Verse 1: കര്‍ത്താവ് നാഥാന്‍പ്രവാചകനെ ദാവീദിന്‍െറ അടുക്കലേക്കയച്ചു. അവന്‍ രാജാവിനോടു പറഞ്ഞു: ഒരു നഗരത്തില്‍ രണ്ടാളുകളുണ്ടായിരുന്നു; ഒരുവന്‍ ധനവാനും അപരന്‍ ദരിദ്രനും.
Verse 2: ധനവാനു വളരെയധികം ആടുമാടുകളുണ്ടായിരുന്നു.
Verse 3: ദരിദ്രനോ താന്‍ വിലയ്‌ക്കു വാങ്ങിയ ഒരു പെണ്ണാട്ടിന്‍കുട്ടിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവന്‍ അതിനെ വളര്‍ത്തി. അത് അവന്‍െറ കുട്ടികളോടൊപ്പം വളര്‍ന്നു. അവന്‍െറ ഭക്‌ഷണത്തില്‍നിന്ന് അതു തിന്നു; അവന്‍െറ പാനീയത്തില്‍നിന്ന് അതു കുടിച്ചു; അത് അവന്‍െറ മടിയില്‍ ഉറങ്ങി; അത് അവനു മകളെപ്പോലെയായിരുന്നു.
Verse 4: അങ്ങനെയിരിക്കേ, ധനവാന്‍െറ ഭവനത്തില്‍ ഒരുയാത്രക്കാരന്‍ വന്നു. അവനുവേണ്ടി സ്വന്തം ആടുകളിലൊന്നിനെ കൊന്നു ഭക്‌ഷണമൊരുക്കാന്‍ ധനവാനു മനസ്‌സില്ലായിരുന്നു. അവന്‍ ദരിദ്രന്‍െറ ആട്ടിന്‍കുട്ടിയെ പിടിച്ചു തന്‍െറ അതിഥിക്കു ഭക്‌ഷണമൊരുക്കി.
Verse 5: ഇതു കേട്ടപ്പോള്‍ ക്രുദ്‌ധനായി ദാവീദ് പറഞ്ഞു: കര്‍ത്താവാണേ, ഇതു ചെയ്‌തവന്‍മരിക്കണം.
Verse 6: അവന്‍ നിര്‍ദയം ഇതു ചെയ്‌തതുകൊണ്ട് നാലുമടങ്ങു മടക്കിക്കൊടുക്കണം.
Verse 7: നാഥാന്‍ പറഞ്ഞു: ആ മനുഷ്യന്‍ നീ തന്നെ. ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ ഇസ്രായേലിന്‍െറ രാജാവായി അഭിഷേകം ചെയ്‌തു. സാവൂളില്‍നിന്നു നിന്നെ രക്‌ഷിച്ചു.
Verse 8: നിന്‍െറ യജമാനന്‍െറ ഭവനം നിനക്കു നല്‍കി; അവന്‍െറ ഭാര്യമാരെയും നിനക്കു തന്നു. നിന്നെ ഇസ്രായേലിന്‍െറയും യൂദായുടെയും രാജാവാക്കി. ഇതുകൊണ്ടു തൃപ്‌തിയായില്ലെങ്കില്‍ ഇനിയും അധികം നല്‍കുമായിരുന്നു.
Verse 9: പിന്നെ, എന്തുകൊണ്ട് നീ എന്നെ അനുസരിക്കാതെ, എന്‍െറ മുന്‍പാകെ ഈ തിന്‍മ ചെയ്‌തു? അമ്മോന്യരുടെ വാള്‍കൊണ്ട് ഹിത്യനായ ഊറിയായെ നീ കൊല്ലിച്ചു; അവന്‍െറ ഭാര്യയെ നീ അപഹരിച്ചു.
Verse 10: എന്നെ നിരസിച്ച് ഹിത്യനായ ഊറിയായുടെ ഭാര്യയെ നീ സ്വന്തമാക്കിയതുകൊണ്ട് നിന്‍െറ ഭവനത്തില്‍നിന്നു വാള്‍ ഒഴിയുകയില്ല.
