Verse 1: അന്നു ദബോറായും അബിനോവാമിന്‍െറ പുത്രന്‍ ബാറക്കും ഇങ്ങനെ പാടി:
Verse 2: നേതാക്കന്‍മാര്‍ ഇസ്രായേലിനെ നയിച്ചതിനും ജനം സന്തോഷത്തോടെ തങ്ങളെത്തന്നെ സമര്‍പ്പിച്ചതിനും കര്‍ത്താവിനെ വാഴ്‌ത്തുവിന്‍.
Verse 3: രാജാക്കന്‍മാരേ, കേള്‍ക്കുവിന്‍. പ്രഭുക്കന്‍മാരേ, ശ്രദ്‌ധിക്കുവിന്‍. കര്‍ത്താവിനു ഞാന്‍ കീര്‍ത്തനം പാടും. ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിനെ ഞാന്‍ പാടിപ്പുകഴ്‌ത്തും.
Verse 4: കര്‍ത്താവേ, അങ്ങു സെയിറില്‍നിന്നു പുറപ്പെട്ടപ്പോള്‍, ഏദോം പ്രദേശത്തുനിന്നു മുന്‍പോട്ടു നീങ്ങിയപ്പോള്‍ ഭൂമി കുലുങ്ങി;
Verse 5: ആകാശമേഘങ്ങള്‍ ജലം വര്‍ഷിച്ചു. പര്‍വതങ്ങള്‍ കര്‍ത്തൃസന്നിധിയില്‍ വിറപൂണ്ടു. ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ സന്നിധിയില്‍ സീനായ്‌മല കുലുങ്ങി.
Verse 6: അനാത്തിന്‍െറ മകന്‍ ഷംഗാറിന്‍െറ കാലത്തും ജായേലിന്‍െറ കാലത്തും സഞ്ചാരികളുടെ പോക്കു നിലച്ചു. യാത്രക്കാര്‍ ഊടുവഴികള്‍ തേടി.
Verse 7: ദബോറാ, നീ ഇസ്രായേലില്‍ മാതാവായിത്തീരുംവരെ അവിടെ കൃഷീവലര്‍ അറ്റുപോയിരുന്നു.
Verse 8: പുതുദേവന്‍മാരെ പുണര്‍ന്നപ്പോള്‍യുദ്‌ധം കവാടങ്ങളിലെത്തി. ഇസ്രായേലിലെ നാല്‍പതിനായിരത്തിനിടയില്‍ കുന്തമോ പരിചയോ കാണാനുണ്ടായിരുന്നോ?
Verse 9: എന്‍െറ ഹൃദയം ഇസ്രായേലിലെ സേനാപതികളിലേക്കു തിരിയുന്നു. അവര്‍ സസന്തോഷം തങ്ങളെത്തന്നെ ജനങ്ങള്‍ക്കുവേണ്ടി സമര്‍പ്പിച്ചല്ലോ. കര്‍ത്താവിനെ വാഴ്‌ത്തുവിന്‍.
Verse 10: ചെങ്കഴുതപ്പുറത്തു സവാരിചെയ്യുന്നവരേ, മേല്‍ത്തരം പരവതാനികളില്‍ ഇരിക്കുന്നവരേ, പാതകളില്‍ നടന്നു നീങ്ങുന്നവരേ, നിങ്ങള്‍ ഇക്കാര്യം ഉദ്‌ഘോഷിക്കുവിന്‍.
Verse 11: തേക്കുപാട്ടോടു ചേര്‍ന്ന് അവര്‍ കര്‍ത്താവിന്‍െറ വിജയം പ്രഘോഷിക്കുന്നു- ഇസ്രായേലിലെ കൃഷീവലന്‍മാരുടെ വിജയം- കര്‍ത്താവിന്‍െറ ജനം പട്ടണവാതില്‍ക്കലേക്ക് അണിയണിയായി നീങ്ങി.
