Verse 1: നീ അവരെ അറിയിക്കേണ്ട നിയമങ്ങള്‍ ഇവയാണ്:
Verse 2: ഹെബ്രായനായ ഒരു അടിമയെ വിലയ്‌ക്കു വാങ്ങിയാല്‍ അവന്‍ നിന്നെ ആറുവര്‍ഷം സേവിച്ചുകൊള്ളട്ടെ. ഏഴാംവര്‍ഷം നീ അവനെ സൗജന്യമായി സ്വതന്ത്രനാക്കണം.
Verse 3: അവന്‍ തനിച്ചാണ് വന്നതെങ്കില്‍ തനിച്ചു പൊയ്‌ക്കൊള്ളട്ടെ.
Verse 4: ഭാര്യയോടുകൂടിയെങ്കില്‍ അവളും കൂടെപ്പോകട്ടെ. യജമാനന്‍ അവനു ഭാര്യയെ നല്‍കുകയും അവന് അവളില്‍ പുത്രന്‍മാരോ പുത്രിമാരോ ജനിക്കുകയും ചെയ്‌താല്‍ അവളും കുട്ടികളുംയജമാനന്‍െറ വകയായിരിക്കും. ആകയാല്‍, അവന്‍ തനിയെ പോകണം.
Verse 5: എന്നാല്‍ ഞാന്‍ എന്‍െറ യജമാനനെയും എന്‍െറ ഭാര്യയെയും കുട്ടികളെയും സ്‌നേഹിക്കുന്നു;ഞാന്‍ സ്വതന്ത്രനായി പോകുന്നില്ല എന്ന് ദാസന്‍ തീര്‍ത്തു പറഞ്ഞാല്‍
Verse 6: യജമാനന്‍ അവനെ ദൈവസമക്‌ഷം കൊണ്ടു ചെന്ന് കതകിന്‍െറ യോ കട്ടിളയുടെയോ അടുക്കല്‍ നിര്‍ത്തി അവന്‍െറ കാത് തോലുളികൊണ്ട് തുളയ്‌ക്കണം. അവന്‍ എന്നേക്കും അവന്‍െറ അടിമയായിരിക്കും.
Verse 7: ഒരുവന്‍ തന്‍െറ പുത്രിയെ അടിമയായി വിറ്റാല്‍ പുരുഷന്‍മാരായ അടിമകള്‍ സ്വതന്ത്രരായി പോകുന്നതുപോലെ അവള്‍ പോകാന്‍ പാടില്ല.
Verse 8: എന്നാല്‍, യജമാനന്‍ അവള്‍ക്ക് വിവാഹ വാഗ്‌ദാനം നല്‍കിയശേഷം അവന് അവളില്‍ അതൃപ്‌തി തോന്നിയാല്‍ അവള്‍ വീണ്ടെടുക്കപ്പെടാന്‍ അനുവദിക്കണം. അവളെ വഞ്ചിച്ചതിനാല്‍ അന്യര്‍ക്ക് അവളെ വില്‍ക്കാന്‍ അവന് അവകാശമുണ്ടായിരിക്കുകയില്ല.
Verse 9: അവന്‍ അവളെ തന്‍െറ പുത്രനു ഭാര്യയായി നിശ്‌ചയിച്ചാല്‍ പുത്രിമാരോടെന്നപോലെ അവളോടു പെരുമാറണം.
Verse 10: അവന്‍ മറ്റൊരുവളെ ഭാര്യയായി സ്വീകരിക്കുന്നുവെങ്കില്‍ ഇവള്‍ക്കുള്ള ഭക്‌ഷണം, വസ്‌ത്രം, വൈവാഹികാവകാശം എന്നിവയില്‍ കുറവുവരുത്തരുത്.
Verse 11: ഇവ മൂന്നും അവന്‍ അവള്‍ക്കു നല്‍കുന്നില്ലെങ്കില്‍ വിലയൊടുക്കാതെ അവള്‍ക്കു സ്വതന്ത്രയായിപ്പോകാം.
Verse 12: മനുഷ്യനെ അടിച്ചു കൊല്ലുന്നവന്‍ വധിക്കപ്പെടണം.
