Verse 1: നമ്മുടെ പ്രവാസത്തിന്‍െറ ഇരുപത്ത ഞ്ചാംവര്‍ഷം ആദ്യമാസം പത്താംദിവസം അതായത് നഗരം പിടിച്ചടക്കപ്പെട്ടതിന്‍െറ പതിന്നാലാംവര്‍ഷം അതേ ദിവസം, കര്‍ത്താവിന്‍െറ കരം എന്‍െറ മേല്‍ വന്നു.
Verse 2: എന്നെ ഒരു ദൈവികദര്‍ശനത്തില്‍ ഇസ്രായേല്‍ദേശത്തു കൊണ്ടുവന്ന് വളരെ ഉയര്‍ന്ന ഒരു മലയില്‍ നിര്‍ത്തി. അവിടെ എന്‍െറ മുമ്പില്‍ ഒരു പട്ടണത്തിന്‍േറ തുപോലെ ഒരു രൂപമുണ്ടായിരുന്നു.
Verse 3: അവിടുന്ന് എന്നെ അവിടെകൊണ്ടുവന്നപ്പോള്‍ ഓടുകൊണ്ട് ഉണ്ടാക്കിയതുപോലെ തോന്നുന്ന ഒരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ റ കൈയില്‍ ഒരു ചണച്ചരടും അളവുകോലും ഉണ്ടായിരുന്നു; അവന്‍ പടിപ്പുരയില്‍ നില്‍ക്കുകയായിരുന്നു. അവന്‍ എന്നോടു പറഞ്ഞു:
Verse 4: മനുഷ്യപുത്രാ, നീ സൂക്‌ഷിച്ചുനോക്കുകയും ശ്രദ്‌ധിച്ചുകേള്‍ക്കുകയും ചെയ്യുക. ഞാന്‍ കാണിച്ചുതരുന്നതിലെല്ലാം നിന്‍െറ മനസ്‌സുറപ്പിക്കുക. അവനിനക്കു ഞാന്‍ കാണിച്ചു തരുന്നതിനുവേണ്ടിത്തന്നെയാണ് നിന്നെ ഇവിടെകൊണ്ടുവന്നിരിക്കുന്നത്. നീ കാണുന്നതെല്ലാം ഇസ്രായേല്‍ഭവനത്തോടു പറയുക.
Verse 5: ദേവാലയത്തിനു ചുറ്റും ഒരു മതിലുണ്ടായിരുന്നു. അവന്‍െറ കൈയിലിരുന്ന അളവുകോലിന്‍െറ നീളം ആറു നീണ്ട മുഴമായിരുന്നു; അതായത് ഒരു സാധാരണമുഴവും ഒരു കൈപ്പത്തിയുടെ വീതിയും കൂടിയ നീളം. അവന്‍ ഭിത്തിയുടെ കനം അളന്നു. കനം ഒരു ദണ്‍ഡ്; ഉയരവും അളന്നു.
Verse 6: അതും ഒരു ദണ്‍ഡ്. കിഴക്കോട്ടുള്ള പടിപ്പുരയില്‍ ചെന്ന് അതിന്‍െറ നടകള്‍ കയറി. ഉമ്മറപ്പടി അളന്നു; അതിന്‍െറ ഉയരം ഒരു ദണ്‍ഡ്.
Verse 7: പാര്‍ശ്വത്തി ലുള്ള ഓരോ മുറിക്കും ഒരു ദണ്‍ഡു നീളവും ഒരു ദണ്‍ഡു വീതിയും; അവയ്‌ക്കിടയിലുള്ള സ്‌ഥലം അഞ്ചു മുഴം. പടിപ്പുരയുടെ പൂമുഖത്തിനടുത്തുള്ള വാതിലിന്‍െറ ഉമ്മറപ്പടിക്ക് അകമേ നീളം ഒരു ദണ്‍ഡ്.