Verse 12: ഉണരൂ, ദബോറാ ഉണരൂ, ഗാനമാലപിക്കൂ. അബിനോവാമിന്‍െറ മകനായ ബാറക്ക്, എഴുന്നേറ്റ് തടവുകാരെ നയിക്കുക. ശ്രഷ്‌ഠന്‍മാരില്‍ ശേഷിച്ചവര്‍ താഴേക്ക് അണിയണിയായി നീങ്ങി;
Verse 13: കര്‍ത്താവിന്‍െറ ജനം ശക്‌തന്‍മാര്‍ക്കെതിരേ അണിയായി ഇറങ്ങിവന്നു.
Verse 14: ബഞ്ചമിന്‍, നിന്നെയും നിന്‍െറ ബന്‌ധുക്കളെയും അനുഗമിച്ച് അവര്‍ എഫ്രായിമില്‍നിന്നു താഴ്‌വരയിലേക്കു പുറപ്പെട്ടു. മാഖീറില്‍നിന്ന് സേനാപതികളും സെബുലൂണില്‍നിന്ന് സൈന്യാധിപന്‍െറ ദണ്‍ഡു വഹിച്ചവരും താഴേക്ക് അണിയായി നീങ്ങി.
Verse 15: ഇസാക്കറിന്‍െറ പ്രഭുക്കന്‍മാര്‍ ദബോറായോടുകൂടെ വന്നു. ഇസാക്കര്‍ ബാറക്കിനോടു വിശ്വസ്‌തനായിരുന്നു. അവന്‍െറ കാലടികളെ പിന്തുടര്‍ന്ന് അവര്‍ താഴ്‌വരയിലേക്ക് ഇരമ്പിപ്പാഞ്ഞു. റൂബന്‍ഭവനങ്ങളില്‍ ആഴത്തില്‍ ഹൃദയപരിശോധന നടന്നു.
Verse 16: ആട്ടിന്‍പറ്റങ്ങളുടെ ഇടയില്‍ അവയ്‌ക്കുള്ള കുഴല്‍വിളി കേള്‍ക്കാന്‍ നിങ്ങള്‍ തങ്ങിയതെന്ത്? റൂബന്‍ഭവനങ്ങളില്‍ ആഴത്തില്‍ ഹൃദയപരിശോധന നടന്നു.
Verse 17: ഗിലയാദ് ജോര്‍ദാനപ്പുറം തങ്ങി; ദാന്‍ കപ്പലുകളോടൊപ്പം വസിച്ചതെന്തുകൊണ്ട്? ആഷേര്‍ കടല്‍ത്തീരത്തു നിശ്‌ചലനായി ഇരുന്നു; തുറമുഖങ്ങളില്‍ താമസമുറപ്പിച്ചു.
Verse 18: സ്വന്തം ജീവനെ മരണത്തിനേല്‍പി ച്ചജനമാണ് സെബുലൂണ്‍. യുദ്‌ധക്കളത്തില്‍ നഫ്‌താലിയും മരണം വരിച്ചു.
Verse 19: രാജാക്കന്‍മാര്‍ വന്നുയുദ്‌ധം ചെയ്‌തു; താനാക്കില്‍ മെഗിദ്‌ദോജലാശയത്തിനരികെ കാനാന്‍ രാജാക്കന്‍മാര്‍ പ്രത്യാക്രമണം നടത്തി. അവര്‍ക്കു കൊള്ളയടിക്കാന്‍ വെള്ളി കിട്ടിയില്ല.
Verse 20: ആകാശത്തില്‍ നക്‌ഷത്രങ്ങള്‍യുദ്‌ധം ചെയ്‌തു. സഞ്ചാരപഥങ്ങളില്‍ നിന്നുകൊണ്ട് അവര്‍ സിസേറയ്‌ക്കെതിരേ പൊരുതി.
Verse 21: കിഷോന്‍പ്രവാഹം അവരെ ഒഴുക്കിക്കളഞ്ഞു, കുതിച്ചു മുന്നേറുന്ന, കിഷോന്‍ പ്രവാഹം! എന്‍െറ ആത്‌മാവേ, ശക്‌തിയോടെ മുന്നേറുക.
