Verse 1: വിളിച്ചുനോക്കൂ, ആരെങ്കിലും നിനക്കുത്തരം നല്‍കുമോ? ഏതു വിശുദ്‌ധദൂതനെയാണു നീആശ്രയിക്കുക?
Verse 2: ക്രോധാവേശം മൂഢനെ കൊല്ലുന്നു; അസൂയ സരളഹൃദയനെ നിഹനിക്കുന്നു.
Verse 3: ഭോഷന്‍ വേരുപിടിക്കുന്നതു ഞാന്‍ കണ്ടു. തത്‌ക്‌ഷണം അവന്‍െറ ഭവനത്തെ ഞാന്‍ ശപിച്ചു.
Verse 4: അവന്‍െറ മക്കള്‍ അഭയസ്‌ഥാനത്തുനിന്ന് അകലെയാണ്. കവാടത്തിങ്കല്‍ വച്ചുതന്നെ അവര്‍തകര്‍ക്കപ്പെടുന്നു. അവരെ രക്‌ഷിക്കാന്‍ ആരുമില്ല.
Verse 5: അവന്‍െറ വിളവ് വിശക്കുന്നവന്‍തിന്നുകളയുന്നു, മുള്ളുകളില്‍നിന്നു പോലും അവന്‍ അത് പറിച്ചെടുക്കുന്നു. ദാഹാര്‍ത്തര്‍ അവന്‍െറ സമ്പത്തിനുവേണ്ടി ഉഴറുന്നു.
Verse 6: അനര്‍ഥങ്ങളുദ്‌ഭവിക്കുന്നത്‌പൊടിയില്‍നിന്നല്ല. കഷ്‌ടത മുളയ്‌ക്കുന്നത് നിലത്തുനിന്നുമല്ല.
Verse 7: അഗ്‌നിസ്‌ഫുലിംഗങ്ങള്‍ മുകളിലേക്കുപറക്കുന്നതുപോലെ മനുഷ്യന്‍ കഷ്‌ടതയിലേക്കു പിറന്നുവീഴുന്നു.
Verse 8: ഞാനായിരുന്നെങ്കില്‍ ദൈവത്തെഅന്വേഷിക്കുമായിരുന്നു. എന്‍െറ കാര്യം ഞാന്‍ ദൈവസന്നിധിയില്‍സമര്‍പ്പിക്കുമായിരുന്നു.
Verse 9: അവിടുന്ന് അഗ്രാഹ്യമായവന്‍കാര്യങ്ങളും അദ്‌ഭുതങ്ങളും അസംഖ്യം ചെയ്യുന്നു.
Verse 10: അവിടുന്ന് ഭൂമിയെ മഴകൊണ്ടുനനയ്‌ക്കുന്നു. വയലുകളിലേക്കു വെള്ളമൊഴുക്കുന്നു.
Verse 11: അവിടുന്ന് താണവരെ ഉയര്‍ത്തുന്നു. വിലപിക്കുന്നവരെ സുരക്‌ഷിതത്വത്തിലേക്ക് നയിക്കുന്നു.
Verse 12: സൂത്രശാലികളുടെ ഉപായങ്ങളെവിഫലമാക്കുന്നു; അവരുടെ കരങ്ങള്‍ വിജയം വരിക്കുന്നില്ല.
Verse 13: അവിടുന്ന് ജ്‌ഞാനിയെ അവന്‍െറ തന്നെ ഉപായങ്ങളില്‍ കുടുക്കുന്നു. ഹീനബുദ്‌ധികളുടെ പദ്‌ധതികളെഞൊടിയിടയില്‍ നശിപ്പിക്കുന്നു.
Verse 14: പകല്‍സമയത്ത് അവരെ ഇരുള്‍മൂടുന്നു. മധ്യാഹ്‌നത്തില്‍, രാത്രിയിലെന്നപോലെഅവര്‍ തപ്പിത്തടയുന്നു.
Verse 15: അവിടുന്ന് അനാഥരെ അവരുടെവായില്‍നിന്നും, അഗതിയെ ശക്‌തന്‍മാരുടെ കൈയില്‍നിന്നും രക്‌ഷിക്കുന്നു.
Verse 16: ദരിദ്രന് പ്രത്യാശയുണ്ട്; അനീതി വായ് പൊത്തുന്നു.
Verse 17: ദൈവം ശാസിക്കുന്നവന്‍ ഭാഗ്യവാനാണ്. സര്‍വശക്‌തന്‍െറ ശാസനത്തെഅവഗണിക്കരുത്.
Verse 18: അവിടുന്ന് മുറിവേല്‍പ്പിക്കും;എന്നാല്‍, വച്ചുകെട്ടും; അവിടുന്ന് പ്രഹരിക്കും;എന്നാല്‍, അവിടുത്തെ കരം സുഖപ്പെടുത്തും.
Verse 19: അവിടുന്ന് ആറു കഷ്‌ടതകളില്‍നിന്നുനിന്നെ മോചിപ്പിക്കും, ഏഴാമതൊന്ന് നിന്നെ സ്‌പര്‍ശിക്കുകയില്ല.
Verse 20: ക്‌ഷാമകാലത്ത് മരണത്തില്‍നിന്നും യുദ്‌ധകാലത്ത് വാളിന്‍െറ വായ്‌ത്തലയില്‍ നിന്നും അവിടുന്ന് നിന്നെ രക്‌ഷിക്കും.
Verse 21: നാവിന്‍െറ ക്രൂരതയില്‍നിന്നു നീ മറയ്‌ക്കപ്പെടും. നാശം വരുമ്പോള്‍ നീ ഭയപ്പെടുകയില്ല.
Verse 22: നാശത്തെയും ക്‌ഷാമത്തെയും നീ പരിഹസിക്കും; വന്യമൃഗങ്ങളെ നീ ഭയപ്പെടുകയില്ല.
Verse 23: ഭൂമിയിലെ കല്ലുകളോട് നിനക്കു സഖ്യം ഉണ്ടാകും; കാട്ടുമൃഗങ്ങള്‍ നിന്നോട് ഇണക്കം കാണിക്കും.
Verse 24: നിന്‍െറ കൂടാരം സുരക്‌ഷിതമാണെന്ന് നീ അറിയും. നിന്‍െറ ആലകള്‍ പരിശോധിക്കുമ്പോള്‍ഒന്നും നഷ്‌ടപ്പെട്ടതായി കാണുകയില്ല.
Verse 25: നിന്‍െറ പിന്‍ഗാമികള്‍ അസംഖ്യമാണെന്നും നിന്‍െറ സന്താനങ്ങള്‍ വയലുകളിലെപുല്ലുപോലെ വളരുമെന്നും നീ അറിയും.
Verse 26: വിളഞ്ഞധാന്യക്കറ്റ യഥാകാലംമെതിക്കളത്തില്‍ എത്തുന്നതുപോലെ പൂര്‍ണവാര്‍ധക്യത്തില്‍ നീ ശവകുടീരത്തെ പ്രാപിക്കും.
Verse 27: ഇതു ഞങ്ങള്‍ ദീര്‍ഘകാലംകൊണ്ട്‌മനസ്‌സിലാക്കിയതാണ്. ഇതു സത്യമാണ്. നിന്‍െറ നന്‍മയ്‌ക്കുവേണ്ടി ഇതു ഗ്രഹിക്കുക.