Verse 1: സര്‍വശക്‌തന്‍ വിധിനടത്താന്‍ സമയം നിശ്‌ചയിക്കാത്തത് എന്തുകൊണ്ട്? അവിടുന്ന് നിശ്‌ചയി ച്ചദിനങ്ങള്‍അവിടുത്തെ ഭക്‌തന്‍മാര്‍കാണാതിരിക്കുന്നതും എന്തുകൊണ്ട്?
Verse 2: മനുഷ്യന്‍ അതിര്‍ത്തിക്കല്ലുകള്‍ നീക്കിക്കളയുന്നു. അവര്‍ ആട്ടിന്‍പറ്റങ്ങളെ കവര്‍ന്നെടുക്കുകയുംമേയിക്കുകയും ചെയ്യുന്നു.
Verse 3: അവര്‍ അനാഥരുടെ കഴുതയെ തട്ടിക്കൊണ്ടുപോകുന്നു. അവര്‍ വിധവയുടെ കാളയെ പണയം വാങ്ങുന്നു.
Verse 4: അവര്‍ ദരിദ്രരെ വഴിയില്‍നിന്നു തള്ളിമാറ്റുന്നു; പാവങ്ങള്‍ ഒളിച്ചു കഴിയുന്നു.
Verse 5: മക്കള്‍ക്കുവേണ്ടി മരുഭൂമിയില്‍ഇരതേടുന്ന കാട്ടുകഴുതകളെപ്പോലെഅവര്‍ അധ്വാനിക്കുന്നു.
Verse 6: അവര്‍ വയലില്‍നിന്നു ഭക്‌ഷണം ശേഖരിക്കുന്നു. ദുഷ്‌ടരുടെ മുന്തിരിത്തോട്ടത്തില്‍ അവര്‍കാലാപെറുക്കുന്നു.
Verse 7: അവര്‍ രാത്രി മുഴുവന്‍ നഗ്‌നരായി ശയിക്കുന്നു. തണുപ്പില്‍ പുതയ്‌ക്കാന്‍ അവര്‍ക്ക് ഒന്നുമില്ല.
Verse 8: മലയില്‍ പെയ്യുന്ന മഴ അവര്‍ നനയുന്നു. പാര്‍പ്പിടമില്ലാതെ അവര്‍ പാറക്കെട്ടുകളില്‍ അഭയം തേടുന്നു.
Verse 9: മുലകുടിക്കുന്ന അനാഥശിശുക്കളെ പറിച്ചെടുക്കുകയും ദരിദ്രരുടെ കുഞ്ഞുങ്ങളെ പണയംവാങ്ങുകയും ചെയ്യുന്നവരുണ്ട്.
Verse 10: ദരിദ്രര്‍ നഗ്‌നരായി അലയുന്നു; അവര്‍ വിശന്നുകൊണ്ടു കറ്റ ചുമക്കുന്നു.
Verse 11: അവര്‍ ദുഷ്‌ടന്‍മാരുടെ ചക്കില്‍ഒലിവെണ്ണയും വീഞ്ഞും ആട്ടിയെടുക്കുന്നു. എന്നാല്‍, അവര്‍ ദാഹാര്‍ത്തരാണ്.
Verse 12: നഗരത്തില്‍ മരിക്കുന്നവരുടെ ഞരക്കം കേള്‍ക്കുന്നു. മുറിവേറ്റവരുടെ പ്രാണന്‍സഹായത്തിനുവേണ്ടി കേഴുന്നു. എന്നിട്ടും ദൈവം അവരുടെ പ്രാര്‍ഥന ശ്രവിക്കുന്നില്ല.
Verse 13: പ്രകാശത്തിന്‍െറ വഴി പരിചയിക്കുകയോഅതില്‍ സഞ്ചരിക്കുകയോ ചെയ്യാതെഅതിനെ എതിര്‍ക്കുന്നവരുണ്ട്.
