Verse 1: കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു: മനുഷ്യപുത്രാ, ധിക്കാരികളുടെ ഭവനത്തിലാണ് നീ വസിക്കുന്നത്.
Verse 2: അവര്‍ കണ്ണുണ്ടായിട്ടും കാണുന്നില്ല; ചെവിയുണ്ടായിട്ടും കേള്‍ക്കുന്നില്ല.
Verse 3: എന്തെന്നാല്‍ അവര്‍ ധിക്കാരികളുടെ ഭവനമാണ്. മനുഷ്യപുത്രാ, പ്രവാസത്തിനുവേണ്ട ഭാണ്‍ഡം തയ്യാറാക്കി, പകല്‍സമയം അവര്‍ കാണ്‍കെത്തന്നെ പുറപ്പെടുക. പ്രവാസിയെപ്പോലെ സ്വന്തം സ്‌ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് അവര്‍ നോക്കിനില്‍ക്കെത്തന്നെ നീ പോകണം. ധിക്കാരികളുടെ ഭവനമാണെങ്കിലും ഒരുപക്‌ഷേ അവര്‍ കാര്യം മനസ്‌സിലാക്കിയേക്കും.
Verse 4: നിന്‍െറ ഭാണ്‍ഡം പ്രവാസത്തിനുള്ള ഭാണ്‍ഡമെന്നപോലെ പകല്‍സമയം അവര്‍ കാണ്‍കേ നീ പുറത്തേക്കു കൊണ്ടുവരണം. പ്രവാസത്തിനു പോകുന്നവരെപ്പോലെ നീ സായംകാലത്ത് അവര്‍ നോക്കി നില്‍ക്കേ പുറപ്പെടണം.
Verse 5: അവര്‍ കാണ്‍കേ ഭിത്തിയില്‍ ഒരു ദ്വാരമുണ്ടാക്കി അതിലൂടെ കടന്നുപോകണം.
Verse 6: അവര്‍ നോക്കി നില്‍ക്കെത്തന്നെ നീ ഭാണ്‍ഡം തോളിലേറ്റി ഇരുട്ടത്തു പുറത്തുകടക്കുക. നിലം കാണാതിരിക്കാന്‍ നീ മുഖം മൂടിയിരിക്കണം, എന്തെന്നാല്‍ നിന്നെ ഞാന്‍ ഇസ്രായേല്‍ ഭവനത്തിന് ഒരടയാളമാക്കിയിരിക്കുന്നു.
Verse 7: എന്നോടു കല്‍പിച്ചതുപോലെ ഞാന്‍ ചെയ്‌തു. പ്രവാസത്തിനുള്ള ഭാണ്‍ഡമെന്നപോലെ എന്‍െറ ഭാണ്‌ഡം പകല്‍ സമ യത്ത് ഞാന്‍ പുറത്തു കൊണ്ടുവന്നു. സായം കാലത്ത് എന്‍െറ കൈകൊണ്ടുതന്നെ ഭിത്തി തുരന്ന് ഭാണ്‍ഡം തോളിലേറ്റി അവര്‍ കാണ്‍കെത്തന്നെ ഇരുട്ടത്തു ഞാന്‍ പുറപ്പെട്ടു.
Verse 8: പ്രഭാതത്തില്‍ കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു:
Verse 9: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനം, ധിക്കാരികളുടെ ആ ഭവനം, നീ എന്താണീചെയ്യുന്നതെന്നു ചോദിച്ചില്ലേ?
Verse 10: നീ അവരോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഈ അരുളപ്പാട് ജറുസലെമിലെ രാജാവിനെയും അവിടെയുള്ള ഇസ്രായേല്‍ഭവനം മുഴുവനെയും കുറിച്ചുള്ളതാണ്.
Verse 11: നീ അവര്‍ക്ക് ഒരടയാളമാണ്; നീ ഈ ചെയ്‌തതുപോലെ അവര്‍ക്കും സംഭവിക്കും. പ്രവാസത്തിനും അടിമത്തത്തിനും അവര്‍ വിധേയരാകും എന്ന് അവരോടു പറയുക.
Verse 12: അവരുടെ രാജാവ് തന്‍െറ ഭാണ്‍ഡം തോളിലേറ്റി ഇരുട്ടത്ത് പുറപ്പെടും. അവന്‍ ഭിത്തി തുരന്ന് അതിലൂടെ കടന്നുപോകും. നിലം കാണാതിരിക്കാന്‍ അവന്‍ മുഖം മറച്ചിരിക്കും.
Verse 13: എന്‍െറ വല ഞാന്‍ അവന്‍െറ മേല്‍ വീശും. അവന്‍ എന്‍െറ കെണിയില്‍പ്പെടും. കല്‍ദായരുടെ ദേശമായ ബാബിലോണിലേക്കു ഞാന്‍ അവനെ കൊണ്ടുപോകും. അവന്‍ അതു കാണുകയില്ല. അവിടെവച്ച് അവന്‍ മരിക്കും.
