Verse 1: കാനാനിലെയുദ്‌ധങ്ങളില്‍ പങ്കെടുത്ത് പരിചയം സിദ്‌ധിച്ചിട്ടില്ലാത്ത ഇസ്രായേല്‍ക്കാരെ പരീക്‌ഷിക്കാന്‍വേണ്ടി കര്‍ത്താവ് കുറെജനതകളെ ശേഷിപ്പിച്ചു.
Verse 2: ഇസ്രായേല്‍ തലമുറകളെയുദ്‌ധമുറഅഭ്യസിപ്പിക്കാനും, പ്രത്യേകിച്ച്, യുദ്‌ധാനുഭവമുണ്ടായിട്ടില്ലാത്തവരെയുദ്‌ധം പഠിപ്പിക്കാനും വേണ്ടിയാണിത്.
Verse 3: ആ ജനതകള്‍ ഇവരാണ്: ഫിലിസ്‌ത്യരുടെ അഞ്ചു പ്രഭുക്കന്‍മാര്‍, കാനാന്യര്‍, സിദോന്യര്‍, ബാല്‍ഹെര്‍മ്മോന്‍മല മുതല്‍ ഹമാത്തിന്‍െറ പ്രവേശനകവാടം വരെയു ള്ള ലബനോന്‍മലയില്‍ താമസിച്ചിരുന്ന ഹിവ്യര്‍.
Verse 4: മോശവഴി കര്‍ത്താവ് തങ്ങളുടെ പിതാക്കന്‍മാര്‍ക്ക് നല്‍കിയ കല്‍പനകള്‍ ഇസ്രായേല്‍ക്കാര്‍ അനുസരിക്കുമോ എന്ന് പരീക്‌ഷിക്കാന്‍ വേണ്ടിയാണ് ഇവരെ അവശേഷിപ്പിച്ചത്.
Verse 5: അങ്ങനെ ഇസ്രായേല്‍ജനം കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ ഇടയില്‍ ജീവിച്ചു.
Verse 6: അവരുടെ പുത്രിമാരെ ഇസ്രായേല്‍ക്കാര്‍ വിവാഹം ചെയ്‌തു; തങ്ങളുടെ പുത്രിമാരെ അവര്‍ക്കു വിവാഹം ചെയ്‌തുകൊടുത്തു. ഇസ്രായേല്‍ക്കാര്‍ അവരുടെ ദേവന്‍മാരെ സേവിക്കുകയും ചെയ്‌തു.
Verse 7: തങ്ങളുടെ ദൈവമായ കര്‍ത്താവിനെ മറന്ന് ബാല്‍ദേവന്‍മാരെയും അഷേരാ പ്രതിഷ്‌ഠകളെയും സേവിച്ചുകൊണ്ട് ഇസ്രായേല്‍ കര്‍ത്താവിന്‍െറ മുന്‍പാകെ തിന്‍മ പ്രവര്‍ത്തിച്ചു.
Verse 8: അതിനാല്‍, കര്‍ത്താവിന്‍െറ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്ന് അവരെ മെസൊപ്പൊട്ടാമിയാ രാജാവായ കുഷാന്‍റ ിഷാത്തായിമിന്‍െറ കൈകളില്‍ ഏല്‍പിച്ചു. അവനെ അവര്‍ എട്ടുവര്‍ഷം സേവിച്ചു.
Verse 9: ഇസ്രായേല്‍ജനം കര്‍ത്താവിനോടു നിലവിളിച്ചു. കാലെബിന്‍െറ ഇളയ സഹോദരനായ കെനാസിന്‍െറ പുത്രന്‍ ഒത്ത്‌നിയേലിനെ കര്‍ത്താവ് അവര്‍ക്കു വിമോചകനായി നിയമിക്കുകയും അവന്‍ അവരെ മോചിപ്പിക്കുകയും ചെയ്‌തു.
