Verse 1: വിശുദ്‌ധസ്‌ഥലത്തിന്‍െറ പുറത്ത് കിഴക്കോട്ടു ദര്‍ശനമായി നില്‍ക്കുന്ന പടിപ്പുരയിലേക്ക് അവന്‍ എന്നെതിരിയെക്കൊണ്ടു വന്നു; അത് അടച്ചിരുന്നു.
Verse 2: കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു: ഈ പടിപ്പുര എപ്പോഴും അടച്ചിരിക്കും; അതു തുറക്കപ്പെടുകയില്ല. ആരും അതിലൂടെ പ്രവേശിക്കുകയുമില്ല. എന്തെന്നാല്‍ ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ് അതിലൂടെ പ്രവേശിച്ചിരിക്കുന്നു; അതുകൊണ്ട് അത് അടഞ്ഞുകിടക്കണം.
Verse 3: കര്‍ത്താവിന്‍െറ സന്നിധിയില്‍ അപ്പം ഭക്‌ഷിക്കാന്‍ രാജാവിനുമാത്രം അവിടെ ഇരിക്കാം. അവന്‍ പടിപ്പുരയുടെ പൂമുഖത്തിന്‍െറ പാര്‍ശ്വകവാടത്തിലൂടെ പ്രവേശിക്കുകയും ആ വഴിയിലൂടെത്തന്നെ പുറത്തുപോവുകയും വേണം.
Verse 4: വടക്കേപടിപ്പുരയിലൂടെ അവന്‍ എന്നെ ദേവാലയത്തിന്‍െറ മുന്‍വശത്തേക്കു കൊണ്ടുവന്നു. കര്‍ത്താവിന്‍െറ തേജസ്‌സ് ദേവാലയത്തില്‍ നിറഞ്ഞുനില്‍ക്കുന്നതു ഞാന്‍ കണ്ടു.
Verse 5: ഞാന്‍ കമിഴ്‌ന്നുവീണു. കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു: മനുഷ്യപുത്രാ, കര്‍ത്താവിന്‍െറ ആലയത്തെപ്പറ്റി ഞാന്‍ പറയുന്ന ചട്ടങ്ങളും നിയമങ്ങളും സൂക്‌ഷിച്ചുകാണുകയും കേള്‍ക്കുകയും ശ്രദ്‌ധിച്ചു മന സ്‌സിലാക്കുകയും ചെയ്യുക. ദേവാലയത്തില്‍ ആര്‍ക്കു പ്രവേശിക്കാം, ആര്‍ക്കു പ്രവേശിച്ചുകൂടാ എന്നു നീ ഓര്‍ത്തുകൊള്ളുക.
Verse 6: ധിക്കാരികളുടെ ആ ഭവനത്തോട്, ഇസ്രായേല്‍ഭവനത്തോടുതന്നെ, പറയുക; ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഇസ്രായേല്‍ഭവനമേ, നിന്‍െറ മ്ലേച്ഛതകള്‍ അവസാനിപ്പിക്കുക.
Verse 7: എനിക്കു ഭക്‌ഷണമായി മേദസ്‌സും രക്‌തവും സമര്‍പ്പിക്കുമ്പോള്‍ ഹൃദയത്തിലും ശരീരത്തിലും അപരിച്‌ഛേദിതരായ അന്യരെ എന്‍െറ വിശുദ്‌ധസ്‌ഥലത്ത് പ്രവേശിപ്പിച്ച് അതിനെ അശുദ്‌ധമാക്കുന്നത് നിര്‍ത്തുവിന്‍. എല്ലാവിധ മ്ലേച്ഛതകള്‍ക്കുമുപരി നിങ്ങള്‍ എന്‍െറ ഉടമ്പടി ലംഘിച്ചിരിക്കുന്നു.
Verse 8: നിങ്ങള്‍ എന്‍െറ വിശുദ്‌ധവസ്‌തുക്കള്‍ സൂക്‌ഷിച്ചില്ല, എന്‍െറ വിശുദ്‌ധ ആ ലയം സൂക്‌ഷിക്കാന്‍ നിങ്ങള്‍ അന്യരെ ഏര്‍പ്പെടുത്തി.
Verse 9: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ക്കാരുടെയിടയിലുള്ള, ഹൃദയത്തിലും ശരീരത്തിലും അപരിച്‌ഛേദിതരായ, അന്യരാരും എന്‍െറ വിശുദ്‌ധസ്‌ഥലത്തു പ്രവേശിക്കരുത്.
Verse 10: ഇസ്രായേല്‍ വഴിപിഴ ച്ചകാലത്ത് എന്നില്‍നിന്നകന്ന് വിഗ്രഹങ്ങളുടെ പുറകേ പോയ ലേവ്യര്‍ അതിനുള്ള ശിക്‌ഷ അനുഭവിക്കും.
