Verse 1: കര്‍ത്താവു മോശയോട് അരുളിച്ചെയ്‌തു:
Verse 2: കുഷ്‌ഠരോഗിയുടെ ശുദ്‌ധീകരണ ദിനത്തില്‍ അനുഷ്‌ഠിക്കേണ്ട നിയമം ഇതാണ്; അവനെ പുരോഹിതന്‍െറ അടുക്കല്‍കൊണ്ടുവരണം.
Verse 3: പുരോഹിതന്‍ പാളയത്തിനു പുറത്തുപോയി അവനെ പരിശോധിക്കണം.
Verse 4: രോഗി സുഖംപ്രാപിച്ചെന്നു കണ്ടാല്‍ ശുദ്‌ധിയുള്ള രണ്ടു പക്‌ഷികള്‍, ദേവദാരു, ചെമന്ന നൂല്‍, ഈസ്സോപ്പുചെടി എന്നിവകൊണ്ടുവരാന്‍ നിര്‍ദേശിക്കണം.
Verse 5: ഒരു മണ്‍പാത്രത്തില്‍ ശുദ്‌ധമായ ഉറവവെള്ളമെടുത്ത് പക്‌ഷികളിലൊന്നിനെ അതിനുമീതേവച്ചുകൊല്ലാന്‍ പുരോഹിതന്‍ കല്‍പിക്കണം.
Verse 6: ദേവദാരു, ചെമന്ന നൂല്‍, ഇസ്സോപ്പുചെടി എന്നിവ ജീവനുള്ള പക്‌ഷിയോടൊപ്പം ഉറവവെള്ളത്തിനു മീതേവച്ചു കൊന്ന പക്‌ഷിയുടെ രക്‌തത്തില്‍ മുക്കണം.
Verse 7: പിന്നെ പുരോഹിതന്‍ ആ രക്‌തം കുഷ്‌ഠരോഗത്തില്‍നിന്നു ശുദ്‌ധീകരിക്കപ്പെടേണ്ടവന്‍െറ മേല്‍ ഏഴുപ്രാവശ്യം തളിക്കണം. അതിനുശേഷം അവനെ ശുദ്‌ധിയുള്ളവനായി പ്രഖ്യാപിക്കുകയും ജീവനുള്ള പക്‌ഷിയെ തുറസ്‌സായ സ്‌ഥലത്തേക്കു പറപ്പിച്ചുവിടുകയും വേണം.
Verse 8: അനന്തരം, ശുദ്‌ധീകരിക്കപ്പെടേണ്ടവന്‍ തന്‍െറ വസ്‌ത്രങ്ങള്‍ കഴുകി, ശിരസ്‌സു മുണ്‍ഡനം ചെയ്‌ത്, വെള്ളത്തില്‍ കുളിക്കണം. അപ്പോള്‍ അവന്‍ ശുദ്‌ധിയുള്ളവനാകും. അതിനുശേഷം അവന്‍ പാളയത്തില്‍ വരട്ടെ. എന്നാല്‍, ഏഴു ദിവസത്തേക്ക് അവന്‍ കൂടാരത്തിനു വെളിയില്‍ താമസിക്കണം.
Verse 9: ഏഴാം ദിവസം അവന്‍ തലയും താടിയും പുരികവും ക്‌ഷൗരം ചെയ്യണം. വസ്‌ത്രങ്ങള്‍ കഴുകി വെള്ളത്തില്‍ കുളിക്കണം. അപ്പോള്‍ അവന്‍ ശുദ്‌ധിയുള്ളവനാകും.
Verse 10: എട്ടാംദിവസം അവന്‍ ഊനമറ്റ രണ്ട് ആണ്‍കുഞ്ഞാടുകളെയും ഒരുവയസ്‌സുള്ള ഊനമറ്റ ഒരു പെണ്ണാട്ടിന്‍കുട്ടിയെയും അതോടൊപ്പം ധാന്യബലിക്കായി എണ്ണചേര്‍ത്ത പത്തില്‍മൂന്ന് ഏഫാ നേരിയ മാവും ഒരു ലോഗ് എണ്ണയും കൊണ്ടുവരണം.
