Verse 1: തേമാന്യനായ എലിഫാസ് പറഞ്ഞു: ബുദ്‌ധിമാന്‍ പൊള്ളവാക്കുകള്‍കൊണ്ടു വാദിക്കുമോ?
Verse 2: അവന്‍ കിഴക്കന്‍കാറ്റുകൊണ്ടു തന്നെത്തന്നെ നിറയ്‌ക്കുമോ?
Verse 3: നിഷ്‌പ്രയോജനമായ വിവാദത്തില്‍ അവന്‍ ഏര്‍പ്പെടുമോ? ഉപകാരമില്ലാത്ത വാക്കുകള്‍ അവന്‍ ഉപയോഗിക്കുമോ?
Verse 4: എന്നാല്‍, നിനക്കു ദൈവഭയം ഇല്ലാതായിരിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള ചിന്തപോലുംനിന്‍െറ മനസ്‌സിലില്ല.
Verse 5: അകൃത്യങ്ങളാണു നിന്‍െറ നാവിനെ ഉപദേശിക്കുന്നത്. വഞ്ചനയുടെ ഭാഷയാണു നീ തിരഞ്ഞെടുക്കുന്നത്.
Verse 6: ഞാനല്ല നീ തന്നെയാണു നിന്നെ കുറ്റപ്പെടുത്തുന്നത്. നിന്‍െറ അധരംതന്നെ നിനക്കെതിരേസാക്‌ഷ്യം നല്‍കുന്നു.
Verse 7: നീയാണോ ആദ്യത്തെ മനുഷ്യന്‍? പര്‍വതങ്ങള്‍ക്കുമുന്‍പേ നീ ജനിച്ചുവോ?
Verse 8: ദൈവത്തിന്‍െറ ആലോചനാസഭയിലെവിചിന്തനങ്ങള്‍ നീ കേട്ടിട്ടുണ്ടോ? ജ്‌ഞാനം മുഴുവന്‍ നീ കൈയടക്കി വച്ചിട്ടുണ്ടോ?
Verse 9: ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത എന്താണ് നിനക്ക് അറിയാവുന്നത്? ഞങ്ങള്‍ക്കു വ്യക്‌തമല്ലാത്ത എന്താണ് നീ മനസ്‌സിലാക്കിയിട്ടുള്ളത്?
Verse 10: നര ബാധിച്ചവരും വൃദ്‌ധരും ഞങ്ങളുടെ ഇടയിലുണ്ട്, അവര്‍ക്കു നിന്‍െറ പിതാവിനെക്കാള്‍ പ്രായമുണ്ട്.
Verse 11: ദൈവത്തിന്‍െറ സമാശ്വാസങ്ങളും നിന്നോടു സൗമ്യമായി പറയുന്ന വാക്കുകളും നിനക്കു നിസ്‌സാരമാണോ?
Verse 12: എന്തുകൊണ്ടാണ് നീ വികാരാധീനനാകുന്നത്? എന്തിനാണ്, നിന്‍െറ കണ്ണുകള്‍ ജ്വലിക്കുന്നത്?
Verse 13: എന്തുകൊണ്ടാണ്, നീ ദൈവത്തിനെതിരേ കോപം അഴിച്ചുവിടുന്നത്? ഇത്തരം വാക്കുകള്‍ നിന്നില്‍നിന്നുപുറപ്പെടുന്നത് എന്തുകൊണ്ട്?
Verse 14: മനുഷ്യനു നിഷ്‌കളങ്കനായിരിക്കാന്‍ കഴിയുമോ? സ്‌ത്രീയില്‍നിന്നു ജനിച്ചവനുനീതിമാനായിരിക്കാന്‍ സാധിക്കുമോ?
Verse 15: തന്‍െറ വിശുദ്‌ധ ദൂതന്‍മാരില്‍പോലും ദൈവം വിശ്വാസം അര്‍പ്പിക്കുന്നില്ല; അവിടുത്തെ ദൃഷ്‌ടിയില്‍ സ്വര്‍ഗവും നിര്‍മലമല്ല.
Verse 16: മ്ലേച്ഛനും നീചനും വെള്ളംപോലെഅനീതി പാനം ചെയ്യുന്നവനുമായമനുഷ്യന്‍ അവരെക്കാള്‍ എത്രയോ താഴെയാണ്!
Verse 17: ഞാന്‍ പറയുന്നതു കേള്‍ക്കുക; ഞാന്‍ വ്യക്‌തമാക്കിത്തരാം. ഞാന്‍ കണ്ടിട്ടുള്ളവ ഞാന്‍ വിശദമാക്കാം.
Verse 18: ജ്‌ഞാനികള്‍ പറഞ്ഞതും അവരുടെപിതാക്കന്‍മാര്‍ ഒളിച്ചുവയ്‌ക്കാതിരുന്നതും തന്നെ.