Verse 22: അപ്പോള്‍ കുതിരക്കുളമ്പുകള്‍ ഉറക്കെപ്പതിച്ചു; അവ കുതിച്ചു കുതിച്ചു പാഞ്ഞു.
Verse 23: മെറോസിനെ ശപിക്കുക, കര്‍ത്താവിന്‍െറ ദൂതന്‍ പറയുന്നു; അതിലെ നിവാസികളെ കഠിനമായി ശപിക്കുക. എന്തെന്നാല്‍, അവര്‍ കര്‍ത്താവിന്‍െറ സഹായത്തിനു വന്നില്ല; ശക്‌തന്‍മാര്‍ക്കെതിരേ കര്‍ത്താവിനെ തുണയ്‌ക്കാന്‍ അവര്‍ അണിനിരന്നില്ല.
Verse 24: കേന്യനായ ഹേബേറിന്‍െറ ഭാര്യ ജായേല്‍ ആകട്ടെ കൂടാരവാസികളില്‍ ഏറ്റം ധന്യ.
Verse 25: അവന്‍ വെള്ളം ചോദിച്ചു; അവള്‍ പാല്‍ കൊടുത്തു. രാജകീയതാലത്തില്‍ കട്ടത്തൈരും കൊണ്ടുവന്നു.
Verse 26: അവള്‍ കൂടാരത്തിന്‍െറ മരയാണി കൈയിലെടുത്തു. വലത്തുകൈയില്‍ വേലക്കാരുടെ ചുറ്റികയും. അവള്‍ സിസേറയെ ആഞ്ഞടിച്ചു, അവന്‍െറ തല തകര്‍ത്തു. അവള്‍ അവന്‍െറ ചെന്നി കുത്തിത്തുളച്ചു.
Verse 27: അവന്‍ നിലം പതിച്ചു, അവളുടെ കാല്‍ക്കല്‍ നിശ്‌ചലനായിക്കിടന്നു; അവളുടെ കാല്‍ക്കല്‍ അവന്‍ വീണു; അവിടെത്തന്നെ മരിച്ചുവീണു.
Verse 28: സിസേറയുടെ അമ്മകിളിവാതിലിലൂടെ എത്തിനോക്കി ജാലകത്തിലൂടെ വിളിച്ചു പറഞ്ഞു: അവന്‍െറ രഥം വൈകുന്നതെന്തുകൊണ്ട്? രഥക്കുതിരകളുടെ കുളമ്പടി വൈകുന്നതെന്തുകൊണ്ട്?
Verse 29: അവളുടെ ജ്‌ഞാനവതികളായ സഖികള്‍ ഉത്തരം പറഞ്ഞു, അല്ല അവള്‍ തന്നത്താന്‍ പറഞ്ഞു:
Verse 30: അവന്‍ കൊള്ള തിട്ടപ്പെടുത്തുകയും പങ്കുവയ്‌ക്കുകയും അല്ലേ? ഓരോരുത്തനും ഒന്നോ രണ്ടോ കന്യകമാരെ വീതം. സിസേറയ്‌ക്ക് നിറപ്പകിട്ടാര്‍ന്ന ചിത്രപ്പണി ചെയ്‌ത വസ്‌ത്രങ്ങള്‍; എനിക്കു തോളിലണിയാന്‍ നിറപ്പകിട്ടാര്‍ന്ന് ചിത്രപ്പണി ചെയ്‌ത രണ്ടു വസ്‌ത്രങ്ങള്‍!
Verse 31: കര്‍ത്താവേ, നിന്‍െറ ശത്രുക്കള്‍ അങ്ങനെ നശിക്കുന്നു. എന്നാല്‍, നിന്‍െറ സ്‌നേഹിതര്‍ ശക്‌തിയുള്ള ഉദയസൂര്യനെപ്പോലെയാകട്ടെ! തുടര്‍ന്ന് നാല്‍പതുവര്‍ഷം രാജ്യത്തു ശാന്തിനിലനിന്നു.