Verse 1: രാജാവായപ്പോള്‍ സെദെക്കിയായ്‌ക്ക് ഇരുപത്തൊന്നു വയസ്‌സുണ്ടായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നുവര്‍ഷം ഭരിച്ചു. ലിബ്‌നായിലെ ജറെമിയായുടെ പുത്രി ഹമുത്താല്‍ ആയിരുന്നു അവന്‍െറ മാതാവ്.
Verse 2: യഹോയാക്കിമിനെപ്പോലെ അവനും കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മചെയ്‌തു.
Verse 3: കര്‍ത്താവിന്‍െറ കോപം ജറുസലെമിന്‍െറയും യൂദായുടെയും മേല്‍ നിപതിച്ചു. അവിടുന്ന് അവരെ തന്‍െറ സന്നിധിയില്‍നിന്നു നിഷ്‌കാസനം ചെയ്‌തു. സെദെക്കിയാ ബാബിലോണ്‍രാജാവിനോടു കലഹിച്ചു.
Verse 4: സെദെക്കിയായുടെ ഒന്‍പതാം ഭരണവര്‍ഷം പത്താംമാസം പത്താം ദിവസം ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ സൈന്യസമേതം ജറുസലെമിനെതിരേവന്ന് അതിനെ ആക്രമിക്കുകയും ചുറ്റും ഉപരോധമേര്‍പ്പെടുത്തുകയും ചെയ്‌തു.
Verse 5: അവന്‍െറ പതിനൊന്നാംഭരണവര്‍ഷംവരെ ആ ഉപരോധം തുടര്‍ന്നു.
Verse 6: നാലാംമാസം ഒന്‍പതാം ദിവസം നാട്ടില്‍ ഭക്‌ഷണം തീര്‍ന്ന് ക്‌ഷാമം രൂക്‌ഷമായിരിക്കേ അവര്‍ നഗരഭിത്തിയില്‍ വിടവുണ്ടാക്കി.
Verse 7: കല്‍ദായര്‍ നഗരം വളഞ്ഞിരുന്നു, സെദെക്കിയാ പടയാളികളോടുകൂടെ രാത്രിയില്‍ രാജകീയോദ്യാനത്തിനടുത്ത് ഇരുമതിലുകള്‍ക്കിടയിലുള്ള കവാടത്തിലൂടെ പുറത്തുകടന്ന് അരാബായിലേക്കോടി.
Verse 8: എന്നാല്‍, കല്‍ദായസൈന്യം സെദെക്കിയാരാജാവിനെ പിന്തുടര്‍ന്നുചെന്ന് ജറീക്കോസമതലത്തില്‍വച്ച് പിടികൂടി. അവന്‍െറ സൈന്യം ചിതറിപ്പോയി.
Verse 9: അവര്‍ രാജാവിനെ ബന്‌ധിച്ച് ഹമാത്തിലെ റിബ്‌ലായില്‍ ബാബിലോണ്‍ രാജാവിന്‍െറ അടുത്തുകൊണ്ടുവന്നു. അവന്‍ സെദെക്കിയായുടെമേല്‍ വിധി പ്രസ്‌താവിച്ചു.
Verse 10: ബാബിലോണ്‍രാജാവ് സെദെക്കിയായുടെ പുത്രന്‍മാരെ അവന്‍െറ മുന്‍പില്‍വച്ചു കൊന്നു. യൂദായിലെ പ്രഭുക്കന്‍മാരെയും റിബ്‌ലായില്‍വച്ചു വധിച്ചു.
Verse 11: അവന്‍ സെദെക്കിയായുടെ കണ്ണുകള്‍ ചുഴന്നെടുത്ത് അവനെ ചങ്ങലകള്‍കൊണ്ടു ബന്‌ധിച്ച് ബാബിലോണിലേക്കു കൊണ്ടുപോയി; മരണംവരെ കാരാഗൃഹത്തിലടയ്‌ക്കുകയും ചെയ്‌തു.
