Verse 1: ഏഴാം മാസം ഒന്നാം ദിവസം വിശുദ്‌ധ സമ്മേളനം ഉണ്ടായിരിക്കണം. അന്നു ശ്രമ കരമായ ജോലിയൊന്നും ചെയ്യരുത്. അത് നിങ്ങള്‍ക്കു കാഹളം മുഴക്കാനുള്ള ദിവസമാകുന്നു.
Verse 2: കര്‍ത്താവിന്‍െറ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഏഴ്‌ആണ്‍ചെമ്മരിയാടുകള്‍ ഇവ അര്‍പ്പിക്കണം.
Verse 3: അവയുടെ കൂടെ ധാന്യബലിയായി കാളക്കുട്ടിക്ക് ഒരു എഫായുടെ പത്തില്‍ മൂന്നും, മുട്ടാടിനു പത്തില്‍ രണ്ടും,
Verse 4: ആട്ടിന്‍കുട്ടിയൊന്നിനു പത്തിലൊന്നും വീതം നേരിയ മാവ് എണ്ണ ചേര്‍ത്ത് അര്‍പ്പിക്കണം.
Verse 5: അതോടൊപ്പം നിങ്ങള്‍ക്കുവേണ്ടി പരിഹാരം ചെയ്യുന്നതിന് ഒരു കോലാട്ടിന്‍മുട്ടനെ പാപപരിഹാരബലിയായി അര്‍പ്പിക്കണം.
Verse 6: അമാവാസികളില്‍ അര്‍പ്പിക്കുന്ന ദഹനബലി, അതോടൊന്നിച്ചുള്ള ധാന്യബലി, അനുദിന ദഹനബലി, അതോടൊന്നിച്ചുള്ള ധാന്യബലി, നിയമപ്രകാരമുള്ള അവയുടെ പാനീയബലി എന്നിവയ്‌ക്കു പുറമേ കര്‍ത്താവിന്‍െറ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയാണിത്.
Verse 7: ഏഴാം മാസം പത്താം ദിവസം നിങ്ങള്‍ക്കു വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം. അന്നു നിങ്ങള്‍ ഉപവസിക്കണം. ജോലിയൊന്നും ചെയ്യരുത്.
Verse 8: എന്നാല്‍, ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഏഴ്‌ആണ്‍ചെമ്മരിയാടുകള്‍ ഇവയെ കര്‍ത്താവിനു മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി അര്‍പ്പിക്കണം; അവ ഊനമറ്റതായിരിക്കണം.
Verse 9: അവയോടൊന്നിച്ചുള്ള ധാന്യബലിയായി, കാളക്കുട്ടിക്ക് ഒരു എഫായുടെ പത്തില്‍ മൂന്നും, മുട്ടാടിന് പത്തില്‍ രണ്ടും
Verse 10: ആട്ടിന്‍കുട്ടിയൊന്നിനു പത്തിലൊന്നും വീതം നേരിയ മാവ് എണ്ണ ചേര്‍ത്ത് അര്‍പ്പിക്കണം.
Verse 11: പരിഹാരദിനത്തില്‍ അര്‍പ്പിക്കുന്ന പാപപരിഹാര ബലി, അനുദിന ദഹനബലി, അവയോടൊന്നിച്ചുള്ള ധാന്യബലി, പാനീയബലി എന്നിവയ്‌ക്കു പുറമേ പാപപരിഹാരത്തിനായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
Verse 12: ഏഴാം മാസം പതിനഞ്ചാം ദിവസം നിങ്ങള്‍ക്കു വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം. ശ്രമകരമായ ജോലിയൊന്നും അന്നു ചെയ്യരുത്. ഏഴു ദിവസം നിങ്ങള്‍ കര്‍ത്താവിന് ഉത്‌സവമാഘോഷിക്കണം.
Verse 13: കര്‍ത്താവിന്‍െറ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി പതിമൂന്നു കാളക്കുട്ടികള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള പതിനാല് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ ദഹനബലിയായി അര്‍പ്പിക്കണം. അവ ഊനമറ്റവയായിരിക്കണം.
Verse 14: അവയോടൊന്നിച്ചു ധാന്യബലിയായി കാളക്കുട്ടി ഒന്നിന് ഒരു എഫായുടെ പത്തില്‍ മൂന്നും, മുട്ടാടൊന്നിനു പത്തില്‍ രണ്ടും,
Verse 15: ആട്ടിന്‍കുട്ടിയൊന്നിനു പത്തിലൊന്നും വീതം നേരിയ മാവ് എണ്ണ ചേര്‍ത്ത് അര്‍പ്പിക്കണം.
