Verse 1: നിനക്കു മുതലയെ ചൂണ്ടയിട്ടുപിടിക്കാമോ? അവന്‍െറ നാക്ക് ചരടുകൊണ്ടു ബന്‌ധിക്കാമോ?
Verse 2: അവന്‍െറ മൂക്കില്‍ കയറിടാമോ? അവന്‍െറ താടിയില്‍ ചൂണ്ട കോര്‍ക്കാന്‍ പറ്റുമോ?
Verse 3: അവന്‍ നിന്നോട് ഏറെയാചിക്കുമോ? അവന്‍ നിന്നോടു മൃദുലമായി സംസാരിക്കുമോ?
Verse 4: എന്നും നിനക്കു ദാസനായിഇരുന്നുകൊള്ളാമെന്ന്‌അവന്‍ നിന്നോട് ഉടമ്പടി ചെയ്യുമോ?
Verse 5: ഒരു പക്‌ഷിയോടെന്നപോലെ നീഅവനോടു കളിക്കുമോ? നിന്‍െറ ബാലികമാര്‍ക്കുവേണ്ടി അവനു തോല്‍വാറിടുമോ?
Verse 6: വ്യാപാരികള്‍ അവനുവേണ്ടി വിലപേശുമോ? അവര്‍ അവനെ കച്ചവടക്കാര്‍ക്കുപകുത്തു വില്‍ക്കുമോ?
Verse 7: നിനക്ക് അവന്‍െറ തൊലിചാട്ടുളികൊണ്ടും അവന്‍െറ തലമുപ്പല്ലികൊണ്ടും നിറയ്‌ക്കാമോ?
Verse 8: അവനെ ഒരിക്കല്‍ തൊട്ടാല്‍ വീണ്ടുംതൊടണമെന്ന് നീ ആഗ്രഹിക്കുകയില്ല. ആയുദ്‌ധം നിനക്കു മറക്കാനാവില്ല.
Verse 9: അവനെ കാണുന്നവന്‍െറ ധൈര്യംഅറ്റുപോകുന്നു; കാണുന്നമാത്രയില്‍ അവന്‍ നിലംപതിക്കുന്നു.
Verse 10: അവനെ ഉണര്‍ത്താന്‍ തക്ക ശൂരനില്ല. പിന്നെ എന്നോട് എതിര്‍ത്തുനില്‍ക്കാന്‍ആരുണ്ടാകും!
Verse 11: ഞാന്‍ മടക്കിക്കൊടുക്കേണ്ടതിന്‌ആരെങ്കിലും എനിക്കു മുന്‍കൂട്ടിതന്നിട്ടുണ്ടോ? ആകാശത്തിന്‍കീഴുള്ളതൊക്കെയുംഎന്‍േറതാണ്.
Verse 12: അവന്‍െറ അവയവങ്ങളെയും അവന്‍െറ മഹാശക്‌തിയെയും ഭംഗിയുള്ള രൂപത്തെയും സംബന്‌ധിച്ച്‌ഞാന്‍ മൗനമവലംബിക്കുകയില്ല.
Verse 13: അവന്‍െറ പുറംചട്ട ഉരിയാന്‍ആര്‍ക്കു സാധിക്കും? അവന്‍െറ ഇരട്ടക്കവചം തുളയ്‌ക്കാന്‍ ആര്‍ക്കു കഴിയും?
Verse 14: അവന്‍െറ മുഖകവാടം ആര് തുറക്കും?അവന്‍െറ പല്ലിനുചുറ്റും ഭീകരതയാണ്.
Verse 15: അവന്‍െറ പുറം പരിചനിരകൊണ്ടുപൊതിഞ്ഞിരിക്കുന്നു. അതു മുറുക്കി അടച്ചു മുദ്രവച്ചിരിക്കുന്നു.
Verse 16: വായു കടക്കാത്തവിധം അവഒന്നോടൊന്നു ചേര്‍ന്നിരിക്കുന്നു.
Verse 17: വേര്‍പെടുത്താന്‍ പാടില്ലാത്തവിധം അവ ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്നു;അവ യോജിച്ചിരിക്കുന്നു.
