Verse 1: സഹോദരരേ, നിങ്ങള്‍ ആത്‌മീയ ദാനങ്ങളെക്കുറിച്ച് അറിവുള്ളവരായിരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.
Verse 2: നിങ്ങള്‍ വിജാതീയരായിരുന്നപ്പോള്‍ സംസാരശേഷിയില്ലാത്ത വിഗ്രഹങ്ങളുടെ അടുത്തേക്ക് അപഥ സഞ്ചാരം ചെയ്‌തിരുന്നത് ഓര്‍ക്കുന്നുണ്ടല്ലോ.
Verse 3: ദൈവാത്‌മാവുമുഖേന സംസാരിക്കുന്നവരാരും യേശു ശപിക്കപ്പെട്ടവനാണ് എന്ന് ഒരിക്കലും പറയുകയില്ലെന്നും യേശു കര്‍ത്താവാണ് എന്നു പറയാന്‍ പരിശുദ്‌ധാത്‌മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്നും നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
Verse 4: ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്കിലും ആത്‌മാവ് ഒന്നുതന്നെ.
Verse 5: ശുശ്രൂഷകളില്‍വൈവിധ്യം ഉണ്ടെങ്കിലും കര്‍ത്താവ് ഒന്നുതന്നെ.
Verse 6: പ്രവൃത്തികളില്‍ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്‍കുന്ന ദൈവം ഒന്നുതന്നെ.
Verse 7: ഓരോരുത്തരിലും ആത്‌മാവുവെളിപ്പെടുന്നത് പൊതുനന്‍മയ്‌ക്കുവേണ്ടിയാണ്.
Verse 8: ഒരേ ആത്‌മാവുതന്നെ ഒരാള്‍ക്കു വിവേകത്തിന്‍െറ വചനവും മറ്റൊരാള്‍ക്കു ജ്‌ഞാനത്തിന്‍െറ വചനവും നല്‍കുന്നു.
Verse 9: ഒരേ ആത്‌മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗ ശാന്തിക്കുള്ള വരവും നല്‍കുന്നു.
Verse 10: ഒരുവന് അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്‌തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന് ആത്‌മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന് വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്‌മാവു തന്നെ നല്‍കുന്നു.
Verse 11: തന്‍െറ ഇ ച്‌ഛയ്‌ക്കൊത്ത് ഓരോരുത്തര്‍ക്കും പ്രത്യേക പ്രത്യേക ദാനങ്ങള്‍ നല്‍കുന്ന ഒരേ ആത്‌മാവിന്‍െറ തന്നെ പ്രവൃത്തിയാണ് ഇതെല്ലാം.
Verse 12: ശരീരം ഒന്നാണെങ്കിലും, അതില്‍ പല അവയവങ്ങള്‍ ഉണ്ട്. അവയവങ്ങള്‍ പലതെങ്കിലും അവയെല്ലാംചേര്‍ന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെതന്നെയാണ് ക്രിസ്‌തുവും.
Verse 13: നമ്മളെല്ലാവരും ഒരേ ആത്‌മാവില്‍ ഏകശരീരമാകാന്‍ ജ്‌ഞാനസ്‌നാനമേറ്റു. യഹൂദരെന്നോ ഗ്രീക്കുകാരെന്നോ, അടിമകളെന്നോ സ്വതന്ത്രരെന്നോ ഭേദംകൂടാതെ ഒരേ ആത്‌മാവിനെ പാനം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിച്ചു.
Verse 14: ഒരു അവയവമല്ല, പലതുചേര്‍ന്നതാണ് ശരീരം.
Verse 15: ഞാന്‍ കൈ അല്ലാത്തതിനാല്‍ ശരീരത്തിന്‍െറ ഭാഗമല്ല എന്നു കാല്‍ പറഞ്ഞാല്‍ അതു ശരീരത്തിന്‍െറ ഭാഗമല്ലെന്നുവരുമോ?
Verse 16: അതുപോലെതന്നെ, ഞാന്‍ കണ്ണല്ലാത്തതിനാല്‍ ശരീരത്തിന്‍െറ ഭാഗമല്ല എന്നു ചെവി പറഞ്ഞാല്‍ അതു ശരീരത്തിന്‍െറ ഭാഗമല്ലെന്നുവരുമോ?
