Verse 1: കര്‍ത്താവിനു യാക്കോബിന്‍െറ മേല്‍ കാരുണ്യം ഉണ്ടാവുകയും ഇസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്ത് അവരെ സ്വന്തം ദേശത്തു സ്‌ഥാപിക്കുകയും ചെയ്യും. വിദേശീയര്‍ അവരോടു ചേര്‍ന്ന് യാക്കോബിന്‍െറ ഭവനത്തില്‍ ലയിച്ചുചേരും.
Verse 2: ജനതകള്‍ അവരെ സ്വീകരിച്ച് അവരുടെ ദേശത്തേക്കു നയിക്കും. ഇസ്രായേല്‍ കര്‍ത്താവിന്‍െറ ദേശത്ത് അവരെ ദാസീദാസന്‍മാരാക്കും. തങ്ങളെ അടിമപ്പെടുത്തിയവരെ അവര്‍ അടിമകളാക്കും. തങ്ങളെ മര്‍ദിച്ചവരുടെമേല്‍ അവര്‍ ഭരണം നടത്തും.
Verse 3: കര്‍ത്താവ് നിന്‍െറ വേദനയും കഷ്‌ട തയും നീ ചെയ്യേണ്ടിവന്ന കഠിനദാസ്യവും നീക്കി നിനക്കു വിശ്രമം നല്‍കുമ്പോള്‍
Verse 4: ബാബിലോണ്‍ രാജാവിനെ നീ ഇങ്ങനെ പരിഹ സിക്കും: മര്‍ദകന്‍ എങ്ങനെ നശിച്ചുപോയി! അവന്‍െറ ഒൗദ്‌ധത്യം എങ്ങനെ നിലച്ചു!
Verse 5: കര്‍ത്താവ് ദുഷ്‌ടന്‍െറ ദണ്‍ഡ് തകര്‍ത്തിരിക്കുന്നു.
Verse 6: കോപാവേശത്താല്‍ ജനതകളെ നിരന്തരം പ്രഹരിക്കുകയും മര്‍ദനഭരണം നടത്തുകയും ചെയ്‌തുകൊണ്ടിരിക്കുന്ന അധികാരികളുടെ ചെങ്കോല്‍ അവിടുന്ന് തകര്‍ത്തിരിക്കുന്നു. ഭൂമി മുഴുവന്‍ ശാന്തമായി വിശ്രമിക്കുന്നു.
Verse 7: അവര്‍ ഗാനമാലപിച്ച് ഉല്ലസിക്കുന്നു.
Verse 8: സരളമരങ്ങളും ലബനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു പറയുന്നു: നീ വീണുപോയതുകൊണ്ട് ആരും ഞങ്ങളെ വെട്ടിവീഴ്‌ത്താന്‍ വരുന്നില്ല.
Verse 9: നീ ചെല്ലുമ്പോള്‍ സ്വീകരിക്കാന്‍ താഴെ പാതാളം ഇളകിമറിയുന്നു. നിന്നെ സ്വാഗതം ചെയ്യാന്‍ അതു ഭൂമിയില്‍ അധിപന്‍മാരായിരുന്നവരുടെ പ്രതങ്ങളെ ഉണര്‍ത്തുന്നു. ജനതകളുടെ രാജാക്കന്‍മാരായിരുന്നവരെ അതു സിംഹാസനങ്ങളില്‍ നിന്ന് എഴുന്നേല്‍പിക്കുന്നു.
Verse 10: അവര്‍ നിന്നോട്, നീയും ഞങ്ങളെപ്പോലെ ബലഹീനനായി, നീയും ഞങ്ങള്‍ക്കു തുല്യനായിരിക്കുന്നു, എന്നുപറയും.
Verse 11: നിന്‍െറ പ്രതാപവും വാദ്യഘോഷവും പാതാളത്തിലേക്കു താഴ്‌ത്തപ്പെട്ടിരിക്കുന്നു. കീടങ്ങളാണു നിന്‍െറ കിടക്ക. പുഴുക്കളാണു നിന്‍െറ പുതപ്പ്.
