Verse 1: എനിക്കു കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി:
Verse 2: മനുഷ്യപുത്രാ, ഒരമ്മയ്‌ക്കു രണ്ടു പുത്രിമാരുണ്ടായിരുന്നു.
Verse 3: അവര്‍ ഈജിപ്‌തില്‍ വച്ച് തങ്ങളുടെയൗവനത്തില്‍ വ്യഭിചാരവൃത്തിയിലേര്‍പ്പെട്ടു. അവിടെവച്ച് അവരുടെ പയോധരങ്ങള്‍ അമര്‍ത്തപ്പെട്ടു; കന്യകകളായിരുന്ന അവരുടെ മാറിടം സ്‌പര്‍ശിക്കപ്പെട്ടു.
Verse 4: മൂത്തവളുടെ പേര് ഒഹോലാ എന്നും ഇളയവളുടെ പേര് ഒഹോലിബാ എന്നും ആയിരുന്നു. അവര്‍ എന്‍േറതായി; അവര്‍ക്കു പുത്രന്‍മാരും പുത്രിമാരും ജനിച്ചു. അവരില്‍ ഓഹോലാ സമരിയായെയും ഒഹോലിബാ ജറുസലെമിനെയും സൂചിപ്പിക്കുന്നു.
Verse 5: ഒഹോലാ എന്‍േറതായിരുന്നപ്പോള്‍ വ്യഭിചാരം ചെയ്‌തു. അവള്‍ അസ്‌സീറിയാക്കാരായ തന്‍െറ കാമുകന്‍മാരില്‍ അഭിലാഷം പൂണ്ടു.
Verse 6: നീലവസ്‌ത്രധാരികളായ യോദ്‌ധാക്കളും ദേശാധിപതികളും സേനാപതികളും ആയ അവര്‍ അഭികാമ്യരും അശ്വാരൂഢരുമായയുവാക്കന്‍മാരായിരുന്നു.
Verse 7: അ സ്‌സീറിയായലെ പ്രമുഖന്‍മാരായ അവരോടുകൂടെ അവള്‍ ശയിച്ചു. താന്‍ മോഹി ച്ചഎല്ലാവരുടെയും ബിംബങ്ങളാല്‍ അവള്‍ തന്നെത്തന്നെ മലിനയാക്കി.
Verse 8: ഈജിപ്‌തില്‍വച്ചു പരിശീലിച്ചവ്യഭിചാരവൃത്തി അവള്‍ ഉപേക്‌ഷിച്ചില്ല; അവര്‍ അവളുടെയൗവനത്തില്‍ അവളോടൊപ്പം ശയിച്ചു. കന്യകയായ അവളുടെ പയോധരങ്ങള്‍ അമര്‍ത്തി. അവര്‍ തങ്ങളുടെ വിഷയാസക്‌തി അവളില്‍ ചൊരിഞ്ഞു.
Verse 9: ആകയാല്‍ അവള്‍ അത്യന്തം മോഹി ച്ചഅവളുടെ കാമുകന്‍മാരായ അസ്‌സീറിയാക്കാരുടെ കരങ്ങളില്‍ അവളെ ഞാന്‍ ഏല്‍പിച്ചുകൊടുത്തു.
Verse 10: അവര്‍ അവളുടെ നഗ്‌നത അനാവരണം ചെയ്‌തു. അവര്‍ അവളുടെ പുത്രന്‍മാരെയും പുത്രിമാരെയും പിടിച്ചെടുക്കുകയും അവളെ വാളിനിരയാക്കുകയും ചെയ്‌തു.ന്യായവിധി അവളുടെ മേല്‍ നടപ്പിലാക്കിക്കഴിഞ്ഞപ്പോള്‍ അവള്‍ സ്‌ത്രീകളുടെയിടയില്‍ ഒരു പഴമൊഴിയായി മാറി.
