Verse 1: മാസ്‌സാരാജാവായ ലമുവേലിന്‍െറ വാക്കുകള്‍. ഇവ അവനെ അമ്മപഠിപ്പിച്ചതാണ്.
Verse 2: ആറ്റുനോറ്റിരുന്ന് എന്‍െറ വയറ്റില്‍പിറന്ന മകനേ, എന്താണു ഞാന്‍ നിന്നോടു പറയേണ്ടത്?
Verse 3: നിന്‍െറ പൗരുഷവും കഴിവുകളും, രാജാക്കന്‍മാരെ പാട്ടിലാക്കി നശിപ്പിക്കുന്ന സ്‌ത്രീകള്‍ക്കുവേണ്ടി, ധൂര്‍ത്തടിക്കരുത്.
Verse 4: അല്ലയോ ലമുവേല്‍, വീഞ്ഞുരാജാക്കന്‍മാര്‍ക്കു ചേര്‍ന്നതല്ല; ലഹരിപാനീയങ്ങളില്‍ ആസക്‌തിഭരണാധിപന്‍മാര്‍ക്ക് ഉചിതമല്ല.
Verse 5: മദ്യപിക്കുമ്പോള്‍ അവര്‍ കല്‍പനകള്‍മറക്കുകയും കഷ്‌ടപ്പെടുന്നവരുടെ അവകാശങ്ങള്‍അവഗണിക്കുകയും ചെയ്യും.
Verse 6: ലഹരിപാനീയം, നാശത്തിന്‍െറ വക്കിലെത്തിയവനും വീഞ്ഞ്, കഠിനദുഃഖത്തില്‍അകപ്പെട്ടിരിക്കുന്നവര്‍ക്കും കൊടുക്കുക.
Verse 7: അവര്‍ കുടിച്ച് ദാരിദ്യ്രവും ദുരിതവുംവിസ്‌മരിക്കട്ടെ.
Verse 8: മൂകരും അനാഥരുമായവരുടെഅവകാശങ്ങള്‍ക്കുവേണ്ടി ശബ്‌ദമുയര്‍ത്തുക.
Verse 9: നീതിപൂര്‍വം വിധിക്കാനും ദരിദ്യ്രരുടെയും അഗതികളുടെയും അവകാശങ്ങള്‍ പരിരക്‌ഷിക്കാനുംവേണ്ടി വാക്കുകള്‍ ഉപയോഗിക്കുക.
Verse 10: ഉത്തമയായ ഭാര്യയെ കണ്ടുപിടിക്കാന്‍ആര്‍ക്കു കഴിയും? അവള്‍ രത്‌നങ്ങളെക്കാള്‍ അമൂല്യയത്ര.
Verse 11: ഭര്‍ത്താവിന്‍െറ ഹൃദയം അവളില്‍വിശ്വാസം അര്‍പ്പിക്കുന്നു; അവന്‍െറ നേട്ടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു.
Verse 12: അവള്‍ ആജീവനാന്തം ഭര്‍ത്താവിനുനന്‍മയല്ലാതെ ഉപദ്രവം ചെയ്യുന്നില്ല.
Verse 13: അവള്‍ രോമവും ചണവും ശേഖരിച്ച്‌ചുറുചുറുക്കോടെ നെയ്‌തെടുക്കുന്നു.
Verse 14: അവള്‍ വ്യാപാരിയുടെ കപ്പലുകളെപ്പോലെ അകലെനിന്ന് ആഹാരസാധനങ്ങള്‍ കൊണ്ടുവരുന്നു.
Verse 15: പുലര്‍ച്ചയ്‌ക്കുമുന്‍പേ അവള്‍ഉണര്‍ന്ന് കുടുംബാംഗങ്ങള്‍ക്കുഭക്‌ഷണമൊരുക്കുകയും പരിചാരികമാര്‍ക്കു ജോലികള്‍നിര്‍ദേശിച്ചുകൊടുക്കുകയും ചെയ്യുന്നു.
