Verse 1: യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്‍െറ വാഴ്‌ചയുടെ ആരംഭത്തില്‍ കര്‍ത്താവില്‍നിന്നുണ്ടായ അരുളപ്പാട്.
Verse 2: കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ ദേവാലയാങ്കണത്തില്‍ ചെന്നുനിന്ന്, കര്‍ത്താവിന്‍െറ ആലയത്തില്‍ ആരാധനയ്‌ക്കു വരുന്ന യൂദാനിവാസികളോട് ഞാന്‍ കല്‍പിക്കുന്ന എല്ലാ കാര്യങ്ങളും പ്രഖ്യാപിക്കുക; ഒരു വാക്കുപോലും വിട്ടുകളയരുത്.
Verse 3: അവര്‍ അതു ശ്രദ്‌ധിച്ച് തങ്ങളുടെ ദുഷ്‌പ്രവൃത്തികളില്‍നിന്നു പിന്‍തിരിഞ്ഞേക്കാം. അപ്പോള്‍ അവരുടെ ദുഷ്‌പ്രവൃത്തികള്‍ നിമിത്തം അവരോടു ചെയ്യാന്‍ ഉദ്‌ദേശിച്ചിരുന്ന നാശത്തെക്കുറിച്ചു ഞാന്‍ അനുതപിക്കും.
Verse 4: നീ അവരോടു പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നെ അനുസരിച്ച് ഞാന്‍ നിര്‍ദേശി ച്ചമാര്‍ഗത്തിലൂടെ ചരിക്കാതെയും,
Verse 5: നിങ്ങള്‍ ശ്രദ്‌ധിക്കാതിരുന്നിട്ടും തുടര്‍ച്ചയായി നിങ്ങളുടെ അടുക്കലേക്കയച്ചപ്രവാചകന്‍മാരുടെ വാക്കുകള്‍ ചെവിക്കൊള്ളാതെയും ഇരുന്നാല്‍
Verse 6: ഈ ഭവനത്തെ ഞാന്‍ ഷീലോപോലെയാക്കും; ഈ നഗരത്തെ ഭൂമുഖത്തുള്ള സകല ജനതകള്‍ക്കും ശപിക്കാനുള്ള മാതൃകയാക്കും.
Verse 7: ദേവാലയത്തില്‍വച്ച് ജറെമിയാ ഇങ്ങനെ പറയുന്നതു പുരോഹിതന്‍മാരും പ്രവാചകന്‍മാരും ജനം മുഴുവനും കേട്ടു.
Verse 8: ജനത്തോടു പറയാന്‍ കര്‍ത്താവ് കല്‍പി ച്ചകാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ പുരോഹിതന്‍മാരും പ്രവാചകന്‍മാരും ജനം മുഴുവനും ചേര്‍ന്ന് അവനെ പിടികൂടി. അവര്‍ പറഞ്ഞു: നീ മരി ച്ചേമതിയാകു.
Verse 9: ഈ ആലയം ഷീലോപോലെയാകും. ഈ നഗരം വിജനമാകും എന്നു നീ കര്‍ത്താവിന്‍െറ നാമത്തില്‍ പ്രവചിച്ചതെന്തിന്? ജനം മുഴുവന്‍ ദേവാല യത്തില്‍ അവന്‍െറ ചുറ്റും കൂടി.
Verse 10: യൂദായിലെ പ്രഭുക്കന്‍മാര്‍ ഇതറിഞ്ഞപ്പോള്‍ രാജകൊട്ടാരത്തില്‍ നിന്നിറങ്ങി ദേവാലയത്തില്‍ വന്ന് പുതിയ കവാടത്തിനു സമീപം ആസനസ്‌ഥരായി.
Verse 11: അപ്പോള്‍ പുരോഹിതന്‍മാരും പ്രവാചകന്‍മാരും പ്രഭുക്കന്‍മാരോടും ജനത്തോടുമായി പറഞ്ഞു: ഇവന്‍മരണത്തിന് അര്‍ഹനാണ്, എന്തെന്നാല്‍, ഇവന്‍ ഈ നഗരത്തിനെതിരായി പ്രവചിച്ചിരിക്കുന്നു; നിങ്ങള്‍തന്നെ കേട്ടതാണല്ലോ.
Verse 12: അപ്പോള്‍ പ്രഭുക്കന്‍മാരോടും ജനത്തോടുമായി ജറെമിയാ പറഞ്ഞു: നിങ്ങള്‍ കേട്ട വാക്കുകള്‍ ഈ നഗരത്തിനും ഈ ആലയത്തിനുമെതിരായി പ്രവചിക്കാന്‍ കര്‍ത്താവാണ് എന്നെ നിയോഗിച്ചത.്
Verse 13: നിങ്ങളുടെ മാര്‍ഗങ്ങളും ചെയ്‌തികളും നന്നാക്കുവിന്‍; നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ വാക്കുകള്‍ അനുസരിക്കുവിന്‍. നിങ്ങള്‍ക്കെതിരായി പ്രഖ്യാപി ച്ചഅനര്‍ഥങ്ങളെക്കുറിച്ച് അപ്പോള്‍ അവിടുന്ന് അനുതപിക്കും.
