Verse 1: ജോബ് പറഞ്ഞു:
Verse 2: എന്‍െറ വാക്കു ശ്രദ്‌ധിച്ചു കേള്‍ക്കുവിന്‍. നിങ്ങളെനിക്കു തരുന്ന ഏറ്റവും വലിയസമാശ്വാസം അതായിരിക്കട്ടെ.
Verse 3: അല്‍പം സംസാരിക്കാന്‍ എന്നെ അനുവദിക്കൂ; ഞാന്‍ പറഞ്ഞുകഴിഞ്ഞിട്ട് നിങ്ങള്‍ക്കുപരിഹാസം തുടരാം.
Verse 4: എന്‍െറ ആവലാതി മനുഷ്യനെതിരായിട്ടാണോ? എങ്ങനെ ഞാന്‍ അക്‌ഷമനാകാതിരിക്കും?
Verse 5: എന്നെ നോക്കി നിങ്ങള്‍ സംഭീതരാകുവിന്‍; കൈകൊണ്ടു വായ്‌പൊത്തുവിന്‍.
Verse 6: അതെപ്പറ്റി ചിന്തിക്കുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകുന്നു; എന്‍െറ ശരീരം വിറകൊള്ളുന്നു.
Verse 7: ദുഷ്‌ടന്‍മാര്‍ ജീവിച്ചിരിക്കുന്നത് എന്തുകൊണ്ട്? അവര്‍ വാര്‍ധക്യം പ്രാപിക്കുകയും, ശക്‌തരാവുകയും ചെയ്യുന്നതെന്തുകൊണ്ട്?
Verse 8: സന്തതിപരമ്പരകള്‍ അഭിവൃദ്‌ധിപ്പെടുന്നതു കാണാന്‍ അവര്‍ ജീവിച്ചിരിക്കുന്നു.
Verse 9: അവരുടെ ഭവനങ്ങള്‍ ഭയമറിയാതെസുരക്‌ഷിതമായിരിക്കുന്നു. ദൈവത്തിന്‍െറ ശിക്‌ഷാദണ്‍ഡ് അവരുടെമേല്‍ പതിച്ചിട്ടില്ല.
Verse 10: അവരുടെ കാളകള്‍ പാഴാകാതെ ഇണചേരുകയും അവരുടെ പശുക്കള്‍ അലസിപ്പോകാതെപ്രസവിക്കുകയും ചെയ്യുന്നു.
Verse 11: അവര്‍ തങ്ങളുടെ മക്കളെ ആട്ടിന്‍പറ്റത്തെ എന്നപോലെ പുറത്തേക്കയയ്‌ക്കുന്നു. അവര്‍ സോല്ലാസം നൃത്തംചെയ്യുന്നു.
Verse 12: അവര്‍ വീണയും തംബുരുവും മീട്ടി പാടുകയും കുഴല്‍നാദത്തില്‍ ആഹ്ലാദിക്കുകയും ചെയ്യുന്നു.
Verse 13: അവര്‍ ഐശ്വര്യത്തോടെ ദിനങ്ങള്‍ കഴിക്കുന്നു. സമാധാനത്തോടെ അവര്‍ പാതാളത്തിലേക്ക് ഇറങ്ങുന്നു.
Verse 14: അവര്‍ ദൈവത്തോടു പറയുന്നു:ഞങ്ങളെവിട്ടു പോവുക; അങ്ങയുടെ മാര്‍ഗങ്ങള്‍ അറിയാന്‍ഞങ്ങളാഗ്രഹിക്കുന്നില്ല.
Verse 15: ഞങ്ങള്‍ സര്‍വശക്‌തനെ സേവിക്കാന്‍അവന്‍ ആരാണ്? അവനോടു പ്രാര്‍ഥിക്കുന്നതുകൊണ്ട് എന്തുപ്രയോജനം?
Verse 16: അവരുടെ ഐശ്വര്യം അവര്‍ക്ക് അധീനമല്ലേ? ദുഷ്‌ടന്‍െറ ആലോചന എനിക്കു സ്വീകാര്യമല്ല.
Verse 17: ദുഷ്‌ടരുടെ ദീപങ്ങള്‍ അണച്ചുകളയുന്നത് എത്ര സാധാരണം! അവര്‍ക്കു വിനാശം വരുന്നതും ദൈവം തന്‍െറ കോപത്തില്‍ അവരുടെ മേല്‍ വേദനകള്‍ അയയ്‌ക്കുന്നതും
Verse 18: അവരെ കാറ്റില്‍ വൈക്കോല്‍പോലെയും കൊടുങ്കാറ്റില്‍ പതിരുപോലെയുംപറത്തുന്നതും എത്ര സാധാരണം!
