Verse 1: ഇസ്രായേല്‍ഭവനമേ, കര്‍ത്താവിന്‍െറ വാക്കു കേള്‍ക്കുക.
Verse 2: കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജനതകളുടെ രീതി നിങ്ങള്‍ അനുക രിക്കരുത്; ആകാശത്തിലെ നിമിത്തങ്ങള്‍ കണ്ടു സംഭ്രമിക്കയുമരുത്. ജനതകളാണ് അവയില്‍ സംഭ്രമിക്കുന്നത്.
Verse 3: ജനതകളുടെ വിഗ്രഹങ്ങള്‍ വ്യര്‍ഥമാണ്. വനത്തില്‍നിന്നു വെട്ടിയെടുക്കുന്ന മരത്തില്‍ ശില്‍പി തന്‍െറ ഉളി പ്രയോഗിക്കുന്നു.
Verse 4: അവര്‍ അതു വെള്ളിയും സ്വര്‍ണവും കൊണ്ടു പൊതിയുന്നു; വീണു തകരാതിരിക്കാന്‍ ആണിയടിച്ച് ഉറപ്പിക്കുന്നു.
Verse 5: അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ്. അവയ്‌ക്കു സംസാരശേഷിയില്ല. അവയ്‌ക്കു തനിയേ നടക്കാനാവില്ല; ആരെങ്കിലും ചുമന്നുകൊണ്ടു നടക്കണം. നിങ്ങള്‍ അവയെ ഭയപ്പെടേണ്ടാ. അവയ്‌ക്കു തിന്‍മയോ നന്‍മയോ പ്രവര്‍ത്തിക്കാന്‍ ശക്‌തിയില്ല.
Verse 6: കര്‍ത്താവേ, അങ്ങയെപ്പോലെ മറ്റാരുമില്ല. അങ്ങ് വലിയവനാണ്. അങ്ങയുടെ നാമം മഹത്വപൂര്‍ണമാണ്.
Verse 7: ജനതകളുടെ രാജാവേ, അങ്ങയെ ഭയപ്പെടാതെ ആരുള്ളൂ? അങ്ങ് അതിന് അര്‍ഹനാണ്. ജനതകളിലെ സകല ജ്‌ഞാനികളുടെ ഇടയിലും അവരുടെ സകല രാജ്യങ്ങളിലും അങ്ങയെപ്പോലെ മറ്റാരുമില്ല. അവര്‍ മൂഢന്‍മാരും വിഡ്‌ഢികളുമാണ്.
Verse 8: അവര്‍ പ്രഘോഷിക്കുന്ന വിഗ്രഹങ്ങള്‍ മരക്കഷണമാണ്.
Verse 9: വെള്ളിത്തകിടുകള്‍ താര്‍ഷീഷില്‍നിന്നും സ്വര്‍ണം ഊഫാസില്‍നിന്നും കൊണ്ടുവരുന്നു. ശില്‍പിയും സ്വര്‍ണപ്പണിക്കാരനും അവ പണിത് ഒരുക്കുന്നു. നീലയും ധൂമ്രവുമായ അങ്കി അവയെ അണിയിക്കുന്നു. ഇവയെല്ലാം വിദഗ്‌ധന്‍െറ ശില്‍പങ്ങള്‍ മാത്രമാണ്.
Verse 10: എന്നാല്‍ കര്‍ത്താവാണ് സത്യദൈവം; ജീവിക്കുന്ന ദൈവവും നിത്യനായരാജാവും അവിടുന്നു മാത്രം. അവിടുത്തെ ഉഗ്രകോപത്തില്‍ ഭൂമി നടുങ്ങുന്നു. അവിടുത്തെ കോപം താങ്ങാന്‍ ജനതകള്‍ക്കാവില്ല.
Verse 11: നീ അവരോടു പറയുക: ആകാശത്തിന്‍െറയും ഭൂമിയുടെയും സ്രഷ്‌ടാക്കളല്ലാത്ത ദേവന്‍മാര്‍ ഭൂമിയില്‍നിന്ന്, ആകാശത്തിന്‍കീഴില്‍നിന്ന്, തിരോഭവിക്കും.
Verse 12: തന്‍െറ ശക്‌തിയാല്‍ ഭൂമിയെ സൃഷ്‌ടിച്ചതും ജ്‌ഞാനത്താല്‍ ലോകത്തെ സ്‌ഥാപിച്ചതും അറിവാല്‍ ആകാശത്തെ വിരിച്ചതും അവിടുന്നാണ്.