Verse 11: അവളുടെ സഹോദരി ഒഹോലിബാ ഇതു കണ്ടു; എന്നിട്ടും വിഷയാസക്‌തിയിലും വ്യഭിചാരത്തിലും തന്‍െറ സഹോദരിയെക്കാള്‍ വഷളായിരുന്നു അവള്‍.
Verse 12: അസ്‌സീറിയാക്കാരെ അവളും അത്യന്തം മോഹിച്ചു. സ്‌ഥാനപതികള്‍, സേനാപതികള്‍, പടക്കോപ്പണിഞ്ഞയോദ്‌ധാക്കള്‍, അശ്വാരൂഢരായ യോദ്‌ധാക്കള്‍ എന്നിങ്ങനെ ആരും ആഗ്രഹിക്കുന്നയുവത്തിടമ്പുകളെ അവളും മോഹിച്ചു.
Verse 13: അവള്‍ അശുദ്‌ധയായി എന്നു ഞാന്‍ കണ്ടു. അവര്‍ ഇരുവരും ഒരേ മാര്‍ഗ മാണ് സ്വീകരിച്ചത്.
Verse 14: എന്നാല്‍, ഇവള്‍ തന്‍െറ വ്യഭിചാരവൃത്തി ഒന്നുകൂടി വിപുലമാക്കി. ചുവരുകളില്‍ സിന്‌ദൂരംകൊണ്ട് വര ച്ചകല്‍ദായപുരുഷന്‍മാരുടെ ചിത്രങ്ങള്‍ അവള്‍ കണ്ടു.
Verse 15: അരപ്പട്ടകൊണ്ട് അരമുറുക്കി, തലയില്‍ വര്‍ണശബളമായ തലപ്പാവുചുറ്റി കല്‍ദായ നാട്ടില്‍ ജനി ച്ചബാബിലോണിയക്കാരെപ്പോലെ കാണപ്പെടുന്ന വീരന്‍മാരുടെ ചിത്രങ്ങള്‍.
Verse 16: അവ കണ്ടപ്പോള്‍ത്തന്നെ അവള്‍ അവരെ അത്യന്തം മോഹിച്ചു; അവള്‍ കല്‍ദായയില്‍ അവരുടെ സമീപത്തേക്കു ദൂതന്‍മാരെ അയച്ചു.
Verse 17: അവളോടൊത്തു ശയിക്കാന്‍ ബാബിലോണിയക്കാര്‍ വന്നു; അവര്‍ അവളെ വിഷയാസക്‌തികൊണ്ടു മലിനയാക്കി. അതിനുശേഷം അവള്‍ക്ക് അവരോടു വെറുപ്പുതോന്നി.
Verse 18: അവള്‍ പരസ്യമായി വ്യഭിചാരം ചെയ്യുകയും നഗ്‌നത തുറന്നുകാട്ടുകയും ചെയ്‌തപ്പോള്‍ അവളുടെ സഹോദരിയോടെന്നപോലെ അവളോടും എനിക്കു വെറുപ്പായി.
Verse 19: എന്നിട്ടും ഈജിപ്‌തില്‍ വ്യഭിചാരവൃത്തി നടത്തിയയൗവനകാലത്തെ അനുസ്‌മരിച്ചുകൊണ്ട് അവള്‍ കൂടുതല്‍ കൂടുതല്‍ വ്യഭിചരിച്ചു.
Verse 20: കഴുതകളുടേതുപോലെയുള്ള ലിംഗവും കുതിരകളുടേതുപോലുള്ള ബീജസ്രവണവുമുള്ള തന്‍െറ ജാരന്‍മാരെ അവള്‍ അമിതമായി കാമിച്ചു.
Verse 21: ഈജിപ്‌തുകാര്‍ മാറിടത്തിലമര്‍ത്തുകയും ഇളംസ്‌ത നങ്ങളെ ലാളിക്കുകയും ചെയ്‌ത നിന്‍െറ യൗവനത്തിലെ വിഷയലമ്പടത്വം നീ കൊതിച്ചു.