Verse 11: കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്‍െറ സ്വന്തം ഭവ നത്തില്‍നിന്നുതന്നെ നിനക്കു ഞാന്‍ ഉപദ്രവ മുണ്ടാക്കും. നിന്‍െറ കണ്‍മുന്‍പില്‍വച്ച് ഞാന്‍ നിന്‍െറ ഭാര്യമാരെ അന്യനു കൊടുക്കും. പട്ടാപ്പകല്‍ അവന്‍ അവരോടൊത്തു ശയിക്കും. നീ ഇതു രഹസ്യമായിച്ചെയ്‌തു.
Verse 12: ഞാനിതു ഇസ്രായേലിന്‍െറ മുഴുവന്‍മുന്‍പില്‍ വച്ച് പട്ടാപ്പകല്‍ ചെയ്യിക്കും.
Verse 13: ഞാന്‍ കര്‍ത്താവിനെതിരായി പാപം ചെയ്‌തു പോയി, ദാവീദു പറഞ്ഞു. നാഥാന്‍ പറഞ്ഞു: കര്‍ത്താവ് നിന്‍െറ പാപം ക്‌ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല.
Verse 14: എങ്കിലും, ഈ പ്രവൃത്തികൊണ്ടു നീ കര്‍ത്താവിനെ അവഹേളിച്ചതിനാല്‍, നിന്‍െറ കുഞ്ഞു മരിച്ചുപോകും.
Verse 15: നാഥാന്‍ വീട്ടിലേക്കു മടങ്ങി. ഊറിയായുടെ ഭാര്യ പ്രസവി ച്ചദാവീദിന്‍െറ കുഞ്ഞിനു കര്‍ത്താവിന്‍െറ പ്രഹരമേറ്റു. അതിനു രോഗം പിടിപെട്ടു.
Verse 16: കുഞ്ഞിനുവേണ്ടി ദാവീദ് ദൈവത്തോടു പ്രാര്‍ഥിച്ചു. അവന്‍ ഉപവസിച്ചു. രാത്രിമുഴുവന്‍മുറിയില്‍ നിലത്തുകിടന്നു.
Verse 17: കൊട്ടാരത്തിലെ ശ്രഷ്‌ഠന്‍മാര്‍ അവനെ നിലത്തുനിന്ന് എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചു; അവന്‍ അതു കൂട്ടാക്കിയില്ല; അവരോടൊത്തു ഭക്‌ഷണം കഴിച്ചുമില്ല. ഏഴാംദിവസം കുഞ്ഞു മരിച്ചു.
Verse 18: ദാവീദിനോടു വിവരം പറയാന്‍ സേവകന്‍മാര്‍ ഭയപ്പെട്ടു. അവര്‍ തമ്മില്‍പറഞ്ഞു: കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍പോലും നാം പറഞ്ഞത് അവന്‍ ശ്രദ്‌ധിച്ചില്ല. കുഞ്ഞു മരിച്ചെന്ന് നാം എങ്ങനെ അറിയിക്കും? അവന്‍ വല്ല സാഹസവും കാണിക്കും.
Verse 19: സേവകന്‍മാര്‍ അടക്കംപറയുന്നതു കണ്ടപ്പോള്‍ കുഞ്ഞു മരിച്ചെന്നു ദാവീദ് മനസ്‌സിലാക്കി. കുഞ്ഞു മരിച്ചുവോ? അവന്‍ തിരക്കി. ഉവ്വ്, കുട്ടി മരിച്ചു, അവര്‍ പറഞ്ഞു.
Verse 20: അപ്പോള്‍ ദാവീദ് തറയില്‍ നിന്നെഴുന്നേറ്റു കുളിച്ച് തൈലം പൂശി വസ്‌ത്രം മാറി, ദേവാലയത്തില്‍ച്ചെന്ന് ആരാധിച്ചു. കൊട്ടാരത്തില്‍ തിരിച്ചെത്തി ഭക്‌ഷണം ചോദിച്ചു. അവര്‍ വിളമ്പി. അവന്‍ ഭക്‌ഷിച്ചു.
Verse 21: ദാവീദിന്‍െറ ദാസന്‍മാര്‍ ചോദിച്ചു: ഈ ചെയ്‌തതെന്ത്? കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍ അങ്ങ് ഉപവസിച്ചു കരഞ്ഞു; കുട്ടി മരിച്ചപ്പോഴാകട്ടെ അങ്ങ് എഴുന്നേറ്റു ഭക്‌ഷിച്ചിരിക്കുന്നു.