Verse 13: അവിടുന്ന് ശബ്‌ദിക്കുമ്പോള്‍ ആകാശത്തില്‍ ജലം ഗര്‍ജിക്കുന്നു. ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് അവിടുന്ന് മൂടല്‍മഞ്ഞുയര്‍ത്തുന്നു. മഴപെയ്യിക്കാന്‍മിന്നല്‍പ്പിണരുകള്‍ നിര്‍മിക്കുന്നു. അറപ്പുര തുറന്നു കാറ്റിനെ അയയ്‌ക്കുന്നു.
Verse 14: എല്ലാ മനുഷ്യരും അറിവില്ലാത്ത ഭോഷന്‍മാരാണ്. സ്വര്‍ണപ്പണിക്കാരന്‍ താന്‍ നിര്‍മിച്ചവിഗ്ര ഹങ്ങള്‍നിമിത്തം ലജ്‌ജിതനാകുന്നു. അവന്‍െറ പ്രതിമകള്‍ വ്യാജമാണ്; ജീവശ്വാസം അവയിലില്ല.
Verse 15: അവ വിലകെട്ടതും അര്‍ഥശൂന്യവുമത്ര. ശിക്‌ഷാദിനത്തില്‍ അവനശിക്കും.
Verse 16: എന്നാല്‍ യാക്കോബിന്‍െറ അവകാശമായവന്‍ ഇങ്ങനെയല്ല. സര്‍വവും രൂപപ്പെടുത്തിയത് അവിടുന്നാണ്; ഇസ്രായേല്‍വംശം അവിടുത്തെ അവകാശമാണ്. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം.
Verse 17: ഉപരോധിക്കപ്പെട്ട നഗരമേ, ഭാണ്‌ഡംകെട്ടി ഓടിപ്പോകുവിന്‍.
Verse 18: കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ദേശവാസികളെയെല്ലാം ദൂരെയെറിയാന്‍ പോകുന്നു. അവരുടെമേല്‍ ഞാന്‍ ദുരിതം വരുത്തും; അവര്‍ അതനുഭവിക്കും.
Verse 19: ഹാ! കഷ്‌ടം. എനിക്കു മുറിവേറ്റിരിക്കുന്നു- ദാരുണമായ മുറിവ്; ഞാന്‍ അതു സഹി ച്ചേമതിയാവൂ. എന്‍െറ കൂടാരം തകര്‍ന്നുപോയി.
Verse 20: ചരടുകളെല്ലാം പൊട്ടി; എന്‍െറ മക്കള്‍ എന്നെ വിട്ടുപോയി; ആരും അവശേഷിച്ചിട്ടില്ല. എന്‍െറ കൂടാരം വീണ്ടും പണിയാനും തിരശ്‌ശീല വിരിക്കാനും ആരുമില്ല.
Verse 21: ഇടയന്‍മാരെല്ലാം ഭോഷന്‍മാരാണ്. അവര്‍ കര്‍ത്താവിനെ അന്വേഷിക്കുന്നില്ല; അതിനാല്‍ അവര്‍ക്ക് ഐശ്വര്യമില്ല, അവരുടെ അജഗണം ചിതറിപ്പോയിരിക്കുന്നു.
Verse 22: ഇതാ, ഒരു ആരവം, അത് അടുത്തുവരുന്നു. വടക്കുനിന്നു വലിയ ഇരമ്പല്‍.യൂദാപ്പട്ടണങ്ങളെ അത് വിജനമാക്കി കുറുക്കന്‍െറ താവളമാക്കും.
Verse 23: കര്‍ത്താവേ, മനുഷ്യന്‍െറ മാര്‍ഗങ്ങള്‍ അവന്‍െറ നിയന്ത്രണത്തിലല്ലെന്നും നടക്കുന്നവനു തന്‍െറ ചുവടുകള്‍ സ്വാധീനമല്ലെന്നും എനിക്കറിയാം.
Verse 24: കര്‍ത്താവേ, നീതിപൂര്‍വം എന്നെതിരുത്തണമേ. എന്നാല്‍ കോപത്തോടെ അരുതേ. അല്ലെങ്കില്‍ ഞാന്‍ ഇല്ലാതായിപ്പോകും.
Verse 25: അങ്ങയെ അറിയാത്ത ജനതകളുടെമേലും അങ്ങയുടെ നാമം വിളിച്ചപേക്‌ഷിക്കാത്ത ജനപദങ്ങളുടെമേലും അവിടുത്തെ കോപം ചൊരിയുക. അവര്‍ യാക്കോബിനെ വിഴുങ്ങിയിരിക്കുന്നു; അവനെ നിശ്‌ശേഷം നശിപ്പിച്ചിരിക്കുന്നു. അവന്‍െറ ഭവനം നിര്‍ജനമാക്കി.