Verse 11: പുരോഹിതന്‍ ശുദ്‌ധീകരിക്കേണ്ടവനോടൊപ്പം ഇവയെല്ലാം കര്‍ത്താവിന്‍െറ സന്നിധിയില്‍ സമാഗമകൂടാരത്തിന്‍െറ വാതില്‍ക്കല്‍ കൊണ്ടുവരട്ടെ.
Verse 12: മുട്ടാടുകളില്‍ ഒന്നിനെ ഒരു ലോഗ് എണ്ണയോടുകൂടി പ്രായശ്‌ചിത്തബലിയായി അര്‍പ്പിച്ച് കര്‍ത്താവിന്‍െറ മുന്‍പില്‍ നീരാജനം ചെയ്യണം.
Verse 13: പാപപരിഹാരബലിക്കും ദഹനബലിക്കുമുള്ള മൃഗങ്ങളെ കൊല്ലുന്ന വിശുദ്‌ധ സ്‌ഥലത്തുവച്ചുതന്നെ ആട്ടിന്‍കുട്ടിയെ കൊല്ലണം. പാപപരിഹാരബലിക്കുള്ള മൃഗത്തെപ്പോലെ പ്രായശ്‌ചിത്തബലിക്കുള്ള മൃഗവും പുരോഹിതനുള്ളതാണ്. ഇത് അതിവിശുദ്‌ധമാണ്.
Verse 14: പുരോഹിതന്‍ പ്രായശ്‌ചിത്തബലിക്കുള്ള മൃഗത്തിന്‍െറ കുറച്ചു രക്‌തമെടുത്ത് ശുദ്‌ധീകരിക്കപ്പെടേണ്ടവന്‍െറ വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിന്‍െറ പെരുവിരലിലും പുരട്ടണം.
Verse 15: അനന്തരം, അവന്‍ എണ്ണയില്‍ കുറച്ചെടുത്ത് തന്‍െറ ഇടത്തെ ഉള്ളംകൈയില്‍ ഒഴിക്കണം.
Verse 16: അതില്‍ വലത്തുകൈയുടെ വിരല്‍മുക്കി ഏഴു പ്രാവശ്യം കര്‍ത്താവിന്‍െറ സന്നിധിയില്‍ തളിക്കണം.
Verse 17: കൈയില്‍ ശേഷിക്കുന്ന എണ്ണ ശുദ്‌ധീകരിക്കപ്പെടേണ്ടവന്‍െറ വലത്തുചെവിയുടെ അഗ്രത്തിലും വലത്തു കൈയുടെ തള്ളവിരലിലും വലത്തുകാലിന്‍െറ പെരുവിരലിലും പ്രായശ്‌ചിത്തബലി മൃഗത്തിന്‍െറ രക്‌തം പുരട്ടിയിരുന്നതിനുമീതേ പുരട്ടണം.
Verse 18: കൈയില്‍ ബാക്കിവരുന്ന എണ്ണ ശുദ്‌ധീകരിക്കപ്പെടേണ്ടവന്‍െറ ശിര സ്‌സില്‍ ഒഴിക്കണം. അങ്ങനെ പുരോഹിതന്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍ അവനുവേണ്ടി പാപപരിഹാരം ചെയ്യണം;
Verse 19: പാപപരിഹാരബലിയര്‍പ്പിച്ച് ശുദ്‌ധീകരിക്കപ്പെടേണ്ട വനുവേണ്ടി പാപപരിഹാരം ചെയ്യണം. അതിനുശേഷം ദഹനബലിക്കുള്ള മൃഗത്തെ കൊല്ലണം.
Verse 20: പുരോഹിതന്‍ ബലിപീഠത്തില്‍ ദഹന ബലിയും ധാന്യബലിയും അര്‍പ്പിച്ച് അവനുവേണ്ടി പാപപരിഹാരം ചെയ്യുമ്പോള്‍ അവന്‍ ശുദ്‌ധനാകും.