Verse 12: ഉഷസ്‌സിന്‍െറ പുത്രനായ പ്രഭാതനക്‌ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്‌ത്തി!
Verse 13: നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്‍െറ നക്‌ഷത്രങ്ങള്‍ക്കുപരി എന്‍െറ സിംഹാസനം ഞാന്‍ സ്‌ഥാപിക്കും. ഉത്തരദിക്കിന്‍െറ അതിര്‍ത്തിയിലെ സമാഗമപര്‍വതത്തിന്‍െറ മുകളില്‍ ഞാനിരിക്കും;
Verse 14: ഉന്നതമായ മേഘങ്ങള്‍ക്കു മീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആ കും.
Verse 15: എന്നാല്‍, നീ പാതാളത്തിന്‍െറ അഗാധഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു.
Verse 16: നിന്നെ കാണുന്നവര്‍ തുറിച്ചുനോക്കി ചിന്തിക്കും:
Verse 17: ഭൂമിയെ വിറപ്പിക്കുകയും രാജ്യങ്ങളെ ഇളക്കുകയും ലോകത്തെ മരുഭൂമിയാക്കുകയും അതിന്‍െറ നഗരങ്ങളെ കീഴടക്കുകയും തടവുകാരെ വീട്ടിലേക്കു വിടാതിരിക്കുകയും ചെയ്‌തത് ഇവന്‍ തന്നെയല്ലേ?
Verse 18: ജനതകളുടെ രാജാക്കന്‍മാര്‍ താന്താങ്ങളുടെ ശവകുടീരങ്ങളില്‍ മഹത്വത്തോടെ നിദ്രകൊള്ളുന്നു.
Verse 19: നീയാകട്ടെ, ശവകുടീരത്തില്‍ നിന്നു പുറത്തെറിയപ്പെട്ടിരിക്കുന്നു; വാളിനിരയായി പാതാളഗര്‍ത്തത്തിലെ കല്ലുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നവരാല്‍ ചുറ്റപ്പെട്ട്, നിന്‌ദ്യമായ അകാല മുളയെന്നപോലെ, ചവിട്ടിയരയ്‌ക്കപ്പെട്ട മൃതശരീരമെന്നപോലെ നീ കിടക്കുന്നു.
Verse 20: സ്വന്തം ദേശം നശിപ്പിക്കുകയും സ്വന്തം ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്‌ത നീ അവരോടുകൂടെ സംസ്‌കരിക്കപ്പെടുകയില്ല. തിന്‍മ പ്രവര്‍ത്തിക്കുന്നവരുടെ പിന്‍ഗാമികളുടെ പേര് നിലനില്‍ക്കാതിരിക്കട്ടെ!
Verse 21: പിതാക്കന്‍മാരുടെ അകൃത്യം നിമിത്തം മക്കളും വധിക്കപ്പെടട്ടെ! അവര്‍ എഴുന്നേറ്റ് ഭൂമി കൈവശമാക്കുകയും ഭൂമുഖം നഗരങ്ങള്‍കൊണ്ട് നിറയ്‌ക്കുകയും ചെയ്യാതിരിക്കേണ്ടതിനുതന്നെ.
Verse 22: സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അവര്‍ക്കെതിരായി എഴുന്നേറ്റ് ബാബിലോണില്‍ നിന്ന്, അവിടെ അവശേഷിക്കുന്നവരെയും അവരുടെ നാമത്തെയും അവരുടെ സന്താനങ്ങളെയും പിന്‍തലമുറകളെയും വിച്‌ഛേദിക്കും.
Verse 23: ഞാന്‍ അതിനെ മുള്ളന്‍ പന്നിയുടെ ആസ്‌ഥാനവും നീര്‍പ്പൊയ്‌കകളും ആക്കും. നാശത്തിന്‍െറ ചൂലുകൊണ്ടു ഞാനതിനെ തൂത്തുകളയും. സൈന്യങ്ങളുടെ കര്‍ത്താവാണ് അരുളിച്ചെയ്‌തിരിക്കുന്നത്.
