Verse 1: കര്‍ത്താവ് അരുളിച്ചെയ്യുന്നു: അക്കാലത്ത് യൂദാരാജാക്കന്‍മാരുടെയും പ്രഭുക്കന്‍മാരുടെയും പുരോഹിതന്‍മാരുടെയും പ്രവാചകന്‍മാരുടെയും ജറുസലെം നിവാസികളുടെയും അസ്‌ഥികള്‍ കല്ലറയില്‍നിന്നു പുറത്തെടുക്കപ്പെടും.
Verse 2: അവര്‍ സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും അന്വേഷിക്കുകയും അനുഗമിക്കുകയും ആരാധിക്കുകയും ചെയ്‌ത സൂര്യചന്‌ദ്രന്‍മാരുടെയും ആകാശശക്‌തികളുടെയും മുന്‍പില്‍ അവനിരത്തിവയ്‌ക്കപ്പെടും. ആരും അവ ശേഖരിച്ചു സംസ്‌കരിക്കുകയില്ല. ചാണകംപോലെ അവ ഭൂമുഖത്തു ചിതറിക്കിടക്കും.
Verse 3: ദുഷി ച്ചഈ തല മുറയില്‍ അവശേഷിക്കുന്നവര്‍ക്ക്, ഞാന്‍ അവരെ ചിതറി ച്ചഅടിമത്തത്തിന്‍െറ നാടുകളില്‍ ജീവനെക്കാള്‍ മരണം അഭികാമ്യമായി അനുഭവപ്പെടും- സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Verse 4: നീ അവരോടു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: വീണവന്‍ എഴുന്നേല്‍ക്കുകയില്ലേ? വഴി തെറ്റിയവന്‍മടങ്ങിവരാതിരിക്കുമോ?
Verse 5: എന്തുകൊണ്ടാണ് ഈ ജനം ഒടുങ്ങാത്ത മാത്‌സര്യത്തോടെ മറുതലിക്കുന്നത്? വഞ്ചനയിലാണ് അവര്‍ക്ക് ആസക്‌തി; തിരിച്ചുവരാന്‍ അവര്‍ക്കു മനസ്‌സില്ല.
Verse 6: അവര്‍ പറയുന്നതു ഞാന്‍ ശ്രദ്‌ധിച്ചു കേട്ടു. അവര്‍ സത്യമല്ല പറഞ്ഞത്. എന്താണു ഞാന്‍ ഈ ചെയ്‌തതെന്നു പറഞ്ഞ് ഒരുവനും തന്‍െറ ദുഷ്‌ടതയെക്കുറിച്ച് അനുതപിക്കുന്നില്ല. പടക്കളത്തിലേക്കു പായുന്ന കുതിരയെപ്പോലെ ഓരോരുത്തനും അവനവന്‍െറ വഴിക്കുപോകുന്നു.
Verse 7: ആകാശത്തില്‍ പറക്കുന്ന ഞാറപ്പക്‌ഷിക്കുപോലും അതിന്‍െറ കാലം അറിയാം; മാടപ്രാവും മീവല്‍പ്പക്‌ഷിയും കൊക്കും തിരിച്ചുവരാനുള്ള സമയം പാലിക്കുന്നു; എന്‍െറ ജനത്തിനാകട്ടെ കര്‍ത്താവിന്‍െറ കല്‍പന അറിഞ്ഞുകൂടാ.
Verse 8: ഞങ്ങള്‍ ജ്‌ഞാനികളാണ്; കര്‍ത്താവിന്‍െറ നിയമം ഞങ്ങള്‍ അനുസരിക്കുന്നു എന്നു നിങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയും? നിയമജ്‌ഞന്‍മാരുടെ വ്യാജമായ തൂലിക നിയമത്തെ വ്യാജമാക്കിയിരിക്കുന്നു.
Verse 9: ജ്‌ഞാനികള്‍ ലജ്‌ജിതരാകും. അവര്‍ സംഭ്രമിക്കുകയും പിടിക്കപ്പെടുകയും ചെയ്യും. കര്‍ത്താവിന്‍െറ വാക്കുകളെ അവര്‍ നിരസിച്ചു. അവരുടെ ജ്‌ഞാനംകൊണ്ട് എന്തു ഫലം?
Verse 10: അവരുടെ ഭാര്യമാരെ ഞാന്‍ അന്യര്‍ക്കു കൊടുക്കും. അവരുടെ നിലങ്ങള്‍ കവര്‍ച്ചക്കാരെ ഏല്‍പ്പിക്കും. എന്തെന്നാല്‍ വലിയവനും ചെറിയവനും ഒന്നുപോലെ അന്യായലാഭത്തില്‍ ആര്‍ത്തിപൂണ്ടിരിക്കുന്നു; പ്രവാചകനും പുരോഹിതനും കപടമായി പെരുമാറുന്നു.
