Verse 1: ഇസ്രായേല്‍ജനം വീണ്ടും കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മചെയ്‌തു. അവിടുന്ന് അവരെ നാല്‍പതു വര്‍ഷത്തേക്കു ഫിലിസ്‌ത്യരുടെ കൈകളില്‍ ഏല്‍പിച്ചു.
Verse 2: സോറായില്‍ ദാന്‍ ഗോത്രക്കാരനായ മനോവ എന്നൊരാള്‍ ഉണ്ടായിരുന്നു. അവന്‍െറ ഭാര്യവന്‌ധ്യയായിരുന്നു. അവള്‍ക്കു മക്കളില്ലായിരുന്നു.
Verse 3: കര്‍ത്താവിന്‍െറ ദൂതന്‍ അവള്‍ക്കുപ്രത്യക്‌ഷപ്പെട്ടു പറഞ്ഞു: നീ വന്‌ധ്യയാണ്; നിനക്ക് മക്കളില്ല. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
Verse 4: അതുകൊണ്ട് നീ സൂക്‌ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്‌ധമായതൊന്നും ഭക്‌ഷിക്കയുമരുത്.
Verse 5: നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍െറ തലയില്‍ ക്‌ഷൗരക്കത്തി തൊടരുത്. അവന്‍ ജനനം മുതല്‍ ദൈവത്തിനു നാസീര്‍വ്രതക്കാര നായിരിക്കും. അവന്‍ ഫിലിസ്‌ത്യരുടെ കൈയില്‍നിന്ന് ഇസ്രായേലിനെ വിടുവിക്കാന്‍ ആരംഭിക്കും.
Verse 6: അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു: ഒരു ദൈവപുരുഷന്‍ എന്‍െറ അടുത്തുവന്നു. അവന്‍െറ മുഖം ദൈവദൂതന്‍േറ തുപോലെ പേടിപ്പെടുത്തുന്നതാണ്. എവിടെനിന്നു വരുന്നുവെന്ന് അവനോടു ഞാന്‍ ചോദിച്ചില്ല; അവന്‍ പേരു പറഞ്ഞതുമില്ല.
Verse 7: അവന്‍ എന്നോടു പറഞ്ഞു: നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്‌ധമായതൊന്നും ഭക്‌ഷിക്കയുമരുത്. ബാലന്‍ ആജീവനാന്തം ദൈവത്തിന് നാ സീര്‍വ്രതക്കാരനായിരിക്കും.
Verse 8: മനോവ കര്‍ത്താവിനോട് പ്രാര്‍ഥിച്ചു. കര്‍ത്താവേ, അങ്ങ് അയ ച്ചദൈവപുരുഷന്‍ വീണ്ടും ഞങ്ങളുടെയടുക്കല്‍ വന്ന് ജനിക്കാനിരിക്കുന്ന ശിശുവിനുവേണ്ടി ഞങ്ങളെന്താണ് ചെയ്യേണ്ടതെന്ന് അറിയിക്കാന്‍ ഇടയാക്കണമേ!
Verse 9: മനോവയുടെ പ്രാര്‍ഥന ദൈവംകേട്ടു. വയലില്‍ ആയിരിക്കുമ്പോള്‍ ദൈവദൂതന്‍ വീണ്ടും സ്‌ത്രീയുടെ അടുത്തുവന്നു. ഭര്‍ത്താവായ മനോവ അവളോടുകൂടെ ഉണ്ടായിരുന്നില്ല.
Verse 10: അവള്‍ പെട്ടെന്ന് ഓടിച്ചെന്ന് ഭര്‍ത്താവിനോടു പറഞ്ഞു: എന്‍െറ യടുത്തു കഴിഞ്ഞദിവസം വന്ന ആള്‍ വീണ്ടും പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു.
Verse 11: മനോവ എഴുന്നേറ്റു ഭാര്യയുടെ പിന്നാലെ ചെന്ന് അവനോടുചോദിച്ചു: ഇവളോടു സംസാരിച്ചവന്‍ നീയോ? അവന്‍ പറഞ്ഞു: ഞാന്‍ തന്നെ.
Verse 12: അപ്പോള്‍ മനോവ ചോദിച്ചു: നിന്‍െറ വാക്കുകള്‍ നിറവേറുമ്പോള്‍, ബാലന്‍െറ ജീവിത ചര്യ എങ്ങനെയായിരിക്കണം? അവന്‍ എന്താണ് ചെയ്യേണ്ടത്?
Verse 13: കര്‍ത്താവിന്‍െറ ദൂതന്‍മനോവയോടു പറഞ്ഞു: ഞാന്‍ സ്‌ത്രീയോടു പറഞ്ഞതെല്ലാം അവള്‍ പാലിക്കട്ടെ.