Verse 11: ദേവാലയത്തിന്‍െറ പടിപ്പുര കാവല്‍ക്കാരായും ദേവാലയത്തിലെ പരിചാര കരായും അവര്‍ എന്‍െറ വിശുദ്‌ധസ്‌ഥലത്ത് ശുശ്രൂഷകരായിരിക്കും; ജനങ്ങള്‍ക്കുവേണ്ടിയുള്ള ബലിക്കും ദഹനബലിക്കുമുള്ള മൃഗങ്ങളെ അവര്‍ കൊല്ലണം; അവര്‍ ജനത്തിനു സേ വനം ചെയ്യാന്‍ ചുമതലപ്പെട്ടവരാണ്.
Verse 12: അവര്‍ വിഗ്രഹങ്ങളുടെ മുമ്പില്‍ ശുശ്രൂഷചെയ്‌തുകൊണ്ട് ഇസ്രായേല്‍ ഭവനത്തിനു പാപഹേതുവായിത്തീര്‍ന്നതിനാല്‍ ഞാന്‍ ശപഥം ചെയ്‌തിരിക്കുന്നു: അവര്‍ തങ്ങള്‍ക്കുള്ള ശിക്‌ഷ അനുഭവിക്കും; ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Verse 13: എനിക്കു പുരോഹിതശുശ്രൂഷചെയ്യാന്‍ എന്നെയോ എന്‍െറ വിശുദ്‌ധവും അതിവിശുദ്‌ധവുമായ വസ്‌തുക്കളെയോ അവര്‍ സമീപിക്കരുത്. തങ്ങളുടെ മേച്‌ഛതകള്‍നിമിത്തം അവര്‍ അപമാനം സഹിക്കണം.
Verse 14: എന്നാലും ദേവാലയത്തിന്‍െറ സൂക്‌ഷിപ്പിനും സേവനത്തിനും അതിലെ മറ്റെല്ലാ ജോലികള്‍ക്കും ഞാന്‍ അവരെ നിയമിക്കും.
Verse 15: ഇസ്രായേല്‍ജനത എന്നില്‍നിന്നു വഴിതെറ്റിയപ്പോള്‍ എന്‍െറ വിശുദ്‌ധ സ്‌ഥലത്തിന്‍െറ സൂക്‌ഷിപ്പുകാരായിരുന്ന സാദോക്കിന്‍െറ പുത്രന്‍മാരായ ലേവ്യപുരോഹിതന്‍മാര്‍ എന്‍െറ അടുക്കല്‍ വന്ന് എന്നെ ശുശ്രൂഷിക്കണം. മേദസ്‌സും രക്‌തവും എനിക്കു സമര്‍പ്പിക്കുന്നതിന് അവര്‍ എന്‍െറ മുമ്പില്‍ നില്‍ക്കണം. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Verse 16: അവര്‍ എന്‍െറ വിശുദ്‌ധ മന്‌ദിരത്തില്‍ പ്രവേശിക്കുകയും എന്‍െറ മേശയെ സമീപിച്ച് എനിക്കുള്ള ശുശ്രൂഷകള്‍ അനുഷ്‌ഠിക്കുകയും വേണം.
Verse 17: അകത്തെ അങ്കണത്തിലെ പടിപ്പുരകളില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ ചണവസ്‌ത്രങ്ങള്‍ ധരിച്ചിരിക്കണം. അവിടെയും ദേവാലയത്തിനകത്തും എനിക്കു ശുശ്രൂഷ ചെയ്യുമ്പോള്‍ രോമംകൊണ്ടുള്ളതൊന്നും അവര്‍ ധരിക്കരുത്.
Verse 18: അവരുടെ തലപ്പാവും കാല്‍ച്ചട്ടയും ചണംകൊണ്ടുള്ളതായിരിക്കണം. വിയര്‍പ്പുണ്ടാക്കുന്നയാതൊന്നും അവര്‍ ധരിക്കരുത്.
Verse 19: അവര്‍ പുറത്തെ അങ്കണത്തില്‍ ജനങ്ങളുടെ അടുത്തേക്കു പോകുമ്പോള്‍ തങ്ങള്‍ ശുശ്രൂഷയ്‌ക്കുപയോഗിച്ചിരുന്ന വസ്‌ത്രങ്ങള്‍ അഴിച്ച് വിശുദ്‌ധമായ മുറികളില്‍ വയ്‌ക്കണം; തങ്ങളുടെ വസ്‌ത്രത്തില്‍നിന്ന് വിശുദ്‌ധി ജനങ്ങളിലേക്കു പകരാതിരിക്കേണ്ടതിന് അവര്‍ മറ്റു വസ്‌ത്രങ്ങള്‍ ധരിക്കണം.
