Verse 1: കര്‍ത്താവ് മോശയോട് അരുളിച്ചെയ്‌തു:
Verse 2: ഇസ്രായേല്‍ജനത്തോടു പറയുക, ഗര്‍ഭംധരിച്ച് ആണ്‍കുഞ്ഞിനെ പ്രസവിക്കുന്ന സ്‌ത്രീ ഋതുകാലത്തെന്നപോലെ ഏഴു ദിവസത്തേക്ക് അശുദ്‌ധയായിരിക്കും.
Verse 3: എട്ടാംദിവസം കുട്ടിയെ പരിച്‌ഛേദനം ചെയ്യണം.
Verse 4: പിന്നെ, രക്‌തത്തില്‍നിന്നുള്ള ശുദ്‌ധീകരണത്തിനായി അവള്‍ മുപ്പത്തിമൂന്നു ദിവസം കാത്തിരിക്കണം. ശുദ്‌ധീകരണദിവസങ്ങള്‍ കഴിയുന്നതുവരെ വിശുദ്‌ധവസ്‌തുക്കള്‍ സ്‌പര്‍ശിക്കുകയോ വിശുദ്‌ധസ്‌ഥലത്തു പ്രവേശിക്കുകയോ അരുത്.
Verse 5: എന്നാല്‍, പെണ്‍കുഞ്ഞിനെയാണു പ്രസവിക്കുന്നതെങ്കില്‍ ഋതുകാലത്തെന്നപോലെ രണ്ടാഴ്‌ചത്തേക്ക് അവള്‍ അശുദ്‌ധയായിരിക്കും; രക്‌തത്തില്‍ നിന്നുള്ള ശുദ്‌ധീകരണത്തിനായി അറുപത്തിയാറു ദിവസം കാത്തിരിക്കണം.
Verse 6: കുഞ്ഞ് ആണോ പെണ്ണോ ആകട്ടെ, ശുദ്‌ധീകരണത്തിന്‍െറ ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, അവള്‍ കുഞ്ഞിനുവേണ്ടി ഒരു വയസ്‌സുള്ള ഒരു ആട്ടിന്‍കുട്ടിയെ ദഹന ബലിക്കായും ഒരു ചെങ്ങാലിയെയോ പ്രാവിന്‍കുഞ്ഞിനെയോ പാപപരിഹാരബലിക്കായും സമാഗമകൂടാരത്തിന്‍െറ വാതില്‍ക്കല്‍ പുരോഹിതന്‍െറ മുന്‍പില്‍ കൊണ്ടുവരണം.
Verse 7: അവന്‍ അവയെ കര്‍ത്താവിന്‍െറ സന്നിധിയില്‍ അര്‍പ്പിച്ച്, അവള്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ രക്‌തസ്രാവത്തില്‍നിന്ന് അവള്‍ ശുദ്‌ധയാകും. ഇതാണ് ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ പ്രസവിക്കുന്ന സ്‌ത്രീക്കുള്ള നിയമം.
Verse 8: ആട്ടിന്‍കുട്ടിയെ സമര്‍പ്പിക്കാന്‍ അവള്‍ക്കു കഴിവില്ലെങ്കില്‍, രണ്ടു ചെങ്ങാലികളെയോ, രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കൊണ്ടുവരട്ടെ. ഒന്നു ദഹനബലിക്കും, മറ്റേ തു പാപപരിഹാരബലിക്കും. പുരോഹിതന്‍ അവള്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവള്‍ ശുദ്‌ധയാകും.