Verse 1: മോശ ഇസ്രായേല്‍ജനത്തിന്‍െറ ഗോത്രത്തലവന്‍മാരോടു പറഞ്ഞു: കര്‍ത്താവ് ഇങ്ങനെ കല്‍പിച്ചിരിക്കുന്നു.
Verse 2: ആരെങ്കിലും കര്‍ത്താവിനു നേര്‍ ച്ചനേരുകയോ ശപഥം ചെയ്‌തു തന്നെത്തന്നെ കടപ്പെടുത്തുകയോ ചെയ്‌താല്‍ തന്‍െറ വാക്കു ലംഘിക്കാതെ വാഗ്‌ദാനം നിറവേറ്റണം.
Verse 3: ഏതെങ്കിലുംയുവതി പിതൃഗൃഹത്തില്‍വച്ചു കര്‍ത്താവിനു നേര്‍ ച്ചനേരുകയും ശപഥത്താല്‍ തന്നെത്തന്നെ കടപ്പെടുത്തുകയും ചെയ്‌തിട്ട്
Verse 4: അവളുടെ നേര്‍ച്ചയെയും തന്നെത്തന്നെ കടപ്പെടുത്തിയ ശപഥത്തെയും കുറിച്ചു കേള്‍ക്കുമ്പോള്‍ പിതാവ് അവളോടും ഒന്നും പറയുന്നില്ലെങ്കില്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥത്തിന്‍െറ കടപ്പാടും സാധുവായിരിക്കും.
Verse 5: എന്നാല്‍, പിതാവ് അതിനെക്കുറിച്ചു കേള്‍ക്കുന്ന ദിവസംതന്നെ വിസമ്മതം പ്രക ടിപ്പിച്ചാല്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥത്തിന്‍െറ കടപ്പാടും അസാധുവാകും; പിതാവു വിലക്കിയതുകൊണ്ടു കര്‍ത്താവ് അവളോടു ക്‌ഷമിക്കും.
Verse 6: നേര്‍ച്ചയോ ചിന്തിക്കാതെചെയ്‌ത തന്നെത്തന്നെ കടപ്പെടുത്തുന്ന ശപഥമോ ഉള്ള സ്‌ത്രീ വിവാഹിതയാവുകയും
Verse 7: അവളുടെ ഭര്‍ത്താവ് അതു കേട്ട ദിവസം ഒന്നും പറയാതിരിക്കുകയും ചെയ്‌താല്‍, അവളുടെ നേര്‍ച്ചകളും ശപഥത്തിന്‍െറ കടപ്പാടും സാധുവായിരിക്കും.
Verse 8: എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേട്ട ദിവസം വിസമ്മതം പ്രകടിപ്പിച്ചാല്‍ അവളുടെ നേര്‍ച്ചയും വിചാരശൂന്യമായ ശപഥത്തിന്‍െറ കടപ്പാടും അവന്‍ അസാധുവാക്കുന്നു; കര്‍ത്താവ് അവളോടു ക്‌ഷമിക്കും.
Verse 9: എന്നാല്‍, വിധവയോ ഉപേക്ഷിക്കപ്പെട്ട സ്‌ത്രീയോ നേരുന്ന ഏതൊരു നേര്‍ച്ചയും ശപഥത്തിന്‍െറ കടപ്പാടും അവള്‍ക്കു ബാധകമായിരിക്കും.
Verse 10: ഏതെങ്കിലും സ്‌ത്രീ ഭര്‍ത്തൃഗൃഹത്തില്‍വച്ചു നേര്‍ ച്ചനേരുകയോ ശപഥത്താല്‍ തന്നെത്തന്നെ കടപ്പെടുത്തുകയോ ചെയ്യുകയും
Verse 11: അവളുടെ ഭര്‍ത്താവ് അതു കേള്‍ക്കുമ്പോള്‍ വിലക്കാതിരിക്കുകയും ചെയ്‌താല്‍ അവളുടെ നേര്‍ച്ചകളും ശപഥത്തിന്‍െറ കടപ്പാടും സാധുവായിരിക്കും.
Verse 12: എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേള്‍ക്കുന്ന ദിവസം അവയെ അസാധുവാക്കിയാല്‍ അവളുടെ നേര്‍ച്ചയും ശപഥത്തിന്‍െറ കടപ്പാടും പ്രാബല്യമില്ലാത്തതാകും; അവളുടെ ഭര്‍ത്താവ് അവയെ അസാധുവാക്കിയിരിക്കുന്നു; കര്‍ത്താവ് അവളോടും ക്‌ഷമിക്കും.
Verse 13: ഏതു നേര്‍ച്ചയും ശപഥത്തിന്‍െറ കടപ്പാടും ഒരുവളുടെ ഭര്‍ത്താവിനു സാധുവോ അ സാധുവോ ആക്കാം.
Verse 14: എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേട്ടിട്ട് ഒന്നും പറയുന്നില്ലെങ്കില്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥങ്ങളും അവന്‍ സ്‌ഥിരപ്പെടുത്തുന്നു. അവന്‍ വിലക്കാത്തതുകൊണ്ട് അവ സ്‌ഥിരപ്പെട്ടിരിക്കുന്നു.
Verse 15: എന്നാല്‍, അതു കേട്ടിട്ടു കുറേനാള്‍ കഴിഞ്ഞശേഷം നിരോധിച്ചാല്‍ അവന്‍ അവ ളുടെ കുറ്റം ഏറ്റെടുക്കണം.
Verse 16: ഭര്‍ത്താവും ഭാര്യയും പിതാവും പിതൃഗൃഹത്തില്‍ വസിക്കുന്ന കന്യകയും പാലിക്കണമെന്നു മോശവഴി കര്‍ത്താവു കല്‍പി ച്ചനിയമങ്ങള്‍ ഇവയാണ്.