Verse 1: കര്‍ത്താവു മോശയോട് അരുളിച്ചെയ്‌തു: ഫറവോയുടെ അടുക്കല്‍ച്ചെന്നു പറയുക: കര്‍ത്താവു കല്‍പിക്കുന്നു: എന്നെ ആരാധിക്കാനായി എന്‍െറ ജനത്തെ വിട്ടയയ്‌ക്കുക.
Verse 2: അവരെ വിട്ടയയ്‌ക്കാന്‍ നീ വിസമ്മതിച്ചാല്‍ തവളകളെ അയച്ച് ഞാന്‍ നിന്‍െറ രാജ്യത്തെ പീഡിപ്പിക്കും.
Verse 3: നദിയില്‍ തവളകള്‍ പെരുകും. നിന്‍െറ മന്‌ദിരത്തിലും ശയനമുറിയിലും കിടക്കയിലും നിന്‍െറ സേവകരുടെയും ജനങ്ങളുടെയും ഭവനങ്ങളിലും അടുപ്പുകളിലും മാവുകുഴയ്‌ക്കുന്ന പാത്രങ്ങളിലും അവ കയറിപ്പറ്റും.
Verse 4: നിന്‍െറയും ജനത്തിന്‍െറയും സേവകരുടെയുംമേല്‍ അവ പറന്നുകയറും.
Verse 5: കര്‍ത്താവു മോശയോടു കല്‍പിച്ചു: അഹറോനോടു പറയുക, നിന്‍െറ വടി കൈയിലെടുത്ത് നദികളുടെയും തോടുകളുടെയും കുളങ്ങളുടെയും മേല്‍ നീട്ടി, ഈജിപ്‌തു മുഴുവന്‍ തവളകളെക്കൊണ്ടു നിറയ്‌ക്കുക.
Verse 6: അഹറോന്‍ ഈജിപ്‌തിലെ ജലാശയങ്ങളുടെമേല്‍ കൈനീട്ടി; തവളകളെക്കൊണ്ട് ഈജിപ്‌തുദേശം മുഴുവന്‍ നിറഞ്ഞു.
Verse 7: മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ ഈജിപ്‌തിലേക്കു തവളകളെ വരുത്തി.
Verse 8: അനന്തരം, ഫറവോ മോശയെയും അഹറോനെയും വിളിച്ചുവരുത്തിപറഞ്ഞു: എന്നില്‍നിന്നും എന്‍െറ ജനത്തില്‍നിന്നും തവളകളെ അകറ്റിക്കളയുന്നതിനു കര്‍ത്താവിനോടു നിങ്ങള്‍ അപേക്‌ഷിക്കുവിന്‍; കര്‍ത്താവിനു ബലിയര്‍പ്പിക്കാനായി ജനത്തെ ഞാന്‍ വിട്ടയയ്‌ക്കാം.
Verse 9: മോശ ഫറവോയോടു പറഞ്ഞു: തവളകളെ നിന്നില്‍നിന്നും നിങ്ങളുടെ ഭവനങ്ങളില്‍നിന്നും അകറ്റി നദിയില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നതിനായി നിനക്കും സേവകര്‍ക്കും ജനത്തിനും വേണ്ടി ഞാന്‍ എപ്പോഴാണ് പ്രാര്‍ഥിക്കേണ്ടതെന്ന് അറിയിക്കുക.
Verse 10: ഫറവോ പറഞ്ഞു:നാളെ. മോശ തുടര്‍ന്നു: അങ്ങനെയാകട്ടെ. ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു തുല്യനായി മറ്റാരുമില്ലെന്ന് അങ്ങനെ നീ ഗ്രഹിക്കും.
Verse 11: തവളകള്‍ നിന്നില്‍നിന്നും വീടുകളില്‍ നിന്നും സേവകരില്‍നിന്നും ജനത്തില്‍ നിന്നും അകന്നു നദിയില്‍ മാത്രം ഒതുങ്ങി നില്‍ക്കും.
Verse 12: മോശയും അഹറോനും ഫറവോയുടെ അടുത്തുനിന്നു പോയി. തവളകളെക്കുറിച്ചു താന്‍ ഫറവോയോടു പറഞ്ഞതുപോലെ മോശ കര്‍ത്താവിനോട് അപേക്‌ഷിച്ചു.
Verse 13: മോശ അപേക്‌ഷിച്ചതുപോലെ കര്‍ത്താവു പ്രവര്‍ത്തിച്ചു. വീടുകളിലും അങ്കണങ്ങളിലും വയലുകളിലുമുണ്ടായിരുന്നതവളകള്‍ ചത്തൊടുങ്ങി.
Verse 14: അവര്‍ അവയെ വലിയ കൂനകളായി കൂട്ടി. നാട്ടില്‍ ദുര്‍ഗന്‌ധം വ്യാപിച്ചു.
Verse 15: സ്വൈരം ലഭിച്ചെന്നു കണ്ടപ്പോള്‍ കര്‍ത്താവു പറഞ്ഞതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി. അവന്‍ അവരുടെ വാക്കു ശ്രദ്‌ധിച്ചില്ല.
Verse 16: കര്‍ത്താവു മോശയോടു പറഞ്ഞു: നീ അഹറോനോടു പറയുക: നിന്‍െറ വടികൊണ്ടു നിലത്തെ പൂഴിയില്‍ അടിക്കുക. അപ്പോള്‍ അതു പേനായിത്തീര്‍ന്ന് ഈജിപ്‌തു മുഴുവന്‍ വ്യാപിക്കും.
Verse 17: അവന്‍ അപ്രകാരം ചെയ്‌തു; അഹറോന്‍ വടിയെടുത്ത് കൈനീട്ടി നിലത്തെ പൂഴിയില്‍ അടിച്ചു. ഉടനെ മനുഷ്യരുടെയും മൃഗങ്ങളുടെയും മേല്‍ പേന്‍ നിറഞ്ഞു. ഈജിപ്‌തിലെ പൂഴി മുഴുവന്‍ പേ നായിത്തീര്‍ന്നു.
Verse 18: മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ പേന്‍ പുറപ്പെടുവിക്കാന്‍ ശ്രമിച്ചു. എന്നാല്‍, സാധിച്ചില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ പേന്‍ നിറഞ്ഞുനിന്നു.
Verse 19: അപ്പോള്‍ മന്ത്രവാദികള്‍ ഫറവോയോടു പറഞ്ഞു: ഇവിടെ ദൈവകരം പ്രവര്‍ത്തിക്കുന്നു. എങ്കിലും കര്‍ത്താവു മുന്‍കൂട്ടി അറിയിച്ചതുപോലെ ഫറവോ കഠിനഹൃദയനായി നിലകൊണ്ടു. അവന്‍ അവരുടെ വാക്കു ശ്രദ്‌ധിച്ചില്ല.
Verse 20: കര്‍ത്താവു മോശയോട് അരുളിച്ചെയ്‌തു: നീ അതിരാവിലെ എഴുന്നേറ്റ്, ഫറവോ നദിയിലേക്കു വരുമ്പോള്‍ അവന്‍െറ വഴിയില്‍ കാത്തുനിന്ന് അവനോടു പറയണം: കര്‍ത്താവ് ഇപ്രകാരം പറയുന്നു: എന്നെ ആരാധിക്കാനായി എന്‍െറ ജനത്തെ വിട്ടയയ്‌ക്കുക.
Verse 21: എന്‍െറ ജനത്തെ വിട്ടയയ്‌ക്കാത്തപക്‌ഷം, നിന്‍െറയും സേവകരുടെയും ജനത്തിന്‍െറയും മേല്‍ ഞാന്‍ ഈച്ചകളെ അയയ്‌ക്കും. അങ്ങനെ ഈജിപ്‌തുകാരുടെ ഭവനങ്ങള്‍ ഈച്ചകളെക്കൊണ്ടു നിറയും. അവര്‍ നില്‍ക്കുന്ന സ്‌ഥലംപോലും ഈച്ചക്കൂട്ടങ്ങള്‍ പൊതിയും.
Verse 22: എന്നാല്‍, എന്‍െറ ജനം വസിക്കുന്ന ഗോഷെന്‍ പ്രദേശത്തെ ഞാന്‍ ഒഴിച്ചുനിര്‍ത്തും; അവിടെ ഈ ച്ചകള്‍ ഉണ്ടായിരിക്കയില്ല. അങ്ങനെ ഭൂമിയില്‍ ഞാനാണ് കര്‍ത്താവ് എന്നു നീ ഗ്രഹിക്കും.
