും കൊണ്ടാണ് ഞാനിതു ചെയ്‌തത്. കാരണം, എനിക്ക് അറിവുണ്ടായിരുന്നു. ഞാന്‍ ജനതകളുടെ അതിര്‍ത്തികള്‍ നീക്കം ചെയ്യുകയും അവരുടെ നിക്‌ഷേപങ്ങള്‍ കൊള്ളയടിക്കുകയും ചെയ്‌തു. സിംഹാസനത്തിലിരിക്കുന്നവരെ ഞാന്‍ കാളക്കൂറ്റന്‍െറ കരുത്തോടെ താഴെയിറക്കി.
Verse 14: പക്‌ഷിക്കൂട്ടില്‍ നിന്നെന്നപോലെ എന്‍െറ കരം ജനതകളുടെ സമ്പത്ത് അപഹരിച്ചു. ഉപേക്‌ഷിക്കപ്പെട്ട മുട്ടകള്‍ ശേഖരിക്കുന്നതുപോലെ ഭൂമിയിലെ സമ്പത്തു മുഴുവന്‍ കരസ്‌ഥമാക്കി. ചിറകനക്കാനോ വായ് തുറന്നു ചിലയ്‌ക്കാനോ ഒന്നും ഉണ്ടായിരുന്നില്ല.
Verse 15: വെട്ടുകാരനോടു കോടാലി വന്‍പു പറയുമോ? അറുക്കുന്നവനോടു വാള്‍ വീമ്പടിക്കുമോ? ദണ്‍ഡ് അത് ഉയര്‍ത്തുന്നവനെ നിയന്ത്രിക്കുന്നതുപോലെയും ഊന്നുവടി മരമല്ലാത്തവനെ ഉയര്‍ത്തുന്നതുപോലെയും ആണ് അത്.
Verse 16: കര്‍ത്താവ്, സൈന്യങ്ങളുടെ കര്‍ത്താവ്, കരുത്തന്‍മാരായ യോദ്‌ധാക്കളുടെമേല്‍ ക്‌ഷയിപ്പിക്കുന്ന രോഗം അയയ്‌ക്കും. അവന്‍െറ കരുത്തിനടിയില്‍ അഗ്നിജ്വാലപോലെ ഒരു ദാഹക ശക്‌തി ജ്വലിക്കും.
Verse 17: ഇസ്രായേലിന്‍െറ പ്രകാശം അഗ്‌നിയായും അവന്‍െറ പരിശുദ്‌ധന്‍ ഒരു ജ്വാലയായും മാറും. അതു ജ്വലിച്ച് ഒറ്റദിവസം കൊണ്ട് അവന്‍െറ മുള്ളുകളും മുള്‍ച്ചെടികളും ദഹിപ്പിച്ചുകളയും.
Verse 18: അവന്‍െറ വനത്തിന്‍െറയും വിളവുനിലങ്ങളുടെയും പ്രഭാവം കര്‍ത്താവു നശിപ്പിക്കും - ആത്‌മാവും ശരീരവും തന്നെ. രോഗിയായ മനുഷ്യന്‍ ക്‌ഷയിക്കുന്നതുപോലെയായിരിക്കും അത്.
Verse 19: അവന്‍െറ വനത്തില്‍ അവശേഷിക്കുന്ന വൃക്‌ഷങ്ങള്‍ ഒരു കുഞ്ഞിന് എണ്ണാവുന്നതുപോലെ പരിമിതമായിരിക്കും.
Verse 20: ഇസ്രായേലില്‍ അവശേഷിച്ചവരും യാക്കോബിന്‍െറ ഭവനത്തില്‍ ജീവിച്ചിരിക്കുന്നവരും തങ്ങളെ പ്രഹരിച്ചവനില്‍ അന്ന് ആശ്രയിക്കുകയില്ല. അവര്‍ ഇസ്രായേലിന്‍െറ പരിശുദ്‌ധനായ കര്‍ത്താവില്‍ തീര്‍ച്ചയായും ശരണംവയ്‌ക്കും.
Verse 21: അവശേഷിക്കുന്ന ഒരു ഭാഗം - യാക്കോബിന്‍െറ സന്തതികളില്‍ അവശേഷിക്കുന്ന ഒരു ഭാഗം - ശക്‌തനായ ദൈവത്തിങ്കലേക്കു തിരിയും.
