Verse 1: ഇതാ, കര്‍ത്താവ്, സൈന്യങ്ങളുടെ കര്‍ത്താവ്, യൂദായില്‍ നിന്നും ജറുസലെമില്‍ നിന്നും എല്ലാ താങ്ങും തുണയും അപ്പവുംവെള്ളവും എടുത്തുമാറ്റുന്നു.
Verse 2: ധീരനും പടയാളിയുംന്യായാധിപനും പ്രവാചകനും ഭാവിപറയുന്നവനും ശ്രഷ്‌ഠനും
Verse 3: സൈന്യാധിപനും പ്രഭുവും ഉപദേഷ്‌ടാവും മന്ത്രവാദിയും ആഭിചാരകനും ഇല്ലാതാകും.
Verse 4: ഞാന്‍ ബാലന്‍മാരെ അവരുടെ രാജാക്കന്‍മാരാക്കും. ശിശുക്കള്‍ അവരെ ഭരിക്കും.
Verse 5: ജനം പരസ്‌പരം പീഡിപ്പിക്കും, ഓരോരുത്തനും തന്‍െറ കൂട്ടുകാരനെയും അയല്‍ക്കാരനെയും ചൂഷണം ചെയ്യും.യുവാക്കള്‍ വൃദ്‌ധരെയും അധമന്‍മാന്യനെയും അപമാനിക്കും.
Verse 6: ഒരുവന്‍ തന്‍െറ പിതൃഭവനത്തില്‍ പ്രവേശിച്ച് സഹോദരനെ പിടിച്ചുനിര്‍ത്തി പറയും: നിനക്കൊരു മേലങ്കിയുണ്ട്; നീ ഞങ്ങളുടെ നേതാവായിരിക്കുക. ഈ നാശക്കൂമ്പാരം നിന്‍െറ അധീനതയിലായിരിക്കും.
Verse 7: അന്ന് അവന്‍ മറുപടി പറയും: ഞാന്‍ വൈദ്യനല്ല. എന്‍െറ വീട്ടില്‍ അപ്പമോ മേലങ്കിയോ ഇല്ല. നീ എന്നെ ജനനേതാവാക്കരുത്.
Verse 8: ജറുസലെമിന്‍െറ കാലിടറി. യൂദാ നിപതിച്ചു. എന്തെന്നാല്‍, അവര്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും കര്‍ത്താവിനോടു മത്‌സരിച്ച് അവിടുത്തെ മഹത്വപൂര്‍ണമായ സാന്നിധ്യത്തെ വെല്ലുവിളിച്ചു.
Verse 9: അവരുടെ പക്‌ഷപാതം അവര്‍ക്കെതിരേ സാക്‌ഷ്യം നല്‍കുന്നു. അവര്‍ തങ്ങളുടെ പാപം മറയ്‌ക്കാതെ സോദോമിനെപ്പോലെ ഉദ്‌ഘോഷിക്കുന്നു. അവര്‍ക്കു ദുരിതം! അവര്‍ തങ്ങളുടെമേല്‍ തിന്‍മ വിളിച്ചുവരുത്തിയിരിക്കുന്നു.
Verse 10: നീതിമാന്‍മാരോടു പറയുക: നിങ്ങള്‍ക്ക് നന്‍മ വരും. നിങ്ങളുടെ പ്രവൃത്തികളുടെ ഫലം നിങ്ങള്‍ അനുഭവിക്കും.
Verse 11: ദുഷ്‌ടനു ദുരിതം! അവന്‍െറ മേല്‍ തിന്‍മവരുന്നു. അവന്‍ ചെയ്‌തത് അവനോടും ചെയ്യും.
Verse 12: എന്‍െറ ജനം - കുട്ടികളാണവരുടെ മര്‍ദകര്‍. സ്‌ത്രീകളാണ് അവരുടെമേല്‍ ഭരണം നടത്തുന്നത്. എന്‍െറ ജനമേ, നിങ്ങളുടെ നേതാക്കന്‍മാര്‍ നിങ്ങളെ വഴിതെറ്റിക്കുന്നു. എങ്ങോട്ടു തിരിയണമെന്നു നിങ്ങള്‍ അറിയുന്നില്ല.
Verse 13: കര്‍ത്താവ്‌ന്യായം വിധിക്കാന്‍ ഒരുങ്ങുന്നു; തന്‍െറ ജനത്തെ വിധിക്കാന്‍ എഴുന്നേല്‍ക്കുന്നു.
Verse 14: കര്‍ത്താവ് തന്‍െറ ജനത്തിന്‍െറ ശ്രഷ്‌ഠന്‍മാരെയും രാജാക്കന്‍മാരെയും വിധിക്കുന്നു. നിങ്ങളാണ് മുന്തിരിത്തോട്ടം നശിപ്പിച്ചവര്‍. പാവപ്പെട്ടവരെ കൊള്ളയടിച്ചവസ്‌തുക്കള്‍ നിങ്ങളുടെ ഭവനത്തിലുണ്ട്.
Verse 15: എന്‍െറ ജനത്തെ ഞെരുക്കാനും പാവപ്പെട്ടവരുടെ തല ചതയ്‌ക്കാനും നിങ്ങള്‍ക്കെന്തുകാര്യം? സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്.
Verse 16: കര്‍ത്താവ് അരുളിച്ചെയ്‌തു: സീയോന്‍ പുത്രിമാര്‍ ഗര്‍വിഷ്‌ഠരും ഞെളിഞ്ഞു നടക്കുന്നവരും കടക്കണ്ണെറിയുന്നവരും പാദസരം കിലുക്കി അലസഗമനം ചെയ്യുന്നവരും ആണ്.
Verse 17: കര്‍ത്താവ് അവരുടെ ശിരസ്‌സു ചിരങ്ങുകൊണ്ടു നിറയ്‌ക്കും; അവരെ നഗ്‌നരാക്കും.
Verse 18: അന്നു കര്‍ത്താവ് അവരുടെ പാദസരത്തിന്‍െറ അലങ്കാരവും തലമുടി നാടയും കിരീടവും
Verse 19: കുണ്‍ഡലവും വളയും കണ്‌ഠപടവും
Verse 20: ശിരോവസ്‌ത്രവും തോള്‍വളയും അരപ്പട്ടയും സുഗന്ധച്ചിമിഴും ഏല സ്‌സും
Verse 21: മുദ്രമോതിരവും മൂക്കുത്തിയും
Verse 22: വിലപിടിച്ചവസ്‌ത്രവും മേലങ്കിയും കുപ്പായവും ചെറുസഞ്ചിയും
Verse 23: ലോലമായ വസ്‌ത്രവും പട്ടുവസ്‌ത്രവും തലപ്പാവും മൂടുപടവും എടുത്തുമാറ്റും.
Verse 24: പരിമളത്തിനു പകരം ദുര്‍ഗന്‌ധം, അരപ്പട്ടയ്‌ക്കുപകരം കയര്‍, പിന്നിയ തലമുടിക്കു പകരം കഷണ്ടി, വിലപിടിപ്പുള്ള പുറങ്കുപ്പായത്തിനു പകരം ചാക്ക്, സൗന്‌ദര്യത്തിനു പകരം അവമതി.
Verse 25: നിന്‍െറ പുരുഷന്‍മാര്‍ വാളിനിരയാകും. പ്രബലന്‍മാര്‍യുദ്‌ധത്തില്‍ നിലംപതിക്കും.
Verse 26: നഗരകവാടങ്ങള്‍ വിലപിക്കും. ബലാല്‍ക്കാരത്തിന് ഇരയായി നീ തറയില്‍ ഇരിക്കും.