Verse 14: ദരിദ്രരെയും നിരാലംബരെയും കൊല്ലുന്നതിന് കൊലപാതകി നേരം വെളുക്കുംമുന്‍പ് ഉണരുന്നു; രാത്രിയില്‍ അവന്‍ മോഷണം നടത്തുന്നു.
Verse 15: ആരും എന്നെ കാണുകയില്ല എന്നുപറഞ്ഞ് വ്യഭിചാരി ഇരുട്ടാകാന്‍ കാത്തിരിക്കുന്നു; അവന്‍ മുഖംമൂടി അണിയുന്നു.
Verse 16: രാത്രിയില്‍ അവര്‍ വീടുകള്‍ തുരക്കുന്നു; പകല്‍സമയം കതകടച്ച് മുറികളില്‍ കഴിയുന്നു; അവര്‍ പ്രകാശം കാണുന്നില്ല.
Verse 17: കടുത്ത അന്‌ധകാരമാണവരുടെ പ്രഭാതം. അന്‌ധകാരത്തിന്‍െറ ക്രൂരതകളുമായിട്ടാണ്‌അവരുടെ കൂട്ടുകെട്ട്.
Verse 18: നിങ്ങള്‍ പറയുന്നു, വെള്ളം അവരെഅതിവേഗം ഒഴുക്കിക്കളയുന്നു, ഭൂമിയില്‍ അവരുടെ അവകാശം ശപിക്കപ്പെട്ടിരിക്കുന്നു. കച്ചവടക്കാര്‍ അവരുടെ മുന്തിരിത്തോട്ടങ്ങളെസമീപിക്കുന്നില്ല.
Verse 19: വരള്‍ച്ചയും ചൂടും ഹിമജലത്തെ എന്നപോലെ പാപിയെ പാതാളം തട്ടിക്കൊണ്ടു പോകുന്നു.
Verse 20: മാതൃഗര്‍ഭംപോലും അവരെ വിസ്‌മരിക്കുന്നു; അവരുടെ നാമം ഒരിക്കലും ഓര്‍മിക്കപ്പെടുന്നില്ല; അങ്ങനെ ദുഷ്‌ടതയെ വൃക്‌ഷം എന്നപോലെ വെട്ടിനശിപ്പിക്കും.
Verse 21: മക്കളില്ലാത്ത വന്‌ധ്യകളെ അവര്‍ ഇരയാക്കുന്നു. വിധവയ്‌ക്ക് അവര്‍ ഒരു നന്‍മയും ചെയ്യുന്നില്ല.
Verse 22: ദൈവം തന്‍െറ ശക്‌തിയാല്‍ബലവാന്‍മാരുടെ ആയുസ്‌സ് വര്‍ധിപ്പിക്കുന്നു; ജീവിതത്തെപ്പറ്റി നിരാശരാകുമ്പോള്‍അവര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നു.
Verse 23: ദൈവം അവര്‍ക്കു സുരക്‌ഷിതത്വംനല്‍കി സഹായിക്കുന്നു; അവരുടെ വഴികളില്‍ അവിടുത്തെദൃഷ്‌ടികള്‍ പതിഞ്ഞിരിക്കുന്നു.
Verse 24: അല്‍പകാലത്തേക്ക് അവര്‍ ഉയര്‍ത്തപ്പെടുന്നു. പിന്നീടവര്‍ ഇല്ലാതാകുന്നു. കളപോലെ അവര്‍ വാടി നശിക്കുന്നു. കതിര്‍ക്കുലപോലെ അവരെ കൊയ്‌തെടുക്കുന്നു.
Verse 25: ഇതു ശരിയല്ലെങ്കില്‍ ഞാന്‍ നുണയനാണെന്നും ഞാന്‍ പറയുന്നത് അര്‍ഥശൂന്യമാണെന്നും ആര്‍ തെളിയിക്കും?