Verse 1: കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്‌തു:
Verse 2: ഞാന്‍ കല്‍പിക്കുന്ന അനുഷ്‌ഠാനവിധി ഇതാണ്. ഊനമില്ലാത്തതും നുകം വയ്‌ക്കാത്തതും ആയ ഒരു ചെമന്ന പശുക്കിടാവിനെ നിങ്ങളുടെയടുക്കല്‍ കൊണ്ടുവരാന്‍ ഇസ്രായേല്യരോടു പറയുക.
Verse 3: അതിനെ പുരോഹിതനായ എലെയാസറിനെ ഏല്‍പിക്കണം. പാളയത്തിനു വെളിയില്‍ കൊണ്ടുപോയി അവന്‍െറ മുമ്പില്‍വച്ച് അതിനെ കൊല്ലണം.
Verse 4: പുരോഹിതനായ എലെയാസര്‍ അതിന്‍െറ രക്‌തത്തില്‍ വിരല്‍ മുക്കി സമാഗമകൂടാരത്തിന്‍െറ മുന്‍ഭാഗത്ത് ഏഴു പ്രാവശ്യം തളിക്കണം.
Verse 5: പശുക്കുട്ടിയെ അവന്‍െറ മുമ്പില്‍വച്ചു ദഹിപ്പിക്കണം: തുകലും മാംസവും രക്‌തവും ചാണകവും എല്ലാം ദഹിപ്പിക്കണം.
Verse 6: ദേവദാരു, ഹിസ്സോപ്പ്, ചെമന്ന നൂല്‍ ഇവയെടുത്തു പശുക്കിടാവിനെ ദഹിപ്പിക്കുന്ന അഗ്‌നിയില്‍ ഇടണം.
Verse 7: പിന്നീട്, അവന്‍ വസ്‌ത്രങ്ങളലക്കി, കുളിച്ച്, പാളയത്തിലേക്കു വരണം: സന്ധ്യവരെ അവന്‍ അശുദ്ധനായിരിക്കും.
Verse 8: പശുക്കിടാവിനെ ദഹിപ്പിച്ചവനും വസ്‌ത്രങ്ങളലക്കി കുളിക്കണം; സന്ധ്യവരെ അവന്‍ അശുദ്ധനായിരിക്കും.
Verse 9: ശുദ്ധിയുള്ള ഒരാള്‍ പശുക്കിടാവിന്‍െറ ചാരം ശേഖരിച്ച് പാളയത്തിനു പുറത്തു വൃത്തിയുള്ള ഒരു സ്‌ഥലത്തു നിക്ഷേപിക്കണം; അത് ഇസ്രായേല്‍ക്കാര്‍ക്കു പാപമോചനത്തിനുള്ള ശുദ്ധീകരണജലം തയ്യാറാക്കുന്നതിനായി സൂക്ഷിക്കണം.
Verse 10: പശുക്കിടാവിന്‍െറ ചാരം ശേഖരിച്ചവന്‍ വസ്‌ത്രം അലക്കണം; സന്ധ്യവരെ അവന്‍ അശുദ്ധനായിരിക്കും. ഇസ്രായേല്യര്‍ക്കും അവരുടെയിടയില്‍ പാര്‍ക്കുന്ന പരദേശികള്‍ക്കും ശാശ്വത നിയമമാണിത്.
Verse 11: മൃതശരീരത്തെ സ്‌പര്‍ശിക്കുന്നവന്‍ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും.
Verse 12: മൂന്നാം ദിവസവും ഏഴാം ദിവസവും ശുദ്ധീകരണജലംകൊണ്ട് അവന്‍ തന്നെത്തന്നെ ശുദ്ധനാക്കണം; അപ്പോള്‍ അവന്‍ ശുദ്ധനാകും. മൂന്നാം ദിവസവും ഏഴാം ദിവസവും ശുദ്ധികര്‍മം നടത്തിയില്ലെങ്കില്‍ അവന്‍ ശുദ്ധിയുള്ളവനാകയില്ല.
