Verse 1: കര്‍ത്താവു മോശയോട് അരുളിച്ചെയ്‌തു:
Verse 2: ഇസ്രായേല്‍ജനത്തോടു പറയുക: നിങ്ങള്‍ എത്തിച്ചേരാന്‍പോകുന്നതും ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി തരുന്നതുമായ കാനാന്‍ദേശത്തിന്‍െറ അതിരുകള്‍ ഇവയാണ്:
Verse 3: തെക്കേ അതിര് ഏദോമിന്‍െറ അ തിര്‍ത്തിയിലുള്ള സിന്‍മരുഭൂമി ആയിരിക്കും. കിഴക്ക് ഉപ്പുകടലിന്‍െറ അറ്റത്തായിരിക്കും അതാരംഭിക്കുക.
Verse 4: അവിടെനിന്നു തെക്കോട്ട്, അക്രാബിം ചരുവിലേക്കു തിരിഞ്ഞു സിന്‍മരുഭൂമി കടന്നു തെക്കുള്ള കാദെഷ്‌ബര്‍ണയായിലും അവിടെനിന്നു തിരിഞ്ഞ് അസാര്‍ അദ്‌ദാര്‍, ഹസ്‌മോണ്‍ ഇവ കടന്ന്,
Verse 5: ഈജിപ്‌തിലെ അരുവിക്കുനേരേ തിരിഞ്ഞു കടലില്‍ച്ചെന്ന് അതവസാനിക്കും.
Verse 6: പടിഞ്ഞാറേഅതിര്‍ത്തി മഹാസമുദ്രവും അതിന്‍െറ തീരവും ആയിരിക്കും.
Verse 7: നിങ്ങളുടെ വടക്കേ അതിര്, മഹാസമുദ്രം മുതല്‍ ഹോര്‍മലവരെയും
Verse 8: അവിടെനിന്നു ഹമാത്തിന്‍െറ കവാടത്തിലൂടെ സേദാദ് വരെയും,
Verse 9: അവിടെനിന്നു സിഫ്രാന്‍ കടന്നു ഹസാര്‍ ഏനാന്‍ വരെയും ആണ്.
Verse 10: കിഴക്കേ അതിര് ഹസാര്‍ ഏനാനില്‍ ആരംഭിച്ചു ഷെഫാമിലൂടെ
Verse 11: താഴോട്ട് ആയിന്‍െറ കിഴക്കു റിബ്‌ളാ വരെ എത്തി, വീണ്ടും താഴോട്ടിറങ്ങി കിഴക്കു കിന്നേരത്തു കടലിന്‍െറ കിഴക്കേ തീരത്ത് എത്തി,
Verse 12: ജോര്‍ദാന്‍ വഴി ഉപ്പുകടലില്‍ അവസാനിക്കും. ഇവയായിരിക്കും അതിരുകള്‍.
Verse 13: മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: നിങ്ങളുടെ ഒമ്പതരഗോത്രങ്ങള്‍ക്കുകൊടുക്കാന്‍ കര്‍ത്താവു കല്‍പിച്ചിട്ടുള്ളതും നിങ്ങള്‍ കുറിയിട്ട് അവകാശപ്പെടുത്തേണ്ടതുമായ ദേശം ഇതാണ്.
Verse 14: റൂബന്‍, ഗാദ് ഗോത്രങ്ങളും മനാസ്സെയുടെ അര്‍ധഗോത്രങ്ങളും
Verse 15: ജോര്‍ദാനിക്കരെ ജറീക്കോയുടെ കിഴക്കുവശത്ത് അവകാശം സ്വീകരിച്ചുകഴിഞ്ഞല്ലോ.
Verse 16: കര്‍ത്താവു മോശയോട് അരുളിച്ചെയ്‌തു :
Verse 17: പുരോഹിതന്‍ എലെയാസറും നൂനിന്‍െറ മകന്‍ ജോഷ്വയുമാണ് നിങ്ങള്‍ക്കു ദേശം അവകാശമായി വിഭജിച്ചുതരേണ്ടത്.
Verse 18: അവരോടൊപ്പം ഓരോ ഗോത്രത്തിലുംനിന്ന് ഓരോ നേതാവിനെ തിരഞ്ഞെടുക്കണം.
Verse 19: താഴെ പറയുന്നവരാണ് അവര്‍: യൂദാ ഗോത്രത്തില്‍നിന്നു യഫുന്നയുടെ മകന്‍ കാലെബ്,
Verse 20: ശിമയോന്‍ഗോത്രത്തില്‍നിന്ന് അ മ്മിഹൂദിന്‍െറ മകന്‍ ഷെമുവേല്‍,
Verse 21: ബഞ്ച മിന്‍ഗോത്രത്തില്‍നിന്നു കിസ്‌ലോന്‍െറ മകന്‍ എലിദാദ്,
Verse 22: ദാന്‍ഗോത്രത്തില്‍നിന്നു യൊഗ്‌ളിയുടെ മകന്‍ ബുക്കി,
Verse 23: ജോസഫിന്‍െറ പുത്രന്‍മാരില്‍ മനാസ്സെയുടെ ഗോത്രത്തില്‍നിന്ന് എഫൊദിന്‍െറ മകന്‍ ഹന്നിയേല്‍,
Verse 24: എഫ്രായിംഗോത്രത്തില്‍നിന്നു ഷിഫ്‌താന്‍െറ മകന്‍ കെമുവേല്‍,
Verse 25: സെബുലൂണ്‍ഗോത്രത്തില്‍നിന്നു പര്‍നാക്കിന്‍െറ മകന്‍ എലിസാഫാന്‍,
Verse 26: ഇസാക്കര്‍ ഗോത്രത്തില്‍നിന്ന് അസ്സാന്‍െറ മകന്‍ പല്‍തിയേല്‍,
Verse 27: ആഷേര്‍ ഗോത്രത്തില്‍നിന്നു ഷെലോമിയുടെ മകന്‍ അഹിഹൂദ്,
Verse 28: നഫ്‌താലിഗോത്രത്തില്‍നിന്ന് അമ്മിഹൂദിന്‍െറ മകന്‍ പെദാഹേല്‍.
Verse 29: ഇസ്രായേല്‍ജനത്തിനു കാനാന്‍ ദേശത്ത് അവ കാശം ഭാഗിച്ചു കൊടുക്കുന്നതിനു കര്‍ത്താവു നിയമിച്ചത് ഇവരെയാണ്.