Verse 1: യൂദാരാജാവായ ഹെസക്കിയായുടെആളുകള്‍ പകര്‍ത്തിവച്ചസോളമന്‍െറ സുഭാഷിതങ്ങളാണ് താഴെപ്പറയുന്നവയും.
Verse 2: നിഗൂഢത ദൈവത്തിന്‍െറ മഹത്വമാണ്; രാജാക്കന്‍മാരുടെ മഹത്വമോ കാര്യങ്ങള്‍ ആരാഞ്ഞറിയുന്നതും.
Verse 3: ആകാശങ്ങളുടെ ഉയരവും ഭൂമിയുടെആഴവുംപോലെ രാജാക്കന്‍മാരുടെ മനസ്‌സും അമേയമാണ്.
Verse 4: വെള്ളിയില്‍നിന്നും കിട്ടം മാറ്റിക്കളഞ്ഞാല്‍ പണിക്കാരനു പാത്രനിര്‍മാണത്തിനുള്ളപദാര്‍ഥമായി.
Verse 5: രാജസന്നിധിയില്‍നിന്നു ദുഷ്‌ടന്‍മാരെഅകറ്റിക്കളയുമ്പോള്‍ സിംഹാസനം നീതിയില്‍ ഉറച്ചുനില്‍ക്കും.
Verse 6: രാജസന്നിധിയില്‍ മുന്‍നിരയില്‍കയറിനില്‍ക്കുകയോ സമുന്നതരോടൊപ്പം സ്‌ഥാനം പിടിക്കുകയോ അരുത്.
Verse 7: എന്തെന്നാല്‍, രാജസന്നിധിയില്‍വച്ച്‌പിറകോട്ടു മാറ്റി നിര്‍ത്തപ്പെടുന്നതിനെക്കാള്‍ അഭികാമ്യം മുന്‍പോട്ടു കയറിവരുക എന്ന് ക്‌ഷണിക്കപ്പെടുന്നതാണ്.
Verse 8: കണ്ടതാണെങ്കിലും ഒരു കാര്യവുംകോടതിയില്‍ തിടുക്കത്തില്‍ച്ചെന്ന്‌വെളിപ്പെടുത്തരുത്. എന്തെന്നാല്‍, പിന്നീട് നീ പറഞ്ഞത്‌തെറ്റാണെന്നു മറ്റൊരുവന്‍തെളിയിച്ചാല്‍, എന്തു ചെയ്യും?
Verse 9: അയല്‍ക്കാരനുമായുള്ള തര്‍ക്കംപരസ്‌പരം പറഞ്ഞുതീര്‍ക്കുക; മറ്റൊരുവന്‍െറ രഹസ്യം വെളിപ്പെടുത്തരുത്.
Verse 10: അവന്‍ അതു കേള്‍ക്കാനിടയായാല്‍നിന്നെ ഖണ്‍ഡിക്കുകയും നിനക്ക്‌തീരാത്ത ദുഷ്‌കീര്‍ത്തിയുണ്ടാവുകയും ചെയ്യും.
Verse 11: ഉചിതമായ വാക്ക് വെള്ളിത്തകിടില്‍പതിച്ചുവ ച്ചസ്വര്‍ണനിര്‍മിതമായആപ്പിള്‍പ്പഴംപോലെയാണ്.
Verse 12: ഉപദേശം സ്വീകരിക്കുന്ന കാതുകള്‍ക്ക്‌ജ്‌ഞാനിയായ ശാസകന്‍സ്വര്‍ണംകൊണ്ടുളള കര്‍ണാഭരണമോ കണ്‌ഠാഭരണമോ പോലെയാണ്.
Verse 13: വിശ്വസ്‌തനായ ദൂതന്‍,തന്നെ അയച്ചവര്‍ക്ക് കൊയ്‌ത്തുകാലത്തു തണുപ്പുമായെത്തുന്നമഞ്ഞുപോലെയാണ്; അവന്‍ യജമാനന്‍മാരുടെ മനസ്‌സിനുകുളിര്‍മ നല്‍കുന്നു.