Verse 22: നിങ്ങളുടെ ജന മായ ഇസ്രായേല്‍ കടലിലെ മണല്‍ത്തരിപോലെയാണെങ്കിലും അവശേഷിക്കുന്നവരില്‍ ഒരുഭാഗം മാത്രമേ തിരിയുകയുള്ളു. നീതി കവിഞ്ഞൊഴുകുന്ന വിനാശം നിശ്‌ചയിക്കപ്പെട്ടിരിക്കുന്നു.
Verse 23: കര്‍ത്താവ്, സൈന്യങ്ങളുടെ കര്‍ത്താവ്, നിശ്‌ചയിക്കപ്പെട്ടതുപോലെ ഭൂമുഖത്ത്, പൂര്‍ണവിനാശം വരുത്തും.
Verse 24: സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: സീയോനില്‍ വസിക്കുന്ന എന്‍െറ ജനമേ, ഈജിപ്‌തുകാര്‍ ചെയ്‌തതുപോലെ അസ്‌സീറിയാക്കാര്‍ തങ്ങളുടെ വടികൊണ്ടു പ്രഹരിക്കുകയും നിങ്ങള്‍ക്കെതിരേ ദണ്‍ഡ് ഉയര്‍ത്തുകയും ചെയ്യുമ്പോള്‍ ഭയപ്പെടരുത്.
Verse 25: എന്തെന്നാല്‍, അല്‍പസമയത്തിനുള്ളില്‍ എന്‍െറ രോഷം ശമിക്കുകയും എന്‍െറ ക്രോധം അവരുടെ വിനാശത്തിനായി തിരിച്ചുവിടുകയും ചെയ്യും.
Verse 26: സൈന്യങ്ങളുടെ കര്‍ത്താവ് ഓറെബിലെ പാറയ്‌ക്കടുത്തുവച്ചു മിദിയാനെ പ്രഹരിച്ചതുപോലെ അവരെ പ്രഹരിക്കും. ഈജിപ്‌തില്‍വച്ചു ചെയ്‌തതുപോലെ അവിടുന്ന് സമുദ്രത്തിന്‍മേല്‍ ദണ്‍ഡ് ഉയര്‍ത്തിപ്പിടിക്കും.
Verse 27: അന്ന് അവന്‍െറ ഭാരം നിന്‍െറ തോളില്‍നിന്നു നീങ്ങുകയും നിന്‍െറ കഴുത്തിലുള്ള നുകം തകര്‍ക്കപ്പെടുകയും ചെയ്യും.
Verse 28: അവന്‍ റിമ്മോനില്‍ നിന്നു വന്നു. അയ്യാത്തിലെത്തി, മിഗ്രാണിലൂടെ കടന്ന് മിക്‌മാഷില്‍ ചെന്നു. അവിടെ അവന്‍ തന്‍െറ സാമഗ്രികള്‍ സൂക്‌ഷിക്കുന്നു.
Verse 29: അവര്‍ ചുരം കടന്നു ഗേബായിലെത്തി അവിടെ രാത്രി ചെലവഴിക്കുന്നു. റാമാ വിറകൊള്ളുന്നു. സാവൂളിന്‍െറ ഗിബെയാ ഓടി മറയുന്നു.
Verse 30: ഗാലിംപുത്രീ, ഉറക്കെ നിലവിളിക്കുക. ലയീഷാ, ശ്രദ്‌ധിക്കുക. അനാത്തോത്തേ, മറുപടി പറയുക.
Verse 31: മാദ്‌മെനാ പലായനം ചെയ്യുന്നു. ഗബിംനിവാസികള്‍ രക്‌ഷ തേടി ഓടുന്നു.
Verse 32: ഈ ദിവസം തന്നെ അവന്‍ നോബില്‍ താമസിക്കും; സീയോന്‍പുത്രിയുടെ മലയുടെ നേരേ, ജറുസലെം കുന്നിന്‍െറ നേരേ, അവന്‍ മുഷ്‌ടി ചുരുട്ടും.
Verse 33: സൈന്യങ്ങളുടെ കര്‍ത്താവ് വൃക്‌ഷശാഖകളെ ഭീകരമായ ശക്‌തിയോടെ മുറിച്ചുതള്ളും; ഉന്നതശാഖകളെ വെട്ടിവീഴ്‌ത്തും; ഉയര്‍ന്നവയെ നിലംപതിപ്പിക്കും.
Verse 34: അവിടുന്ന് വനത്തിലെ നിബിഡഭാഗങ്ങളെ കോടാലികൊണ്ടു വെട്ടിവീഴ്‌ത്തും; ലബനോന്‍ അതിന്‍െറ മഹാവൃക്‌ഷങ്ങളോടെ നിലംപതിക്കും.