Verse 1: കര്‍ത്താവ് മോശയോട് അരുളിച്ചെയ്‌തു:
Verse 2: ഇസ്രായേല്‍ജനത്തോടു പറയുക, കര്‍ത്താവിനു സ്വയം സമര്‍പ്പിക്കുന്നതിനു നാസീര്‍വ്രതമെടുക്കുന്നയാള്‍ സ്‌ത്രീയായാലും പുരു ഷനായാലും, ഇപ്രകാരം ചെയ്യണം:
Verse 3: വീഞ്ഞും ശക്‌തിയുള്ള ലഹരിപാനീയങ്ങളും വര്‍ജിക്കണം. അവയില്‍നിന്നുണ്ടാക്കിയ വിനാഗിരി കുടിക്കരുത്; മുന്തിരിയില്‍നിന്നുണ്ടാക്കിയ ഏതെങ്കിലും പാനീയം കുടിക്കുകയോ പഴുത്തതോ ഉണങ്ങിയതോ ആയ മുന്തിരിങ്ങതിന്നുകയോ അരുത്.
Verse 4: വ്രതകാലം മുഴുവന്‍മുന്തിരിയില്‍നിന്നുള്ള ഒന്നും - കുരുവോ തൊലിപോലുമോ - തിന്നരുത്.
Verse 5: ക്‌ഷൗരക്കത്തി വ്രതകാലത്ത് അവന്‍െറ തലയില്‍ സ്‌പര്‍ശിക്കരുത്. കര്‍ത്താവിന്‍െറ മുന്‍പില്‍ വ്രതമനുഷ്‌ഠിക്കുന്ന കാലമത്രയും വിശുദ്‌ധി പാലിക്കണം; മുടി വളര്‍ത്തണം.
Verse 6: വ്രതകാലം തീരുവോളം ശവശരീരത്തെ സമീപിക്കരുത്.
Verse 7: പിതാവോ മാതാവോ സഹോദരനോ സഹോദരിയോ മരിച്ചാല്‍പ്പോലും അവരെ സ്‌പര്‍ശിച്ച് അവന്‍ സ്വയം അശുദ്‌ധനാകരുത്. എന്തെന്നാല്‍, ദൈവത്തിന്‍െറ മുമ്പിലെടുത്ത വ്രതത്തിന്‍െറ ചിഹ്‌നം അവന്‍െറ ശിരസ്‌സിലുണ്ട്.
Verse 8: വ്രതകാലം മുഴുവന്‍ അവന്‍ കര്‍ത്താവിനു വിശുദ്‌ധനാണ്.
Verse 9: ആരെങ്കിലും അവന്‍െറ അടുത്തുവച്ച് പെട്ടെന്നു മരിച്ചതുകൊണ്ട് അവന്‍െറ വ്രതശുദ്‌ധമായ ശിരസ്‌സ് അശുദ്‌ധമായാല്‍, ശുദ്‌ധീകരണദിനത്തില്‍ അവന്‍ മുണ്‍ഡനം ചെയ്യണം. ഏഴാംദിവസമാണ് അങ്ങനെ ചെയ്യേണ്ടത്.
Verse 10: എട്ടാംദിവസം രണ്ടു ചെങ്ങാലികളെയോ പ്രാവിന്‍കുഞ്ഞുങ്ങളെയോ പുരോഹിതന്‍െറ അടുത്ത് സമാഗമകൂടാരവാതില്‍ക്കല്‍ കൊണ്ടുവരണം.
Verse 11: പുരോഹിതന്‍ അവയിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും അര്‍പ്പിച്ച്, മൃതശരീരംമൂലം ഉണ്ടായ അശുദ്‌ധിക്കു പരിഹാരം ചെയ്യണം. അന്നുതന്നെ അവന്‍ തന്‍െറ ശിരസ്‌സ് വീണ്ടും പ്രതിഷ്‌ഠിക്കുകയും വേണം.
Verse 12: വ്രതകാലം മുഴുവന്‍ തന്നെത്തന്നെ കര്‍ത്താവിനു പ്രതിഷ്‌ഠിക്കണം. അതോടൊപ്പം ഒരു വയസ്‌സുള്ള ചെമ്മരിയാട്ടിന്‍മുട്ടനെ പ്രായശ്‌ചിത്തബലിയായി അര്‍പ്പിക്കണം. അശുദ്‌ധമായിപ്പോയതുകൊണ്ട് മുന്‍ദിവസങ്ങളില്‍ അനുഷ്‌ഠി ച്ചവ്രതം വ്യര്‍ഥമായിരിക്കും.
Verse 13: നാസീര്‍വ്രതം മുഴുമിച്ചവരെ സംബന്‌ധിക്കുന്ന നിയമമിതാണ്: സമാഗമകൂടാര വാതില്‍ക്കല്‍ അവനെ കൊണ്ടുവരണം.