Verse 8: അവന്‍ പടിപ്പുരയുടെ പൂമുഖം അകമേ അളന്നു - ഒരു ദണ്‍ഡ്.
Verse 9: അവന്‍ പടിപ്പുരയുടെ പൂമുഖം അ ളന്നു - എട്ടു മുഴം നീളം; കട്ടിളപ്പടികള്‍ക്ക് രണ്ടു മുഴം നീളം. പടിപ്പുരയുടെ പൂമുഖം ഉള്‍ഭാഗത്തായിരുന്നു.
Verse 10: കിഴക്കേ വാതിലിന് ഇരുവശവും മൂന്നു മുറിവീതം ഉണ്ടായിരുന്നു. എല്ലാറ്റിനും ഒരേ അളവുതന്നെ ഇരുവശങ്ങളിലുമുള്ള കട്ടിളപ്പടികള്‍ക്കും ഒരേ അളവുതന്നെ.
Verse 11: പിന്നീട് അവന്‍ പടിപ്പുരയുടെ വീതി അളന്നു; അതു പത്തു മുഴം; നീളം പതിമൂന്നു മുഴം.
Verse 12: പാര്‍ശ്വമുറികള്‍ക്കു മുമ്പില്‍ ഇരുവശവും ഓരോ മുഴം വീതിയില്‍ അഴികള്‍കൊണ്ട് അതിരിട്ടിരുന്നു. പാര്‍ശ്വമുറികള്‍ക്ക് ആറുമുഴം നീളവും ആറുമുഴം വീതിയും.
Verse 13: അവന്‍ പാര്‍ശ്വമുറികളില്‍ ഒന്നിന്‍െറ മേല്‍ക്കൂരമുതല്‍ എതിര്‍വശത്തുള്ളതിന്‍െറ മേല്‍ക്കൂര വരെ പടിപ്പുരയുടെ നീളം അളന്നു. വാതില്‍മുതല്‍ വാതില്‍വരെ ഇരുപത്തഞ്ചുമുഴം.
Verse 14: അവന്‍ പൂമുഖം അളന്നു; ഇരുപതു മുഴം. പടിപ്പുരയുടെ പൂമുഖത്തിനു ചുറ്റും അങ്കണമുണ്ടായിരുന്നു.
Verse 15: പടിപ്പുരയുടെ മുന്നറ്റം മുതല്‍ അകത്തെ പൂമുഖത്തിന്‍െറ അറ്റംവരെ അമ്പതു മുഴമായിരുന്നു.
Verse 16: പടിപ്പുരയ്‌ക്കു ചുറ്റും പാര്‍ശ്വമുറികളിലും പൂമുഖത്തിനുള്ളിലും അകത്തേക്ക് ഇടുങ്ങിയ കിളിവാതിലുകള്‍ ഉണ്ടായിരുന്നു. കട്ടിളപ്പടിമേല്‍ ഈന്തപ്പന ചിത്രണംചെയ്‌തിരുന്നു.
Verse 17: അവന്‍ എന്നെ പുറത്ത് അങ്കണത്തിലേക്ക് കൊണ്ടുപോയി. അവിടെ അങ്കണത്തിനു ചുറ്റും മുറികളും കല്‍ത്തളവും ഉണ്ടായിരുന്നു. കല്‍ത്തളത്തിനഭിമുഖമായി മുപ്പതു മുറികളാണ് ഉണ്ടായിരുന്നത്.
Verse 18: പടിപ്പുരകളുടെ നീളത്തിന് അനുസൃതമായി അവയോടു ചേര്‍ന്നായിരുന്നു കല്‍ത്തളം. ഇതായിരുന്നു താഴത്തെ കല്‍ത്തളം.
Verse 19: താഴത്തെ പടിപ്പുരയുടെ മുന്‍വശം മുതല്‍ അകത്തെ അങ്കണത്തിന്‍െറ പുറത്തെ അറ്റംവരെയുള്ള ദൂരം അവന്‍ അളന്നു- നൂറുമുഴം.
