Verse 1: മകനേ, എന്‍െറ വാക്കു കേള്‍ക്കുകയുംഎന്‍െറ നിയമം കാത്തു സൂക്‌ഷിക്കുകയും ചെയ്യുക;
Verse 2: നീ ജ്‌ഞാനത്തിനു ചെവി കൊടുക്കുകയും അറിവിന്‍െറ നേരേ നിന്‍െറ ഹൃദയംചായിക്കുകയും ചെയ്യുക.
Verse 3: പൊരുളറിയാന്‍വേണ്ടി കേണപേക്‌ഷിക്കുക; അറിവിനുവേണ്ടി വിളിച്ചപേക്‌ഷിക്കുക.
Verse 4: നീ അതിനെ വെള്ളിയെന്നപോലെ തേടുകയും നിഗൂഢനിധിയെന്നപോലെഅന്വേഷിക്കുകയും ചെയ്യുക.
Verse 5: അപ്പോള്‍ നീ ദൈവഭക്‌തിയെന്തെന്നുഗ്രഹിക്കുകയും ദൈവത്തെക്കുറിച്ചുള്ള അറിവുനേടുകയും ചെയ്യും.
Verse 6: എന്തെന്നാല്‍, കര്‍ത്താവ് ജ്‌ഞാനം നല്‍കുന്നു; അവിടുത്തെ വദനത്തില്‍നിന്ന് അറിവുംവിവേകവും പുറപ്പെടുന്നു.
Verse 7: അവിടുന്ന് സത്യസന്‌ധര്‍ക്കായിഅന്യൂനമായ ജ്‌ഞാനം കരുതിവയ്‌ക്കുന്നു; ധര്‍മിഷ്‌ഠര്‍ക്ക് അവിടുന്ന് പരിചയായിവര്‍ത്തിക്കുന്നു.
Verse 8: അവിടുന്ന് നീതിയുടെ മാര്‍ഗങ്ങള്‍സംരക്‌ഷിക്കുന്നു; തന്‍െറ വിശുദ്‌ധരുടെ വഴികാത്തുസൂക്ഷിക്കുന്നു.
Verse 9: അപ്പോള്‍ നീ നീതിയുംന്യായവുംധര്‍മവും എല്ലാ നല്ല വഴികളും ഗ്രഹിക്കും.
Verse 10: ജ്‌ഞാനം നിന്‍െറ ഹൃദയത്തില്‍ നിറയുകയും അറിവ് ആത്‌മാവിനെആഹ്ലാദിപ്പിക്കുകയും ചെയ്യും.
Verse 11: വിവേചനാശക്‌തി നിന്നെകാത്തുകൊള്ളുകയും അറിവ് നിന്നെ സംരക്‌ഷിക്കുകയും ചെയ്യും.
Verse 12: ദുര്‍മാര്‍ഗത്തില്‍നിന്നും ദുര്‍ഭാഷികളില്‍നിന്നും അതു നിന്നെ മോചിപ്പിക്കും.
Verse 13: അവരാകട്ടെ ഇരുളിന്‍െറ വഴികളില്‍ചരിക്കാന്‍ സത്യസന്‌ധതയുടെമാര്‍ഗങ്ങള്‍ ഉപേക്‌ഷിക്കുന്നു.
Verse 14: അവര്‍ തിന്‍മ ചെയ്യുന്നതില്‍സന്തോഷിക്കുകയും അതിന്‍െറ വൈകൃതത്തില്‍ആഹ്ലാദിക്കുകയും ചെയ്യുന്നു.
Verse 15: അവരുടെ വഴികള്‍ കുടിലമാണ്; അവര്‍ നേര്‍വഴി വിട്ടുനടക്കുന്നു.
Verse 16: നീ ദുശ്‌ചരിതയായ സ്‌ത്രീയില്‍നിന്ന്, സ്വൈരിണിയുടെ ചാടുവാക്കുകളില്‍നിന്ന് രക്‌ഷപ്പെടുക.
Verse 17: അവള്‍ തന്‍െറ യൗവനത്തിലെ സഹചരനെ പരിത്യജിക്കുകയും തന്‍െറ ദൈവത്തിന്‍െറ ഉടമ്പടിവിസ്‌മരിക്കുകയും ചെയ്യുന്നു.
Verse 18: അവളുടെ ഭവനം മരണത്തില്‍ താഴുന്നു; അവളുടെ പാത നിഴലുകളുടെലോകത്തിലേക്കുനയിക്കുന്നു.
Verse 19: അവളുടെ അടുത്തേക്കു പോകുന്നവര്‍മടങ്ങിവരുന്നില്ല; ജീവന്‍െറ വഴികള്‍ വീണ്ടെടുക്കുന്നുമില്ല.
Verse 20: അതിനാല്‍, നീ സജ്‌ജനങ്ങളുടെവഴിയില്‍ സഞ്ചരിക്കുക; നീതിമാന്‍മാരുടെ മാര്‍ഗത്തില്‍നിന്ന്‌വ്യതിചലിക്കരുത്.
Verse 21: സത്യസന്‌ധര്‍ ദേശത്തു വസിക്കുകയുംധര്‍മിഷ്‌ഠര്‍ അവിടെ നിലനില്‍ക്കുകയും ചെയ്യും.
Verse 22: ദുഷ്‌ടരാകട്ടെ ദേശത്തുനിന്ന്‌വിച്‌ഛേദിക്കപ്പെടും;വഞ്ചകര്‍ പിഴുതെറിയപ്പെടും.