Verse 1: കര്‍ത്താവേ, അങ്ങാണ് എന്‍െറ ദൈവം; ഞാന്‍ അങ്ങയെ പുകഴ്‌ത്തുകയും അങ്ങയുടെ നാമത്തെ സ്‌തുതിക്കുകയും ചെയ്യും. പണ്ടുതന്നെ നിരൂപിച്ചതും വിശ്വസ്‌ത വും സത്യസന്‌ധവുമായവന്‍കാര്യങ്ങള്‍ അങ്ങ് നിറവേറ്റിയിരിക്കുന്നു.
Verse 2: അങ്ങ് നഗരത്തെ കല്‍ക്കൂമ്പാരമാക്കി, സുരക്‌ഷിത നഗരത്തെ ശൂന്യമാക്കി, വിദേശികളുടെ കോട്ടകള്‍ നഗരമല്ലാതായി. അത് ഇനിമേല്‍ പണിതുയര്‍ത്തുകയില്ല.
Verse 3: അതിനാല്‍, പ്രബലജന തകള്‍ അങ്ങയെ മഹത്വപ്പെടുത്തും; നിര്‍ദയരായ ജനതകളുടെ നഗരങ്ങള്‍ അങ്ങയെ ഭയപ്പെടും.
Verse 4: അങ്ങ് പാവപ്പെട്ടവര്‍ക്കു കോട്ടയും ദരിദ്രന്‍െറ കഷ്‌ടതകളില്‍ അവന് ഉറപ്പുള്ള അഭയവും ആണ്. കൊടുങ്കാററില്‍ ശക്‌തിദുര്‍ഗവും കൊടുംവെയിലില്‍ തണലും. നീചന്‍ കോട്ടയ്‌ക്കെതിരേ ചീറിയടിക്കുന്ന കൊടുങ്കാറ്റു പോലെയാണ്.
Verse 5: മണലാരണ്യത്തിലെ ഉഷ്‌ണക്കാറ്റുപോലെ, വിദേശികളുടെ ആക്രാശം അങ്ങ് അടക്കുന്നു. മേഘത്തിന്‍െറ തണല്‍ വെയില്‍ മറയ്‌ക്കുന്നതുപോലെ ക്രൂരന്‍മാരുടെ വിജയഗാനം അങ്ങ് ഇല്ലാതാക്കുന്നു.
Verse 6: ഈ പര്‍വതത്തില്‍ സര്‍വജനതകള്‍ക്കുംവേണ്ടി സൈന്യങ്ങളുടെ കര്‍ത്താവ് ഒരു വിരുന്നൊരുക്കും- മജ്‌ജയും കൊഴുപ്പുമുറ്റിയ വിഭവങ്ങളും മേല്‍ത്തരം വീഞ്ഞുമുള്ള വിരുന്ന്.
Verse 7: സര്‍വജനതകളെയും മറച്ചിരിക്കുന്ന ആവ രണം - ജനതകളുടെമേല്‍ വിരിച്ചിരിക്കുന്ന മൂടുപടം - ഈ പര്‍വതത്തില്‍വച്ച് അവിടുന്ന് നീക്കിക്കളയും.
Verse 8: അവിടുന്ന് മരണത്തെ എന്നേക്കുമായി ഗ്രസിക്കും; സകലരുടെയും കണ്ണീര്‍ അവിടുന്ന് തുടച്ചുമാറ്റും; തന്‍െറ ജനത്തിന്‍െറ അവമാനം ഭൂമിയില്‍ എല്ലായിടത്തുംനിന്ന് അവിടുന്ന് നീക്കിക്കളയും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്‌തിരിക്കുന്നത്.
Verse 9: അന്ന് ഇങ്ങനെ പറയുന്നതു കേള്‍ക്കും: ഇതാ, നമ്മുടെ ദൈവം. നമ്മുടെ രക്‌ഷയുടെ പ്രത്യാശ നാം അര്‍പ്പി ച്ചദൈവം. ഇതാ കര്‍ത്താവ്! നാം അവിടുത്തേക്കുവേണ്ടിയാണു കാത്തിരുന്നത്. അവിടുന്ന് നല്‍കുന്ന രക്‌ഷയില്‍ നമുക്കു സന്തോഷിച്ചുല്ലസിക്കാം.
Verse 10: കര്‍ത്താവിന്‍െറ കരം ഈ പര്‍വതത്തില്‍വിശ്രമിക്കും. ചാണകക്കുഴിയില്‍ വൈക്കോല്‍ എന്നപോലെ മൊവാബ് അവിടെ ചവിട്ടിമെതിക്കപ്പെടും.
Verse 11: നീന്തല്‍ക്കാരന്‍ നീന്താന്‍ കൈ വിരിക്കുന്നതുപോലെ അവന്‍ അതിന്‍െറ മധ്യത്തില്‍നിന്നു കൈനീട്ടും. എന്നാല്‍, കര്‍ത്താവ് അവന്‍െറ അഹങ്കാരവും കരങ്ങളുടെ സാമര്‍ഥ്യവും ഒന്നുപോലെ നശിപ്പിക്കും.
Verse 12: അവന്‍െറ ഉന്നതമായ കോട്ടകളെ അവിടുന്നു തകര്‍ത്തു താഴെയിട്ട് പൊടിയാക്കിക്കളയും.