Verse 10: കര്‍ത്താവിന്‍െറ ആത്‌മാവ് അവന്‍െറ മേല്‍ വന്നു; അവന്‍ ഇസ്രായേലില്‍ന്യായവിധി നടത്തി. അവന്‍ യുദ്‌ധത്തിനു പുറപ്പെട്ടു; മെസൊപ്പൊട്ടാമിയാരാജാവായ കുഷാന്‍റ ിഷാത്തായിമിനെ കര്‍ത്താവ് അവന്‍െറ കൈയില്‍ ഏല്‍പിച്ചുകൊടുത്തു. ഒത്ത്‌നിയേല്‍ അവന്‍െറ മേല്‍ ആധിപത്യം സ്‌ഥാപിച്ചു.
Verse 11: അങ്ങനെ, ദേശത്ത് നാല്‍പതുവര്‍ഷം ശാന്തി നിലനിന്നു. അതിനുശേഷം കെനാസിന്‍െറ മകനായ ഒത്ത്‌നിയേല്‍ മരിച്ചു.
Verse 12: ഇസ്രായേല്‍ജനം വീണ്ടും കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മ ചെയ്‌തു. അതിനാല്‍, അവിടുന്ന് മൊവാബുരാജാവായ എഗ്‌ലോനെ ഇസ്രായേലിനെതിരേ പ്രബലനാക്കി.
Verse 13: അവന്‍ അമ്മോന്യരെയും അമലേക്യരെയും കൂട്ടി ഇസ്രായേലിനെ പരാജയപ്പെടുത്തി ഈന്തപ്പനകളുടെ നഗരം കൈവശമാക്കി.
Verse 14: ഇസ്രായേല്‍ജനം മൊവാബു രാജാവായ എഗ്‌ലോനെ പതിനെട്ടു വര്‍ഷം സേവിച്ചു.
Verse 15: എന്നാല്‍, ഇസ്രായേല്‍ജനതകര്‍ത്താവിനോടു നിലവിളിച്ചപ്പോള്‍ അവിടുന്ന് അവര്‍ക്ക് ഒരു വിമോചകനെ നല്‍കി. ബഞ്ചമിന്‍ഗോത്രജനായ ഗേരയുടെ മകനും ഇടത്തുകൈയനുമായ ഏഹൂദായിരുന്നു അത്. ഇസ്രായേല്‍ അവന്‍ വശം മൊവാബു രാജാ വായ എഗ്‌ലോന് കാഴ്‌ച കൊടുത്തയച്ചു.
Verse 16: ഏഹൂദ് ഒരുമുഴം നീളമുള്ള ഇരുവായ്‌ത്തലവാള്‍ ഉണ്ടാക്കി വസ്‌ത്രത്തിനടിയില്‍ വലത്തെത്തുടയില്‍ കെട്ടിവച്ചു.
Verse 17: അവന്‍ മൊവാബു രാജാവായ എഗ്‌ലോന് കാഴ്‌ച സമര്‍പ്പിച്ചു.
Verse 18: എഗ്‌ലോന്‍ തടിച്ചുകൊഴുത്ത മനുഷ്യനായിരുന്നു. ഏഹൂദ് കാഴ്‌ച സമര്‍പ്പിച്ചു കഴിഞ്ഞ് ചുമട്ടുകാരെ പറഞ്ഞയച്ചു.
Verse 19: എന്നാല്‍, ഗില്‍ഗാലില്‍ ശിലാവിഗ്രഹങ്ങളുടെ അടുത്തു ചെന്നപ്പോള്‍ അവന്‍ തിരിഞ്ഞു നടന്ന് രാജാവിന്‍െറ യടുക്കല്‍ വന്നുപറഞ്ഞു: അല്ലയോ രാജാവേ, എനിക്ക് അങ്ങയെ ഒരു രഹസ്യസന്‌ദേശം അറിയിക്കാനുണ്ട്. രാജാവു പരിചാരകരോട് പുറത്തു പോകാന്‍ ആജ്‌ഞാപിച്ചു. അവര്‍ പോയി.
Verse 20: രാജാവ് വേനല്‍ക്കാല വസതിയില്‍ ഇരിക്കുകയായിരുന്നു. ഏഹൂദ് അടുത്തുവന്ന് പറഞ്ഞു: ദൈവത്തില്‍നിന്നു നിനക്കായി ഒരു സന്‌ദേശം എന്‍െറ പക്കലുണ്ട്. അപ്പോള്‍ അവന്‍ എഴുന്നേറ്റുനിന്നു.