Verse 17: ശരീരം ഒരു കണ്ണുമാത്രമായിരുന്നെങ്കില്‍ശ്രവണം സാധ്യമാകുന്നതെങ്ങനെ? ശരീരം ഒരു ചെവി മാത്രമായിരുന്നെങ്കില്‍ ഘ്രാണം സാധ്യമാകുന്നതെങ്ങനെ?
Verse 18: എന്നാല്‍, ദൈവം സ്വന്തം ഇഷ്‌ടമനുസരിച്ച്‌് ഓരോ അവയ വവും ശരീരത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്നു.
Verse 19: എല്ലാംകൂടെ ഒരു അവയവമായിരുന്നെങ്കില്‍ ശരീരം എവിടെയാകുമായിരുന്നു?
Verse 20: ഇപ്പോഴാകട്ടെ പല അവയവങ്ങളും ഒരു ശരീരവുമാണുള്ളത്.
Verse 21: കണ്ണിന് കൈയോട് എനിക്കു നിന്നെക്കൊണ്ട് ആവശ്യമില്ല എന്നോ, തലയ്‌ക്കു കാലിനോട് എനിക്കു നിന്നെക്കൊണ്ട് ഉപയോഗമില്ല എന്നോ പറയുക സാധ്യമല്ല.
Verse 22: നേരേമറിച്ച്, ദുര്‍ബലങ്ങളെന്നു കരുതപ്പെടുന്ന അവയവയങ്ങളാണ് കൂടുതല്‍ ആവശ്യമായിരിക്കുന്നത്.
Verse 23: മാന്യങ്ങളല്ലെന്നു കരുതപ്പെടുന്ന അവയവങ്ങള്‍ക്കു നമ്മള്‍ കൂടുതല്‍ മാന്യത കല്‍പിക്കുകയും, ഭംഗി കുറഞ്ഞവയെന്നു കരുതപ്പെടുന്നവയെ കൂടുതല്‍ അലങ്കരിക്കുകയും ചെയ്യുന്നു.
Verse 24: ഭംഗിയുള്ള അവയവങ്ങള്‍ക്ക് ഇവയൊന്നും ആവശ്യമില്ല. ദൈവമാകട്ടെ, അപ്രധാനങ്ങളായ അവയവങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം ലഭിക്കത്തക്കവിധം ശരീരം സംവിധാനംചെയ്‌തിരിക്കുന്നു.
Verse 25: അതു ശരീരത്തില്‍ ഭിന്നിപ്പുണ്ടാകാതെ അവയവങ്ങള്‍ പരസ്‌പരം തുല്യശ്രദ്‌ധയോടെ വര്‍ത്തിക്കേണ്ടതിനുതന്നെ.
Verse 26: ഒരു അവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു. ഒരു അവയവം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു.
Verse 27: നിങ്ങള്‍ ക്രിസ്‌തുവിന്‍െറ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്.
Verse 28: ദൈവം സഭയില്‍ ഒന്നാമത് അപ്പസ്‌തോലന്‍മാരെയും രണ്ടാമത് പ്രവാചകന്‍മാരെയും, മൂന്നാമത് പ്രബോധകരെയും, തുടര്‍ന്ന് അദ്‌ഭുതപ്രവര്‍ത്തകര്‍, രോഗശാന്തി നല്‍കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു. എല്ലാവരും അപ്പസ്‌തോലരോ?
Verse 29: എല്ലാവരും പ്രവാചകരോ? എല്ലാവരും പ്രബോധകരോ?
Verse 30: എല്ലാവരും അദ്‌ഭുതപ്രവര്‍ത്തകരോ? എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരങ്ങളുണ്ടോ? എല്ലാവരും വിവിധഭാഷകളില്‍ സംസാരിക്കുന്നുണ്ടോ? എല്ലാവരും വ്യാഖ്യാനിക്കുന്നുണ്ടോ?
Verse 31: എന്നാല്‍, ഉത്‌കൃഷ്‌ടദാനങ്ങള്‍ക്കുവേണ്ടി തീക്‌ഷ്‌ണമായി അഭിലഷിക്കുവിന്‍. ഉത്തമ മായ മാര്‍ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാം.