Verse 1: കര്‍ത്താവു മോശയോട് അരുളിച്ചെയ്‌തു: നീയും അഹറോനും നാദാബും അബിഹുവും ഇസ്രായേലിലെ എഴുപതു ശ്രഷ്‌ഠന്‍മാരും കൂടി കര്‍ത്താവിന്‍െറ അടുക്കലേക്കു കയറിവരുവിന്‍. നിങ്ങള്‍ അകലെ നിന്നു കുമ്പിട്ടാരാധിക്കുവിന്‍.
Verse 2: മോശ മാത്രം കര്‍ത്താവിനെ സമീപിക്കട്ടെ. മറ്റുള്ളവര്‍ സമീപിക്കരുത്. ജനം അവനോടൊപ്പം കയറിവരുകയുമരുത്.
Verse 3: മോശ ചെന്നു കര്‍ത്താവിന്‍െറ എല്ലാ വാക്കുകളും നിയമങ്ങളും ജനത്തെ അറിയിച്ചു. കര്‍ത്താവു കല്‍പി ച്ചകാര്യങ്ങളെല്ലാം തങ്ങള്‍ ചെയ്യുമെന്ന് അവര്‍ ഏകസ്വരത്തില്‍ മറുപടി പറഞ്ഞു.
Verse 4: മോശ കര്‍ത്താവിന്‍െറ വാക്കുകളെല്ലാം എഴുതിവച്ചു. അവന്‍ അതിരാവിലെ എഴുന്നേറ്റ് മലയുടെ അടിവാരത്തില്‍ ഒരു ബലിപീഠവും ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കായി പന്ത്രണ്ടു സ്‌തംഭങ്ങളും നിര്‍മിച്ചു.
Verse 5: അവന്‍ അയ ച്ചഇസ്രായേല്‍യുവാക്കന്‍മാര്‍ കര്‍ത്താവിനു ദഹനബലികളും കാളകളെക്കൊണ്ടുള്ള സമാധാനബലികളും അര്‍പ്പിച്ചു.
Verse 6: മോശ ബലിയുടെ രക്‌തത്തില്‍ പകുതി പാത്രങ്ങളിലാക്കുകയും പകുതി ബലിപീഠത്തിന്‍മേല്‍ തളിക്കുകയും ചെയ്‌തു.
Verse 7: അനന്തരം, ഉടമ്പടി ഗ്രന്‌ഥമെടുത്ത് ജനങ്ങള്‍ കേള്‍ക്കെ വായിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: കര്‍ത്താവു കല്‍പിച്ചതെല്ലാം ഞങ്ങള്‍ ചെയ്യും. ഞങ്ങള്‍ അനുസരണമുള്ളവരായിരിക്കും.
Verse 8: അപ്പോള്‍ മോശ രക്‌തമെടുത്ത് ജനങ്ങളുടെ മേല്‍ തളിച്ചുകൊണ്ടു പറഞ്ഞു: ഈ വചനങ്ങളെല്ലാം ആധാരമാക്കി കര്‍ത്താവു നിങ്ങളോടു ചെയ്‌ത ഉടമ്പടിയുടെ രക്‌തമാകുന്നു ഇത്.
Verse 9: അനന്തരം, മോശയും അഹറോനും നാദാബും അബിഹുവും ഇസ്രായേല്‍ ശ്രഷ്‌ഠന്‍മാര്‍ എഴുപതു പേരും മലമുകളിലേക്കു കയറിപ്പോയി.
Verse 10: അവര്‍ ഇസ്രായേലിന്‍െറ ദൈവത്തെ കണ്ടു. ആകാശതുല്യം പ്രകാശമാനമായ ഇന്‌ദ്രനീലക്കല്‍ത്തളംപോലെ എന്തോ ഒന്ന് അവിടുത്തെ പാദങ്ങളുടെ താഴേ കാണപ്പെട്ടു.
Verse 11: ഇസ്രായേല്‍ ശ്രഷ്‌ഠന്‍മാരായ അവരുടെമേല്‍ അവിടുന്നു കൈവച്ചില്ല. അവര്‍ ദൈവത്തെ കണ്ടു. അനന്തരം ഭക്‌ഷിക്കുകയും പാനം ചെയ്യുകയുംചെയ്‌തു.
Verse 12: കര്‍ത്താവു മോശയോട് അരുളിച്ചെയ്‌തു: മലമുകളില്‍ എന്‍െറ സമീപത്തേക്കു കയറിവന്ന് കാത്തുനില്‍ക്കുക. ഞാന്‍ നിയമങ്ങളും കല്‍പനകളും എഴുതിയ കല്‍പല കകള്‍ നിനക്കു തരാം; നീ അവ ജനത്തെ പഠിപ്പിക്കണം.
Verse 13: മോശ തന്‍െറ സേവകനായ ജോഷ്വയോടുകൂടെ എഴുന്നേറ്റു; മോശ ദൈവത്തിന്‍െറ മലയിലേക്കു കയറി.
Verse 14: അവന്‍ ശ്രഷ്‌ഠന്‍മാരോടു പറഞ്ഞു: ഞങ്ങള്‍ മടങ്ങി വരുന്നതുവരെ നിങ്ങള്‍ ഇവിടെ കാത്തുനില്‍ക്കുവിന്‍. അഹറോനും ഹൂറും നിങ്ങളോടുകൂടെയുണ്ടല്ലോ. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അവരെ സമീപിക്കുവിന്‍.
Verse 15: മോശ മലയിലേക്കു കയറിപ്പോയി. അപ്പോള്‍ ഒരു മേഘം മലയെ ആവരണം ചെയ്‌തു.
Verse 16: കര്‍ത്താവിന്‍െറ മഹത്വം സീനായ് മലയില്‍ ആവസിച്ചു. ആറുദിവസത്തേക്ക് ഒരു മേഘം മലയെ മൂടിയിരുന്നു. ഏഴാംദിവസം മേഘത്തില്‍നിന്നു കര്‍ത്താവ് മോശയെ വിളിച്ചു.
Verse 17: മലമുകളില്‍ കര്‍ത്താവിന്‍െറ മഹത്വം ദഹിപ്പിക്കുന്ന അഗ്‌നിക്കു തുല്യം ഇസ്രായേ ല്യര്‍ക്കു കാണപ്പെട്ടു.
Verse 18: മോശ മേഘത്തിന്‍െറ ഉള്ളില്‍ക്കടന്ന് മലമുകളിലേക്കു കയറി; നാല്‍പതു രാവും നാല്‍പതു പകലും അവന്‍ മലമുകളിലായിരുന്നു.