Verse 21: ഏഹൂദ് ഇടത്തുകൈകൊണ്ട് വലത്തെ തുടയില്‍ നിന്ന് വാള്‍ വലിച്ചെടുത്ത് അവന്‍െറ വയറ്റില്‍ ശക്‌തിയായി കുത്തിയിറക്കി.
Verse 22: വാളോടൊപ്പം പിടിയും അകത്തുകടന്നു. വാള്‍ ഊരി എടുക്കാതിരുന്നതുകൊണ്ട് കൊഴുപ്പ് അതിനെ മൂടി.
Verse 23: അനന്തരം, ഏഹൂദ് പൂമുഖത്തിറങ്ങി അവനെ അകത്തിട്ട് വാതിലടച്ചു പൂട്ടി. അവന്‍ പോയിക്കഴിഞ്ഞ് പരിചാരകര്‍ വന്നു.
Verse 24: മുറിയുടെ കതകുകള്‍ പൂട്ടിയിരിക്കുന്നതു കണ്ടപ്പോള്‍ അവന്‍ ദിന ചര്യയ്‌ക്കു രഹസ്യമുറിയിലായിരിക്കുമെന്ന് അവര്‍ വിചാരിച്ചു.
Verse 25: അവര്‍ കാത്തിരുന്നു കുഴഞ്ഞു; എന്നിട്ടും മുറിയുടെ വാതിലുകള്‍ തുറക്കാതിരുന്നതു കണ്ടപ്പോള്‍ അവര്‍ താക്കോല്‍ എടുത്തു തുറന്നു. അതാ രാജാവ് തറയില്‍ മരിച്ചു കിടക്കുന്നു.
Verse 26: അവര്‍ കാത്തിരുന്ന സമയത്ത് ഏഹൂദ് ശിലാവിഗ്രഹങ്ങള്‍ക്കപ്പുറമുള്ള സെയിറായിലേക്കു രക്‌ഷപെട്ടു.
Verse 27: അവന്‍ എഫ്രായിം മലമ്പ്രദേശത്ത് എത്തിയപ്പോള്‍ കാഹളം മുഴക്കി. ഇസ്രായേല്‍ജനം മലയില്‍ നിന്ന് അവന്‍െറ നേതൃത്വത്തില്‍ താഴേക്കിറങ്ങി.
Verse 28: അവന്‍ അവരോടു പറഞ്ഞു: എന്‍െറ പിന്നാലെ വരുക. കര്‍ത്താവ് നിങ്ങളുടെ ശത്രുക്കളായ മൊവാബ്യരെ നിങ്ങളുടെ കൈകളില്‍ ഏല്‍പിച്ചിരിക്കുന്നു. അവര്‍ അവന്‍െറ പിന്നാലെ പോയി. മൊവാബിന് എതിരേയുള്ള ജോര്‍ദാന്‍െറ കടവുകള്‍ പിടിച്ചടക്കി; അതിലെ കടന്നുപോകാന്‍ ഒരുവനെയും അനുവദിച്ചില്ല.
Verse 29: ധീരന്‍മാരും കരുത്തുറ്റവരുമായ പതിനായിരത്തോളം മൊവാബ്യരെ അന്ന് അവര്‍ കൊന്നു. ഒരുവന്‍ പോലും രക്‌ഷപെട്ടില്ല.
Verse 30: അങ്ങനെ മൊവാബ് ആദിവസം ഇസ്രായേലിന് അധീനമായി. എണ്‍പതു വര്‍ഷത്തേക്കു നാട്ടില്‍ ശാന്തിനിലനിന്നു.
Verse 31: ഏഹൂദിന്‍െറ പിന്‍ഗാമിയും അനാത്തിന്‍െറ പുത്രനുമായ ഷംഗാര്‍ അറുനൂറു ഫിലിസ്‌ത്യരെ ചാട്ടകൊണ്ടു കൊന്നു. അവനും ഇസ്രായേലിനെ രക്‌ഷിച്ചു.