Verse 16: അവള്‍ നല്ല നിലം നോക്കിവാങ്ങുന്നു; സ്വന്തം സമ്പത്തുകൊണ്ട് അവള്‍മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുന്നു.
Verse 17: അവള്‍ അരമുറുക്കി കൈച്ചുറുക്കോടെജോലിചെയ്യുന്നു.
Verse 18: തന്‍െറ വ്യാപാരം ലാഭകരമാണോ എന്ന് അവള്‍ പരിശോധിച്ചറിയുന്നു; രാത്രിയില്‍ അവളുടെ വിളക്ക് അണയുന്നില്ല.
Verse 19: അവള്‍ ദണ്‍ഡും തക്ലിയുമുപയോഗിച്ച്‌നൂല്‍ നൂല്‍ക്കുന്നു.
Verse 20: അവള്‍ ദരിദ്രര്‍ക്കു ദാനം ചെയ്യുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
Verse 21: മഞ്ഞുകാലത്തു കുടുംബാഗങ്ങള്‍ക്കുതണുപ്പേല്‍ക്കുമെന്ന് അവള്‍ഭയപ്പെടുന്നില്ല; അവര്‍ക്കു ധരിക്കാന്‍ ഇരട്ടവസ്‌ത്രങ്ങളുണ്ട്.
Verse 22: അവള്‍ സ്വയം വിരിപ്പുകള്‍ നിര്‍മിക്കുന്നു; മൃദുലവും ധൂമ്രവര്‍ണവുമായപട്ടുവസ്‌ത്രങ്ങളാണ് അവള്‍ ധരിക്കുന്നത്.
Verse 23: ശ്രഷ്‌ഠന്‍മാരോടൊപ്പം ഇരിക്കുമ്പോള്‍നഗരകവാടത്തില്‍ അവളുടെ ഭര്‍ത്താവ് ശ്രദ്‌ധേയനാകുന്നു.
Verse 24: അവള്‍ ചണവസ്‌ത്രങ്ങളുണ്ടാക്കിവില്‍ക്കുകയും അരപ്പട്ടകള്‍ വ്യാപാരിക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു.
Verse 25: അവള്‍ കഴിവും അന്തസ്സും അണിയുന്നു; ഭാവിയെ നോക്കി പുഞ്ചിരിക്കുന്നു.
Verse 26: അവള്‍ വായ് തുറന്നാല്‍ ജ്‌ഞാനമേ പുറത്തുവരൂ; ദയാമസൃണമായ ഉപദേശം അവളുടെനാവിലുണ്ട്.
Verse 27: കുടുംബാംഗങ്ങളുടെ നടപടികള്‍ അവള്‍ ശ്രദ്‌ധാപൂര്‍വം വീക്‌ഷിക്കുന്നു; അലസതയുടെ അപ്പം അവള്‍ ഭക്‌ഷിക്കുന്നില്ല.
Verse 28: അവളുടെ സന്താനങ്ങള്‍ അവളെഭാഗ്യവതിയെന്നു വിളിക്കുന്നു; അവളുടെ ഭര്‍ത്താവും അപ്രകാരം ചെയ്യുന്നു; അവന്‍ അവളെ ഇങ്ങനെ പ്രശംസിക്കുന്നു:
Verse 29: പല സ്‌ത്രീകളും തങ്ങളുടെ കഴിവുകള്‍പ്രകടിപ്പിച്ചിട്ടുണ്ട്; എന്നാല്‍, നീ അവരെയെല്ലാം അതിശയിക്കുന്നു.
Verse 30: സൗകുമാര്യം വഞ്ചനനിറഞ്ഞതുംസൗന്‌ദര്യം വ്യര്‍ഥവുമാണ്; എന്നാല്‍, ദൈവഭക്‌തിയുള്ള സ്‌ത്രീപ്രശംസയര്‍ഹിക്കുന്നു.
Verse 31: അവളുടെ അധ്വാനത്തെ വിലമതിക്കുവിന്‍; അവളുടെ പ്രവൃത്തികള്‍ നഗരകവാടത്തില്‍ അവള്‍ക്കു പ്രശംസയായിരിക്കട്ടെ!