Verse 14: ഞാനിതാ നിങ്ങളുടെ കൈകളിലാണ്. നീതിയുംയുക്‌തവും എന്നു നിങ്ങള്‍ക്കു തോന്നുന്നത് ചെയ്‌തുകൊള്ളുക.
Verse 15: എന്നാല്‍ ഇതറിഞ്ഞുകൊള്ളുവിന്‍, നിങ്ങള്‍ എന്നെ കൊന്നാല്‍ നിങ്ങളുടെയും ഈ നഗരത്തിന്‍െറയും നഗരവാസികളുടെയുംമേല്‍ നിഷ്‌കളങ്കരക്‌തമായിരിക്കും പതിക്കുക. എന്തെന്നാല്‍, ഈ വാക്കുകള്‍ നിങ്ങളോടു പറയാന്‍ സത്യമായും കര്‍ത്താവാണ് എന്നെ അയച്ചിരിക്കുന്നത്.
Verse 16: അപ്പോള്‍ പ്രഭുക്കന്‍മാരും ജനവും പുരോഹിതന്‍മാരോടും പ്രവാചകന്‍രോടും പറഞ്ഞു: ഇവന്‍മരണശിക്‌ഷയ്‌ക്കര്‍ഹനല്ല. എന്തെന്നാല്‍, നമ്മുടെ ദൈവമായ കര്‍ത്താവിന്‍െറ നാമത്തിലാണ് ഇവന്‍ സംസാരിച്ചത്.
Verse 17: അപ്പോള്‍ ദേശത്തെ ചില ശ്രഷ്‌ഠന്‍മാര്‍ എഴുന്നേറ്റ് കൂടിയിരുന്ന ജനത്തോടു പറഞ്ഞു:
Verse 18: യൂദാരാജാവായ ഹെസക്കിയായുടെ കാലത്തു മൊറേഷെത്തിലെ മിക്കാ എന്ന പ്രവാചകന്‍ യൂദാനിവാസികളോടു പറഞ്ഞു. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: സീയോന്‍ വയലുപോലെ ഉഴുതുമറിക്കപ്പെടും. ജറുസലെം ഒരു കല്‍ക്കൂമ്പാരമാകും. ഈ ആലയമിരിക്കുന്ന മല ഒരു വനാന്തരമാകും.
Verse 19: എന്നിട്ട് യൂദാരാജാവായഹെസക്കിയായും യൂദാരാജ്യവും അവനെ വധിച്ചോ? അവര്‍ കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കരുണയ്‌ക്കായിയാചിക്കുകയുമല്ലേ ചെയ്‌തത്? അവര്‍ക്കെതിരായി പ്രഖ്യാപി ച്ചഅനര്‍ഥങ്ങളെക്കുറിച്ച് അപ്പോള്‍ കര്‍ത്താവ് അനുതപിച്ചില്ലേ? എന്നാല്‍, വലിയ അനര്‍ഥമാണു നാം നമ്മുടെമേല്‍ വരുത്തിവയ്‌ക്കാന്‍പോകുന്നത്.
Verse 20: കിരിയാത്ത്‌യെയാറിമിലെ ഷെമായായുടെ പുത്രന്‍ ഊറിയാ എന്നൊരുവനും കര്‍ത്താവിന്‍െറ നാമത്തില്‍ പ്രവചിച്ചു. അവന്‍ ഈ നഗരത്തിനും ദേശത്തിനുമെതിരായി ജറെമിയാ പറഞ്ഞതുപോലെതന്നെ പ്രവചിച്ചു.
Verse 21: യഹോയാക്കിംരാജാവും പടയാളികളും പ്രഭുക്കന്‍മാരും അതുകേട്ടു. അപ്പോള്‍ രാജാവ് അവനെ വധിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഊറിയാ ഇതറിഞ്ഞു ഭയന്ന് ഈജിപ്‌തിലേക്ക് ഓടി.
Verse 22: യഹോയാക്കിംരാജാവ് അക്‌ബോറിന്‍െറ മകന്‍ എല്‍നാഥാനെയും കൂടെ മറ്റുചിലരെയും അങ്ങോട്ടയച്ചു.
Verse 23: അവന്‍ ഊറിയായെ ഈജിപ്‌തില്‍നിന്നുയഹോയാക്കിംരാജാവിന്‍െറ അടുക്കല്‍ പിടിച്ചുകൊണ്ടുവന്നു. രാജാവ് അവനെ വാളുകൊണ്ടു വധിച്ച് പൊതുശ്‌മശാനത്തില്‍ എറിഞ്ഞു.
Verse 24: എന്നാല്‍ ജനം ജറെമിയായെ വധിക്കാതെ ഷാഫാന്‍െറ പുത്രന്‍ അഹിക്കാം അവനെ രക്‌ഷിച്ചു.