Verse 11: അശ്രദ്‌ധമായിട്ടാണ് എന്‍െറ ജനത്തിന്‍െറ മുറിവുകള്‍ അവര്‍ വച്ചുകെ ട്ടുന്നത്. സമാധാനം ഇല്ലാതിരിക്കേസമാ ധാനം, സമാധാനം എന്ന് അവര്‍ പറയുന്നു.
Verse 12: മ്ലേച്ഛത പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കു ലജ്‌ജ തോന്നിയോ? ഇല്ല; ഒട്ടുമില്ല. ലജ്‌ജ എന്തെന്ന് അവര്‍ മറന്നുപോയി. അതുകൊണ്ട് മറ്റുള്ളവരെപ്പോലെ അവരും വീണുപോകും. ഞാന്‍ വിധിക്കാന്‍ വരുന്നദിവസം അവര്‍ നാശമടയും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Verse 13: കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ വിളവെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ മുന്തിരിച്ചെടിയില്‍ പഴമില്ല, അത്തിവൃക്‌ഷത്തില്‍ കായ്‌കളുമില്ല, ഇലപോലും വാടിക്കൊഴിഞ്ഞു. അതിനാല്‍, അവരുടെനേരേ ഞാന്‍ വിനാശകനെ അയയ്‌ക്കും.
Verse 14: നാം എന്തിന് ഇങ്ങനെയിരിക്കുന്നു? നമുക്കൊരുമിച്ച് ഉറപ്പുള്ള നഗരങ്ങളിലേക്കുപോകാം; അവിടെവച്ചു നാം നശിച്ചുകൊള്ളട്ടെ. നമ്മുടെ ദൈവമായ കര്‍ത്താവിനെതിരേ പാപം ചെയ്‌തതുകൊണ്ട് അവിടുന്ന് വിഷം തന്നു നമ്മെനശിപ്പിക്കാന്‍ നിശ്‌ചയിച്ചിരിക്കുകയാണ്.
Verse 15: നമ്മള്‍ സമാധാനം അന്വേഷിച്ചു; ഫലമുണ്ടായില്ല. രോഗശാന്തി ആഗ്രഹിച്ചു; ലഭിച്ചതോ ഭീതി.
Verse 16: ദാനില്‍ അവരുടെ കുതിരകളുടെ ഫൂല്‍ക്കാരം കേള്‍ക്കുന്നു. അവരുടെ പടക്കുതിരകളുടെ ഹേഷാരവം ദേശത്തെ കിടിലംകൊള്ളിക്കുന്നു. അവര്‍ ദേശത്തെയും ദേശത്തുള്ള സകലതിനെയും നഗരത്തെയും നഗരവാസികളെയും സംഹരിക്കുന്നു.
Verse 17: ഇതാ, നിങ്ങളുടെയിടയിലേക്കു ഞാന്‍ സര്‍പ്പങ്ങളെയും അണലികളെയും വിടുന്നു. അവയെ മയക്കാന്‍ നിങ്ങളെക്കൊണ്ടാവില്ല. അവനിങ്ങളെ ദംശിക്കും. കര്‍ത്താവാണ് ഇതുപറയുന്നത്.
Verse 18: ശമനമില്ലാത്ത ദുഃഖത്തിലാണു ഞാന്‍; കദനഭാരം ഹൃദയത്തെ മഥിക്കുന്നു.
Verse 19: എന്‍െറ ജനത്തിന്‍െറ വിലാപം ദേശത്തെങ്ങും മാറ്റൊലിക്കൊള്ളുന്നതു നിങ്ങള്‍ കേള്‍ക്കുന്നില്ലേ? കര്‍ത്താവ് സീയോനില്‍ ഇല്ലേ? അവളുടെ രാജാവ് അവളുടെ മധ്യേ ഇല്ലേ? അവര്‍ തങ്ങളുടെ കൊത്തുരൂപങ്ങള്‍കൊണ്ടും അന്യദേവന്‍മാരെക്കൊണ്ടും എന്തിനാണ് എന്നെ കുപിതനാക്കിയത്?
Verse 20: വിളവെടുപ്പു തീര്‍ന്നു, വേനല്‍കാലവും അവസാനിച്ചു. എന്നിട്ടും നാം രക്‌ഷപെട്ടില്ല.
Verse 21: എന്‍െറ ജനത്തിന്‍െറ മുറിവ് എന്‍െറ ഹൃദയത്തെയും വ്രണിതമാക്കുന്നു. ഞാന്‍ ദുഃഖിതനാണ്; ഭീതി എന്നെ ഗ്രസിച്ചിരിക്കുന്നു.
Verse 22: ഗിലയാദില്‍ ഒൗഷധമില്ലേ? രോഗശാന്തി നല്‍കാന്‍ അവിടെ ഭിഷഗ്വരനില്ലേ? പിന്നെ എന്തുകൊണ്ടാണ് എന്‍െറ ജനത്തിനു രോഗശാന്തി ഉണ്ടാകാത്തത്?