Verse 14: കൊടുക്കാത്ത ദാനത്തെക്കുറിച്ച്‌വന്‍പു പറയുന്നവന്‍ മഴതരാത്ത മേഘങ്ങളും കാറ്റുംപോലെയാണ്.
Verse 15: ക്‌ഷമകൊണ്ട് ഒരു ഭരണാധിപനെഅനുനയിപ്പിക്കാന്‍ കഴിഞ്ഞേക്കാം. മൃദുലമായ നാവിന് കടുത്തഅസ്‌ഥിയെപ്പോലും ഉടയ്‌ക്കുവാനുള്ള കരുത്തുണ്ട്.
Verse 16: തേന്‍ കിട്ടിയാല്‍ ആവശ്യത്തിനുമാത്രമേ കുടിക്കാവൂ; അല്ലെങ്കില്‍ ചെടിപ്പുതോന്നി ഛര്‍ദിച്ചേക്കാം.
Verse 17: അയല്‍വാസിയുടെ വീട്ടില്‍ ചുരുക്കമായേ പോകാവൂ. അല്ലെങ്കില്‍ മടുപ്പു തോന്നി അവന്‍ നിന്നെ വെറുത്തേക്കാം.
Verse 18: അയല്‍ക്കാരനെതിരായി കള്ളസ്‌സാക്‌ഷി പറയുന്നവന്‍ ഗദയോ വാളോ കൂരമ്പോ പോലെയാണ്.
Verse 19: ആപത്‌കാലത്ത് അവിശ്വസ്‌തനില്‍അര്‍പ്പിക്കുന്ന വിശ്വാസം കേടുള്ള പല്ലോ മുടന്തുകാലോ പോലെയാണ്.
Verse 20: വിഷാദമഗ്‌നനുവേണ്ടി പാട്ടു പാടുന്നത്‌കൊടുംതണുപ്പില്‍ ഒരാളുടെ വസ്‌ത്രംഉരിഞ്ഞുമാറ്റുന്നതുപോലെയും വ്രണത്തില്‍ വിനാഗിരിവീഴ്‌ത്തുന്നതുപോലെയുമാണ്.
Verse 21: ശത്രുവിനു വിശക്കുമ്പോള്‍ ആഹാരവുംദാഹത്തിന് ജലവും കൊടുക്കുക:
Verse 22: അത് അവന്‍െറ തലയില്‍പശ്‌ചാത്താപത്തിന്‍െറ തീക്കനല്‍ കൂട്ടും; കര്‍ത്താവ് നിനക്ക് പ്രതിഫലംനല്‍കുകയും ചെയ്യും.
Verse 23: വടക്കന്‍കാറ്റ് മഴ കൊണ്ടുവരുന്നു; ഏഷണി പറയുന്ന നാവ് രോഷവും.
Verse 24: കലഹക്കാരിയായ ഭാര്യയോടൊത്തുവീട്ടിനുള്ളില്‍ പാര്‍ക്കുന്നതിനെക്കാള്‍മെച്ചം തട്ടിന്‍പുറത്ത് ഒരു കോണില്‍ കഴിഞ്ഞുകൂടുകയാണ്.
Verse 25: ദാഹാര്‍ത്തനു ശീതജലംപോലെയാണ്‌ദൂരദേശത്തുനിന്നെത്തുന്ന സദ്വാര്‍ത്ത.
Verse 26: ദുഷ്‌ടനു വഴങ്ങുന്ന നീതിമാന്‍ കലങ്ങിയ അരുവിയോ മലിനമായ ഉറവയോ പോലെയാണ്.
Verse 27: തേന്‍ അധികം കുടിക്കുന്നതു നന്നല്ല;അതുപോലെ പ്രശംസയ്‌ക്കു ചെവികൊടുക്കുന്നതില്‍ നിയന്ത്രണം പാലിക്കുക.
Verse 28: ആത്‌മനിയന്ത്രണമില്ലാത്ത മനുഷ്യന്‍കോട്ടകളില്ലാത്തനഗരംപോലെയാണ്.