Verse 21: എന്നാല്‍, അവന്‍ ദരിദ്രനും അത്രയുംകൊടുക്കാന്‍ കഴിവില്ലാത്തവനുമാണെങ്കില്‍ തന്‍െറ പാപപരിഹാരത്തിനുവേണ്ടി പ്രായ ശ്‌ചിത്തബലിയായി നീരാജനം ചെയ്യാന്‍ ഒരു മുട്ടാടിനെയും ധാന്യബലിക്ക് എണ്ണചേര്‍ത്ത പത്തിലൊന്ന് ഏഫാ നേരിയ മാവും ഒരുലോഗ് എണ്ണയും കൊണ്ടുവരണം.
Verse 22: കൂടാതെ അവന്‍ കഴിവനുസരിച്ച് പാപപരിഹാര ബലിക്കും ദഹനബലിക്കും ഒന്നുവീതം രണ്ടുചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കൊണ്ടുവരട്ടെ.
Verse 23: അവന്‍ തന്‍െറ ശുദ്‌ധീകരണത്തിനായി ഇവയെല്ലാം എട്ടാംദിവസം കര്‍ത്താവിന്‍െറ സന്നിധിയില്‍, സമാഗമകൂടാരത്തിന്‍െറ വാതില്‍ക്കല്‍ പുരോഹിതന്‍െറ മുന്‍പില്‍ കൊണ്ടുവരണം.
Verse 24: പുരോഹിതന്‍ പ്രായശ്‌ചിത്തബലിക്കുള്ള കുഞ്ഞാടിനെയും അതോടൊപ്പം ഒരു ലോഗ് എണ്ണയും കര്‍ത്താവിന്‍െറ മുന്‍പില്‍ നീരാജനം ചെയ്യണം.
Verse 25: പിന്നെ അവന്‍ പ്രായശ്‌ചിത്തബലിക്കുള്ള കുഞ്ഞാടിനെ കൊല്ലണം. അതിന്‍െറ കുറച്ചു രക്‌തമെടുത്ത് ശുദ്‌ധീകരിക്കപ്പെടേണ്ടവന്‍െറ വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിന്‍െറ പെരുവിരലിലും പുരട്ടണം.
Verse 26: അതിനുശേഷം പുരോഹിതന്‍ കുറച്ച് എണ്ണ തന്‍െറ ഇടത്തെ ഉള്ളംകൈയില്‍ എടുക്കണം.
Verse 27: അതില്‍ വലത്തുകൈയുടെ വിരല്‍ മുക്കി ഏഴുപ്രാവശ്യം കര്‍ത്താവിന്‍െറ സന്നിധിയില്‍ തളിക്കണം.
Verse 28: കൈയില്‍ ബാക്കിയുള്ള എണ്ണയില്‍ കുറച്ചെടുത്ത് ശുദ്‌ധീകരിക്കപ്പെടേണ്ടവന്‍െറ വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിന്‍െറ പെരുവിരലിലും, പ്രായശ്‌ചിത്ത ബലിയുടെ രക്‌തം പുരട്ടിയ ഭാഗത്ത് പുരട്ടണം.
Verse 29: ശേഷിക്കുന്ന എണ്ണ ശുദ്‌ധീകരിക്കപ്പെടേണ്ടവന്‍െറ പാപങ്ങളുടെ പരിഹാരത്തിനായി കര്‍ത്താവിന്‍െറ സന്നിധിയില്‍വച്ച് അവന്‍െറ തലയില്‍ ഒഴിക്കണം.
Verse 30: പിന്നെ ശുദ്‌ധീകരിക്കപ്പെടേണ്ടവന്‍െറ കഴിവനുസരിച്ചു കൊണ്ടുവന്ന ചെങ്ങാലികളെയോ പ്രാവിന്‍കുഞ്ഞുങ്ങളെയോ ഒന്നു പാപപരിഹാരബലിക്കും മറ്റേതു ദഹനബലിക്കുമായി ധാന്യബലിയോടുകൂടി കാഴ്‌ചവയ്‌ക്കണം.
