Verse 1: എട്ടാംദിവസം മോശ അഹറോനെയും പുത്രന്‍മാരെയും ഇസ്രായേലിലെ ശ്രഷ്‌ഠന്‍മാരെയും വിളിച്ചു.
Verse 2: അവന്‍ അഹറോനോടു പറഞ്ഞു: പാപപരിഹാരബലിക്കായി ഊന മറ്റ ഒരു കാളക്കുട്ടിയെയും ദഹനബലിക്കായി ഊനമറ്റ ഒരു മുട്ടാടിനെയും കര്‍ത്താവിന്‍െറ മുന്‍പില്‍ സമര്‍പ്പിക്കണം.
Verse 3: ഇസ്രായേല്‍ ജനത്തോടു പറയുക: പാപപരിഹാരബലിക്കായി ഒരു കോലാട്ടിന്‍മുട്ടനെയും ദഹന ബലിക്കായി ഒരു വയസ്സുള്ളതും ഊനമറ്റതുമായ ഒരു കാളക്കുട്ടിയെയും ഒരു ചെമ്മരിയാടിനെയും
Verse 4: സമാധാനബലിക്കായി ഒരു കാളയെയും ഒരു മുട്ടാടിനെയും കര്‍ത്താവിന്‍െറ മുന്‍പില്‍ ബലിയര്‍പ്പിക്കാന്‍ കൊണ്ടുവരുവിന്‍. എണ്ണചേര്‍ത്ത ഒരു ധാന്യബലിയും അര്‍പ്പിക്കുവിന്‍. എന്തെന്നാല്‍, കര്‍ത്താവ് ഇന്നു നിങ്ങള്‍ക്കു പ്രത്യക്‌ഷപ്പെടും.
Verse 5: മോശ ആവശ്യപ്പെട്ടതെല്ലാം അവര്‍ സമാഗമകൂടാരത്തിന്‍െറ വാതില്‍ക്കല്‍ കൊണ്ടുവന്നു. സമൂഹം മുഴുവന്‍ അടുത്തുവന്ന് കര്‍ത്താവിന്‍െറ സന്നിധിയില്‍ നിലകൊണ്ടു.
Verse 6: അപ്പോള്‍ മോശ പറഞ്ഞു: നിങ്ങള്‍ ചെയ്യണമെന്നു കര്‍ത്താവു കല്‍പിച്ചകാര്യം ഇതാണ്. കര്‍ത്താവിന്‍െറ മഹത്ത്വം നിങ്ങള്‍ക്കു പ്രത്യക്‌ഷപ്പെടും.
Verse 7: മോശ അഹറോനോടു പറഞ്ഞു: ബലിപീഠത്തിങ്കലേക്കു വന്നു നിന്‍െറ പാപപരിഹാരബലിയും ദഹനബലിയും അര്‍പ്പിക്കുക. അങ്ങനെ നിനക്കും ജനങ്ങള്‍ക്കുമായി പാപപരിഹാരം ചെയ്യുക. ജനങ്ങളുടെ കാഴ്‌ചകള്‍ സമര്‍പ്പിച്ച് അവര്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യുക. ഇങ്ങനെയാണു കര്‍ത്താവു കല്‍പിച്ചിരിക്കുന്നത്.
Verse 8: അഹറോന്‍ ബലിപീഠത്തെ സമീപിച്ച് തന്‍െറ പാപപരിഹാരബലിക്കുള്ള കാളക്കുട്ടിയെ കൊന്നു.
Verse 9: അഹറോന്‍െറ പുത്രന്‍മാര്‍ അതിന്‍െറ രക്‌തം അവന്‍െറ മുന്‍പില്‍കൊണ്ടുവന്നു. അവന്‍ വിരല്‍ രക്‌തത്തില്‍ മുക്കി ബലിപീഠത്തിന്‍െറ കൊമ്പുകളില്‍ പുരട്ടി.
Verse 10: ശേഷി ച്ചരക്‌തം ബലിപീഠത്തിനു ചുറ്റും ഒഴിച്ചു. കര്‍ത്താവു മോശയോടു കല്‍പിച്ചിരുന്നതുപോലെ ബലിമൃഗത്തിന്‍െറ മേദസ്‌സും വൃക്കകളും കരളിനു മുകളിലുള്ള നെയ്‌വലയും ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
Verse 11: മാംസവും തോലും പാളയത്തിനു വെളിയില്‍വച്ച് അഗ്‌നിയില്‍ ദഹിപ്പിച്ചു.
