Verse 1: വേനല്‍ക്കാലത്തു മഞ്ഞുംകൊയ്‌ത്തുകാലത്തു മഴയുംപോലെ, ഭോഷനു ബഹുമതി ഇണങ്ങുകയില്ല.
Verse 2: പാറിപ്പറക്കുന്ന കുരുവിയുംതെന്നിപ്പറക്കുന്ന മീവല്‍പ്പക്‌ഷിയുംഎങ്ങും തങ്ങാത്തതുപോലെ അകാരണമായ ശാപം എങ്ങും ഏശുന്നില്ല.
Verse 3: കുതിരയ്‌ക്കു ചമ്മട്ടി, കഴുതയ്‌ക്കുകടിഞ്ഞാണ്‍, ഭോഷന്‍െറ മുതുകിനു വടിയും.
Verse 4: ഭോഷനോട് അവന്‍െറ വിഡ്‌ഢിത്തത്തിനൊപ്പിച്ചു മറുപടി പറയരുത്, നീയും അവനു തുല്യനെന്നുവരും.
Verse 5: ഭോഷനു തന്‍െറ ഭോഷത്തത്തിനു തക്കമറുപടി കൊടുക്കുക; അല്ലെങ്കില്‍, താന്‍ ജ്‌ഞാനിയാണെന്ന്‌അവന്‍ വിചാരിക്കും.
Verse 6: ഭോഷന്‍െറ കൈയില്‍ സന്‌ദേശംകൊടുത്തയയ്‌ക്കുന്നവന്‍സ്വന്തം കാല്‍ മുറിച്ചുകളയുകയും അക്രമം വിളിച്ചുവരുത്തുകയുമാണ് ചെയ്യുന്നത്.
Verse 7: നിരുപയോഗമായി തൂങ്ങിക്കിടക്കുന്നമുടന്തുകാലുപോലെയാണ്‌ഭോഷന്‍മാരുടെ നാവില്‍ ആപ്‌തവാക്യം.
Verse 8: ഭോഷനു ബഹുമാനം കൊടുക്കുന്നതുകവിണയില്‍ കല്ലു തൊടുക്കുന്നതുപോലെയാണ്.
Verse 9: മദ്യപന്‍െറ കൈയില്‍ തുളഞ്ഞുകയറിയമുള്ളുപോലെയാണ് ഭോഷന്‍മാരുടെവായില്‍ ആപ്‌തവാക്യം.
Verse 10: വഴിയേപോയ ഭോഷനെയോ മദ്യപനെയോ കൂലിക്കു നിര്‍ത്തുന്നവന്‍ കാണുന്നവരെയൊക്കെ എയ്യുന്ന വില്ലാളിയെപ്പോലെയാണ്.
Verse 11: ഭോഷത്തം ആവര്‍ത്തിക്കുന്നവന്‍ ഛര്‍ദിച്ചതു ഭക്‌ഷിക്കുന്ന നായയെപ്പോലെയാണ്.
Verse 12: ജ്‌ഞാനിയെന്നു ഭാവിക്കുന്നവനെക്കാള്‍ഭോഷനു കൂടുതല്‍ പ്രതീക്‌ഷയ്‌ക്കുവകയുണ്ട്.
Verse 13: അലസന്‍ പറയുന്നു: വഴിയില്‍ സിംഹമുണ്ട്; തെരുവില്‍ സിംഹമുണ്ട്.
Verse 14: ചുഴിക്കുറ്റിയില്‍ കതകെന്നപോലെഅലസന്‍ കിടക്കയില്‍ കിടന്നു തിരിയുന്നു.
Verse 15: അലസന്‍ കൈ പാത്രത്തില്‍ആഴ്‌ത്തിവയ്‌ക്കുന്നു; അതു വായിലേക്കടുപ്പിക്കുന്നതുപോലുംഅവനു ക്ലേശമാണ്.
Verse 16: വകതിരിവോടെ സംസാരിക്കാന്‍ കഴിവുള്ള ഏഴുപേരെക്കാള്‍ കൂടുതല്‍ വിവേകിയാണു താനെന്ന് അലസന്‍ ഭാവിക്കുന്നു.
Verse 17: അന്യരുടെ വഴക്കില്‍ തലയിടുന്നവന്‍ വഴിയേപോകുന്ന പട്ടിയെ ചെവിക്കു പിടിച്ചു നിറുത്തുന്നവനെപ്പോലെയാണ്.
Verse 18: അയല്‍ക്കാരനെ വഞ്ചിച്ചിട്ട് ഇതൊരു
Verse 19: നേരമ്പോക്കുമാത്രം എന്നു പറയുന്നവന്‍ തീക്കൊള്ളിയും അമ്പുകളും മരണവും ചുഴറ്റിയെറിയുന്ന ഭ്രാന്തനെപ്പോലെയാണ്.
Verse 20: വിറകില്ലെങ്കില്‍ തീ കെട്ടടങ്ങുന്നു; ഏഷണിക്കാരന്‍ ഇല്ലാത്തിടത്തു കലഹം ശമിക്കുന്നു.
Verse 21: കരി കനലിനെയും വിറക്‌അഗ്‌നിയെയുമെന്നപോലെകലഹപ്രിയന്‍ ശണ്‌ഠ ജ്വലിപ്പിക്കുന്നു.
Verse 22: ഏഷണിക്കാരന്‍െറ വാക്കുകള്‍ സ്വാദുള്ള അപ്പക്കഷണങ്ങള്‍പോലെയാണ്; അത് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
Verse 23: മലിനഹൃദയം മറച്ചുവയ്‌ക്കുന്നമധുരവാക്കുകള്‍ മണ്‍പാത്രത്തിന്‍െറ പുറത്തെ മിനുക്കുപണിപോലെയാണ്.
Verse 24: മനസ്‌സില്‍ വിദ്വേഷമുള്ളവന്‍വാക്കുകൊണ്ടു സ്‌നേഹം നടിക്കുകയും ഹൃദയത്തില്‍ വഞ്ചന പുലര്‍ത്തുകയുംചെയ്യുന്നു.
Verse 25: അവന്‍ മധുരമായി സംസാരിക്കുമ്പോഴുംഅവനെ വിശ്വസിക്കരുത്; കാരണം, അവന്‍െറ ഹൃദയത്തില്‍ഏഴു മ്ലേച്ഛതയുണ്ട്.
Verse 26: അവന്‍ വിദ്വേഷം കൗശലത്തില്‍മറച്ചുവച്ചാലും അവന്‍െറ ദുഷ്‌ടത സംഘത്തില്‍വച്ചുവെളിപ്പെടും.
Verse 27: താന്‍ കുഴി ച്ചകുഴിയില്‍ താന്‍തന്നെ വീഴും; താനുരുട്ടുന്ന കല്ല്‌തന്‍െറ മേല്‍ത്തന്നെ വിഴും.
Verse 28: കള്ളം പറയുന്നത് അതിന് ഇരയായവരെ വെറുക്കുകയാണ്; മുഖസ്‌തുതി പറയുന്ന നാവ് നാശംവരുത്തിവയ്‌ക്കുന്നു.