Verse 1: കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു: മനുഷ്യപുത്രാ, പ്രവചിക്കുക,
Verse 2: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിലവിളിക്കുക, അതാ, ദുരിതത്തിന്‍െറ ദിനം.
Verse 3: ദിവസം അടുത്തു. കര്‍ത്താവിന്‍െറ ദിനം സമാഗതമായി, അതു കാര്‍മൂടിയ ദിവസമായിരിക്കും. ജനതകളുടെ നാശമുഹൂര്‍ത്തമാണത്.
Verse 4: ഈജിപ്‌തിന്‍െറ മേല്‍ വാള്‍ പതിക്കും; എത്യോപ്യാ കഠിനവേദനയാല്‍ പുളയും, ഈജിപ്‌തില്‍ ജനം നിഹനിക്കപ്പെടുകയും ധനം അപഹരിക്കപ്പെടുകയും അവളുടെ അടിസ്‌ഥാനം തകര്‍ക്കപ്പെടുകയും ചെയ്യും.
Verse 5: അപ്പോള്‍ എത്യോപ്യാ, പുത്, ലൂദ്, അറേബ്യ, ലിബിയ എന്നിവയും സഖ്യദേശങ്ങളും അവരോടൊപ്പം വാളിനിരയാകും.
Verse 6: കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈജിപ്‌തിനെ പിന്താങ്ങുന്നവര്‍ നിലംപതിക്കും. അവളുടെ ഉദ്‌ധതവീര്യം നശിക്കും. മിഗ്‌ദോല്‍മുതല്‍ സെവേനെവരെയുള്ളവര്‍ വാളിനിരയാകും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Verse 7: നിര്‍ജനരാജ്യങ്ങളുടെ മധ്യേ അവളും നിര്‍ജനമാകും; ശൂന്യനഗരങ്ങളുടെ മധ്യേ അവളുടെ നഗരങ്ങളും ശൂന്യമാകും.
Verse 8: ഈജിപ്‌തിനെ ഞാന്‍ അഗ്‌നിക്കിരയാക്കുകയും അവളുടെ സഹായകര്‍ തകര്‍ക്കപ്പെടുകയും ചെയ്യുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് അവര്‍ അറിയും.
Verse 9: അപകടഭീതിയില്ലാത്ത എത്യോപ്യരെ പരിഭ്രാന്തരാക്കാന്‍ ദൂതന്‍മാര്‍ എന്‍െറ അടുത്തുനിന്ന് കപ്പലുകളില്‍ പുറപ്പെടും. ഈജിപ്‌തിന്‍െറ വിനാശകാലത്ത് അവര്‍ പരിഭ്രാന്തരാകും. അതാ, അതു വന്നുകഴിഞ്ഞു.
Verse 10: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്‍െറ കരങ്ങളാല്‍ ഈജിപ്‌തിന്‍െറ സമ്പത്ത് ഞാന്‍ ഇല്ലാതാക്കും.
Verse 11: ഈജിപ്‌ത് നശിപ്പിക്കേണ്ടതിന് അവനെയും അവന്‍െറ കൂടെയുള്ളവരെയും, ജനതകളില്‍വച്ച് ഏറ്റവും ഭീകരന്‍മാരെത്തന്നെ, ഞാന്‍ കൊണ്ടുവരും. ഈജിപ്‌തിനെതിരേ അവര്‍ വാളൂരും. മൃതശരീരങ്ങളാല്‍ ദേശം നിറയും.
Verse 12: ഞാന്‍ നൈല്‍ വറ്റിച്ചുകളയും; നാട് ദുഷ്‌ടന്‍മാര്‍ക്ക് വില്‍ക്കും. വിദേശീയരുടെ കരങ്ങളാല്‍ ആ ദേശവും അതിലുള്ള സമസ്‌തവും ഞാന്‍ ശൂന്യമാക്കും. കര്‍ത്താവായ ഞാനാണ് പറഞ്ഞിരിക്കുന്നത്.
Verse 13: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ വിഗ്രഹങ്ങള്‍ നശിപ്പിക്കും; മെംഫിസിലെ പ്രതിമകള്‍ ഉടച്ചുകളയും. ഈജിപ്‌തില്‍ ഇനിമേല്‍ ഒരു രാജാവ് ഉണ്ടായിരിക്കുകയില്ല. അങ്ങനെ ഞാന്‍ ഈജിപ്‌തില്‍ ഭീതി ഉളവാക്കും.
