Verse 1: കര്‍ത്താവിന്‍െറ ദൂതന്‍ ഗില്‍ഗാലില്‍ നിന്നു ബോക്കിമിലേക്കു ചെന്നു. അവന്‍ പറഞ്ഞു: നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു കൊടുക്കാമെന്നു വാഗ്‌ദാനംചെയ്‌ത ദേശത്തേക്കു ഞാന്‍ നിങ്ങളെ ഈജിപ്‌തില്‍ നിന്നു കൊണ്ടുവന്നിരിക്കുന്നു.
Verse 2: നിങ്ങളോടു ചെയ്‌ത ഉടമ്പടി ഞാന്‍ ഒരിക്കലും ലംഘിക്കുകയില്ലെന്നും, ഈ ദേശവാസികളുമായിയാതൊരു സഖ്യവും നിങ്ങള്‍ ചെയ്യരുതെന്നും അവരുടെ ബലിപീഠങ്ങളെ നശിപ്പിച്ചു കളയണമെന്നും ഞാന്‍ നിങ്ങളോടു പറഞ്ഞു. എന്നാല്‍, നിങ്ങള്‍ എന്‍െറ കല്‍പന അനുസരിച്ചില്ല. നിങ്ങള്‍ ഈ ചെയ്‌തത് എന്താണ്?
Verse 3: അതിനാല്‍, ഞാന്‍ പറയുന്നു: നിങ്ങളുടെ മുന്‍പില്‍നിന്നു ഞാന്‍ അവരെ പുറത്താക്കുകയില്ല; അവര്‍ നിങ്ങളുടെ എതിരാളികളായിത്തീരും. അവരുടെദേവന്‍മാര്‍ നിങ്ങള്‍ക്കു കെണിയാവുകയുംചെയ്യും.
Verse 4: കര്‍ത്താവിന്‍െറ ദൂതന്‍ ഇത് അറിയിച്ചപ്പോള്‍ ഇസ്രായേല്‍ജനം ഉച്ചത്തില്‍ കരഞ്ഞു.
Verse 5: അവര്‍ ആ സ്‌ഥലത്തിന് ബോക്കിം എന്നു പേരിട്ടു. അവര്‍ അവിടെ കര്‍ത്താവിനു ബലിയര്‍പ്പിച്ചു.
Verse 6: ജോഷ്വ ഇസ്രായേല്‍ജനത്തെ പറഞ്ഞയച്ചു. അവര്‍ ഓരോരുത്തരും തങ്ങള്‍ക്ക് അവകാശമായിലഭി ച്ചദേശം കൈവശമാക്കാന്‍ പോയി.
Verse 7: ജോഷ്വയുടെയും, കര്‍ത്താവ് ഇസ്രായേലിനു ചെയ്‌ത വലിയ കാര്യങ്ങള്‍ നേരിട്ടു കാണുകയും ജോഷ്വയ്‌ക്കുശേഷവും ജീവിച്ചിരിക്കുകയും ചെയ്‌ത ശ്രഷ്‌ഠന്‍മാരുടെയും കാലത്തു ജനം കര്‍ത്താവിനെ സേവിച്ചു.
Verse 8: കര്‍ത്താവിന്‍െറ ദാസനും നൂനിന്‍െറ മകനുമായ ജോഷ്വ നൂറ്റിപ്പത്താമത്തെ വയ സ്‌സില്‍ മരിച്ചു.
Verse 9: അവനെ ഗാഷ്‌പര്‍വതത്തിനു വടക്ക് എഫ്രായിം മലനാട്ടില്‍ തിമ്‌നാത്ത്‌ഹെറെസില്‍ അവന്‍െറ അവകാശഭൂമിയുടെ അതിര്‍ത്തിക്കുള്ളില്‍ അടക്കി.
Verse 10: ആ തലമുറമുഴുവന്‍ തങ്ങളുടെ പിതാക്കന്‍മാരോടു ചേര്‍ന്നു. അവര്‍ക്കുശേഷം കര്‍ത്താവിനെയോ ഇസ്രായേലിന് അവിടുന്ന് ചെയ്‌ത വലിയ കാര്യങ്ങളെയോ അറിയാത്ത മറ്റൊരു തലമുറവന്നു.
Verse 11: ഇസ്രായേല്‍ജനം കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മചെയ്‌തു. ബാല്‍ദേവന്‍മാരെ സേവിച്ചു.
Verse 12: തങ്ങളുടെ പിതാക്കന്‍മാരെ ഈജിപ്‌തില്‍ നിന്നു കൊണ്ടുവന്ന ദൈവമായ കര്‍ത്താവിനെ അവര്‍ ഉപേക്‌ഷിച്ചു. ചുറ്റുമുള്ള ജനങ്ങളുടെ ദേവന്‍മാരുടെ പിന്നാലെ അവര്‍ പോയി; അവയ്‌ക്കു മുന്‍പില്‍ കുമ്പിട്ടു. അങ്ങനെ, അവര്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു.