Verse 31: അങ്ങനെ ശുദ്‌ധീകരിക്കപ്പെടേണ്ടവനുവേണ്ടി കര്‍ത്താവിന്‍െറ മുന്‍പില്‍ പുരോഹിതന്‍ പാപപരിഹാരം ചെയ്യണം.
Verse 32: ഇതു ശുദ്‌ധീകരണത്തിനാവശ്യമായ കാഴ്‌ചകള്‍ നല്‍കാന്‍ കഴിവില്ലാത്ത കുഷ്‌ഠരോഗികള്‍ക്കുവേണ്ടിയുള്ള നിയമമാണ്.
Verse 33: കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്‌തു:
Verse 34: ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന കാനാന്‍ദേശത്തു നിങ്ങള്‍ പ്രവേശിക്കുമ്പോള്‍ അവിടെ നിങ്ങളുടെ ഒരു വീടിനു ഞാന്‍ പൂപ്പല്‍ വരുത്തിയാല്‍
Verse 35: വീട്ടുടമസ്‌ഥന്‍വന്നു പുരോഹിതനോടു തന്‍െറ വീടിന് ഏതോ രോഗബാധയുള്ളതായി തോന്നുന്നു എന്നുപറയണം.
Verse 36: വീട്ടിലെ വസ്‌തുക്കളെല്ലാം അശുദ്‌ധമെന്നു പ്രഖ്യാപിക്കാതിരിക്കാന്‍ പരിശോധനയ്‌ക്കു ചെല്ലുന്നതിനുമുന്‍പ് അവയെല്ലാം വീട്ടില്‍നിന്നു മാറ്റാന്‍ പുരോഹിതന്‍ കല്‍പിക്കണം; അതിനുശേഷം പരിശോധനയ്‌ക്കു ചെല്ലണം.
Verse 37: അവന്‍ വീടു പരിശോധിക്കണം. വീടിന്‍െറ ഭിത്തിയില്‍ മറ്റു ഭാഗങ്ങളേക്കാള്‍ കുഴിഞ്ഞ് പച്ചയോ ചുവപ്പോ നിറമുള്ള പാടുകള്‍ പ്രത്യക്‌ഷപ്പെട്ടാല്‍,
Verse 38: വീട്ടില്‍നിന്നു പുറത്തിറങ്ങി അത് ഏഴു ദിവസത്തേക്കു പൂട്ടിയിടണം.
Verse 39: ഏഴാംദിവസം തിരിച്ചെത്തി പരിശോധിക്കുമ്പോള്‍ വീടിന്‍െറ ഭിത്തികളില്‍ പൂപ്പല്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍,
Verse 40: അതു ബാധിച്ചിട്ടുള്ള കല്ലുകള്‍ ഭിത്തിയില്‍നിന്നെടുത്ത് പട്ടണത്തിനു പുറത്തുള്ള അശുദ്‌ധമായ സ്‌ഥലത്തേക്ക് എറിഞ്ഞുകളയാന്‍ പുരോഹിതന്‍ കല്‍പിക്കണം.
Verse 41: അനന്തരം, വീടിന്‍െറ അകം മുഴുവന്‍ ചുരണ്ടി, പൊടി പട്ടണത്തിന്‍െറ വെളിയില്‍ അശുദ്‌ധമായ സ്‌ഥലത്തുകളയാന്‍ നിര്‍ദേശിക്കണം.
Verse 42: ഇളക്കിയെടുത്ത കല്ലുകളുടെ സ്‌ഥാനത്ത് വേറെകല്ലുകള്‍ വയ്‌ക്കുകയും വീടു പുതുതായി തേയ്‌ക്കുകയും വേണം.
Verse 43: കല്ലുകള്‍ മാറ്റി, വീടു ചുരണ്ടി, പുതുതായി തേച്ചതിനുശേഷവും പൂപ്പല്‍ പ്രത്യക്‌ഷപ്പെട്ടാല്‍, പുരോഹിതന്‍ ചെന്നു പരിശോധിക്കണം.
Verse 44: അതു വീട്ടിലെല്ലാം പടര്‍ന്നിട്ടുണ്ടെങ്കില്‍ അത് അപരിഹാര്യമാണ്. ആ വീട് അശുദ്‌ധമാണ്.
