Verse 1: സമാധാനബലിക്കായി കാലിക്കൂട്ടത്തില്‍നിന്നാണു കര്‍ത്താവിനു കാഴ്‌ചകൊണ്ടുവരുന്നതെങ്കില്‍, അത് ഊനമറ്റ കാളയോ പശുവോ ആയിരിക്കണം.
Verse 2: ബലിമൃഗത്തിന്‍െറ തലയില്‍ കൈ വയ്‌ക്കുകയും സമാഗമകൂടാരത്തിന്‍െറ വാതില്‍ക്കല്‍വച്ച് അതിനെ കൊല്ലുകയും വേണം. അഹറോന്‍െറ പുത്രന്‍മാരായ പുരോഹിതന്‍മാര്‍ അതിന്‍െറ രക്‌തം ബലിപീഠത്തിനു ചുറ്റും തളിക്കണം.
Verse 3: സമാധാന ബലിമൃഗത്തിന്‍െറ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്‌സ് കര്‍ത്താവിനു ദഹനബലിക്കായി എടുക്കണം.
Verse 4: അതിന്‍െറ ഇരു വൃക്കകളും അവയോടൊപ്പം അരക്കെട്ടിലുള്ള മേദസ്‌സും കരളിനു മുകളിലുള്ള നെയ്‌വലയും എടുക്കണം.
Verse 5: അഹറോന്‍െറ പുത്രന്‍മാര്‍ അവ ബലിപീഠത്തില്‍ വിറകിനു മുകളില്‍വച്ച് അഗ്‌നിയില്‍ ദഹിപ്പിക്കണം. അത് ദഹന ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവുമായിരിക്കും.
Verse 6: ആട്ടിന്‍കൂട്ടത്തില്‍നിന്നാണു സമാധാന ബലിക്കായി കര്‍ത്താവിനു കാഴ്‌ച കൊണ്ടുവരുന്നതെങ്കില്‍ അത് ഊനമറ്റ മുട്ടാടോ പെണ്ണാടോ ആയിരിക്കണം.
Verse 7: ആട്ടിന്‍കുട്ടിയെയാണ് ബലിവസ്‌തുവായി സമര്‍പ്പിക്കുന്നതെങ്കില്‍ അതിനെ കര്‍ത്താവിന്‍െറ മുമ്പില്‍കൊണ്ടുവരട്ടെ.
Verse 8: അതിന്‍െറ തലയില്‍ കൈ വച്ചതിനുശേഷം സമാഗമകൂടാരത്തിന്‍െറ മുന്‍പില്‍വച്ച് അതിനെ കൊല്ലണം. അഹറോന്‍െറ പുത്രന്‍മാര്‍ അതിന്‍െറ രക്‌തം ബലിപീഠത്തിനു ചുറ്റും തളിക്കണം.
Verse 9: സമാധാന ബലിമൃഗത്തിന്‍െറ മേദസ്‌സും ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്‌സും, നട്ടെല്ലോടു ചേര്‍ത്തു മുറി ച്ചെടുത്ത കൊഴുത്ത വാലും കര്‍ത്താവിനു ദഹന ബലിക്കായി എടുക്കണം.
Verse 10: അതിന്‍െറ ഇരു വൃക്കകളും അവയിലും അരക്കെട്ടിലുമുള്ളമേദസ്‌സും കരളിനു മുകളിലുള്ള നെയ്‌വ ലയും എടുക്കണം.
Verse 11: പുരോഹിതന്‍ അവ കര്‍ത്താവിനു ഭോജനബലിയായി ബലിപീഠത്തില്‍ ദഹിപ്പിക്കണം.
Verse 12: ബലിമൃഗം കോലാടാണെങ്കില്‍ അതിനെ കര്‍ത്താവിന്‍െറ മുമ്പില്‍ കൊണ്ടുവരണം.
Verse 13: അതിന്‍െറ തലയില്‍ കൈ വച്ചതിനുശേഷം സമാഗമകൂടാരത്തിന്‍െറ മുമ്പില്‍വച്ച് അതിനെ കൊല്ലണം. അഹറോന്‍െറ പുത്രന്‍മാര്‍ അതിന്‍െറ രക്‌തം ബലിപീഠത്തിനു ചുറ്റും തളിക്കണം.
Verse 14: അതിന്‍െറ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്‌സു മുഴുവനും കര്‍ത്താവിനു ദഹനബലിക്കായി എടുക്കണം.
Verse 15: അതിന്‍െറ ഇരു വൃക്ക കളും അവയിലും അരക്കെട്ടിലുമുള്ള മേദസ്‌സും കരളിനു മുകളിലുള്ള നെയ്‌വലയും എടുക്കണം.
Verse 16: പുരോഹിതന്‍ അവ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അതു കര്‍ത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി അഗ്‌നിയില്‍ സമര്‍പ്പിക്കുന്ന ഭോജനബലിയാണ്. മേദസ്‌സു മുഴുവന്‍ കര്‍ത്താവിനുള്ളതത്ര.
Verse 17: രക്‌തവും മേദസ്‌സും ഭക്‌ഷിച്ചുകൂടാ എന്നത് നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം തല മുറതോറും എന്നേക്കുമുള്ള ഒരു നിയമമായിരിക്കും.