Verse 14: അവന്‍ ഒരു വയസ്സുള്ള ഊനമറ്റ ചെമ്മരിയാട്ടിന്‍മുട്ടനെ ദഹനബലിയായും ഒരുവയസ്സുള്ള ഊനമറ്റ പെണ്ണാടിനെ പാപപരിഹാര ബലിയായും ഊനമറ്റ ഒരു മുട്ടാടിനെ സമാധാനബലിയായും കര്‍ത്താവിനു സമര്‍പ്പിക്കണം.
Verse 15: പുളിപ്പില്ലാത്ത ഒരുകുട്ട അപ്പം, നേര്‍ത്ത മാവില്‍ എണ്ണചേര്‍ത്തുണ്ടാക്കിയ അടകള്‍, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത നേര്‍ത്ത അപ്പം, അവയ്‌ക്കു ചേര്‍ന്ന ധാന്യബലി, പാനീയബലി എന്നിവയും കര്‍ത്താവിനു കാഴ്‌ചവയ്‌ക്കണം.
Verse 16: പുരോഹിതന്‍ അവയെ കര്‍ത്താവിന്‍െറ മുമ്പില്‍ കൊണ്ടുവന്നു വ്രതസ്‌ഥനുള്ള പാപപരിഹാരബലിയും ദഹനബലിയുമായി സമര്‍പ്പിക്കണം.
Verse 17: മുട്ടാടിനെ കുട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടൊന്നിച്ചു സമാധാനബലിയായി കര്‍ത്താവിനു സമര്‍പ്പിക്കണം. ഭോജനബലിയും പാനീയബലിയും അര്‍പ്പിക്കണം.
Verse 18: നാസീര്‍വ്രത സ്‌ഥന്‍ വ്രതശുദ്ധമായ ശിരസ്സ് സമാഗമകൂടാരവാതില്‍ക്കല്‍വച്ചു മുണ്‍ഡനം ചെയ്‌ത് അതില്‍നിന്നു മുടിയെടുത്തു സമാധാനബലിയുടെ തീയില്‍ അര്‍പ്പിക്കണം.
Verse 19: അതു കഴിയുമ്പോള്‍ പുരോഹിതന്‍മുട്ടാടിന്‍െറ വേവി ച്ചകൈക്കുറകും കുട്ടയില്‍നിന്നു പുളിപ്പില്ലാത്ത ഒരടയും നേര്‍ത്ത അപ്പവും എടുത്ത് അവന്‍െറ കൈയില്‍ കൊടുക്കണം.
Verse 20: പുരോഹിതന്‍ അവയെ കര്‍ത്താവിനു നീരാജനമായി അര്‍പ്പിക്കണം. അവയും നീരാജനം ചെയ്‌ത നെഞ്ചും അര്‍പ്പി ച്ചകാല്‍ക്കുറകും പുരോഹിതനുള്ള വിശുദ്ധമായ പങ്കാണ്. ഇവയ്‌ക്കുശേഷം നാസീര്‍വ്രതസ്‌ഥനു വീഞ്ഞു കുടിക്കാം.
Verse 21: ഇതാണ് നാസീര്‍വ്രതസ്‌ഥന്‍ അനുഷ്‌ഠിക്കേണ്ട നിയമം. തന്‍െറ കഴിവനുസരിച്ചു നല്‍കുന്നതിനു പുറമേ, നാസീര്‍ വ്രതത്തിന്‍െറ നിയമപ്രകാരമുള്ള കാഴ്‌ചകളും അവന്‍ കര്‍ത്താവിനു സമര്‍പ്പിക്കണം. താന്‍ എടുത്തിരിക്കുന്ന നാസീര്‍വ്രതത്തിന്‍െറ നിയമങ്ങള്‍ അവന്‍ നിറവേറ്റണം.
Verse 22: കര്‍ത്താവു മോശയോട് അരുളിച്ചെയ്‌തു: അഹറോനോടും പുത്രന്മാരോടും പറയുക,
Verse 23: നിങ്ങള്‍ ഇങ്ങനെ പറഞ്ഞ് ഇസ്രായേല്‍ജനത്തെ അനുഗ്രഹിക്കണം:
Verse 24: കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ.
Verse 25: അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ.
Verse 26: കര്‍ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്‍കട്ടെ.
Verse 27: ഇപ്രകാരം അവര്‍ ഇസ്രായേല്‍ മക്കളുടെമേല്‍ എന്‍െറ നാമം ഉറപ്പിക്കട്ടെ. അപ്പോള്‍ ഞാന്‍ അവരെ അനുഗ്രഹിക്കും.