Verse 13: അവര്‍ കര്‍ത്താവിനെ ഉപേക്‌ഷിച്ച് ബാല്‍ദേവന്‍മാരെയും അസ് താര്‍ത്തെ ദേവതകളെയും സേവിച്ചു.
Verse 14: ഇസ്രായേലിനെതിരേ കര്‍ത്താവിന്‍െറ കോപം ജ്വലിച്ചു; അവിടുന്ന് അവരെ കവര്‍ച്ചക്കാര്‍ക്ക് ഏല്‍പിച്ചു കൊടുത്തു. അവര്‍ അവരെ കൊള്ളയടിച്ചു. ചുറ്റുമുള്ള ശത്രുക്കളുടെ ആധിപത്യത്തിന് അവരെ വിട്ടുകൊടുത്തു; അവരോട് എതിര്‍ത്തു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
Verse 15: കര്‍ത്താവ് ശപഥം ചെയ്‌ത് അവര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതുപോലെ ചെന്നിടത്തൊക്കെയും നാശം വരത്തക്കവിധം കര്‍ത്താവിന്‍െറ കരം അവര്‍ക്ക് എതിരായിരുന്നു; അവര്‍ വളരെ കഷ്‌ടത അനുഭവിച്ചു.
Verse 16: അപ്പോള്‍ കര്‍ത്താവ്‌ന്യായാധിപന്‍മാരെ നിയമിച്ചു. കവര്‍ ച്ചചെയ്‌തിരുന്നവരുടെ ആധിപത്യത്തില്‍നിന്ന് അവര്‍ അവരെ രക്‌ഷിച്ചു.
Verse 17: എങ്കിലുംന്യായാധിപന്‍മാരെ അവര്‍ അനുസരിച്ചില്ല; പ്രത്യുത, അന്യദേവന്‍മാരുടെ പുറകേ പോയി അവരെ വന്‌ദിച്ചു. കര്‍ത്താവിന്‍െറ കല്‍പനകള്‍ അനുസരിച്ചു ജീവി ച്ചപിതാക്കന്‍മാരുടെ മാര്‍ഗത്തില്‍നിന്ന് അവര്‍ വേഗം വ്യതിചലിച്ചു.
Verse 18: അവര്‍ അവരെ അനുകരിച്ചില്ല.ന്യായാധിപന്‍മാരെ നിയമിച്ചപ്പോഴൊക്കെ കര്‍ത്താവ് അവര്‍ ഓരോരുത്തരോടും കൂടെ ഉണ്ടായിരുന്നു. അവരുടെ കാലത്ത് കര്‍ത്താവു ശത്രുക്കളുടെ കൈയില്‍നിന്ന് ജനത്തെ രക്‌ഷിച്ചിരുന്നു. കാരണം, തങ്ങളെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നവര്‍ നിമിത്തമുള്ള അവരുടെ രോദനം കേട്ട് കര്‍ത്താവിന് അവരില്‍ അനുകമ്പജനിച്ചിരുന്നു.
Verse 19: എന്നാല്‍, ന്യായാധിപന്‍മരിക്കുമ്പോള്‍ അവര്‍ വഴിതെറ്റി തങ്ങളുടെ പിതാക്കന്‍മാരെക്കാള്‍ വഷളായി ജീവിക്കും. മറ്റു ദേവന്‍മാരെ സേവിച്ചും നമസ്‌കരിച്ചും അവരുടെ പിന്നാലെ പോകും. തങ്ങളുടെ ആചാരങ്ങളും മര്‍ക്കടമുഷ്‌ടിയും അവര്‍ ഉപേക്‌ഷിച്ചില്ല.
Verse 20: കര്‍ത്താവിന്‍െറ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്നു പറഞ്ഞു: ഈ ജനം അവരുടെ പിതാക്കന്‍മാരോടു ഞാന്‍ ചെയ്‌ത ഉടമ്പടി ലംഘിച്ചിരിക്കുന്നു; എന്‍െറ വാക്കുകള്‍ അവര്‍ അനുസരിച്ചില്ല.
Verse 21: അതിനാല്‍, ജോഷ്വ മരിക്കുമ്പോള്‍ അവശേഷിച്ചിരുന്ന ജനതകളെ അവരുടെ മുന്‍പില്‍ നിന്നു ഞാന്‍ നീക്കിക്കളയുകയില്ല.
Verse 22: അങ്ങനെ തങ്ങളുടെ പിതാക്കന്‍മാരെപ്പോലെ കര്‍ത്താവിന്‍െറ വഴികളില്‍ നടക്കാന്‍ അവര്‍ ശ്രദ്‌ധിക്കുമോ ഇല്ലയോ എന്ന് എനിക്കു പരീക്‌ഷിക്കണം.
Verse 23: അതുകൊണ്ട്, കര്‍ത്താവ് ആ ജനതകളെ ഉടനെ നീക്കിക്കളയുകയോ ജോഷ്വയുടെകൈകളില്‍ ഏല്‍പിച്ചുകൊടുക്കുകയോചെയ്‌തില്ല.