Verse 20: അവന്‍ എന്‍െറ മുമ്പില്‍ വടക്കോട്ടു നടന്നു. വടക്കോട്ടുദര്‍ശനമായി പുറത്തെ അങ്കണത്തിന് അവിടെ ഒരു പടിപ്പുരയുണ്ടായിരുന്നു. അവന്‍ അതിന്‍െറ നീളവും വീതിയും അളന്നു.
Verse 21: അതിന്‍െറ ഇരുവശങ്ങളിലുമുള്ള മുമ്മൂന്നു മുറികളും കട്ടിളപ്പടികളും പൂമുഖവും ആദ്യത്തെ പടിപ്പുരയുടെതന്നെ അളവിലായിരുന്നു. അതിന്‍െറ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും.
Verse 22: കിഴക്കോട്ടു ദര്‍ശ നമുള്ള പടിപ്പുരയുടെതന്നെ അളവിലായിരുന്നു ഇതിന്‍െറയും കിളിവാതിലുകളും പൂമുഖവും ഈന്തപ്പനച്ചിത്രങ്ങളും. അതിലേക്ക് ഏഴു നടകളുമുണ്ടായിരുന്നു. പൂമുഖം അകത്തായിരുന്നു.
Verse 23: കിഴക്കുളളതുപോലെ അകത്തെ അങ്കണത്തിലേക്കു വടക്കെ പടിപ്പുരയ്‌ക്കെതിരേയും ഒരു പടിപ്പുരയുണ്ടായിരുന്നു. പടിപ്പുരമുതല്‍ പടിപ്പുരവരെ നൂറു മുഴം അവന്‍ അളന്നു.
Verse 24: അവന്‍ എന്നെ തെക്കോട്ടു നയിച്ചു. ഇതാ, തെക്കുവശത്തും ഒരു പടിപ്പുര. അതിന്‍െറ കട്ടിളപ്പടികളും പൂമുഖവും അളന്നു. അവയ്‌ക്കും മറ്റുള്ളവയുടെ അളവുകള്‍തന്നെ.
Verse 25: പടിപ്പുരയ്‌ക്കും പൂമുഖത്തിനും ചുറ്റും മറ്റുള്ളവയ്‌ക്കെന്നപോലെ കിളിവാതിലുകള്‍ ഉണ്ടായിരുന്നു. അതിന്‍െറ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
Verse 26: അതിലേക്ക് ഏഴു നടകളുണ്ടായിരുന്നു. അതിന്‍െറ പൂമുഖം അകവശത്തായിരുന്നു. ഓരോ കട്ടിളപ്പടിയിലും ഇരുവശത്തും ഈന്തപ്പനച്ചിത്രങ്ങളുണ്ടായിരുന്നു.
Verse 27: അകത്തെ അങ്കണത്തിന്‍െറ തെക്കുഭാഗത്തും ഒരു പടിപ്പുരയുണ്ടായിരുന്നു. പടിപ്പുരമുതല്‍ പടിപ്പുര വരെ അവന്‍ അളന്നു- നൂറുമുഴം.
Verse 28: തെക്കേ പടിപ്പുരയിലൂടെ അകത്തെ അങ്കണത്തിലേക്ക് അവന്‍ എന്നെ കൊണ്ടുവന്നു. ആ പടിപ്പുരയും അവന്‍ അളന്നു. മറ്റുള്ളവയുടെ അളവുതന്നെ ആയിരുന്നു അതിനും.
Verse 29: അതിന്‍െറ പാര്‍ശ്വമുറികളും കട്ടിളപ്പടികളും പൂമുഖവും മറ്റുള്ളവയുടെ അളവില്‍ത്തന്നെയായിരുന്നു. അതിലും പൂമുഖത്തിലും ചുറ്റും കിളിവാതിലുകളുണ്ടായിരുന്നു. അതിന്‍െറ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
Verse 30: അതിനു ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമുള്ള പൂമുഖങ്ങള്‍ ഉണ്ടായിരുന്നു.
