Verse 1: കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു:
Verse 2: മനുഷ്യപുത്രാ, ഇസ്രായേലിന്‍െറ ഇടയന്‍മാര്‍ക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേ ലിന്‍െറ ഇടയന്‍മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്‍മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്?
Verse 3: നിങ്ങള്‍ മേദസ്‌സു ഭക്‌ഷിക്കുകയും രോമംകൊണ്ടുള്ള വസ്‌ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല.
Verse 4: ദുര്‍ബലമായതിന് നിങ്ങള്‍ ശക്‌തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്‌തില്ല. മറിച്ച്, കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി.
Verse 5: ഇടയനില്ലാഞ്ഞതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്ക് അവ ഇരയായിത്തീര്‍ന്നു.
Verse 6: എന്‍െറ ആടുകള്‍ ചിതറിപ്പോയി; മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. ഭൂമുഖത്തെല്ലാം എന്‍െറ ആടുകള്‍ ചിതറിപ്പോയി. അവയെതെരയാനോ അന്വേഷിക്കാനോ ആരും ഉണ്ടായില്ല.
Verse 7: ആകയാല്‍, ഇടയന്‍മാരേ, കര്‍ത്താവിന്‍െറ വചനം ശ്രവിക്കുവിന്‍.
Verse 8: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഇടയന്‍മാരില്ലാഞ്ഞതിനാല്‍ എന്‍െറ ആടുകള്‍ വന്യമൃഗങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു. എന്‍െറ ഇടയന്‍മാര്‍ എന്‍െറ ആടുകളെ അന്വേഷിച്ചില്ല; അവയെ പോറ്റാതെ അവര്‍ തങ്ങളെത്തന്നെ പോറ്റി.
Verse 9: ആകയാല്‍ ഇടയന്‍മാരേ, കര്‍ത്താവിന്‍െറ വചനം ശ്രവിക്കുവിന്‍.
Verse 10: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഇടയന്‍മാര്‍ക്കെതിരാണ്. എന്‍െറ ആടുകള്‍ക്കു ഞാന്‍ അവരോടു കണക്കുചോദിക്കും; അവരുടെ മേയ്‌ക്കലിനു ഞാന്‍ അറുതിവരുത്തും. ഇനിമേല്‍ ഇടയന്‍മാര്‍ തങ്ങളെത്തന്നെ പോറ്റുകയില്ല. എന്‍െറ ആടുകള്‍ അവര്‍ക്കു ഭക്‌ഷണമായിത്തീരാതിരിക്കാന്‍ ഞാന്‍ അവയെ അവരുടെ വായില്‍നിന്നു രക്‌ഷിക്കും.
Verse 11: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ തന്നെ എന്‍െറ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും.
Verse 12: ആടുകള്‍ ചിതറിപ്പോയാല്‍ ഇടയന്‍ അവയെ അന്വേഷിച്ചിറങ്ങും. അതുപോലെ ഞാന്‍ എന്‍െറ ആടുകളെ അന്വേഷിക്കും. കാറു നിറഞ്ഞ് അന്‌ധകാരപൂര്‍ണമായ ആദിവസം ചിതറിപ്പോയ ഇടങ്ങളില്‍ നിന്നെല്ലാം ഞാന്‍ അവയെ വീണ്ടെടുക്കും.
Verse 13: ജനതകളുടെയിടയില്‍ നിന്ന് ഞാന്‍ അവയെ കൊണ്ടുവരും. രാജ്യങ്ങളില്‍ നിന്നു ഞാന്‍ അവയെ ഒരുമിച്ചുകൂട്ടും. സ്വദേശത്തേക്ക് അവയെ ഞാന്‍ കൊണ്ടുവരും. ഇസ്രായേലിലെ മലകളിലും നീരുറവകള്‍ക്കരികിലും മനുഷ്യവാസമുള്ള എല്ലായിടങ്ങളിലും ഞാന്‍ അവയെ മേയ്‌ക്കും.
Verse 14: നല്ല പുല്‍ത്തകിടികളില്‍ ഞാന്‍ അവയെ മേയ്‌ക്കും. ഇസ്രായേലിലെ ഉയര്‍ന്ന മലകളിലായിരിക്കും അവയുടെ മേച്ചില്‍ സ്‌ഥലങ്ങള്‍. അവിടെ നല്ല മേച്ചില്‍സ്‌ഥലത്ത് അവ കിടക്കും. ഇസ്രായേല്‍മലകളിലെ സമൃദ്‌ധമായ പുല്‍ത്തകിടിയില്‍ അവ മേയും.
Verse 15: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ തന്നെ എന്‍െറ ആടുകളെ മേയ്‌ക്കും. ഞാന്‍ അവയ്‌ക്കു വിശ്രമസ്‌ഥലം നല്‍കും.
Verse 16: നഷ്‌ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴി തെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബല ഹീനമായതിനെ ഞാന്‍ ശക്‌തിപ്പെടുത്തും; കൊഴുത്തതിനെയും ശക്‌തിയുള്ളതിനെയും ഞാന്‍ സംരക്‌ഷിക്കും. നീതിപൂര്‍വം ഞാന്‍ അവയെ പോറ്റും.
Verse 17: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍െറ അജഗണമേ, ഞാന്‍ ആടിനും ആടിനും മധ്യേയും മുട്ടാടിനും കോലാട്ടിന്‍മുട്ടനും മധ്യേയും വിധി നടത്തും.