Verse 16: അനുദിന ദഹനബലിക്കും അവയോടൊന്നിച്ചുള്ള ധാന്യബലി, പാനീയബലി ഇവയ്‌ക്കും പുറമേ പാപപരിഹാര ബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
Verse 17: രണ്ടാം ദിവസം പന്ത്രണ്ടു കാളക്കുട്ടികള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ,
Verse 18: നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെ അര്‍പ്പിക്കണം.
Verse 19: അനുദിന ദഹനബലി, അതോടൊന്നിച്ചുള്ള ധാന്യബലി, പാനീയബലി ഇവയ്‌ക്കു പുറമേ പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
Verse 20: മൂന്നാം ദിവസം പതിനൊന്നു കാള, രണ്ടു മുട്ടാട്, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ,
Verse 21: നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെ അര്‍പ്പിക്കണം.
Verse 22: അനുദിന ദഹനബലിക്കും അതോടൊന്നിച്ചുള്ള ധാന്യബലിക്കും പാനീയബലിക്കും പുറമേ പാപ പരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
Verse 23: നാലാം ദിവസം പത്തു കാളകള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ,
Verse 24: നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെ അര്‍പ്പിക്കണം.
Verse 25: അനുദിന ദഹനബലിക്കും അതോടൊന്നിച്ചുള്ള ധാന്യബലിക്കും പാനീയബലിക്കും പുറമേ പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
Verse 26: അഞ്ചാം ദിവസം ഒമ്പതു കാളകള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ,
Verse 27: നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെ അര്‍പ്പിക്കണം.
Verse 28: അനുദിന ദഹനബലിക്കും അതിന്‍െറ ധാന്യബലിക്കും പാനീയബലിക്കും പുറമേ പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
Verse 29: ആറാം ദിവസം എട്ടു കാളകള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ നിയമപ്രകാരം
Verse 30: അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെ അര്‍പ്പിക്കണം.
Verse 31: അനുദിന ദഹനബലിക്കും അതിന്‍െറ ധാന്യബലിക്കും പാനീയ ബലിക്കും പുറമേ പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
Verse 32: ഏഴാം ദിവസം ഏഴു കാളകള്‍, രണ്ടു മുട്ടാടുകള്‍,
Verse 33: ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ, നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെ അര്‍പ്പിക്കണം.
Verse 34: അനുദിന ദഹനബലിക്കും അതിന്‍െറ ധാന്യബലിക്കും പാനീയബലിക്കും പുറമേ, പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
Verse 35: എട്ടാം ദിവസം നിങ്ങള്‍ക്കു വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം. ശ്രമകരമായ ജോലിയൊന്നും അന്നു ചെയ്യരുത്.
Verse 36: കര്‍ത്താവിന്‍െറ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി ഒരു കാളയെയും ഒരു മുട്ടാടിനെയും ഒരു വയസ്സുള്ള ഊനമറ്റ ഏഴ്‌ആണ്‍ചെമ്മരിയാടുകളെയും അര്‍പ്പിക്കണം.
Verse 37: നിയമപ്രകാരം അവയുടെ എണ്ണമനുസരിച്ചു ധാന്യബലിയും പാനീയബലിയും അര്‍പ്പിക്കണം.
Verse 38: അനുദിന ദഹനബലിക്കും അതിന്‍െറ ധാന്യബലിക്കും പാനീയബലിക്കും പുറമേ, പാപ പരിഹാര ബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
Verse 39: നേര്‍ച്ചകളും സ്വാഭീഷ്‌ടക്കാഴ്‌ചകളുമായി നിങ്ങള്‍ സമര്‍പ്പിക്കുന്ന ദഹനബലികള്‍, ധാന്യബലികള്‍, പാനീയ ബലികള്‍ എന്നിവയ്‌ക്കു പുറമേ നിര്‍ദിഷ്‌ട മായ ഉത്‌സവദിനങ്ങളില്‍ ഇവയും കര്‍ത്താവിന് അര്‍പ്പിക്കണം.
Verse 40: കര്‍ത്താവു കല്‍പിച്ചതെല്ലാം മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു.