Verse 1: സാംസണ്‍ തിമ്‌നായിലേക്കു പോയി; അവിടെവച്ച് ഒരു ഫിലിസ്‌ത്യയുവതിയെ കണ്ടു.
Verse 2: അവന്‍ തിരിച്ചുവന്ന് മാതാപിതാക്കന്‍മാരോടു പറഞ്ഞു: തിമ്‌നായില്‍ ഞാന്‍ ഒരു ഫിലിസ്‌ത്യയുവതിയെ കണ്ടുമുട്ടി. അവളെ എനിക്ക് വിവാഹംചെയ്‌തുതരണം.
Verse 3: അവര്‍ പറഞ്ഞു: നിന്‍െറ ബന്‌ധുക്കളിലോ നമ്മുടെ ജനത്തിലോ സ്‌ത്രീകളില്ലാഞ്ഞിട്ടാണോ നീ അപരിച്‌ഛേദിതരായ ഫിലിസ്‌ത്യരുടെ ഇടയില്‍ ഭാര്യയെ അന്വേഷിക്കുന്നത്? എന്നാല്‍, സാംസണ്‍ പറഞ്ഞു: അവളെ എനിക്കു തരുക; അവളെ എനിക്ക് ഇഷ്‌ടപ്പെട്ടു.
Verse 4: അത് കര്‍ത്താവിന്‍െറ ഹിതമാണെന്ന് മാതാപിതാക്കന്‍മാര്‍ മനസ്‌സിലാക്കിയില്ല. അവിടുന്ന് ഫിലിസ്‌ത്യര്‍ക്കെതിരായി ഒരവ സരം പാര്‍ത്തിരിക്കുകയായിരുന്നു. അക്കാലത്ത് ഫിലിസ്‌ത്യര്‍ ഇസ്രായേലിന്‍െറ മേല്‍ ആധിപത്യം പുലര്‍ത്തിയിരുന്നു.
Verse 5: സാംസണ്‍ മാതാപിതാക്കന്‍മാരോടുകൂടെ തിമ്‌നായിലേക്കുപോയി; അവിടെ ഒരു മുന്തിരിത്തോപ്പില്‍ എത്തിയപ്പോള്‍ ഒരു സിംഹക്കുട്ടി അവന്‍െറ നേരേ അലറിവന്നു.
Verse 6: കര്‍ത്താവിന്‍െറ ആത്‌മാവ് അവനില്‍ ശക്‌തമായി ആവസിച്ചു. ആയുധം കൂടാതെ ആട്ടിന്‍കുട്ടിയെ എന്നപോലെ അവന്‍ ആ സിംഹത്തെ ചീന്തിക്കളഞ്ഞു. എന്നാല്‍, മാതാപിതാക്കന്‍മാരെ അക്കാര്യം അറിയിച്ചില്ല.
Verse 7: സാംസണ്‍ ആ സ്‌ത്രീയോട് സംസാരിച്ചു.
Verse 8: അവന് അവളെ വളരെ ഇഷ്‌ടപ്പെട്ടു. കുറച്ചുനാള്‍ കഴിഞ്ഞ് അവളെ കൂട്ടിക്കൊണ്ടുപോകാന്‍ അവന്‍ വന്നു. വഴിമധ്യേ ആ സിംഹത്തിന്‍െറ ഉടല്‍ കാണാന്‍ അവന്‍ തിരിഞ്ഞു.
Verse 9: അതാ, സിംഹത്തിന്‍െറ ശരീരത്തില്‍ ഒരുതേന്‍കൂട്. അവന്‍ അത് അടര്‍ത്തിയെടുത്തു ഭക്‌ഷിച്ചുകൊണ്ടു മാതാപിതാക്കളുടെ അടുത്തെത്തി. അവര്‍ക്കും കൊടുത്തു. അവരും ഭക്‌ഷിച്ചു. എന്നാല്‍, ചത്ത സിംഹത്തിന്‍െറ ഉടലില്‍ നിന്നാണ് തേന്‍ എടുത്തതെന്ന് അവന്‍ അവരോടു പറഞ്ഞില്ല.
Verse 10: അവന്‍െറ പിതാവ്‌യുവതിയുടെ വീട്ടിലേക്കു പോയി. സാംസണ്‍ അവിടെ ഒരു വിരുന്നു നടത്തി.യുവാക്കന്‍മാര്‍ അങ്ങനെചെയ്യുക പതിവായിരുന്നു.
Verse 11: അവനെ കണ്ടപ്പോള്‍ അവിടുത്തുകാര്‍ മുപ്പതു പേരെ അവന് തോഴരായി കൊടുത്തു.
Verse 12: സാംസണ്‍ അവരോട് പറഞ്ഞു: ഞാന്‍ നിങ്ങളോട് ഒരു കടംകഥ പറയാം. വിരുന്നിന്‍െറ ഏഴു ദിവസത്തിനകം ഉത്തരം പറഞ്ഞാല്‍ ഓരോ ചണവസ്‌ത്ര വും വിശേഷവസ്‌ത്രവും തരാം.
Verse 13: ഉത്തരം പറയാന്‍ സാധിക്കാതെ വന്നാല്‍ നിങ്ങള്‍ മുപ്പതു ചണവസ്‌ത്രവും അത്രയും വിശേഷ വസ്‌ത്രവും എനിക്കു തരണം. അവര്‍ പറഞ്ഞു: നിന്‍െറ കടംകഥ കേള്‍ക്കട്ടെ.
Verse 14: അവന്‍ പറഞ്ഞു: ഭോക്‌താവില്‍ നിന്ന് ഭോജനവും മല്ലനില്‍നിന്ന് മാധുര്യവും പുറപ്പെട്ടു. മൂന്നു ദിവസമായിട്ടും കടംകഥയുടെ പൊരുള്‍ അവര്‍ക്കു പിടികിട്ടിയില്ല.
Verse 15: നാലാം ദിവസം അവര്‍ സാംസന്‍െറ ഭാര്യയോടു പറഞ്ഞു: നിന്‍െറ ഭര്‍ത്താവിനെ വശീകരിച്ച് കടംകഥയുടെ പൊരുളറിഞ്ഞു ഞങ്ങളോടു പറയുക. അല്ലെങ്കില്‍, ഞങ്ങള്‍ നിന്നെ കുടുംബത്തോടെ ചുട്ടെരിക്കും; ദരിദ്രരാക്കാനാണോ നിങ്ങള്‍ ഞങ്ങളെ ക്‌ഷണിച്ചുവരുത്തിയത്?
Verse 16: സാംസന്‍െറ ഭാര്യ അവന്‍െറ മുമ്പില്‍കരഞ്ഞുകൊണ്ട് പറഞ്ഞു: നിനക്കെന്നോടു വെറുപ്പാണ്; എന്നെ സ്‌നേഹിക്കുന്നില്ല. എന്‍െറ ആളുകളോടു നീ ഒരു കടംകഥ പറഞ്ഞിരിക്കുന്നു. എന്നാല്‍, അത് എന്തെന്ന് എന്നോടു പറഞ്ഞില്ല. അവന്‍ പറഞ്ഞു: എന്‍െറ മാതാപിതാക്കന്‍മാരോടുപോലും ഞാനതു പറഞ്ഞിട്ടില്ല. പിന്നെ അത് നിന്നോട് പറയുമോ?
Verse 17: വിരുന്നവസാനിക്കുന്ന ഏഴാംദിവസംവരെ അവള്‍ കേണുചോദിച്ചു. അവളുടെ നിര്‍ബന്‌ധംമൂലം അവന്‍ അവള്‍ക്ക് അതു വെളിപ്പെടുത്തി. അവള്‍ അത് തന്‍െറ ആളുകളോടു പറഞ്ഞു.
Verse 18: ഏഴാംദിവസം സൂര്യാസ്‌തമ യത്തിനു മുമ്പ് പട്ടണവാസികള്‍ വന്ന് അവനോട് പറഞ്ഞു: തേനിനേക്കാള്‍ മാധുര്യമുള്ളത് എന്ത്? സിംഹത്തെക്കാള്‍ കരുത്തുള്ളത് ആര്? അപ്പോള്‍ അവന്‍ പറഞ്ഞു: എന്‍െറ പശുക്കിടാവിനെക്കൊണ്ട് ഉഴുതില്ലായിരുന്നെങ്കില്‍ കടംകഥയുടെ സാരം നിങ്ങള്‍ മനസ്‌സിലാക്കുകയില്ലായിരുന്നു.
Verse 19: കര്‍ത്താവിന്‍െറ ആത്‌മാവ് അവന്‍െറ മേല്‍ ശക്‌തിയോടെ വന്നു. അഷ്‌കലോണില്‍ ചെന്ന് പട്ടണത്തിലെ മുപ്പതുപേരെ കൊന്ന്, കൊള്ളയടിച്ച് കടംകഥയുടെ സാരം പറഞ്ഞവര്‍ക്കു വിശേഷവസ്‌ത്രങ്ങള്‍ കൊടുത്തു. കോപാക്രാന്തനായി അവന്‍ തന്‍െറ പിതാവിന്‍െറ ഭവനത്തിലേക്കു പോയി.
Verse 20: സാംസന്‍െറ ഭാര്യ അവന്‍െറ മണവാളത്തോഴന്‍െറ ഭാര്യയായി.