Verse 19: ദൈവം അവരുടെ അകൃത്യങ്ങള്‍ അവരുടെ സന്താനങ്ങള്‍ക്കുവേണ്ടി കരുതിവയ്‌ക്കുന്നുഎന്നു നിങ്ങള്‍ പറയുന്നു. അവര്‍ അറിയുന്നതിന് അവിടുന്ന്‌അവര്‍ക്കുതന്നെ പ്രതിഫലംനല്‍കിയിരുന്നെങ്കില്‍!
Verse 20: അവരുടെ നാശം അവരുടെ കണ്ണുകള്‍തന്നെ ദര്‍ശിക്കട്ടെ, സര്‍വശക്‌തന്‍െറ ക്രോധത്തില്‍നിന്ന്‌അവര്‍ പാനം ചെയ്യട്ടെ.
Verse 21: ആയുസ്‌സ് ഒടുങ്ങിക്കഴിഞ്ഞിട്ട്‌തങ്ങള്‍ക്കുശേഷം ഭവനത്തിന് എന്തു സംഭവിക്കുമെന്ന് അവര്‍ ആകുലരാകുമോ?
Verse 22: ഉന്നതത്തില്‍ ഉള്ളവരെപ്പോലും വിധിക്കുന്ന ദൈവത്തിനു ബുദ്‌ധി ഉപദേശിക്കാന്‍ആര്‍ക്കുകഴിയും?
Verse 23: ഐശ്വര്യപൂര്‍ണനായ, ക്ലേശരഹിതനായ, സുരക്‌ഷിതനായ ഒരുവന്‍ മരിക്കുന്നു.
Verse 24: അവന്‍െറ ശരീരം മേദസ്‌സുറ്റതുംമജ്‌ജ അയവുള്ളതുമാണ്.
Verse 25: ഒരിക്കലും സുഖം ആസ്വദിക്കാതെമറ്റൊരുവന്‍ അസ്വസ്‌ഥനായി മരിക്കുന്നു.
Verse 26: ഇരുവരും ഒന്നുപോലെ പൊടിയില്‍ കിടക്കുന്നു; പുഴു അവരെ പൊതിയുന്നു.
Verse 27: നിങ്ങളുടെ ആലോചനകളും എന്നെദ്രാഹിക്കാനുള്ള പദ്‌ധതികളും ഞാനറിയുന്നു.
Verse 28: നിങ്ങള്‍ പറയുന്നു, പ്രഭുവിന്‍െറ കൊട്ടാരം എവിടെ? ദുഷ്‌ടന്‍ അധിവസിച്ചിരുന്ന കൂടാരം എവിടെ?
Verse 29: നിങ്ങള്‍ വഴിപോക്കനോടു ചോദിച്ചറിഞ്ഞിട്ടില്ലേ?
Verse 30: ദുഷ്‌ടന്‍ വിനാശത്തിന്‍െറ ദിനങ്ങളില്‍അതില്‍നിന്ന് ഒഴിവാക്കപ്പെടുന്നു, ക്രോധത്തിന്‍െറ നാളുകളില്‍ അവന്‍ രക്‌ഷിക്കപ്പെടുന്നു എന്ന അവരുടെസാക്‌ഷ്യം നിങ്ങള്‍ സ്വീകരിച്ചിട്ടില്ലേ?
Verse 31: അവന്‍െറ മാര്‍ഗങ്ങളെ ആര്‍കുറ്റപ്പെടുത്തും? അവന്‍െറ മുഖത്തുനോക്കി അവന്‍െറ പ്രവൃത്തികള്‍ക്ക് ആര്‍ അവനോടുപകരം ചോദിക്കും?
Verse 32: അവനെ ശ്‌മശാനത്തിലേക്കു കൊണ്ടുപോകുമ്പോള്‍ അവന്‍െറ ശവകുടീരത്തിനു മുകളില്‍കാവലേര്‍പ്പെടുത്തുന്നു.
Verse 33: താഴ്‌വരയിലെ മണ്‍കട്ട അവനുപ്രിയങ്കരമായിരിക്കും. എല്ലാവരും അവനെ അനുയാത്ര ചെയ്യുന്നു. അവന്‍െറ മുന്‍പേ പോയവരും അസംഖ്യമാണ്.
Verse 34: അര്‍ഥശൂന്യമായ വാക്കുകൊണ്ട് നിങ്ങളെന്നെ ആശ്വസിപ്പിക്കുന്നതെങ്ങനെ? നിങ്ങളുടെ മറുപടി കപടമാണ്.