Verse 1: കര്‍ത്താവു മോശയോടു പറഞ്ഞു: ഇതാ ഞാന്‍ ഫറവോയ്‌ക്കു നിന്നെ ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു. നിന്‍െറ സഹോദര നായ അഹറോന്‍, നിന്‍െറ പ്രവാചകനായിരിക്കും.
Verse 2: ഞാന്‍ നിന്നോടു കല്‍പിക്കുന്നതെല്ലാം നീ അഹറോനോടു പറയണം. ഫറവോ തന്‍െറ രാജ്യത്തുനിന്ന് ഇസ്രായേല്‍ക്കാരെ വിട്ടയയ്‌ക്കാന്‍വേണ്ടി നിന്‍െറ സഹോദരന്‍ അഹറോന്‍ അവനോടു സംസാരിക്കട്ടെ.
Verse 3: ഞാന്‍ ഫറവോയുടെ ഹൃദയം കഠിനമാക്കും; ഈജിപ്‌തു രാജ്യത്തു വളരെയേറെഅടയാളങ്ങളും അദ്‌ഭുതങ്ങളും പ്രവര്‍ത്തിക്കും.
Verse 4: എങ്കിലും ഫറവോ നിങ്ങളുടെ വാക്കു കേള്‍ക്കുകയില്ല. എന്നാല്‍, ഞാന്‍ ഈജിപ്‌തിനെ കഠിനമായി ശിക്‌ഷിച്ച്, എന്‍െറ സൈന്യവും ജനവുമായ ഇസ്രായേലിനെ ഈജിപ്‌തില്‍ നിന്നു പുറത്തുകൊണ്ടുവരും.
Verse 5: ഞാന്‍ ഈജിപ്‌തിനെതിരേ കൈനീട്ടി ഇസ്രായേല്‍മക്കളെ അവരുടെയിടയില്‍ നിന്ന് മോചിപ്പിച്ചു കഴിയുമ്പോള്‍ ഞാനാണു കര്‍ത്താവെന്ന് ഈജിപ്‌തുകാര്‍ മനസ്സിലാക്കും.
Verse 6: മോശയും അഹറോനും കര്‍ത്താവു കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു.
Verse 7: അവര്‍ ഫറവോയോടു സംസാരിക്കുമ്പോള്‍ മോശയ്‌ക്ക് എണ്‍പതും അഹറോന് എണ്‍പത്തിമൂന്നും വയസ്സായിരുന്നു.
Verse 8: കര്‍ത്താവ് മോശയോടും അഹറോനോടും പറഞ്ഞു:
Verse 9: ഫറവോ നിങ്ങളോട് ഒരടയാളം ആവശ്യപ്പെടുന്ന പക്‌ഷം നീ അഹറോനോടു നിന്‍െറ വടിയെടുത്തു ഫറവോയുടെ മുന്‍പിലിടുക എന്നു പറയണം.
Verse 10: അത് സര്‍പ്പമായി മാറും. മോശയും അഹറോനും ഫറവോയുടെ അടുക്കല്‍ച്ചെന്ന് കര്‍ത്താവു കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു. അഹറോന്‍ വടി ഫറവോയുടെയും സേവകരുടെയും മുന്‍പില്‍ ഇട്ടു.
Verse 11: അതു സര്‍പ്പമായി, അപ്പോള്‍ ഫറവോ വിജ്‌ഞന്‍മാരെയും മന്ത്രവാദികളെയും വിളിച്ചുവരുത്തി. തങ്ങളുടെ മാന്ത്രികവിദ്യയാല്‍ ഈജിപ്‌തിലെ മന്ത്രവാദികളും അപ്രകാരം ചെയ്‌തു.
Verse 12: അവര്‍ ഓരോരുത്തരും തങ്ങളുടെ വടികള്‍ നിലത്തിട്ടപ്പോള്‍ അവ സര്‍പ്പങ്ങളായി മാറി. എന്നാല്‍, അഹറോന്‍െറ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
Verse 13: കര്‍ത്താവു പറഞ്ഞതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി; അവന്‍ അവരുടെ വാക്കുകേട്ടില്ല.
Verse 14: കര്‍ത്താവു മോശയോടു പറഞ്ഞു: ഫറവോ കഠിനഹൃദയനായിത്തീര്‍ന്നിരിക്കുന്നു. അവന്‍ ജനത്തെ വിട്ടയയ്‌ക്കാന്‍ വിസമ്മതിക്കുന്നു.