Verse 14: ഞാന്‍ പാത്രാസിനെ ശൂന്യമാക്കും. സോവാനെ അഗ്‌നിക്കിരയാക്കും. തേബെസില്‍ന്യായവിധി നടത്തും.
Verse 15: ഈജിപ്‌തിന്‍െറ ശക്‌തിദുര്‍ഗമായ സിനിന്‍െറ മേല്‍ ഞാന്‍ ക്രോധം വര്‍ഷിക്കും. തേബെസിലെ ജനങ്ങളെ നിഗ്രഹിക്കും.
Verse 16: ഈജിപ്‌തിനെ ഞാന്‍ അഗ്‌നിക്കിരയാക്കും. സിന്‍ തീവ്രവേദനയനുഭവിക്കും. തേബെസ് ഭേദിക്കപ്പെടും; അതിന്‍െറ കോട്ടകള്‍ തകര്‍ക്കപ്പെടും.
Verse 17: ഓനിലെയും പിബേസത്തിലെയുംയുവാക്കള്‍ വാളിനിരയാകും; ആ നഗരങ്ങള്‍ അടിമത്തത്തില്‍ നിപതിക്കും.
Verse 18: തെഹഫ്‌നെഹസില്‍വച്ച് ഈജിപ്‌തിന്‍െറ ആധിപത്യം ഞാന്‍ തകര്‍ക്കുമ്പോള്‍ അവിടെ പകല്‍ ഇരുണ്ടു പോകും. അവളുടെ ശക്‌തിഗര്‍വ്വം അവസാനിക്കും. അവളെ മേഘം മൂടും; അവളുടെ പുത്രിമാര്‍ അടിമകളാകും.
Verse 19: ഇപ്രകാരം ഈജിപ്‌തില്‍ ഞാന്‍ ന്യായവിധി നടത്തും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും.
Verse 20: പതിനൊന്നാംവര്‍ഷം ഒന്നാംമാസം, ഏഴാംദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു:
Verse 21: മനുഷ്യപുത്രാ, ഈജിപ്‌തിലെ രാജാവായ ഫറവോയുടെ കരം ഞാന്‍ തകര്‍ത്തിരിക്കുന്നു. വാളെടുക്കാന്‍ വീണ്ടും ശക്‌തിലഭിക്കത്തക്കവിധം സുഖപ്പെടാന്‍ അതു വച്ചുകെട്ടിയിട്ടുമില്ല.
Verse 22: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈജിപ്‌തുരാജാവായ ഫറവോയ്‌ക്കു ഞാന്‍ എതിരാണ്. അവന്‍െറ ബലിഷ്‌ഠമായ കരവും ഒടിഞ്ഞകരവും രണ്ടും ഞാന്‍ ഒടിക്കും. അവന്‍െറ കൈയില്‍നിന്നു വാള്‍ താഴെവീഴും.
Verse 23: ഈജിപ്‌തുകാരെ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ ഞാന്‍ ചിതറിക്കും.
Verse 24: ബാബിലോണ്‍രാജാവിന്‍െറ കരം ഞാന്‍ ശക്‌തമാക്കും. എന്‍െറ വാള്‍ അവന്‍െറ കൈയില്‍ ഞാന്‍ ഏല്‍പിക്കും. എന്നാല്‍ ഫറവോയുടെ കരങ്ങള്‍ ഞാന്‍ തകര്‍ക്കും. മാരകമായ മുറിവേറ്റവനെപ്പോലെ ഫറവോ അവന്‍െറ മുമ്പില്‍ ഞരങ്ങും.
Verse 25: ബാബിലോണ്‍രാജാവിന്‍െറ കരങ്ങള്‍ ഞാന്‍ ശക്‌തമാക്കും. എന്നാല്‍ ഫറവോയുടെ കൈകള്‍ തളര്‍ത്തും; ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും. ബാബിലോണ്‍ രാജാവിന്‍െറ കൈയില്‍ ഞാന്‍ എന്‍െറ വാള്‍ ഏല്‍പിക്കുമ്പോള്‍ അവന്‍ അത് ഈജിപ്‌തിനെതിരേ ഉയര്‍ത്തും.
Verse 26: ജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ ഈജിപ്‌തിനെ ഞാന്‍ ചിതറിക്കുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് അവര്‍ അറിയും.