Verse 13: എന്നാല്‍, കരുതിക്കൂട്ടിയല്ലാതെ അവന്‍െറ കൈയാല്‍ അങ്ങനെ സംഭവിക്കാന്‍ ദൈവം ഇടവരുത്തിയാല്‍ അവന് ഓടിയൊളിക്കാന്‍ ഞാന്‍ ഒരു സ്‌ഥലം നിശ്‌ചയിക്കും.
Verse 14: ഒരുവന്‍ തന്‍െറ അയല്‍ക്കാരനെ ചതിയില്‍ കൊല്ലാന്‍ ധൈര്യപ്പെടുന്നുവെങ്കില്‍ അവനെ എന്‍െറ ബലിപീഠത്തിങ്കല്‍ നിന്നുപോലും പിടിച്ചുകൊണ്ടുപോയി വധിക്കണം.
Verse 15: പിതാവിനെയോ മാതാവിനെയോ അടിക്കുന്നവന്‍ വധിക്കപ്പെടണം.
Verse 16: മനുഷ്യനെ മോഷ്‌ടിച്ചു വില്‍്‌ക്കുകയോ തന്‍െറ യടുക്കല്‍ സൂക്‌ഷിക്കുകയോ ചെയ്യുന്നവന്‍ വധിക്കപ്പെടണം.
Verse 17: പിതാവിനെയോ മാതാവിനെയോ ശപിക്കുന്നവന്‍ വധിക്കപ്പെടണം.
Verse 18: ആ ളുകള്‍ തമ്മിലുള്ള കലഹത്തിനിടയില്‍ ഒരുവന്‍ മറ്റൊരുവനെ കല്ലുകൊണ്ടോ മുഷ്‌ടികൊണ്ടോ ഇടിക്കുകയും, ഇടികൊണ്ടവന്‍മരിച്ചില്ലെങ്കിലും കിടപ്പിലാവുകയും ചെയ്‌തെന്നിരിക്കട്ടെ;
Verse 19: പിന്നീട് അവന് എഴുന്നേറ്റ് വടിയുടെ സഹായത്തോടെയെങ്കിലും നടക്കാന്‍ സാധിച്ചാല്‍ ഇടിച്ചവന്‍ ശിക്‌ഷാര്‍ഹനല്ല; എങ്കിലും അവനു സമയനഷ്‌ടത്തിനു പരിഹാരം നല്‍കുകയും പൂര്‍ണസുഖമാകുന്നതുവരെ അവന്‍െറ കാര്യം ശ്രദ്‌ധിക്കുകയും വേണം.
Verse 20: ഒരുവന്‍ തന്‍െറ ദാസനെയോ ദാസിയെയോ വടികൊണ്ടടിക്കുകയും അടി കൊണ്ടയാള്‍ അവന്‍െറ യടുക്കല്‍തന്നെ വീണു മരിക്കുകയും ചെയ്‌താല്‍ അവന്‍ ശിക്‌ഷിക്കപ്പെടണം.
Verse 21: എന്നാല്‍, അടികൊണ്ട ആള്‍ ഒന്നോ രണ്ടോ ദിവസംകൂടി ജീവിക്കുന്നെങ്കില്‍ അടിച്ചവന്‍ ശിക്‌ഷിക്കപ്പെടരുത്. കാരണം, അടിമ അവന്‍െറ സ്വത്താണ്.
Verse 22: ആളുകള്‍ കലഹിക്കുന്നതിനിടയില്‍ ഒരു ഗര്‍ഭിണിക്കു ദേഹോപദ്രവമേല്‍ക്കുകയാല്‍ ഗര്‍ഭച്‌ഛിദ്രത്തിനിടയാവുകയും, എന്നാല്‍ മറ്റപകടമൊന്നും സംഭവിക്കാതിരിക്കുകയും ചെയ്യുന്നപക്‌ഷം അവളുടെ ഭര്‍ത്താവ് ആവശ്യപ്പെടുകയുംന്യായാധിപന്‍മാര്‍ നിശ്‌ചയിക്കുകയും ചെയ്യുന്നതുക അവളെ ഉപദ്രവി ച്ചആള്‍ പിഴയായി നല്‍കണം.
Verse 23: എന്നാല്‍ മറ്റെന്തെങ്കിലും അപകടം സംഭവിക്കുന്നെങ്കില്‍ ജീവനു പകരം ജീവന്‍ കൊടുക്കണം.
Verse 24: കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ; കാലിനു പകരം കാല്.