Verse 12: അഞ്ചാംമാസം പത്താംദിവസം - ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസറിന്‍െറ പത്തൊന്‍പതാം ഭരണവര്‍ഷം - നബുക്കദ്‌നേസറിന്‍െറ അംഗരക്‌ഷകപ്രധാനിയായ നെബുസരദാന്‍ ജെറുസലെമില്‍ പ്രവേശിച്ചു.
Verse 13: അവന്‍ കര്‍ത്താവിന്‍െറ ആലയവും രാജകൊട്ടാരവും മറ്റു മാളികകളും അഗ്‌നിക്കിരയാക്കി.
Verse 14: അവനോടൊപ്പമുണ്ടായിരുന്ന കല്‍ദായസൈന്യം ജറുസലെമിനു ചുറ്റുമുള്ള മതിലുകള്‍ തകര്‍ത്തു.
Verse 15: ശില്‍പികളെയും ബാബിലോണ്‍ രാജാവിന്‍െറ പക്‌ഷം ചേര്‍ന്നവരെയും നഗരത്തില്‍ അവശേഷിച്ചവരെയും നെബുസരദാന്‍ പിടിച്ചുകൊണ്ടുപോയി.
Verse 16: അതിദരിദ്രരായ ചിലരെ മുന്തിരിത്തോപ്പു സൂക്‌ഷിപ്പുകാരായും അവിടെത്തന്നെ നിയമിച്ചു.
Verse 17: കല്‍ദായര്‍ കര്‍ത്താവിന്‍െറ ഭവനത്തിലെ ഓട്ടുതൂണുകളും ഓടുകൊണ്ടുള്ള ജല സംഭരണിയും ഉടച്ചു കഷണങ്ങളാക്കി ബാബിലോണിലേക്കു കൊണ്ടുപോയി.
Verse 18: കുടങ്ങള്‍, കോരികകള്‍, തിരിയണയ്‌ക്കാനുള്ള കത്രികകള്‍, ചഷകങ്ങള്‍, ധൂപകലശങ്ങള്‍, ദേവാലയശുശ്രൂഷയ്‌ക്ക് ഉപയോഗിക്കുന്ന ഇതര ഓട്ടുപാത്രങ്ങള്‍ ഇവയെല്ലാം അവര്‍ കൈക്കലാക്കി.
Verse 19: കൂടാതെ സ്വര്‍ണമോ വെള്ളിയോ കൊണ്ടു നിര്‍മി ച്ചകോപ്പകള്‍, വറചട്ടികള്‍, തളികകള്‍, കലശങ്ങള്‍, വിളക്കുകാലുകള്‍, ധൂപപാത്രങ്ങള്‍, ക്‌ഷാളനപാത്രങ്ങള്‍ ഇവയും നെബുസരദാന്‍ കൊള്ളയടിച്ചു.
Verse 20: സോളമന്‍രാജാവ് കര്‍ത്താവിന്‍െറ ആലയത്തിനുവേണ്ടി നിര്‍മി ച്ചഇരുതൂണുകളുടെയും ജലസംഭരണിയുടെയും അതിനടിയിലുണ്ടായിരുന്ന പന്ത്രണ്ട് കാളകളുടെയും പീഠങ്ങളുടെയും ഓടിന്‍െറ തൂക്കം തിട്ടപ്പെടുത്തുക അസാധ്യം.
Verse 21: തൂണുകളുടെ ഉയരം പതിനെട്ടു മുഴവും ചുറ്റളവ് പന്ത്രണ്ടുമുഴവും ആയിരുന്നു. നാലു വിരല്‍ കനത്തില്‍ അകം പൊള്ളയായിട്ടാണ് അവ പണിതിരുന്നത്.
Verse 22: അവയ്‌ക്ക് ഓടുകൊണ്ടുള്ള മകുടങ്ങളുണ്ടായിരുന്നു; മകുടത്തിന്‍െറ ഉയരം അഞ്ചുമുഴം. ചുറ്റും ഓടുകൊണ്ടു വലപോലെ നിര്‍മി ച്ചചട്ടക്കൂടും മാതളപ്പഴങ്ങളും അതില്‍ ഉണ്ടായിരുന്നു.