Verse 18: നല്ല മേച്ചില്‍സ്‌ഥലത്തു നിങ്ങള്‍ക്കു മേഞ്ഞാല്‍ പോരേ, മിച്ചമുള്ള പുല്‍ത്തകിടി ചവിട്ടിത്തേച്ചു കളയണമോ? ശുദ്‌ധജലം കുടിച്ചാല്‍ പോരേ, ശേഷമുള്ള ജലമെല്ലാം ചവിട്ടിക്കലക്കണമോ?
Verse 19: എന്‍െറ ആടുകള്‍ നിങ്ങള്‍ ചവിട്ടിത്തേച്ചവ തിന്നുകയും ചവിട്ടിക്കലക്കിയത് കുടിക്കുകയും ചെയ്യണമോ?
Verse 20: ദൈവമായ കര്‍ത്താവ് അവരോട് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ തന്നെ കൊഴുത്ത ആടുകള്‍ക്കും മെലിഞ്ഞആടുകള്‍ക്കും മധ്യേ വിധി പ്രസ്‌താവിക്കും.
Verse 21: അന്യദേശങ്ങളിലേക്കു ചിതറിക്കുവോളം, ദുര്‍ബലമായവയെ നിങ്ങള്‍ പാര്‍ശ്വംകൊണ്ടും ചുമലുകൊണ്ടും തള്ളുകയും കൊ മ്പുകൊണ്ടു കുത്തുകയും ചെയ്യുന്നു.
Verse 22: അതുകൊണ്ട് ഞാന്‍ എന്‍െറ ആട്ടിന്‍പറ്റത്തെ രക്‌ഷിക്കും. മേലില്‍ അവ ആര്‍ക്കും ഇരയാവുകയില്ല. ആടിനും ആടിനും മധ്യേ ഞാന്‍ വിധി നടത്തും.
Verse 23: ഞാന്‍ അവയ്‌ക്ക് ഒരു ഇടയനെ, എന്‍െറ ദാസനായ ദാവീദിനെ, നിയമിക്കും. അവന്‍ അവയെ മേയ്‌ക്കും. അവന്‍ അവയെ പോറ്റുകയും അവരുടെ ഇടയനായിരിക്കുകയും ചെയ്യും.
Verse 24: കര്‍ത്താവായ ഞാന്‍ അവരുടെ ദൈവമായിരിക്കും. എന്‍െറ ദാസനായ ദാവീദ് അവരുടെ രാജാവാകും. കര്‍ത്താവായ ഞാന്‍ ഇതു പറഞ്ഞിരിക്കുന്നു.
Verse 25: അവരുമായി ഒരു സമാധാന ഉടമ്പടി ഞാന്‍ ഉറപ്പിക്കും. അവര്‍ക്ക് വിജനപ്രദേശങ്ങളില്‍ സുരക്‌ഷിതമായി വസിക്കാനും വനത്തില്‍ കിടന്ന് ഉറങ്ങാനും കഴിയുമാറ് വന്യമൃഗങ്ങളെ ദേശത്തുനിന്ന് ഞാന്‍ തുരത്തും.
Verse 26: അവരെയും എന്‍െറ മലയ്‌ക്കു ചുറ്റുമുള്ള സ്‌ഥലങ്ങളെയും ഞാന്‍ അനുഗ്രഹിക്കും. ഞാന്‍ യഥാസമയം മഴപെയ്യിക്കും. അത് അനുഗ്രഹവര്‍ഷമായിരിക്കും.
Verse 27: വയലിലെ വൃക്‌ഷങ്ങള്‍ ഫലം നല്‍കും; ഭൂമി വിളവു തരും; അവര്‍ തങ്ങളുടെ ദേശത്തു സുരക്‌ഷിതരായിരിക്കും. ഞാന്‍ അവരുടെ നുകം തകര്‍ക്കുകയും അടിമപ്പെടുത്തിയവരുടെ കരങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് അവര്‍ അറിയും.
Verse 28: മേലില്‍ അവര്‍ ജനതകള്‍ക്ക് ഇരയാവുകയോ വന്യമൃഗങ്ങള്‍ അവയെ വിഴുങ്ങുകയോ ചെയ്യുകയില്ല. അവര്‍ സുരക്‌ഷിതരായിരിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.
Verse 29: തങ്ങളുടെ ദേശം പട്ടിണികൊണ്ടു നശിക്കാതിരിക്കേണ്ടതിനും ജനതകളുടെ നിന്‌ദനം ഏല്‍ക്കാതിരിക്കേണ്ടതിനും ഞാന്‍ അവര്‍ക്കു സമൃദ്‌ധിയുള്ള തോട്ടങ്ങള്‍ പ്രദാനം ചെയ്യും.
Verse 30: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍, അവരുടെ ദൈവമായ കര്‍ത്താവ്, അവരുടെ കൂടെയുണ്ടെന്നും അവര്‍, ഇസ്രായേല്‍ഭവനം, എന്‍െറ ജനമാണെന്നും അവര്‍ അറിയും.
Verse 31: നിങ്ങള്‍ എന്‍െറ ആടുകളാണ്- എന്‍െറ മേച്ചില്‍സ്‌ഥലത്തെ ആടുകള്‍. ഞാനാണ് നിങ്ങളുടെ ദൈവം- ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.