Verse 45: ആ വീട് ഇടിച്ചുപൊളിച്ച് അതിന്‍െറ കല്ലും തടിയും കുമ്മായവും പട്ടണത്തിനു വെളിയില്‍ അശുദ്‌ധമായ സ്‌ഥ ലത്തു കൊണ്ടുപോയി കളയണം.
Verse 46: വീട് അടച്ചിട്ടിരിക്കുന്ന സമയത്ത് അതില്‍ പ്രവേശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്‌ധനായിരിക്കും.
Verse 47: ആ ഭവനത്തില്‍ കിടന്നുറങ്ങുന്നവനും അവിടെവച്ചു ഭക്‌ഷിക്കുന്നവനും തങ്ങളുടെ വസ്‌ത്രങ്ങള്‍ കഴുകണം.
Verse 48: എന്നാല്‍, പുരോഹിതന്‍െറ പരിശോധനയില്‍ പുതുതായി തേച്ചതിനുശേഷം പൂപ്പല്‍ പടര്‍ന്നിട്ടില്ലെന്നു കണ്ടാല്‍ ആ വീട് ശുദ്‌ധമാണെന്നു പ്രഖ്യാപിക്കണം. എന്തെന്നാല്‍, പൂപ്പല്‍ അപ്രത്യക്‌ഷമായിരിക്കുന്നു.
Verse 49: ആ വീടിന്‍െറ ശുദ്‌ധീകരണത്തിനായി അവന്‍ രണ്ടു പക്‌ഷികള്‍, ദേവദാരു, ചെമന്ന നൂല്‍, ഈസ്സോപ്പുചെടി എന്നിവ എടുക്കണം.
Verse 50: ഒരു പക്‌ഷിയെ മണ്‍പാത്രത്തില്‍ ഉറവവെള്ളമെടുത്ത് അതിനുമീതേവച്ചു കൊല്ലണം.
Verse 51: അനന്തരം, ജീവനുള്ള പക്‌ഷിയെ എടുത്ത് ദേവദാരു, ഈസ്സോപ്പുചെടി, ചെമന്ന നൂല്‍ എന്നിവയോടൊപ്പം ഉറവവെള്ളത്തിനു മീതേവച്ചു കൊന്ന പക്‌ഷിയുടെ രക്‌തത്തിലും ഉറവവെള്ളത്തിലും മുക്കി വീടിന്‍മേല്‍ ഏഴുപ്രാവശ്യം തളിക്കണം.
Verse 52: അങ്ങനെ അവന്‍ പക്‌ഷിയുടെ രക്‌തം, ഉറവവെള്ളം, ജീവനുള്ള പക്‌ഷി, ദേവദാരു, ഈസ്സോപ്പുചെടി, ചെമന്നനൂല്‍ എന്നിവകൊണ്ട് വീടു ശുദ്‌ധീകരിക്കണം.
Verse 53: അനന്തരം, ജീവനുള്ള പക്‌ഷിയെ പട്ടണത്തിനു പുറത്ത് തുറസ്‌സായ സ്‌ഥലത്തേക്കു പറപ്പിച്ചുവിടണം. അങ്ങനെ, ആ വീടിനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അതു ശുദ്‌ധമാകും.
Verse 54: ചിരങ്ങ്, തടിപ്പ്, പരു, പാണ്ട് എന്നീരോഗങ്ങളെയും
Verse 55: വസ്‌ത്രത്തിലുണ്ടാകുന്ന കരിമ്പന്‍,
Verse 56: വീടിനെ ബാധിക്കുന്ന പൂപ്പല്‍ തുടങ്ങി പലതരം അശുദ്‌ധികളെയും സംബന്‌ധിക്കുന്ന നിയമമാണിത്.
Verse 57: ഇവ എപ്പോഴെല്ലാം അശുദ്‌ധമെന്നും എപ്പോഴെല്ലാം ശുദ്‌ധമെന്നും ഈ നിയമങ്ങള്‍ നിര്‍ണയിക്കുന്നു.