Verse 23: രണ്ടു തൂണുകളും ഒന്നുപോലെ ആയിരുന്നു. മകുടത്തിന്‍െറ വശങ്ങളില്‍ തൊണ്ണൂറ്റാറു മാതളപ്പഴങ്ങള്‍ കാണാമായിരുന്നു. ചട്ടക്കൂട്ടില്‍ ആകെ നൂറു മാതളപ്പഴങ്ങളാണ് ഉണ്ടായിരുന്നത്.
Verse 24: പ്രധാനപുരോഹിതന്‍ സെരായിയായെയും
Verse 25: സഹപുരോഹിതന്‍ സെഫാനിയായെയും, മൂന്നു വാതില്‍ക്കാവല്‍ക്കാരെയും നഗരത്തില്‍നിന്ന് ഒരു സേനാപതിയെയും രാജാവിന്‍െറ ഉപദേഷ്‌ടാക്കളായി നഗരത്തില്‍ കണ്ട ഏഴുപേരെയും സൈന്യത്തില്‍ ആളെടുക്കുന്ന സൈന്യാധിപന്‍െറ കാര്യദര്‍ശിയെയും ജനത്തില്‍നിന്ന് പട്ടണത്തില്‍ കണ്ട അറുപ തുപേരെയും കാവല്‍പ്പടനായകന്‍ ബന്‌ധന സ്‌ഥരാക്കി.
Verse 26: സേനാനായകനായ നെബുസരദാന്‍ അവരെ റിബ്‌ലായില്‍ ബാബിലോണ്‍ രാജാവിന്‍െറ അടുത്തു കൊണ്ടുവന്നു. അവിടെവച്ചു രാജാവ് അവരെ വധിച്ചു.
Verse 27: അങ്ങനെ യൂദാ സ്വന്തം നാട്ടില്‍നിന്നു നിഷ്‌കാസിതനായി.
Verse 28: നബുക്കദ്‌നേസര്‍ അടിമകളായി പിടിച്ചുകൊണ്ടുപോയവരുടെ എണ്ണമിതാണ്: അവന്‍െറ ഏഴാം ഭരണവര്‍ഷം മൂവായിരത്തിയിരുപത്തിമൂന്നു യഹൂദര്‍,
Verse 29: പതിനെട്ടാം ഭരണവര്‍ഷം എണ്ണൂറ്റിമുപ്പത്തിരണ്ടു പേര്‍,
Verse 30: ഇരുപത്തിമൂന്നാം ഭരണവര്‍ഷം നെബുസരദാന്‍ പിടിച്ചുകൊണ്ടുപോയ എഴുനൂറ്റിനാല്‍പ്പത്തിയഞ്ച് യഹൂദര്‍, ആകെ നാലായിരത്തിയറുനൂറുപേര്‍.
Verse 31: എവില്‍മെറോദാക്ക് ബാബിലോണിന്‍െറ ഭരണമേറ്റെടുത്ത വര്‍ഷം യൂദാരാജാവായയഹോയാക്കിനെ കാരാഗൃഹത്തില്‍ നിന്നു മോചിപ്പിച്ചു. അവന്‍െറ കാരാഗൃഹവാസത്തിന്‍െറ മുപ്പത്തിയേഴാം വര്‍ഷം പന്ത്രണ്ടാം മാസം ഇരുപത്തിയഞ്ചാം ദിവസമായിരുന്നു അത്.
Verse 32: അവന്‍ യഹോയാക്കിനോടു സൗഹാര്‍ദപൂര്‍വം സംസാരിക്കുകയും ബാബിലോണില്‍ അവനോടൊപ്പമുള്ള രാജാക്കന്‍മാരെക്കാള്‍ ഉയര്‍ന്ന സ്‌ഥാനം നല്‍കുകയും ചെയ്‌തു.
Verse 33: യഹോയാക്കിന്‍ കാരാഗൃഹവസ്‌ത്രങ്ങള്‍ ഉപേക്‌ഷിച്ചു. എല്ലാ ദിവസ വും അവന്‍ രാജാവിനോടൊത്തു ഭക്‌ഷണം കഴിച്ചു.
Verse 34: അവന്‍െറ അനുദിനാവശ്യങ്ങള്‍ മരണംവരെ രാജാവ് നിര്‍വഹിച്ചുപോന്നു.