Verse 18: അവന്‍ തുമ്മുമ്പോള്‍ പ്രകാശം ചിതറുന്നു; അവന്‍െറ കണ്ണുകള്‍ പ്രഭാതത്തിന്‍െറ കണ്‍പോളകള്‍പോലെയാണ്.
Verse 19: അവന്‍െറ വായില്‍നിന്ന്, ജ്വലിക്കുന്നതീപ്പന്തങ്ങള്‍ പുറപ്പെടുകയും തീപ്പൊരി ചിതറുകയും ചെയ്യുന്നു.
Verse 20: തിളയ്‌ക്കുന്ന വെള്ളത്തില്‍നിന്നും കത്തുന്ന രാമച്ചത്തില്‍നിന്നും എന്നപോലെ അവന്‍െറ മൂക്കില്‍നിന്ന് പുക ഉയരുന്നു.
Verse 21: അവന്‍െറ ശ്വാസം കരിക്കു തീ കൊളുത്തുന്നു; അവന്‍െറ വായില്‍നിന്നു തീജ്വാല പുറപ്പെടുന്നു.
Verse 22: അവന്‍െറ കഴുത്തില്‍ ബലം കുടികൊള്ളുന്നു. ഭീകരത അവന്‍െറ മുന്‍പില്‍ നൃത്തം ചെയ്യുന്നു.
Verse 23: അവന്‍െറ മാംസപാളികള്‍ തമ്മില്‍പറ്റിച്ചേര്‍ന്നിരിക്കുന്നു; ഇളകിപ്പോകാത്തവിധം അത്‌അവന്‍െറ മേല്‍ ഉറച്ചിരിക്കുന്നു.
Verse 24: അവന്‍െറ ഹൃദയം കല്ലുപോലെകടുപ്പമേറിയതാണ്. തിരികല്ലിന്‍െറ അടിക്കല്ലുപോലെ ഉറപ്പുള്ളതാണ്.
Verse 25: അവന്‍ പൊങ്ങുമ്പോള്‍ ശക്‌തന്‍മാര്‍പേടിക്കുന്നു; അവന്‍ സ്വരം പുറപ്പെടുവിക്കുമ്പോള്‍അവര്‍ ഭയപരവശരാകുന്നു.
Verse 26: വാള്‍, കുന്തം, ചാട്ടുളി, വേല്‍ എന്നിവകൊണ്ട് അവനെഎതിര്‍ക്കുക സാധ്യമല്ല.
Verse 27: ഇരുമ്പിനെ വൈക്കോല്‍പോലെയുംപിച്ചളയെ ചെതുക്കി ച്ചതടിപോലെയും അവന്‍ കണക്കാക്കുന്നു.
Verse 28: അസ്‌ത്രം കണ്ട് അവന്‍ ഓടുകയില്ല.കവിണക്കല്ല് അവന് വൈക്കോല്‍പോലെയാണ്.
Verse 29: ഗദയും അവനു വൈക്കോല്‍പോലെ തന്നെ; വേലിന്‍െറ കിലുക്കത്തെഅവന്‍ പരിഹസിക്കുന്നു.
Verse 30: അവന്‍െറ അധോഭാഗം മൂര്‍ച്ചയുള്ളഓട്ടുകഷണം പോലെയാണ്. അവന്‍ ചെളിയില്‍ മെതിത്തടിപോലെ കിടക്കുന്നു.
Verse 31: അവന്‍ സമുദ്രത്തെ ഒരു കലത്തിലെന്നപോലെ തിളപ്പിക്കുന്നു. കടലിനെ ഒരു കുടം തൈലംപോലെആക്കിത്തീര്‍ക്കുന്നു.
Verse 32: അവന്‍ പിന്നില്‍ തിളങ്ങുന്ന ഒരു ചാല്‍ അവശേഷിപ്പിക്കുന്നു; ആഴിക്കു നരബാധിച്ചതുപോലെ ഒരുവനു തോന്നും.
Verse 33: ഭൂമുഖത്തെങ്ങും അവനെപ്പോലെനിര്‍ഭയനായ ജീവിയില്ല.
Verse 34: ഉന്നതമായവയെല്ലാം അവന്‍ ദര്‍ശിക്കുന്നു; ഉദ്‌ധതജന്തുക്കള്‍ക്ക് അവന്‍ രാജാവായിരിക്കുന്നു.