Verse 31: അതിന്‍െറ പൂമുഖം പുറത്തെ അങ്കണത്തിനഭിമുഖമായിരുന്നു. കട്ടിളപ്പടികളില്‍ ഈന്തപ്പനച്ചിത്രങ്ങളും ഉണ്ടായിരുന്നു; ഇതിലേക്ക് എട്ടു പടികളുണ്ടായിരുന്നു.
Verse 32: കിഴക്കുവശത്തുള്ള അകത്തെ അങ്കണത്തിലേക്ക് അവന്‍ എന്നെ കൊണ്ടുപോയി; അവന്‍ പടിപ്പുര അളന്നു: അതിനു മറ്റുള്ളവയുടെ അളവുതന്നെ.
Verse 33: അതിന്‍െറ പാര്‍ശ്വമുറികളും കട്ടിളപ്പടികളും അങ്കണവും മറ്റുളളവയുടെ അളവില്‍തന്നെയായിരുന്നു. അ തിലും പൂമുഖത്തിലും ചുറ്റും കിളിവാതിലുകള്‍ ഉണ്ടായിരുന്നു. അതിന്‍െറ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
Verse 34: അതിന്‍െറ പൂമുഖം പുറത്തെ അ ങ്കണത്തിനഭിമുഖമായിരുന്നു. കട്ടിളപ്പടികളില്‍ ഇരുവശത്തും ഓരോ ഈന്തപ്പനച്ചിത്രവും ഉണ്ടായിരുന്നു; അതിലേക്കും എട്ടു നടകളുണ്ടായിരുന്നു.
Verse 35: അവന്‍ എന്നെ വടക്കേ പടിപ്പുരയിലേക്കു കൊണ്ടുപോയി. അവന്‍ അത് അളന്നു. അതിനും മറ്റുള്ളവയുടെ അളവു തന്നെ.
Verse 36: അതിന്‍െറ പാര്‍ശ്വമുറികളും, കട്ടിളപ്പടികളും, പൂമുഖവും മറ്റുള്ളവയുടെ അള വില്‍ത്തന്നെയായിരുന്നു. അതിനു ചുറ്റും കിളിവാതിലുകള്‍ ഉണ്ടായിരുന്നു; അതിന്‍െറ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
Verse 37: അതിന്‍െറ പൂമുഖം പുറത്തേ അങ്കണത്തിന് അഭിമുഖമായിരുന്നു; കട്ടിളപ്പടികളില്‍ ഇരുവശത്തും ഓരോ ഈ ന്തപ്പനച്ചിത്രവുമുണ്ടായിരുന്നു; അതിലേക്ക് എട്ടു പടികളുണ്ടായിരുന്നു.
Verse 38: അവിടെ പടിപ്പുരയുടെ പൂമുഖത്തില്‍ ഒരു മുറിയും അതിനു വാതിലുമുണ്ടായിരുന്നു. ദഹനബലിക്കുള്ള വസ്‌തു അവിടെയാണ് കഴുകേണ്ടിയിരുന്നത്.
Verse 39: ദഹനബലിക്കും പാപപരിഹാരബലിക്കും പ്രായശ്‌ചിത്തബലിക്കുമുള്ള മൃഗങ്ങളെ കൊല്ലുന്നതിന് പടിപ്പുരയുടെ പൂമുഖത്തില്‍ ഇരുവശത്തും ഓരോമേശയുണ്ടായിരുന്നു.
Verse 40: വടക്കേ പടിപ്പുരയുടെ വാതില്‍ക്കല്‍ പൂമുഖത്തിനു പുറത്തായി രണ്ടു മേശയുണ്ടായിരുന്നു; പൂമുഖത്തിനു മറുവശത്തും രണ്ടു മേശയുണ്ടായിരുന്നു.