Verse 22: അതിനാല്‍ ഒഹോലിബാ, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ വെറുത്തനിന്‍െറ കാമുകന്‍മാരെ ഞാന്‍ നിനക്കെതിരെ ഇളക്കിവിടും. എല്ലാവശങ്ങളിലും നിന്ന് അവരെ ഞാന്‍ കൊണ്ടുവരും.
Verse 23: ആരും കൊതിക്കുന്നയുവാക്കളായ സ്‌ഥാനപതികളും സേനാനായകന്‍മാരും പ്രഭുക്കന്‍മാരും അശ്വാരൂഢരുമായ ബാബിലോണിയാക്കാരെയും കല്‍ദായരെയും പൊക്കോദ്, ഷോവാ, കോവാ എന്നീ ദേശക്കാരെയും എല്ലാ അസ്‌സീറിയാക്കാരെയും ഞാന്‍ കൊണ്ടുവരും.
Verse 24: അവര്‍ ധാരാളം രഥങ്ങളോടും വാഹ നങ്ങളോടും കാലാള്‍പ്പടയോടും കൂടെ വടക്കുനിന്നു നിനക്കെതിരേ വരും. അവര്‍ കവചവും പരിചയും പടത്തൊപ്പിയും ധരിച്ച് നിനക്കെതിരേ അണിനിരക്കും.ന്യായവിധി ഞാന്‍ അവരെ ഏല്‍പിക്കും; അവര്‍ തങ്ങളുടെന്യായമനുസരിച്ച് നിന്നെ വിധിക്കും.
Verse 25: ഞാന്‍ എന്‍െറ രോഷം നിന്‍െറ നേരേ തിരിച്ചുവിടും. അവര്‍ നിന്നോട് ക്രോധത്തോടെ വര്‍ത്തിക്കും. അവര്‍ നിന്‍െറ മൂക്കുംചെവികളും മുറിച്ചുകളയും. നിന്നില്‍ അവശേഷിക്കുന്നവര്‍ വാളിനിരയാകും. നിന്‍െറ പുത്രന്‍മാരെയും പുത്രിമാരെയും അവര്‍ പിടിച്ചെടുക്കും. അവശേഷിക്കുന്നവര്‍ അഗ്‌നിക്കിരയാകും.
Verse 26: അവര്‍ നിന്‍െറ വസ്‌ത്രം ഉരിഞ്ഞെടുക്കുകയും അമൂല്യരത്‌നങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യും.
Verse 27: അങ്ങനെ നിന്‍െറ ഭോഗാസക്‌തിക്കും ഈജിപ്‌തില്‍വച്ചു നീ ശീലിച്ചവ്യഭിചാരവൃത്തിക്കും ഞാന്‍ അറുതി വരുത്തും. ഇനി നീ ഈജിപ്‌തുകാരുടെ നേരേ കണ്ണുതിരിക്കുകയോ അവരെ സ്‌മരിക്കുകയോ ചെയ്യുകയില്ല.
Verse 28: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ വെറുക്കുന്നവരുടെ കരങ്ങളില്‍, നീ മനം മടുത്ത് ഉപേക്‌ഷിച്ചവരുടെ കരങ്ങളില്‍, നിന്നെ ഞാന്‍ ഏല്‍പിക്കും.
Verse 29: അവര്‍ നിന്നോട് വെറുപ്പോടെ പ്രവര്‍ത്തിക്കും; നിന്‍െറ അധ്വാനഫലം അവര്‍ കൊള്ളയടിക്കും. നഗ്‌നയും അനാവൃതയുമായി നിന്നെ അവര്‍ ഉപേക്‌ഷിക്കും. അങ്ങനെ നിന്‍െറ വൃഭിചാരവൃത്തിയുടെ നഗ്‌നതയും നിന്‍െറ ഭോഗാസക്‌തിയും വേശ്യാവൃത്തിയും അനാവൃതമാകും.