Verse 12: അഹറോന്‍ ദഹനബലിക്കുള്ള മൃഗത്തെയും കൊന്നു. അവന്‍െറ പുത്രന്‍മാര്‍ അതിന്‍െറ രക്‌തം അവന്‍െറ യടുക്കല്‍ കൊണ്ടുവന്നു. അവന്‍ അത് ബലിപീഠത്തിനു ചുറ്റുംതളിച്ചു.
Verse 13: ദഹനബലിമൃഗത്തിന്‍െറ കഷണങ്ങളും തലയും അവര്‍ അവന്‍െറ യടുത്തു കൊണ്ടുവന്നു. അവന്‍ അതു ബലിപീഠത്തില്‍ വച്ചു ദഹിപ്പിച്ചു.
Verse 14: അതിന്‍െറ ആന്തരികാവയവങ്ങളും കാലുകളും കഴുകി അതിനോടൊപ്പം ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
Verse 15: അതിനുശേഷം, അവന്‍ ജനങ്ങളുടെ കാഴ്‌ച സമര്‍പ്പിച്ചു. പാപപരിഹാരബലിയായി അവര്‍ക്കുവേണ്ടി ഒരു കോലാടിനെ കൊണ്ടുവന്നുകൊന്നു. അതിനെ ആദ്യത്തേതിനെപ്പോലെ അര്‍പ്പിച്ചു.
Verse 16: അനന്തരം, ദഹനബലിവസ്‌തു കൊണ്ടുവന്ന് വിധിപ്രകാരം സമര്‍പ്പിച്ചു.
Verse 17: പ്രഭാതത്തിലെ ദഹനബലിക്കു പുറമേ ധാന്യബലിയും സമര്‍പ്പിച്ചു. അതില്‍ നിന്ന് ഒരു കൈനിറയെ എടുത്ത് ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
Verse 18: അഹറോന്‍ ജനങ്ങള്‍ക്കുവേണ്ടി സമാധാനബലിയായി കാളയെയും മുട്ടാടിനെയും കൊന്നു. പുത്രന്‍മാര്‍ അതിന്‍െറ രക്‌തം അവന്‍െറ അടുക്കല്‍ കൊണ്ടുവന്നു. അവന്‍ അതു ബലിപീഠത്തിനു ചുറ്റും തളിച്ചു.
Verse 19: അവര്‍ കാളയുടെയും മുട്ടാടിന്‍െറയും കൊഴുത്ത വാലും ആന്തരികാവയവങ്ങളെ പൊതിഞ്ഞുള്ള മേദസ്‌സും വൃക്കകളും കരളിന്‍മേലുള്ളനെയ്‌വലയും എടുത്തു.
Verse 20: അവര്‍ മേദസ്‌സ് മൃഗങ്ങളുടെ നെഞ്ചിനുമീതേ വച്ചു; അവന്‍ മേദസ്‌സു ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
Verse 21: മോശ കല്‍പിച്ചിരുന്നതുപോലെ നെഞ്ചും വലത്തെ കുറകും അഹറോന്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍ നീരാജനം ചെയ്‌തു.
Verse 22: അതിനുശേഷം അഹറോന്‍ ജനത്തിന്‍െറ നേരേ കൈകളുയര്‍ത്തി അവരെ അനുഗ്രഹിച്ചു. പാപപരിഹാരബലിയും ദഹനബലിയും സമാധാനബലിയും അര്‍പ്പിച്ചതിനുശേഷം അവന്‍ ഇറങ്ങിവന്നു.
Verse 23: മോശയും അഹറോനും സമാഗമകൂടാരത്തില്‍ പ്രവേശിച്ചു; പുറത്തിറങ്ങിവന്ന് അവര്‍ ജനത്തെ ആശീര്‍വദിച്ചു. അപ്പോള്‍ കര്‍ത്താവിന്‍െറ മഹത്വം ജനത്തിനു പ്രത്യക്‌ഷമായി.
Verse 24: കര്‍ത്താവിന്‍െറ സന്നിധിയില്‍നിന്ന് അഗ്‌നി പുറപ്പെട്ട് ബലിപീഠത്തിലിരുന്ന ദഹനബലിയുംമേദസ്‌സും ദഹിപ്പിച്ചു. ഇതു കണ്ടപ്പോള്‍ ജനമെല്ലാം ആര്‍ത്തുവിളിച്ച് സാഷ്‌ടാംഗം വീണു.