Verse 41: പടിപ്പുരയ്‌ക്ക് അകത്തും പുറത്തുമായി നന്നാലു മേശകളുണ്ടായിരുന്നു; അങ്ങനെ എട്ടു മേശ. അവമേലാണ് ബലിമൃഗങ്ങളെകൊന്നിരുന്നത്.
Verse 42: ദഹനബലിക്കുവേണ്ടി കല്ലില്‍ കൊത്തിയെടുത്ത ഒന്നര മുഴം നീള വും ഒന്നരമുഴംവീതിയും ഒരു മുഴം ഉയരവുമുള്ള നാലു മേശകളുണ്ടായിരുന്നു. ദഹനബലിക്കും മറ്റു ബലികള്‍ക്കുമുള്ള മൃഗങ്ങളെ കൊല്ലുന്നതിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും അവയിലാണു വച്ചിരുന്നത്.
Verse 43: അകത്തു ചുറ്റും കൈപ്പത്തിയുടെ വീതിയില്‍ കൊളുത്തുകള്‍ പിടിപ്പിച്ചിരുന്നു. മേശപ്പുറത്താണ് ബലിക്കുള്ള മാംസം വച്ചിരുന്നത്.
Verse 44: പിന്നീട് അവന്‍ എന്നെ പുറത്തുനിന്ന് അകത്തേ അങ്കണത്തിലേക്കു കൊണ്ടുപോയി. അവിടെ അകത്തളത്തില്‍ രണ്ടു മുറികളുണ്ടായിരുന്നു. ഒന്ന് തെക്കോട്ടു ദര്‍ശനമായി വടക്കേ പടിപ്പുരയ്‌ക്കടുത്തും മറ്റേത് വടക്കോട്ടു ദര്‍ശനമായി തെക്കേ പടിപ്പുരയ്‌ക്കടുത്തുമായിരുന്നു.
Verse 45: അവന്‍ എന്നോടു പറഞ്ഞു: ദേവാലയത്തിന്‍െറ ചുമതല വഹിക്കുന്ന പുരോഹിതന്‍മാര്‍ക്കുള്ളതാണ് തെക്കോട്ടു ദര്‍ശനമുള്ള മുറി.
Verse 46: ബലിപീഠത്തിന്‍െറ ചുമതല വഹിക്കുന്ന പുരോഹിതന്‍മാര്‍ക്കുള്ളതാണ് വടക്കോട്ടു ദര്‍ശനമുള്ള മുറി. സാദോക്കിന്‍െറ പുത്രന്‍മാരാണ് ഇവര്‍. ലേവി പുത്രന്‍മാരില്‍ ഇവര്‍ക്കുമാത്രമേ കര്‍ത്താവിനു ശുശ്രൂഷ ചെയ്യാന്‍ അവിടുത്തെ സമീപിക്കാന്‍ പാടുള്ളു.
Verse 47: അവന്‍ അങ്കണം അളന്നു; അതു നൂറു മുഴം വീതം നീളവും വീതിയുമുള്ള സമചതുരമായിരുന്നു; ബലിപീഠം ദേവാലയത്തിന്‍െറ മുന്‍വശത്തായിരുന്നു.
Verse 48: അവന്‍ എന്നെ ദേവാലയത്തിന്‍െറ പൂമുഖത്തേക്കു കൊണ്ടുവന്നു. പൂമുഖത്തിന്‍െറ കട്ടിളപ്പടികള്‍ അവന്‍ അളന്നു - അഞ്ചു മുഴം. വാതിലിന്‍െറ വീതി പതിന്നാലുമുഴമായിരുന്നു. അതിന്‍െറ പാര്‍ശ്വഭിത്തികള്‍ മൂന്നു മുഴംവീതം. പൂമുഖത്തിന്‍െറ നീളം ഇരുപതു മുഴവും വീതി പന്ത്രണ്ടു മുഴവുമായിരുന്നു. അതിലേക്കു പത്തു പടികളും കട്ടിളപ്പടികളും ഇരുവശത്തും തൂണുകളുമുണ്ടായിരുന്നു.