Verse 30: നീ ജനതകളോടൊത്തു വ്യഭിചാരം ചെയ്യുകയും അവരുടെ വിഗ്രഹങ്ങളാല്‍ മലിനയാക്കപ്പെടുകയും ചെയ്‌തതുകൊണ്ടാണ് ഞാനിവയെല്ലാം നിന്നോട് പ്രവര്‍ത്തിക്കുന്നത്.
Verse 31: നീ നിന്‍െറ സഹോദരിയുടെ പാതയില്‍ ചരിച്ചു; അതുകൊണ്ട്, അവളുടെ പാനപാത്രം ഞാന്‍ നിന്‍െറ കരങ്ങളില്‍ ഏല്‍പിക്കും.
Verse 32: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്‍െറ സഹോദരിയുടെ കുഴിയും വട്ട വും ഉള്ള പാനപാത്രത്തില്‍നിന്നു കുടിച്ചു നീ പരിഹസിക്കപ്പെടുകയും നിന്‌ദിക്കപ്പെടുകയും ചെയ്യും. അതില്‍ വളരെയേറെ കുടിക്കാനുണ്ട്.
Verse 33: ഭീതിയുടെയും ശൂന്യതയുടെയും പാനപാത്രത്തില്‍ നിന്ന്, നിന്‍െറ സഹോദരിയായ സമരിയായുടെ പാനപാത്രത്തില്‍ നിന്നു, കുടിച്ച് ഉന്‍മത്തതയും ദുഃഖവും കൊണ്ടു നീ നിറയും.
Verse 34: നീ അതു കുടിച്ചു വറ്റിക്കും. പാത്രമുടച്ചു കഷണങ്ങള്‍ കാര്‍ന്നു തിന്നും; നിന്‍െറ മാറിടം നീ പിച്ചിച്ചീന്തും. ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത്, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Verse 35: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ എന്നെ വിസ്‌മരിക്കുകയും പുറന്തള്ളുകയുംചെയ്‌ത തിനാല്‍ നിന്‍െറ ഭോഗാസക്‌തിയുടെയും വ്യ ഭിചാരത്തിന്‍െറയും ഫലം നീ അനുഭവിക്കും.
Verse 36: കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു: മനുഷ്യപുത്രാ, ഒഹോലായെയും, ഒഹോലിബായെയും നീ വിധിക്കുകയില്ലേ? എങ്കില്‍, അവരുടെ മ്ലേച്ഛതകള്‍ നീ അവരുടെ മുമ്പില്‍ തുറന്നുകാട്ടുക. അവര്‍ വ്യഭിചാരം ചെയ്‌തു.
Verse 37: അവരുടെ കരങ്ങള്‍ രക്‌തപങ്കിലമാണ്. അവരുടെ വിഗ്രഹങ്ങളുമായി അവര്‍ പരസംഗം ചെയ്‌തു; എനിക്ക് അവരില്‍ ജനി ച്ചപുത്രന്‍മാരെ അവയ്‌ക്കു ഭക്‌ഷണമായി അഗ്‌നിയില്‍ ഹോമിച്ചു.
Verse 38: അതിനും പുറമേ ഇതുകൂടി അവര്‍ എന്നോടു ചെയ്‌തു; അന്നുതന്നെ അവര്‍ എന്‍െറ വിശുദ്‌ധസ്‌ഥലം മലിനമാക്കുകയും എന്‍െറ സാബത്തുകള്‍ അശുദ്‌ധമാക്കുകയും ചെയ്‌തു.
Verse 39: വിഗ്രഹങ്ങള്‍ക്കു ബലിയര്‍പ്പിക്കാന്‍വേണ്ടി തങ്ങളുടെ കുട്ടികളെ വധി ച്ചദിവസംതന്നെ അവര്‍ എന്‍െറ വിശുദ്‌ധസ്‌ഥലത്തു പ്രവേശിച്ച് അതു മലിനപ്പെടുത്തി. ഇതാണ് അവര്‍ എന്‍െറ ഭവനത്തില്‍ ചെയ്‌തത്.
