Verse 1: ഇസ്രായേലിലെ പ്രഭുക്കന്‍മാരെക്കുറിച്ച് നീ ഒരു വിലാപഗാനം
Verse 2: ആലപിക്കുക. നിന്‍െറ അമ്മസിംഹങ്ങളുടെ ഇടയില്‍ ഒരു സിംഹിയായിരുന്നു.യുവസിംഹങ്ങളുടെയിടയില്‍ അവള്‍ തന്‍െറ കുട്ടികളെ വളര്‍ത്തി.
Verse 3: അവയിലൊന്ന് ഒരുയുവസിംഹമായി വളര്‍ന്ന് ഇരപിടിക്കാന്‍ ശീലിച്ചു. അവന്‍ മനുഷ്യരെ വിഴുങ്ങി.
Verse 4: ജനതകള്‍ അവനെപ്പറ്റി കേട്ടു. അവന്‍ അവരുടെ കുഴിയില്‍ വീണു, കൊളുത്തിട്ടു വലിച്ച് അവനെ അവര്‍ ഈജിപ്‌തിലേക്കു കൊണ്ടുപോയി.
Verse 5: കാത്തിരുന്നു പ്രതീക്‌ഷയറ്റപ്പോള്‍ അവള്‍ മറ്റൊരു കുട്ടിയെയുവസിംഹമായി വളര്‍ത്തിയെടുത്തു.
Verse 6: അവന്‍ സിംഹങ്ങളുടെ ഇടയില്‍ സഞ്ചരിച്ച് ഒരുയുവസിംഹമായി വളര്‍ന്നു. അവന്‍ ഇരതേടാന്‍ ശീലിച്ചു; മനുഷ്യരെ വിഴുങ്ങി.
Verse 7: അവന്‍ അവരുടെ കോട്ടകള്‍ നശിപ്പിക്കുകയും നഗരങ്ങള്‍ ശൂന്യമാക്കുകയും ചെയ്‌തു. അവന്‍െറ ഗര്‍ജനംകേട്ട് ദേശവും ദേശവാസികളും ഭയചകിതരായി.
Verse 8: ജനതകള്‍ എല്ലാ ദിക്കുകളിലും നിന്ന് അവനെതിരേ പുറപ്പെട്ടു. അവര്‍ അവന്‍െറ മേല്‍ വലവീശി. അവന്‍ അവരുടെ കുഴിയില്‍ വീണു.
Verse 9: കൊളുത്തുകളിട്ടു കൂട്ടിലടച്ച് അവര്‍ അവനെ ബാബിലോണ്‍രാജാവിന്‍െറ അടുത്തു കൊണ്ടുചെന്നു. ഇസ്രായേല്‍ മലകളില്‍ അവന്‍െറ സ്വരം മേലില്‍ കേള്‍ക്കാതിരിക്കാന്‍വേണ്ടി അവനെ അവര്‍ തുറുങ്കിലടച്ചു.
Verse 10: നിന്‍െറ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണ്. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു വളര്‍ന്നു ശാഖകള്‍ വീശി. നിറയെ ഫലം പുറപ്പെടുവിച്ചു.
Verse 11: ഭരണാധിപന്‍മാരുടെ ചെങ്കോലിനുതകുംവിധം ബലമേറിയ കൊമ്പുകള്‍ അതിന്‍മേലുണ്ടായി. തഴച്ചു വളര്‍ന്ന കൊമ്പുകള്‍ക്കിടയിലൂടെ അതു തലയുയര്‍ത്തിനിന്നു. ധാരാളം ശാഖകളോടെ അത് ഉയര്‍ന്നു കാണപ്പെട്ടു.
Verse 12: എന്നാല്‍, അതു ക്രോധത്തോടെ പിഴുതെറിയപ്പെട്ടു. കിഴക്കന്‍കാറ്റ് അതിനെ ഉണക്കി. അതിന്‍െറ പഴങ്ങള്‍ പൊഴിഞ്ഞുപോയി. അതിന്‍െറ ബലമേറിയ കൊമ്പുകള്‍ ഉണങ്ങിപ്പോയി. അഗ്‌നി അവയെ ദഹിപ്പിച്ചുകളഞ്ഞു.
Verse 13: അതിനെ ഇപ്പോള്‍ മരുഭൂമിയില്‍, ഉണങ്ങിവരണ്ട മണ്ണില്‍, നട്ടിരിക്കുന്നു.
Verse 14: അതിന്‍െറ ഒരു ശാഖയില്‍നിന്ന് തീ പുറപ്പെട്ട് ഫലങ്ങള്‍ ദഹിപ്പിച്ചുകളഞ്ഞു. ഭരണാധിപനു ചെങ്കോലായിത്തീരത്തക്കവിധം ബലമേറിയ കൊമ്പൊന്നും അതില്‍ അവശേഷിച്ചിട്ടില്ല. ഇത് ഒരു വിലാപഗീതമാണ്; വിലാപഗീതമായിരിക്കുകയുംചെയ്യും.