Verse 13: ശവശരീരം സ്‌പര്‍ശിച്ചിട്ട് തന്നെത്തന്നെ ശുദ്ധീകരിക്കാത്തവന്‍ കര്‍ത്താവിന്‍െറ കൂടാരത്തെ അശുദ്ധമാക്കുന്നു; അവനെ ഇസ്രായേലില്‍നിന്നു വിച്‌ഛേ ദിക്കണം. ശുദ്ധീകരണജലം തന്‍െറ മേല്‍ തളിക്കാത്തതുകൊണ്ട് അവന്‍ അശുദ്ധനാണ്. അവനില്‍ അശുദ്ധി നിലനില്‍ക്കുന്നു.
Verse 14: കൂടാരത്തിനുള്ളില്‍വച്ച് ആരെങ്കിലും മരിച്ചാല്‍ അതേക്കുറിച്ചുള്ള നിയമമിതാണ്: കൂടാരത്തില്‍ പ്രവേശിക്കുന്നവനും കൂടാരത്തിലുള്ളവനും ഏഴു ദിവസത്തേക്ക് അശുദ്ധരായിരിക്കും.
Verse 15: തുറന്നു വച്ചിരിക്കുന്ന പാത്രങ്ങളെല്ലാം അശുദ്ധമാകും.
Verse 16: വാളിനിരയായവനെയോ ശവശരീരത്തെയോ മനുഷ്യാസ്‌ഥിയെയോ ശവക്കുഴിയെയോ വെളിയില്‍വച്ചു സ്‌പര്‍ശിക്കുന്നവന്‍ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും.
Verse 17: അശുദ്ധനായവനുവേണ്ടി പാപപരിഹാരബലിയില്‍നിന്നു ചാരമെടുത്ത് ഒരു പാത്രത്തിലിട്ട് അതില്‍ ഒഴുക്കുനീര്‍ കലര്‍ത്തണം.
Verse 18: പിന്നീട് ശുദ്ധിയുള്ള ഒരാള്‍ ഹിസ്സോപ്പെടുത്ത് ആ വെള്ളത്തില്‍ മുക്കി കൂടാരം, ഉപകരണങ്ങള്‍ എന്നിവയുടെമേലും, അവിടെയുള്ള ആളുകള്‍, അസ്‌ഥിയെയോ കൊല്ലപ്പെട്ടവനെയോ ശവശരീരത്തെയോ ശവക്കുഴിയെയോ സ്‌പര്‍ശിച്ചവര്‍ തുടങ്ങി എല്ലാവരുടെയും മേലും തളിക്കണം.
Verse 19: ശുദ്ധിയുള്ളവന്‍, അശുദ്ധനായവന്‍െറ മേല്‍ ഇപ്രകാരം മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കണം. ഏഴാം ദിവസം അവന്‍ വസ്‌ത്രം അലക്കി, കുളിച്ച്, തന്നെത്തന്നെ ശുദ്ധീകരിക്കണം. അന്നു സായാഹ്നം മുതല്‍ അവന്‍ ശുദ്ധനായിരിക്കും.
Verse 20: അശുദ്ധനായിക്കഴിഞ്ഞിട്ട്, ശുദ്ധിനേടാത്ത വ്യക്‌തിയെ, കര്‍ത്താവിന്‍െറ വിശുദ്ധ സ്‌ഥലം അശുദ്ധമാക്കിയതിനാല്‍, സമൂഹത്തില്‍നിന്നു പുറംതള്ളണം. ശുദ്ധീകരണ ജലം തളിക്കപ്പെടാത്തതുകൊണ്ട് അവന്‍ അശുദ്ധനാണ്.
Verse 21: ഇത് ശാശ്വത നിയമമാണ്. ശുദ്ധീകരണ ജലം തളിക്കുന്നവന്‍ തന്‍െറ വസ്‌ത്രം കഴുകണം. ആ ജലം തൊടുന്നവന്‍ സായാഹ്‌നംവരെ അശുദ്ധനായിരിക്കും.
Verse 22: അശുദ്ധന്‍ സ്‌പര്‍ശിക്കുന്നതെന്തും അശുദ്ധമായിത്തീരും; അശുദ്ധമായിത്തീര്‍ന്നതിനെ സ്‌പര്‍ശിക്കുന്നവനും സായാഹ്‌നം വരെ അശുദ്ധനായിരിക്കും.