Verse 1: കള്ളത്രാസ് കര്‍ത്താവ് വെറുക്കുന്നു; ന്യായമായ തൂക്കം അവിടുത്തെസന്തോഷിപ്പിക്കുന്നു.
Verse 2: അഹങ്കാരത്തിന്‍െറ പിന്നാലെ അപമാനമുണ്ട്; വിനയമുള്ളവരോടുകൂടെ ജ്‌ഞാനവും.
Verse 3: സത്യസന്‌ധരുടെ വിശ്വസ്‌തത അവര്‍ക്കു വഴികാട്ടുന്നു; വഞ്ചകരുടെ വക്രത അവരെ നശിപ്പിക്കുന്നു.
Verse 4: ക്രോധത്തിന്‍െറ ദിനത്തില്‍ സമ്പത്തുപ്രയോജനപ്പെടുകയില്ല.
Verse 5: നീതി മരണത്തില്‍നിന്നു മോചിപ്പിക്കുന്നു. നിഷ്‌കളങ്കന്‍െറ നീതി അവനെനേര്‍വഴിക്കു നടത്തുന്നു; ദുഷ്‌ടന്‍ തന്‍െറ ദുഷ്‌ടത നിമിത്തംനിപതിക്കുന്നു.
Verse 6: സത്യസന്‌ധരുടെ നീതി അവരെമോചിപ്പിക്കുന്നു; ദുഷ്‌ടരെ അവരുടെ അത്യാഗ്രഹംഅടിമകളാക്കുന്നു.
Verse 7: ദുഷ്‌ടന്‍െറ പ്രത്യാശ മരണത്തോടെ നശിക്കും; അധര്‍മിയുടെ പ്രതീക്‌ഷവ്യര്‍ഥമായിത്തീരും.
Verse 8: നീതിമാന്‍ ദുരിതത്തില്‍നിന്ന്‌മോചിപ്പിക്കപ്പെടുന്നു; ദുഷ്‌ടന്‍ അതില്‍ കുടുങ്ങുകയും ചെയ്യുന്നു.
Verse 9: അധര്‍മി വാക്കുകൊണ്ട്‌അയല്‍ക്കാരനെ നശിപ്പിക്കും; നീതിമാന്‍ വിജ്‌ഞാനം നിമിത്തംവിമോചിതനാകും.
Verse 10: നീതിമാന്‍മാരുടെ ക്‌ഷേമത്തില്‍നഗരം ആഹ്ലാദിക്കുന്നു; ദുഷ്‌ടരുടെ നാശത്തില്‍ സന്തോഷത്തിന്‍െറ ആര്‍പ്പുവിളി മുഴങ്ങുന്നു.
Verse 11: സത്യസന്‌ധരുടെമേലുള്ള അനുഗ്രഹത്താല്‍ നഗരം ഉത്‌കര്‍ഷംപ്രാപിക്കുന്നു; ദുഷ്‌ടരുടെ വാക്കുനിമിത്തം അത്‌അധഃപതിക്കുന്നു;
Verse 12: അയല്‍ക്കാരനെ പുകഴ്‌ത്തിപ്പറയുന്നവന്‍ ബുദ്‌ധിശൂന്യനാണ്; ആലോചനാശീലമുള്ളവന്‍നിശ്‌ശബ്‌ദത പാലിക്കുന്നു.
Verse 13: ഏഷണി പറഞ്ഞുനടക്കുന്നവന്‍രഹസ്യം പരസ്യമാക്കുന്നു; വിശ്വസ്‌തന്‍ രഹസ്യം സൂക്‌ഷിക്കുന്നു.
Verse 14: മാര്‍ഗദര്‍ശനമില്ലാഞ്ഞാല്‍ ജനതനിലംപതിക്കും; ഉപദേഷ്‌ടാക്കള്‍ ധാരാളമുണ്ടെങ്കില്‍സുരക്‌ഷിതത്വമുണ്ട്.
Verse 15: അന്യന് ജാമ്യം നില്‍ക്കുന്നവന്‍ദുഃഖിക്കേണ്ടിവരും; ജാമ്യം നില്‍ക്കാത്തവന്‍ സുരക്‌ഷിതനാണ്.