Verse 25: പൊള്ളലിനു പകരം പൊള്ളല്‍. മുറിവിനു പകരം മുറിവ്, പ്രഹരത്തിനു പകരം പ്രഹരം.
Verse 26: ഒരുവന്‍ തന്‍െറ ദാസന്‍െറ യോ ദാസിയുടെയോ കണ്ണ് അടിച്ചുപൊട്ടിച്ചാല്‍ അതിനു പകരം ആ അടിമയ്‌ക്ക് സ്വാതന്ത്യ്രം നല്‍കണം.
Verse 27: ഒരുവന്‍ തന്‍െറ ദാസന്‍െറ യോ ദാസിയുടെയോ പല്ല് അടിച്ചു പറിച്ചാല്‍ അതിനു പകരം ആ അടിമയ്‌ക്കു സ്വാതന്ത്യ്രം നല്‍കണം.
Verse 28: ഒരു കാള ഒരു പുരുഷനെയോ സ്‌ത്രീയെയോ കുത്തിക്കൊലപ്പെടുത്തിയാല്‍, അതിനെ കല്ലെറിഞ്ഞു കൊല്ലണം. ആരും അതിന്‍െറ മാംസം ഭക്‌ഷിക്കരുത്; കാളയുടെ ഉടമസ്‌ഥന്‍ നിരപരാധനായിരിക്കും.
Verse 29: എന്നാല്‍, കാള പതിവായി ആളുകളെ കുത്തി മുറിവേല്‍പിക്കുകയും അതിന്‍െറ ഉടമസ്‌ഥനെ വിവരമറിയിച്ചിട്ടും അവന്‍ അതിനെ കെട്ടിയിടായ്‌കയാല്‍ അത് ആരെയെങ്കിലും കുത്തിക്കൊല്ലുകയും ചെയ്‌താല്‍ അതിനെ കല്ലെറിഞ്ഞു കൊല്ലണം; അതിന്‍െറ ഉടമസ്‌ഥനും വധിക്കപ്പെടണം.
Verse 30: മോചനദ്രവ്യം നിശ്‌ചയിക്കപ്പെട്ടാല്‍ നിശ്‌ചയി ച്ചതുകകൊടുത്ത് അവന് ജീവന്‍ വീണ്ടെടുക്കാം.
Verse 31: കാള ഒരു ബാലനെയോ ബാലികയെയോ കുത്തിമുറിവേല്‍പിച്ചാലും ഇതേ നിയമം ബാധകമാണ്;
Verse 32: ദാസനേയോ ദാസിയേയോ കുത്തി മുറിവേല്‍പിക്കുകയാണെങ്കില്‍ അവരുടെയജമാനന് കാളയുടെ ഉടമസ്‌ഥന്‍മുപ്പതു ഷെക്കല്‍ വെള്ളി കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലുകയും വേണം.
Verse 33: ഒരുവന്‍ കിണര്‍ തുറന്നിടുകയോ അതു കുഴിച്ചതിനുശേഷം
Verse 34: അടയ്‌ക്കാതിരിക്കുകയോ ചെയ്‌തതുകൊണ്ട് അതില്‍ കാളയോ കഴുതയോ വീഴാനിടയായാല്‍, കിണറിന്‍െറ ഉടമസ്‌ഥന്‍മൃഗത്തിന്‍െറ ഉടമസ്‌ഥനു നഷ്‌ട പരിഹാരം ചെയ്യണം. എന്നാല്‍, ചത്ത മൃഗം അവനുള്ളതായിരിക്കും.
Verse 35: ഒരുവന്‍െറ കാള മറ്റൊരുവന്‍െറ കാളയെ കുത്തിമുറിവേല്‍പിക്കുകയും അതു ചാകുകയും ചെയ്‌താല്‍, അവര്‍ ജീവനുള്ള കാളയെ വില്‍ക്കുകയും കിട്ടുന്ന പണം പങ്കിട്ടെടുക്കുകയും വേണം; ചത്ത കാളയെയും പങ്കിട്ടെടുക്കണം.
Verse 36: എന്നാല്‍, തന്‍െറ കാള കുത്തുന്നതാണെന്നറിഞ്ഞിട്ടും അതിനെ കെട്ടിനിര്‍ത്തുന്നില്ലെങ്കില്‍ അവന്‍ കാളയ്‌ക്കു പകരം കാളയെ കൊടുക്കണം; ചത്ത കാള അവനുള്ളതായിരിക്കും.