Verse 24: സൈന്യങ്ങളുടെ കര്‍ത്താവ് ശപഥം ചെയ്‌തിരിക്കുന്നു: ഞാന്‍ തീരുമാനിച്ചതുപോലെ സംഭവിക്കും.
Verse 25: ഞാന്‍ നിശ്‌ചയിച്ചതു നിറവേറും. എന്‍െറ ദേശത്തുള്ള അസ്‌സീറിയാക്കാരനെ ഞാന്‍ തകര്‍ക്കും; എന്‍െറ പര്‍വതത്തില്‍ ഞാന്‍ അവനെ ചവിട്ടി മെതിക്കും. അവന്‍െറ നുകം അവരില്‍ നിന്നു നീങ്ങിപ്പോകും; അവരുടെ തോളില്‍ നിന്ന് അവന്‍െറ ഭാരവും.
Verse 26: ഭൂമി മുഴുവനെയും സംബന്‌ധിക്കുന്ന നിശ്‌ചയമാണിത്. എല്ലാ ജനതകളുടെയുംമേല്‍ നീട്ടപ്പെട്ടിരിക്കുന്ന കരം ഇതാണ്.
Verse 27: എന്തെന്നാല്‍, സൈന്യങ്ങളുടെ കര്‍ത്താവാണ് ഇതു നിശ്‌ചയിച്ചത്. ആര്‍ക്ക് അതിനെ ദുര്‍ബലമാക്കാന്‍ കഴിയും? അവിടുന്ന് കരംനീട്ടിയിരിക്കുന്നു. ആര്‍ക്ക് അതിനെ പിന്‍തിരിപ്പിക്കാന്‍ കഴിയും?
Verse 28: ആഹാസ് രാജാവ് മരിച്ചവര്‍ഷം ഉണ്ടായ അരുളപ്പാട്:
Verse 29: ഫിലിസ്‌ത്യരേ, നിങ്ങളെ പ്രഹരിച്ചവടി തകര്‍ക്കപ്പെട്ടതുകൊണ്ട് സന്തോഷിക്കേണ്ടാ. സര്‍പ്പത്തിന്‍െറ വേരില്‍ നിന്ന് ഒരു അണലി പുറത്തു വരും. അതിന്‍െറ ഫലമാകട്ടെ പറക്കുന്ന സര്‍പ്പമായിരിക്കും.
Verse 30: ദരിദ്രരുടെ ആദ്യജാതര്‍ക്കു ഭക്‌ഷണം ലഭിക്കും, പാവപ്പെട്ടവന്‍ സുരക്‌ഷിതനായി ഉറങ്ങും. എന്നാല്‍, നിന്‍െറ വേരിനെ ഞാന്‍ ക്‌ഷാമം കൊണ്ടു വധിക്കും, നിന്നില്‍ അവശേഷിക്കുന്നവനെ ഞാന്‍ കൊല്ലും.
Verse 31: കവാടമേ, വിലപിക്കുക; നഗരമേ, കരയുക. ഫിലിസ്‌ത്യരേ, നിങ്ങള്‍ എല്ലാവരും ഭയംകൊണ്ട് ഉരുകുവിന്‍. വടക്കുനിന്ന് ഒരു ധൂമപടലം ഉയരുന്നു. സൈന്യത്തില്‍നിന്ന് ആരും ഒഴിഞ്ഞുമാറുന്നില്ല.
Verse 32: ജനതകളുടെ ദൂതന്‍മാര്‍ക്കു കിട്ടുന്ന മറുപടി എന്തായിരിക്കും? കര്‍ത്താവ് സീയോനെ സ്‌ഥാപിച്ചിരിക്കുന്നു. അവിടുത്തെ ജനത്തിലെ പീഡിതര്‍ അവളില്‍ അഭയം കണ്ടെത്തും.