Verse 14: അവനു ചുറ്റുമുള്ളവരെയെല്ലാം, അവന്‍െറ സഹായകരെയും സൈന്യത്തെയും, നാലുദിക്കിലേക്കും ഞാന്‍ ചിതറിക്കും. ഊരിയ വാളുമായി ഞാന്‍ അവരെ പിന്തുടരും.
Verse 15: ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ അവരെ ഞാന്‍ ചിതറിക്കുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് അവര്‍ അറിയും.
Verse 16: തങ്ങള്‍ എത്തിച്ചേരുന്നിടത്തെ ജനതകളുടെയിടയില്‍ സ്വന്തം മ്ലേച്ഛതകള്‍ ഏറ്റുപറയാന്‍വേണ്ടി വാളില്‍നിന്നും ക്‌ഷാമത്തില്‍ നിന്നും പകര്‍ച്ചവ്യാധികളില്‍ നിന്നും അവരില്‍ കുറച്ചുപേര്‍ രക്‌ഷപെടാന്‍ ഞാന്‍ ഇടയാക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും.
Verse 17: കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു:
Verse 18: മനുഷ്യപുത്രാ, വിറയലോടെ അപ്പം ഭക്‌ഷിക്കുകയും ഭയത്തോടും ഉത്‌കണ്‌ഠയോടും കൂടെ വെള്ളം കുടിക്കുകയും ചെയ്യുക.
Verse 19: ആ ദേശത്തു വസിക്കുന്നവരോടു പറയുക: ഇസ്രായേലില്‍, ജറുസലെമില്‍, പാര്‍ക്കുന്നവരെപ്പറ്റി ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ വിറയലോടെ അപ്പം ഭക്‌ഷിക്കും; സംഭ്രമത്തോടെ വെള്ളം കുടിക്കും. എന്തെന്നാല്‍, അവിടെ വസിക്കുന്നവരുടെ അക്രമം നിമിത്തം അവരുടെ നാട്ടില്‍നിന്ന് എല്ലാം അപഹരിക്കപ്പെടും.
Verse 20: ജനനിബിഡമായ നഗരങ്ങള്‍ ശൂന്യമാക്കപ്പെടും. ദേശം നിര്‍ജ്‌ജനമായിത്തീരും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.
Verse 21: കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു:
Verse 22: മനുഷ്യപുത്രാ, നാളുകള്‍ നീളുന്നു; ദര്‍ശനം നിറവേറുന്നില്ല എന്ന് ഇസ്രായേലില്‍ നിലവിലിരിക്കുന്ന പഴമൊഴിയുടെ അര്‍ഥമെന്താണ്?
Verse 23: അവരോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ഈ പഴമൊഴിക്ക് വിരാമമിടും. ഇനി അത് ഇസ്രായേലില്‍ പഴമൊഴിയായിരിക്കുകയില്ല. എന്തെന്നാല്‍ സമയമായി; എല്ലാ ദര്‍ശനങ്ങളും പൂര്‍ത്തിയാകാന്‍ പോകുന്നു എന്ന് അവരോടു പറയുക.
Verse 24: ഇസ്രായേല്‍ ഭവനത്തില്‍ ഇനി വ്യര്‍ഥ ദര്‍ശനങ്ങളോ, മുഖസ്‌തുതിക്കുവേണ്ടിയുള്ള വ്യാജപ്രവചനങ്ങളോ ഉണ്ടാവുകയില്ല.
Verse 25: കര്‍ത്താവായ ഞാന്‍ പറയും; പറയുന്നവനിറവേറ്റുകയും ചെയ്യും. താമസമുണ്ടാവുകയില്ല. ധിക്കാരികളുടെ ഭവനമേ, നിങ്ങളുടെ നാളില്‍ത്തന്നെ ഞാന്‍ സംസാരിക്കുകയും അതു നിറവേറ്റുകയും ചെയ്യുമെന്ന് ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Verse 26: കര്‍ത്താവ് എന്നോടു വീണ്ടും അരുളിച്ചെയ്‌തു:
Verse 27: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനം പറയുന്നു, ഇവന്‍െറ ദര്‍ശനങ്ങള്‍ അടുത്തെങ്ങും സംഭവിക്കാത്തവയും ഇവന്‍െറ പ്രവചനങ്ങള്‍ വിദൂരഭാവിയെക്കുറിച്ചുള്ളവയുമാണ്.
Verse 28: ആകയാല്‍ നീ അവരോടു പറയുക: ഞാന്‍ പറഞ്ഞകാര്യങ്ങള്‍ക്ക് ഇനി ഒട്ടും വിളംബം സംഭവിക്കുകയില്ല; അവനിറവേറ്റുകതന്നെ ചെയ്യും എന്നു ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.