Verse 1: ജോബ് തുടര്‍ന്നു:
Verse 2: ദൈവം എന്നെ പരിപാലിച്ചിരുന്നപഴയകാലങ്ങളിലെപ്പോലെ ഞാന്‍ ആയിരുന്നെങ്കില്‍!
Verse 3: അക്കാലത്ത് അവിടുന്ന് തന്‍െറ ദീപം എന്‍െറ ശിരസ്‌സിനു മുകളില്‍ തെളിക്കുകയും ഞാന്‍ അവിടുത്തെ പ്രകാശത്താല്‍അന്‌ധകാരത്തിലൂടെ നടക്കുകയും ചെയ്‌തു.
Verse 4: ഞാന്‍ എന്‍െറ ശരത്‌കാലദിനങ്ങളിലെപ്പോലെ ആയിരുന്നെങ്കില്‍! അന്ന് ദൈവത്തിന്‍െറ സൗഹൃദം എന്‍െറ കൂടാരത്തിന്‍മേല്‍ ഉണ്ടായിരുന്നു.
Verse 5: സര്‍വശക്‌തന്‍ എന്നോടൂകൂടെ ഉണ്ടായിരുന്നു. എന്‍െറ സന്താനങ്ങള്‍ എനിക്കു ചുറ്റും ഉണ്ടായിരുന്നു.
Verse 6: എന്‍െറ പാദങ്ങള്‍ പാലുകൊണ്ടു കഴുകി. പാറ എനിക്കുവേണ്ടി എണ്ണ പകര്‍ന്നുതന്നു.
Verse 7: ഞാന്‍ നഗരകവാടത്തിനു പുറത്തുവന്നു. പൊതുസ്‌ഥലത്തു ഞാന്‍ എന്‍െറ ഇരിപ്പിടം ഒരുക്കി.
Verse 8: യുവാക്കള്‍ എന്നെക്കണ്ടു പിന്‍വാങ്ങി,വൃദ്‌ധര്‍ എഴുന്നേറ്റുനിന്നു.
Verse 9: പ്രഭുക്കള്‍ വാപൊത്തി മൗനം ഭജിച്ചു.
Verse 10: ശ്രഷ്‌ഠര്‍ ശബ്‌ദമടക്കുകയും അവരുടെ നാവ് അണ്ണാക്കിനോട് ഒട്ടിച്ചേരുകയും ചെയ്‌തു.
Verse 11: എന്നെക്കുറിച്ചു കേട്ടവര്‍ എന്നെ പുകഴ്‌ത്തി, എന്നെക്കണ്ടവര്‍ അതു സ്‌ഥിരീകരിച്ചു.
Verse 12: എന്തെന്നാല്‍, നിലവിളിക്കുന്ന ദരിദ്രനെയും നിരാശ്രയനായ അനാഥനെയും ഞാന്‍ രക്‌ഷിച്ചു.
Verse 13: നശിക്കാറായിരുന്നവര്‍ എന്നെ അനുഗ്രഹിച്ചു. വിധവയുടെ ഹൃദയം ആനന്‌ദഗീതംആലപിക്കാന്‍ ഞാന്‍ ഇടയാക്കി.
Verse 14: ഞാന്‍ നീതിയണിഞ്ഞു.അതെന്നെ ആവരണം ചെയ്‌തു. നീതി എനിക്ക് അങ്കിയും തലപ്പാവുമായിരുന്നു.
Verse 15: ഞാന്‍ കുരുടനു കണ്ണുകളും മുടന്തനു കാലുകളുമായിരുന്നു.
Verse 16: ദരിദ്രര്‍ക്കു ഞാന്‍ പിതാവായിരുന്നു; എനിക്ക് അപരിചിതനായവന്‍െറ വ്യവഹാരം ഞാന്‍ നടത്തി.
Verse 17: ഞാന്‍ ദുഷ്‌ടന്‍െറ ദംഷ്‌ട്രങ്ങള്‍ തകര്‍ക്കുകയും അവന്‍െറ പല്ലിനിടയില്‍നിന്ന് ഇരയെ മോചിപ്പിക്കുകയും ചെയ്‌തു.
Verse 18: അപ്പോള്‍ ഞാന്‍ വിചാരിച്ചു: ഞാന്‍ എന്‍െറ വസതിയില്‍വച്ച് മരിക്കുകയും മണല്‍ത്തരിപോലെ എന്‍െറ ദിനങ്ങള്‍വര്‍ധിപ്പിക്കുകയും ചെയ്യും.
Verse 19: എന്‍െറ വേരുകള്‍ നീരുറവകളില്‍ എത്തിയിരിക്കുന്നു. രാത്രിമുഴുവന്‍ എന്‍െറ ശാഖകളില്‍മഞ്ഞുതുള്ളികള്‍ പൊഴിയുന്നു.
Verse 20: എന്‍െറ മഹത്ത്വം എന്നും പുതുമ നശിക്കാത്തതും എന്‍െറ വില്ല് എന്‍െറ കൈയില്‍ എന്നും പുതിയതുമാണ്.
Verse 21: എന്‍െറ വാക്കുകേള്‍ക്കാന്‍ ആളുകള്‍ആകാംക്‌ഷയോടെ കാത്തിരുന്നു; എന്‍െറ ഉപദേശത്തിനുവേണ്ടിനിശ്‌ശബ്‌ദരായി നിന്നു.
Verse 22: ഞാന്‍ സംസാരിച്ചുകഴിഞ്ഞാല്‍ അവര്‍ക്കു കൂടുതല്‍ ഒന്നും പറയാനുണ്ടാവുകയില്ല. എന്‍െറ മൊഴികള്‍ അവരുടെമേല്‍ ഇറ്റിറ്റു വീണു.
Verse 23: മഴയ്‌ക്കെന്നപോലെ അവര്‍ എനിക്കുവേണ്ടി കാത്തിരുന്നു. വസന്തവൃഷ്‌ടിക്കുവേണ്ടി എന്നപോലെ അവര്‍ വായ് തുറന്നിരുന്നു.
Verse 24: ധൈര്യമറ്റ അവരെ നോക്കി ഞാന്‍ പുഞ്ചിരിച്ചു. എന്‍െറ മുഖപ്രസാദം അവര്‍ അവഗണിച്ചില്ല.
Verse 25: ഞാന്‍ അവര്‍ക്കു വഴികാട്ടിയും നേതാവുമായി. സൈന്യമധ്യത്തില്‍ രാജാവിനെപ്പോലെയും, വിലപിക്കുന്നവരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാന്‍ അവരുടെ ഇടയില്‍ വസിച്ചു.