Verse 23: എന്‍െറ ജനത്തെനിന്‍െറ ജനത്തില്‍നിന്നു ഞാന്‍ വേര്‍തിരിക്കും. ഈ അടയാളം നാളെത്തന്നെ കാണപ്പെടും.
Verse 24: കര്‍ത്താവ് അപ്രകാരം പ്രവര്‍ത്തിച്ചു. ഫറവോയുടെയും സേവ കരുടെയും ഭവനങ്ങള്‍ മാത്രമല്ല ഈജിപ്‌തു രാജ്യം മുഴുവന്‍ ഈച്ചകളുടെ കൂട്ടംകൊണ്ടു നിറഞ്ഞു. ഈച്ചകള്‍മൂലം നാടു നശിച്ചുതുടങ്ങി.
Verse 25: അപ്പോള്‍ ഫറവോ മോശയെയും അഹറോനെയും വിളിച്ചുപറഞ്ഞു: നിങ്ങള്‍പോയി ഈ രാജ്യത്തിനുള്ളില്‍ എവിടെയെങ്കിലും നിങ്ങളുടെ ദൈവത്തിനു ബലിയര്‍പ്പിച്ചുകൊള്ളുവിന്‍.
Verse 26: മോശ പറഞ്ഞു: അങ്ങനെ ചെയ്യുന്നതു ശരിയല്ല. കാരണം, ഈജിപ്‌തുകാര്‍ക്ക് അരോചകമായ വസ്‌തുക്കളാണു ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ഞങ്ങള്‍ ബലിയര്‍പ്പിക്കുന്നത്. തങ്ങള്‍ക്ക് അരോചകമായ വസ്‌തുക്കള്‍ അവര്‍ കാണ്‍കെ ബലിയര്‍പ്പിക്കുകയാണെങ്കില്‍ അവര്‍ ഞങ്ങളെ കല്ലെറിയുകയില്ലേ?
Verse 27: കര്‍ത്താവിന്‍െറ കല്‍പനയനുസരിച്ച് ഞങ്ങള്‍ മൂന്നുദിവസത്തെയാത്ര ചെയ്‌ത് മരുഭൂമിയില്‍വച്ചു ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കട്ടെ.
Verse 28: അപ്പോള്‍ ഫറവോ പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിനു മരുഭൂമിയില്‍ ബലിയര്‍പ്പിക്കാന്‍ ഞാന്‍ നിങ്ങളെ വിട്ടയയ്‌ക്കാം. എന്നാല്‍, നിങ്ങള്‍ വളരെ അകലെ പോകരുത്. എനിക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുകയും വേണം.
Verse 29: മോശ ഫറവോയോടു പറഞ്ഞു: ഞാന്‍ ഉടനെ നിന്നെ വിട്ടു പോകയാണ്. ഫറവോയില്‍നിന്നും സേവകരില്‍നിന്നും ജനത്തില്‍നിന്നും ഈച്ചകള്‍ നാളെത്തന്നെ അകന്നു പോകണമെന്നു ഞാന്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കും. കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍വേണ്ടി ജനങ്ങളെ വിട്ടയയ്‌ക്കാതെ വീണ്ടും വഞ്ചനാപരമായി പെരുമാറാതിരുന്നാല്‍ മതി.
Verse 30: മോശ ഫറവോയുടെ അടുക്കല്‍നിന്നു പോയി, കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.
Verse 31: കര്‍ത്താവു മോശയുടെ അപേക്‌ഷയനുസരിച്ചു പ്രവര്‍ത്തിച്ചു. ഫറവോയില്‍നിന്നും സേവകരില്‍നിന്നും ജനത്തില്‍ നിന്നും ഈച്ചകളെ അകറ്റി; ഒന്നുപോലും അവശേഷിച്ചില്ല.
Verse 32: എന്നാല്‍, ഫറവോ ഇപ്രാവശ്യവും ഹൃദയം കഠിനമാക്കി; അവന്‍ ജനത്തെ വിട്ടയച്ചില്ല.