Verse 14: മുന്തിരിയില്‍ നിന്നുള്ളതൊന്നും അവള്‍ ഭക്‌ഷിക്കരുത്. വീഞ്ഞോ ലഹരിപദാര്‍ഥമോ കുടിക്കരുത്. അശുദ്‌ധമായതൊന്നും തിന്നുകയുമരുത്. ഞാന്‍ അവളോട് കല്‍പിച്ചതൊക്കെ അവള്‍ പാലിക്കണം.
Verse 15: മനോവ കര്‍ത്താവിന്‍െറ ദൂതനോട് പറഞ്ഞു: ഞാന്‍ ഒരു ആട്ടിന്‍കുട്ടിയെ പാകംചെയ്യുന്നതുവരെ നില്‍ക്കണമേ!
Verse 16: കര്‍ത്താവിന്‍െറ ദൂതന്‍ പറഞ്ഞു: നീ പിടിച്ചു നിറുത്തിയാലും നിന്‍െറ ഭക്‌ഷണം ഞാന്‍ കഴിക്കുകയില്ല. എന്നാല്‍, നീ പാകംചെയ്യുന്നെങ്കില്‍ അത് കര്‍ത്താവിനു ദഹനബലിയായി അര്‍പ്പിക്കുക. കര്‍ത്താവിന്‍െറ ദൂതനാണ് അവനെന്നു മനോവ അറിഞ്ഞിരുന്നില്ല.
Verse 17: അവന്‍ കര്‍ത്താവിന്‍െറ ദൂതനോട് നിന്‍െറ പേര് എന്ത്, നീ പറഞ്ഞതു സംഭവിക്കുമ്പോള്‍ ഞങ്ങള്‍ നിന്നെ ബഹുമാനിക്കണമല്ലോ എന്നു പറഞ്ഞു. ദൂതന്‍ അവനോടു ചോദിച്ചു:
Verse 18: എന്‍െറ പേര് അദ്‌ഭുത കരമായിരിക്കെ നീ അതു ചോദിക്കുന്നതെന്തിന്? അപ്പോള്‍, മനോവ ആട്ടിന്‍കുട്ടിയെകൊണ്ടുവന്ന്
Verse 19: ധാന്യബലിയോടുകൂടെ അദ്‌ഭുതം പ്രവര്‍ത്തിക്കുന്നവനായ കര്‍ത്താവിന് പാറപ്പുറത്തുവച്ച് അര്‍പ്പിച്ചു.
Verse 20: ബലിപീഠത്തില്‍നിന്ന് അഗ്‌നിജ്വാല ആകാശത്തിലേക്ക് ഉയര്‍ന്നു. മനോവയും ഭാര്യയും നോക്കി നില്‍ക്കെ കര്‍ത്താവിന്‍െറ ദൂതന്‍ ബലിപീഠത്തിലെ അഗ്‌നിജ്വാലയിലൂടെ ഉയര്‍ന്നുപോയി. അവര്‍ നിലത്തു കമിഴ്‌ന്നുവീണു.
Verse 21: അവന്‍ മനോവയ്‌ക്കും ഭാര്യയ്‌ക്കും പിന്നീട് പ്രത്യക്‌ഷപ്പെട്ടില്ല. അത് കര്‍ത്താവിന്‍െറ ദൂതന്‍ ആയിരുന്നെന്ന് മനോവയ്‌ക്ക് വ്യക്‌തമായി.
Verse 22: മനോവ ഭാര്യയോടു പറഞ്ഞു: ദൈവത്തെ കണ്ടതുകൊണ്ട് നാം തീര്‍ച്ചായും മരിക്കും.
Verse 23: അവള്‍ പറഞ്ഞു: നമ്മെകൊല്ലണമെന്ന് ഉദ്‌ദേശിച്ചിരുന്നെങ്കില്‍, കര്‍ത്താവ് നമ്മുടെ കൈയില്‍നിന്നു ദഹനബലിയും ധാന്യബലിയും സ്വീകരിക്കുകയോ ഇക്കാര്യങ്ങള്‍ കാണിച്ചുതരുകയോ അറിയിക്കുകയോ ചെയ്യുമായിരുന്നില്ല.
Verse 24: അവള്‍ ഒരു പുത്രനെ പ്രസവിച്ചു. സാംസണ്‍ എന്ന് അവനു പേരിട്ടു. കുട്ടി വളര്‍ന്നു; കര്‍ത്താവ് അവനെ അനുഗ്രഹിച്ചു.
Verse 25: സോറായ്‌ക്കും എഷ്‌താവോലിനും മധ്യേയുള്ള മഹനേദാനില്‍ വച്ച് കര്‍ത്താവിന്‍െറ ആത്‌മാവ് അവനില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.