Verse 15: രാവിലെ നീ ഫറവോയുടെ അടുത്തേക്കുപോകുക. അവന്‍ നദിയിലേക്കിറങ്ങിവരുമ്പോള്‍ നീ നദീതീരത്ത് അവനെ കാത്തു നില്‍ക്കണം; സര്‍പ്പമായി മാറിയ വടിയും കൈയിലെടുത്തുകൊള്ളുക.
Verse 16: നീ അവനോടു പറയണം: ഹെബ്രായരുടെ ദൈവമായ കര്‍ത്താവ് എന്നെ നിന്‍െറ യടുത്തേക്ക യച്ചത്, മരുഭൂമിയില്‍ എന്നെ ആരാധിക്കാന്‍ എന്‍െറ ജനത്തെ അയയ്‌ക്കുക എന്ന് ആവ ശ്യപ്പെടാനാണ്. എന്നാല്‍, നീ ഇതുവരെ അത് അനുസരിച്ചില്ല.
Verse 17: കര്‍ത്താവു പറയുന്നു: ഞാനാണു കര്‍ത്താവെന്ന് ഇതിനാല്‍ നീ മനസ്സിലാക്കും. ഇതാ എന്‍െറ കൈയിലുള്ള വടികൊണ്ടു ഞാന്‍ നൈലിലെ ജലത്തിന്‍മേല്‍ അടിക്കും.
Verse 18: ജലം രക്‌തമയമായി മാറും. നദിയിലെ മത്‌സ്യങ്ങള്‍ ചത്തുപോകും; നദി ദുര്‍ഗന്‌ധം വമിക്കും. നദിയില്‍ നിന്നു വെള്ളം കുടിക്കാന്‍ ഈജിപ്‌തുകാര്‍ക്കു കഴിയാതെവരും.
Verse 19: കര്‍ത്താവു മോശയോട് ആജ്‌ഞാപിച്ചു: അഹറോനോടു പറയുക, നീ വടി കൈയിലെടുത്ത് നിന്‍െറ കൈ ഈജിപ്‌തിലെ ജലത്തിന്‍മേല്‍, അവിടത്തെനദികളുടെയും അരുവികളുടെയും, കയങ്ങളുടെയും കുളങ്ങളുടെയും മേല്‍ നീട്ടുക. ജലം രക്‌തമായി മാറും. ഈജിപ്‌തിലെങ്ങും, മരപ്പാത്രങ്ങളിലും, കല്‍പ്പാത്രങ്ങളില്‍പോലും രക്‌തം കാണപ്പെടും.
Verse 20: കര്‍ത്താവു കല്‍പിച്ചതുപോലെ മോശയും അഹറോനും പ്രവര്‍ത്തിച്ചു. ഫറവോയുടെയും അവന്‍െറ സേവകരുടെയും മുന്‍പില്‍വച്ച് അവന്‍ വടിയുയര്‍ത്തി, നദീജലത്തിന്‍മേല്‍ അടിച്ചു. നദിയിലുണ്ടായിരുന്ന ജലമെല്ലാം രക്‌തമായി മാറി.
Verse 21: നദിയിലെ മത്‌സ്യമെല്ലാം ചത്തൊടുങ്ങി. നദി ദുര്‍ഗന്‌ധം വമിച്ചു; ഈജിപ്‌തുകാര്‍ക്ക് നദിയില്‍ നിന്നു വെള്ളം കുടിക്കാന്‍ കഴിഞ്ഞില്ല; ഈജിപ്‌തിലെങ്ങും രക്‌തം കാണപ്പെട്ടു.
Verse 22: ഈജിപ്‌തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ അപ്രകാരം ചെയ്‌തു. കര്‍ത്താവു പറഞ്ഞതുപോലെ, ഫറവോ കൂടുതല്‍ കഠിനഹൃദയനായി; അവന്‍ അവരുടെ വാക്കു കേട്ടുമില്ല.
Verse 23: ഫറവോ തന്‍െറ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി. ഇക്കാര്യം അവന്‍ ഗൗനിച്ചില്ല.
Verse 24: നദീജലം കുടിക്കുക അസാധ്യമായിത്തീര്‍ന്നപ്പോള്‍ ഈജിപ്‌തുകാര്‍ കുടിക്കാന്‍ വെ ള്ളത്തിനുവേണ്ടി നദീതീരത്തു കുഴികളുണ്ടാക്കി.
Verse 25: കര്‍ത്താവു നദിയെ പ്രഹരിച്ചിട്ട് ഏഴുദിവസം കഴിഞ്ഞു.