Verse 22: കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍ ഞാന്‍ ഉപവസിച്ചു കരഞ്ഞു; ശരിതന്നെ. കര്‍ത്താവ് കൃപതോന്നി കുഞ്ഞിന്‍െറ ജീവന്‍ രക്‌ഷിച്ചെങ്കിലോ എന്നു ഞാന്‍ കരുതി.
Verse 23: എന്നാല്‍, ഇപ്പോള്‍ അവന്‍ മരിച്ചിരിക്കുന്നു. ഇനി ഞാന്‍ ഉപവസിക്കുന്നതെന്തിന്? കുഞ്ഞിനെ എനിക്കു വീണ്ടും ജീവിപ്പിക്കാനാവുമോ? ഞാന്‍ അവന്‍െറ യടുക്കല്‍ ചെല്ലുകയല്ലാതെ അവന്‍ എന്‍െറയടുക്കലേക്കു വരികയില്ല.
Verse 24: പിന്നെ, ദാവീദ്, തന്‍െറ ഭാര്യ ബെത്‌ഷെബായെ ആശ്വസിപ്പിച്ചു. അവന്‍ അവളെ പ്രാപിച്ചു. അവള്‍ ഒരു മകനെ പ്രസവിച്ചു. ദാവീദ് അവനു സോള മന്‍ എന്നു പേരിട്ടു. കര്‍ത്താവ് അവനെ സ്‌നേഹിച്ചു.
Verse 25: നാഥാന്‍ കര്‍ത്താവിന്‍െറ നിര്‍ദേശമനുസരിച്ച് അവനുയദീദിയ എന്നു പേരിട്ടു.
Verse 26: യോവാബ് അമ്മോന്യരുടെ റബ്‌ബാ ആക്രമിച്ചു രാജകീയപട്ടണം പിടിച്ചെടുത്തു.
Verse 27: അവന്‍ ദൂതന്‍മാരെ അയച്ച് ദാവീദിനോട് പറഞ്ഞു: ഞാന്‍ റബ്‌ബാ ആക്രമിച്ച് അവിടത്തെ ജലസംഭരണികള്‍ കൈവശപ്പെടുത്തിയിരിക്കുന്നു.
Verse 28: ബാക്കി സൈന്യത്തെനയിച്ച് നഗരം വളഞ്ഞ് നീ തന്നെ അതു പിടി ച്ചടക്കുക. അല്ലെങ്കില്‍, നഗരം ഞാന്‍ പിടിച്ചടക്കുകയും അത് എന്‍െറ പേരില്‍ അറിയപ്പെടാന്‍ ഇടയാവുകയും ചെയ്യുമല്ലോ.
Verse 29: അതു കൊണ്ട്, ദാവീദ് സൈന്യത്തെനയിച്ച് റബ്‌ബായിലെത്തി, നഗരം പിടിച്ചടക്കി.
Verse 30: അവന്‍ അവരുടെ രാജാവിന്‍െറ കിരീടം തലയില്‍നിന്നെടുത്തു. ഒരു താലന്തു സ്വര്‍ണംകൊണ്ടുള്ളതായിരുന്നു അത്. ഒരു രത്‌നവും അതില്‍ പതിച്ചിരുന്നു. ദാവീദ് ആ കിരീടം അണിഞ്ഞു. അവന്‍ പട്ടണത്തില്‍നിന്നു ധാരാളം കൊള്ളവസ്‌തുക്കളും കൊണ്ടുപോന്നു.
Verse 31: നഗരവാസികളെയും അവന്‍ കൊണ്ടുവന്നു. അറക്കവാള്‍, മണ്‍വെട്ടി,കോടാലി എന്നിവകൊണ്ട് പണിയെടുപ്പിച്ചു. ഇഷ്‌ടികച്ചൂളയിലും അവരെ ജോലിക്കാക്കി. മറ്റ് അമ്മോന്യനഗരങ്ങളോടും ദാവീദ് ഇങ്ങനെ ചെയ്‌തു. അതിനുശേഷം ദാവീദും ആളുകളും ജറുസലേമിലേക്കു മടങ്ങിപ്പോന്നു.