Verse 1: വേറിട്ടു നില്‍ക്കുന്നവന്‍ എല്ലാ നല്ല തീരുമാനങ്ങളോടും മറുതലിച്ചുനില്‍ക്കാന്‍ പഴുതു നോക്കുന്നു.
Verse 2: ഭോഷനു സ്വന്തം അഭിപ്രായംപ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യം ഗ്രഹിക്കുന്നതില്‍ താത്‌പര്യമില്ല.
Verse 3: ദുഷ്‌ടതയോടൊപ്പം അവജ്‌ഞയുംദുഷ്‌കീര്‍ത്തിയോടൊപ്പം അപമാനവും വന്നുഭവിക്കുന്നു.
Verse 4: മനുഷ്യന്‍െറ വാക്കുകള്‍ അഗാധമായജലാശയമാണ്; ജ്‌ഞാനത്തിന്‍െറ ഉറവ പാഞ്ഞൊഴുകുന്ന അരുവിയും.
Verse 5: ദുഷ്‌ടനോട് പക്‌ഷപാതം കാണിക്കുന്നതോ നീതിമാന് നീതി നിഷേധിക്കുന്നതോ നന്നല്ല.
Verse 6: മൂഢന്‍െറ അധരങ്ങള്‍ കലഹത്തിനുവഴിതെളിക്കുന്നു; അവന്‍െറ വാക്കുകള്‍ ചാട്ടയടിയെക്‌ഷണിച്ചുവരുത്തുന്നു.
Verse 7: മൂഢന്‍െറ നാവ് അവനെ നശിപ്പിക്കുന്നു; അവന്‍െറ അധരങ്ങള്‍ അവനു കെണിയാണ്.
Verse 8: ഏഷണിക്കാരന്‍െറ വാക്കുകള്‍ സ്വാദുള്ള അപ്പക്കഷണങ്ങള്‍ പോലെയത്ര; അത് ഉള്ളിലേക്കിറങ്ങിച്ചെല്ലുന്നു.
Verse 9: മടിയന്‍മുടിയന്‍െറ സഹോദരനാണ്.
Verse 10: കര്‍ത്താവിന്‍െറ നാമം ബലിഷ്‌ഠമായ ഒരു ഗോപുരമാണ്; നീതിമാന്‍ അതില്‍ ഓടിക്കയറിസുരക്‌ഷിതനായിക്കഴിയുന്നു.
Verse 11: സമ്പത്താണു ധനികന്‍െറ ബലിഷ്‌ഠമായ നഗരം; ഉയര്‍ന്ന കോട്ടപോലെ അത് അവനെസംരക്‌ഷിക്കുന്നു.
Verse 12: ഗര്‍വം നാശത്തിന്‍െറ മുന്നോടിയാണ്; വിനയം ബഹുമതിയുടെയും.
Verse 13: ചോദ്യം മുഴുവന്‍ കേള്‍ക്കുന്നതിനുമുന്‍പ് ഉത്തരം പറയുന്നത് ഭോഷത്തവും മര്യാദകേടുമാണ്.
Verse 14: ഉന്‍മേഷമുള്ള മനസ്‌സ് രോഗം സഹിക്കുന്നു; തളര്‍ന്ന മനസ്‌സിനെ ആര്‍ക്ക് താങ്ങാന്‍ കഴിയും?
Verse 15: ബുദ്‌ധിമാന്‍ അറിവു നേടുന്നു; വിവേകി ജ്‌ഞാനത്തിനു കാതോര്‍ക്കുന്നു.
Verse 16: സമ്മാനം കൊടുക്കുന്നവന് വലിയവരുടെ അടുക്കല്‍ പ്രവേ ശനവും സ്‌ഥാനവും ലഭിക്കുന്നു.
Verse 17: മറ്റൊരാള്‍ ചോദ്യം ചെയ്യുന്നതുവരെ,വാദമുന്നയിക്കുന്നവന്‍ പറയുന്നതാണ്‌ന്യായമെന്നു തോന്നും.
Verse 18: നറുക്ക് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നു; അത് പ്രബലരായ പ്രതിയോഗികളെതീരുമാനത്തിലെത്തിക്കുന്നു.
Verse 19: സഹോദരന്‍ സഹായത്തിനുള്ളവന്‍ഉറപ്പുള്ള നഗരംപോലെയാണ്; എന്നാല്‍ കലഹം ഇരുമ്പഴികള്‍പോലെഅവരെ പിടിച്ചകറ്റുന്നു.
Verse 20: അധരഫലം ഉപജീവനമാര്‍ഗംനേടിക്കൊടുക്കുന്നു; അധരങ്ങള്‍ സംതൃപ്‌തി വിളയിക്കുന്നു.
Verse 21: ജീവനെ നശിപ്പിക്കാനും പുലര്‍ത്താനുംനാവിന് കഴിയും; അതിനെ സ്‌നേഹിക്കുന്നവന്‍ അതിന്‍െറ കനി ഭുജിക്കണം.
Verse 22: ഉത്തമയായ ഭാര്യയെ കണ്ടെത്തുന്നവന്‍ഭാഗ്യവാന്‍; അതു കര്‍ത്താവിന്‍െറ അനുഗ്രഹമാണ്.
Verse 23: ദരിദ്രന്‍ കേണപേക്‌ഷിക്കുന്നു; ധനവാന്‍മാര്‍ പരുഷമായി മറുപടി നല്‍കുന്നു.
Verse 24: ചിലര്‍ സ്‌നേഹിതരെന്ന് നടിക്കും; ചിലര്‍ സഹോദരനെക്കാള്‍ ഉറ്റവരാണ്.