Verse 20: അവര്‍ തല മുണ്‍ഡനം ചെയ്യുകയോ മുടിനീട്ടുകയോ ചെയ്യാതെ കത്രിക്കുക മാത്രമേ ചെയ്യാവൂ.
Verse 21: അകത്തെ അങ്കണത്തില്‍ പ്രവേശിക്കുമ്പോള്‍ പുരോഹിതന്‍ വീഞ്ഞു കുടിച്ചിരിക്കരുത്.
Verse 22: അവര്‍ വിധവയെയോ, ഉപേക്‌ഷിക്കപ്പെട്ടവളെയോ വിവാഹം ചെയ്യരുത്; ഇസ്രായേല്‍ഭവനത്തിലെ കന്യകയെയോ പുരോഹിതന്‍െറ ഭാര്യയായിരുന്ന വിധവയെയോ വിവാഹം ചെയ്യാം.
Verse 23: വിശുദ്‌ധവും വിശുദ്‌ധ മല്ലാത്തതും തമ്മിലുള്ള വ്യത്യാസം അവര്‍ എന്‍െറ ജനത്തെ പഠിപ്പിക്കുകയും എപ്രകാരമാണ് അത് വേര്‍തിരിച്ചറിയേണ്ടതെന്ന് അവര്‍ക്കു കാണിച്ചു കൊടുക്കുകയും വേണം.
Verse 24: തര്‍ക്കത്തില്‍ അവര്‍ വിധികര്‍ത്താക്കളായിരിക്കണം. എന്‍െറ വിധികളനുസരിച്ചായിരിക്കണം അവര്‍ വിധിക്കേണ്ടത്. നിശ്‌ചിത തിരുനാളുകളില്‍ അവര്‍ എന്‍െറ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും എന്‍െറ സാബത്ത് വിശുദ്‌ധമായി ആചരിക്കുകയും വേണം.
Verse 25: മൃതശരീരത്തെ സമീപിച്ച് അവര്‍ അശുദ്‌ധരാകരുത്; എന്നാല്‍ പിതാവ്, മാതാവ്, മകന്‍ , മകള്‍, സഹോദരന്‍, അവിവാഹിതയായ സഹോദരി എന്നിവര്‍ക്കുവേണ്ടി അശുദ്‌ധരാകാം.
Verse 26: അശുദ്‌ധനായശേഷം അവന്‍ ഏഴുദിവസം കാത്തിരിക്കട്ടെ; അതു കഴിഞ്ഞാല്‍ അവന്‍ ശുദ്‌ധനാകും.
Verse 27: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ശുശ്രൂഷയ്‌ക്കായി അകത്തെ അങ്കണത്തില്‍ വിശുദ്‌ധസ്‌ഥ ലത്തേക്കു പോകുന്ന ദിവസം അവന്‍ തനിക്കുള്ള പാപപരിഹാരബലി അര്‍പ്പിക്കണം.
Verse 28: അവര്‍ക്കു പൈതൃകാവകാശം ഒന്നും ഉണ്ടായിരിക്കരുത്. ഞാനാണ് അവരുടെ അവകാശം. നിങ്ങള്‍ ഇസ്രായേലില്‍ സ്വത്തൊന്നും അവര്‍ക്കു നല്‍കരുത്; ഞാനാണ് അവരുടെ സമ്പത്ത്.
Verse 29: ധാന്യബലി, പാപപരിഹാര ബലി, പ്രായശ്‌ചിത്തബലി എന്നിവ അവര്‍ക്കു ഭക്‌ഷിക്കാം. ഇസ്രായേലില്‍ അര്‍പ്പിക്കപ്പെട്ട വസ്‌തുക്കളെല്ലാം അവര്‍ക്കുള്ളതാണ്.
Verse 30: എല്ലാത്തരത്തിലുമുള്ള ആദ്യഫലങ്ങളില്‍ ആദ്യത്തേതും നിങ്ങളുടെ എല്ലാവിധ വഴിപാടുകളും പുരോഹിതന്‍മാര്‍ക്കുള്ളതാണ്. നിങ്ങളുടെ ഭവനത്തിന് അനുഗ്രഹം ലഭിക്കാന്‍ നിങ്ങളുടെ തരിമാവില്‍ ആദ്യഭാഗം പുരോഹിതര്‍ക്കു കൊടുക്കണം.
Verse 31: താനേ ചത്തതോ പിച്ചിച്ചീന്തപ്പെട്ടതോ ആയ പക്‌ഷിയെയോ മൃഗത്തെയോ പുരോഹിതന്‍ ഭക്‌ഷിക്കരുത്.