Verse 16: ശാലീനയായ സ്‌ത്രീ ആദരം നേടുന്നു; ബലവാന്‍ സമ്പത്തും.
Verse 17: ദയാശീലന്‍ തനിക്കുതന്നെ ഗുണം ചെയ്യുന്നു; ക്രൂരന്‍ തനിക്കുതന്നെ ഉപദ്രവംവരുത്തിവയ്‌ക്കുന്നു;
Verse 18: ദുഷ്‌ടന്‍െറ പ്രതിഫലം അവനെ വഞ്ചിക്കുന്നു; നീതി വിതയ്‌ക്കുന്നവന്‍െറ പ്രതിഫലംസുനിശ്‌ചിതമാണ്.
Verse 19: നീതിയില്‍ നിലനില്‍ക്കുന്നവന്‍ ജീവിക്കും; തിന്‍മയെ പിന്തുടരുന്നവന്‍മരിക്കും.
Verse 20: വികടബുദ്‌ധികള്‍ കര്‍ത്താവിന്‌വെറുപ്പുളവാക്കുന്നു; നിഷ്‌കളങ്കര്‍ അവിടുത്തെസന്തോഷിപ്പിക്കുന്നു.
Verse 21: തിന്‍മ ചെയ്യുന്നവനു തീര്‍ച്ചയായുംശിക്‌ഷ ലഭിക്കും; നീതിമാന് മോചനവും.
Verse 22: വകതിരിവില്ലാത്ത സുന്‌ദരി,പന്നിയുടെ സ്വര്‍ണമൂക്കുത്തിക്കുതുല്യയാണ്.
Verse 23: നീതിമാന്‍മാരുടെ ആഗ്രഹംനന്‍മയിലേ ചെല്ലൂ; ദുഷ്‌ടരുടെ പ്രതീക്‌ഷ ക്രോധത്തിലും.
Verse 24: ഒരാള്‍ ഉദാരമായി നല്‍കിയിട്ടുംകൂടുതല്‍ ധനികനാകുന്നു; നല്‍കേണ്ടതു പിടിച്ചുവച്ചിട്ടുംമറ്റൊരുവന്‍െറ ദാരിദ്യ്രം വര്‍ധിക്കുന്നു.
Verse 25: ഉദാരമായി ദാനം ചെയ്യുന്നവന്‍ സമ്പന്നനാകും; ദാഹജലം കൊടുക്കുന്നവന് ദാഹജലം കിട്ടും.
Verse 26: ധാന്യം പൂഴ്‌ത്തിവയ്‌ക്കുന്നവനെജനങ്ങള്‍ ശപിക്കുന്നു; അതു വില്‍പനയ്‌ക്കു വയ്‌ക്കുന്നവനെഅവര്‍ അനുഗ്രഹിക്കുന്നു.
Verse 27: നന്‍മയെ ജാഗരൂകതയോടെ അന്വേഷിക്കുന്നവര്‍ അനുഗ്രഹത്തെയാണ്‌അന്വേഷിക്കുന്നത്. തിന്‍മയെ തിരയുന്നവനു തിന്‍മതന്നെവന്നുകൂടുന്നു.
Verse 28: ധനത്തെ ആശ്രയിക്കുന്നവന്‍ കൊഴിഞ്ഞുവീഴും; നീതിമാന്‍ പച്ചിലപോലെ തഴയ്‌ക്കും.
Verse 29: കുടുംബദ്രാഹിക്ക് ഒന്നുംബാക്കിയുണ്ടാവുകയില്ല; ഭോഷന്‍ വിവേകിയുടെ ദാസനായിരിക്കും.
Verse 30: നീതിയുടെ ഫലം ജീവന്‍െറ വൃക്‌ഷമാണ്; അക്രമം ജീവനൊടുക്കുന്നു.
Verse 31: നീതിമാന്‍ കഷ്‌ടിച്ചു മാത്രമേരക്‌ഷപെടുന്നുള്ളുവെങ്കില്‍ ദുഷ്‌ടന്‍െറയും പാപിയുടെയുംസ്‌ഥിതി എന്തായിരിക്കും?