Verse 19: അവര്‍ക്കു മാത്രമാണ് ദേശം നല്‍കിയത്. അന്യരാരും അവരുടെ ഇടയിലൂടെ കടന്നുപോയില്ല.
Verse 20: ദുഷ്‌ടന്‍ ജീവിതകാലം മുഴുവന്‍,അധര്‍മിക്കു വിധി ച്ചനാളുകള്‍ തികയുവോളം, വേദനയില്‍ പുളയുന്നു.
Verse 21: ഭീകരശബ്‌ദങ്ങള്‍ അവന്‍െറ ചെവിയില്‍ മുഴങ്ങുന്നു; ഐശ്വര്യകാലത്തുവിനാശകന്‍ അവന്‍െറ മേല്‍ ചാടിവീഴുന്നു.
Verse 22: അന്‌ധകാരത്തില്‍നിന്നു മോചനംലഭിക്കുമെന്ന് അവന്‍ വിശ്വസിക്കുന്നില്ല. വാളിനിരയാകാന്‍ അവന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
Verse 23: ആഹാരം എവിടെ എന്നു തിരക്കി അവന്‍ അലയുന്നു. അന്‌ധകാരത്തിന്‍െറ ദിനം ആസന്നമായെന്ന് അവന്‍ അറിയുന്നു.
Verse 24: ദുഃഖവും തീവ്രവേദനയും അവനെ ഭീതിപ്പെടുത്തുന്നു; യുദ്‌ധസന്നദ്‌ധനായരാജാവിനെപ്പോലെഅവ അവനെ കീഴടക്കുന്നു.
Verse 25: എന്തെന്നാല്‍, അവന്‍ ദൈവത്തിനെതിരേകൈയുയര്‍ത്തുകയും സര്‍വ്വശക്‌തനെ വെല്ലുവിളിക്കുകയുംചെയ്‌തിരിക്കുന്നു.
Verse 26: കനത്ത പരിചയുമേന്തി ധിക്കാരപൂര്‍വംഅവിടുത്തെ നേരെ പാഞ്ഞുചെല്ലുന്നു.
Verse 27: അവന്‍ മുഖവും അരയും മേദസ്‌സുകൊണ്ടു മൂടിയിരിക്കുന്നു.
Verse 28: വിജനമാക്കപ്പെട്ട നഗരങ്ങളിലും ആളൊഴിഞ്ഞപാര്‍പ്പിടങ്ങളിലും അവന്‍ വസിച്ചിട്ടുണ്ട്. നാശത്തിന് ഉഴിഞ്ഞിട്ടിരുന്നവയാണ് അവ.
Verse 29: അവന്‍ സമ്പന്നനാവുകയില്ല; അവന്‍െറ ധനം നിലനില്‍ക്കുകയില്ല. അവന്‍ ഭൂമിയില്‍ വേരുപിടിക്കുകയില്ല.
Verse 30: അവന് അന്‌ധകാരത്തില്‍നിന്നു മോചനമില്ല; അഗ്‌നിജ്വാലകള്‍ അവന്‍െറ ശാഖകളെ ഉണക്കിക്കളയും. അവന്‍െറ പുഷ്‌പങ്ങള്‍ കാറ്റില്‍ പറത്തിക്കളയും.
Verse 31: തന്നെത്തന്നെ വഞ്ചിച്ച് അവന്‍ ശൂന്യതയില്‍ ആശ്രയിക്കരുത്; ശൂന്യതയായിരിക്കും അവന്‍െറ പ്രതിഫലം.
Verse 32: അവന്‍െറ സമയം ആകുന്നതിനുമുന്‍പുതന്നെ അവന് ഇതു ഭവിക്കും. അവന്‍െറ ശാഖകള്‍ ഒരിക്കലുംതളിര്‍ക്കുകയില്ല.
Verse 33: മുന്തിരിച്ചെടിയുടേതുപോലെ അവന്‍െറ അപക്വഫലങ്ങള്‍ കൊഴിയും. ഒലിവുമരത്തിന്‍േറ തെന്നപോലെഅവന്‍െറ പൂക്കള്‍ പൊഴിഞ്ഞുപോകും.
Verse 34: എന്തെന്നാല്‍, അധര്‍മികളോടു സംഘംചേരുന്നത് നിഷ്‌ഫലമായിരിക്കും. കൈക്കൂലിയുടെ കൂടാരങ്ങള്‍അഗ്‌നിക്കിരയാകും.
Verse 35: അവര്‍ ദ്രാഹം ഗര്‍ഭംധരിച്ച് തിന്‍മയെപ്രസവിക്കുന്നു. അവരുടെ ഹൃദയം വഞ്ചന ഒരുക്കുന്നു.