Verse 1: നാമാത്യനായ സോഫാര്‍ പറഞ്ഞു:
Verse 2: അക്‌ഷമ നിമിത്തം മറുപടിപറയാന്‍ എന്നില്‍ ചിന്തകളുയരുന്നു.
Verse 3: എന്നെ നിന്‌ദിക്കുന്ന ശകാരങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു; മറുപടി പറയാന്‍ ഞാന്‍ ഉത്തേജിതനാകുന്നു.
Verse 4: പണ്ടുമുതല്‍ക്കേ, മനുഷ്യന്‍ ഭൂമുഖത്ത് ഉദ്‌ഭവി ച്ചകാലം മുതല്‍ക്കേ, നിനക്ക് അറിയില്ലേ,
Verse 5: ദുഷ്‌ടന്‍െറ ജയഭേരി ക്‌ഷണികമാണെന്ന്, അധര്‍മിയുടെ സന്തോഷം നൈമിഷികമാണെന്ന്?
Verse 6: അവന്‍ ആകാശത്തോളം ഉയര്‍ന്നാലും, അവന്‍െറ ശിരസ്‌സു മേഘങ്ങളെ ഉരുമ്മിനിന്നാലും,
Verse 7: തന്‍െറ വിസര്‍ജനവസ്‌തുപോലെ അവന്‍ നശിച്ചുപോകും; അവന്‍ എവിടെയെന്ന്, അവനെ മുന്‍പുകണ്ടിട്ടുള്ളവര്‍ ചോദിക്കും.
Verse 8: സ്വപ്‌നംപോലെ അവന്‍ മാഞ്ഞുപോകും. പിന്നീട് അവനെ കാണുകയില്ല; ഒരു നിശാദര്‍ശനംപോലെ അവന്‍ പലായനം ചെയ്യും.
Verse 9: അവനെ കണ്ടിട്ടുള്ള കണ്ണുകള്‍ ഇനിഅവനെ കാണുകയില്ല. അവന്‍െറ പാര്‍പ്പിടം അവനെ ദര്‍ശിക്കുകയില്ല.
Verse 10: അവന്‍െറ മക്കള്‍ ദരിദ്രരുടെ കാരുണ്യംയാചിക്കും. അവന്‍െറ സമ്പത്ത് അവന്‍ തന്നെതിരിച്ചുകൊടുക്കും.
Verse 11: അവന്‍െറ അസ്‌ഥികളില്‍യുവത്വം തുളുമ്പിനില്‍ക്കുന്നു. എന്നാല്‍, അത് അവനോടുകൂടി പൊടിയില്‍ കിടക്കും.
Verse 12: അവന്‍െറ നാവിന് തിന്‍മ മധുരമായി തോന്നിയേക്കാം. അവനത് നാവിനടിയില്‍ ഒളിച്ചുവച്ചേക്കാം.
Verse 13: രുചി ആസ്വദിക്കാന്‍വേണ്ടി ഇറക്കാതെവായില്‍ സൂക്‌ഷിച്ചാലും
Verse 14: ഉദരത്തിലെത്തുമ്പോള്‍ അത് സര്‍പ്പവിഷമായി പരിണമിക്കുന്നു.
Verse 15: വിഴുങ്ങിയ സമ്പത്ത് അവന്‍ ഛര്‍ദിക്കുന്നു. ദൈവം അവന്‍െറ ഉദരത്തില്‍നിന്ന്‌അതു പുറത്തുകൊണ്ടുവരുന്നു.
Verse 16: അവന്‍ സര്‍പ്പവിഷം കുടിക്കും; അണലിയുടെ കടിയേറ്റു മരിക്കും.
Verse 17: തേനും പാല്‍ക്കട്ടിയും ഒഴുകുന്ന നദികളെ അവന്‍ നോക്കുകയില്ല.
Verse 18: തന്‍െറ അധ്വാനത്തിന്‍െറ ഫലം അവന്‍ അനുഭവിക്കാതെ മടക്കിക്കൊടുക്കും. തന്‍െറ വ്യാപാരലാഭവും അവന് ആനന്‌ദം പകരുകയില്ല.
Verse 19: എന്തെന്നാല്‍, അവന്‍ പാവപ്പെട്ടവരെപീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്‌തു; താന്‍ പണിയാത്ത വീട് അവന്‍ പിടിച്ചെടുത്തു.
Verse 20: തന്‍െറ അത്യാഗ്രഹത്തിന് അതിരില്ലാത്തതിനാല്‍ തനിക്ക് ഇഷ്‌ടപ്പെടുന്നതൊന്നും നേടാന്‍ അവനു സാധിക്കുകയില്ല.
Verse 21: അവന്‍ ഭക്‌ഷിച്ചതിനുശേഷം ഒന്നും മിച്ചം വരുകയില്ല. അതിനാല്‍, അവന്‍െറ ഐശ്വര്യംനിലനില്‍ക്കുകയില്ല.
Verse 22: സമൃദ്‌ധിയുടെ പൂര്‍ണതയില്‍ അവനു ഞെരുക്കമുണ്ടാകും; ദുരിതങ്ങള്‍ ഒന്നാകെ അവന്‍െറ മേല്‍ നിപതിക്കും.
Verse 23: ദൈവം തന്‍െറ കഠിനമായ കോപത്തെഅവനിലേക്കു മതിയാവോളം അയയ്‌ക്കും. ഭക്‌ഷണംപോലെ അത് അവന്‍െറ മേല്‍ വര്‍ഷിക്കും.
Verse 24: ഇരുമ്പായുധത്തില്‍നിന്ന് ഒഴിഞ്ഞുമാറുമ്പോള്‍പിച്ചളയസ്‌ത്രം അവനില്‍ തറഞ്ഞുകയറും.
Verse 25: അവന്‍െറ ശരീരത്തില്‍നിന്ന് അത് ഊരിയെടുക്കുന്നു. അതിന്‍െറ തിളങ്ങുന്ന മുന പിത്തഗ്രന്‌ഥിയില്‍നിന്നു പുറത്തെടുക്കുന്നു. ഭീകരതകള്‍ അവന്‍െറ മേല്‍ വരുന്നു.
Verse 26: സാന്‌ദ്രമായ തമസ്‌സ് അവനുനിക്‌ഷേപമാക്കിവച്ചിരിക്കുന്നു; ആരും ഊതിക്കത്തിക്കാത്ത അഗ്‌നിഅവനെ വിഴുങ്ങും; അവന്‍െറ കൂടാരത്തില്‍ അവശേഷിക്കുന്നതിനെയും അതു ദഹിപ്പിക്കും.
Verse 27: ആകാശം അവന്‍െറ അനീതികളെ വെളിപ്പെടുത്തും; ഭൂമി അവനെതിരേ ഉയരും.
Verse 28: അവന്‍െറ ഭവനത്തിലെ സമ്പാദ്യങ്ങള്‍ കവര്‍ ച്ചചെയ്യപ്പെടും. ദൈവകോപത്തിന്‍െറ ദിനത്തില്‍ അവ പൊയ്‌പ്പോകും.
Verse 29: ദുഷ്‌ടനു ദൈവം നല്‍കുന്ന ഓഹരിയുംദൈവത്തില്‍നിന്ന് അവനു ലഭിക്കുന്ന അവകാശവും ഇതാണ്.