Verse 40: കൂടാതെ വിദൂരത്തുനിന്ന് അവര്‍ ദൂതനെ അയച്ച് പുരുഷന്‍മാരെ വരുത്തി. അവര്‍ക്കുവേണ്ടി നീ കുളിച്ചു കണ്ണെഴുതി ആഭരണങ്ങള്‍ അണിഞ്ഞു.
Verse 41: രാജകീയമായ ഒരു സപ്രമഞ്ചത്തില്‍ നീ ഇരുന്നു; അതിനരുകില്‍ ഒരു മേശയൊരുക്കി എന്‍െറ സുഗന്‌ധ വസ്‌തുക്കളും തൈലവും വച്ചു.
Verse 42: സുഖലോലുപരായ ജനക്കൂട്ടത്തിന്‍െറ ശബ്‌ദം അവള്‍ക്കുചുറ്റുമുണ്ടായിരുന്നു. വിജനപ്രദേശത്തുനിന്നു വരുത്തിയ മദ്യപന്‍മാരും സാധാരണക്കാരോടൊപ്പമുണ്ടായിരുന്നു. അവര്‍ സ്‌ത്രീകളെ കൈയില്‍ വളയണിയിച്ച് ശിരസ്‌സില്‍ മനോഹരമായ കിരീടം ധരിപ്പിച്ചു.
Verse 43: ഞാന്‍ ചിന്തിച്ചുപോയി. വ്യഭിചാര വൃത്തികൊണ്ട് വൃദ്‌ധയായ സ്‌ത്രീ! അവളുമായി അവര്‍ പരസംഗത്തിലേര്‍പ്പെടുമോ?
Verse 44: എന്നാല്‍ ഒരു വേശ്യയെ എന്നപോലെ അവളെ അവര്‍ സമീപിച്ചു. ഇങ്ങനെ വ്യഭിചാരിണികളായ ഒഹോലായെയും ഒഹോലിബായെയും അവര്‍ സമീപിച്ചു.
Verse 45: വേശ്യകളെയും രക്‌തം ചിന്തിയ സ്‌ത്രീകളെയും വിധിക്കുന്നുതുപോലെ നീതിമാന്‍മാര്‍ അവരെ വിധിക്കും. കാരണം, അവര്‍ വേശ്യകളാണ്; അവരുടെ കരം രക്‌തപങ്കിലവുമാണ്.
Verse 46: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ക്കെതിരായി ഒരു സൈന്യത്തെ അണിനിരത്തുക. സംഭീതരാക്കാനും കൊള്ളയടിക്കാനും അവരെ അവര്‍ക്ക് ഏല്‍പിച്ചുകൊടുക്കുക.
Verse 47: സൈന്യം അവരെ കല്ലെറിയുകയും വാളുകൊണ്ടു ചീന്തിക്കളയുകയും ചെയ്യും. അവര്‍ അവരുടെ പുത്രന്‍മാരെയും പുത്രിമാരെയും കൊല്ലുകയും അവരുടെ ഭവനങ്ങള്‍ കത്തിച്ചുകളയുകയും ചെയ്യും.
Verse 48: സ്‌ത്രീകള്‍ ഇതൊരു മുന്നറിയിപ്പായി കരുതി, നിന്നെപ്പോലെ വിഷയാസക്‌തിക്ക് അധീനരാകാതിരിക്കാന്‍ ഞാന്‍ ദേശത്ത് വിഷയാസക്‌തിക്ക് അറുതിവരുത്തും.
Verse 49: വിഷയാസക്‌തിക്ക് നിങ്ങള്‍ ശിക്‌ഷ അനുഭവിക്കും, വിഗ്രഹങ്ങള്‍ കൊണ്ടുള്ള നിങ്ങളുടെ പാപങ്ങള്‍ക്ക് നിങ്ങള്‍ ശിക്‌ഷ അനുഭവിക്കും. ഞാനാണ് ദൈവമായ കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.